കരുതൽ
നിബന്ധനകൾ:
▪️ കുറഞ്ഞത് 6 മാസം പ്രവർത്തി പരിചയം ഉള്ള ഫാബ്രിക്കേഷൻ മേഖലയിലെ തൊഴിലാളികൾക്ക് മാത്രം ആയിരിക്കും ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുവാൻ ഉള്ള അർഹത.
▪️ അപകടം / അസുഖം കാരണം ചികിത്സാ ചിലവുകൾക്ക് ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് വേണ്ടിയാണ് ഈ പദ്ധതി.
▪️ ഈ ഉദ്യമത്തിന് വേണ്ടി മാറ്റി വെക്കുന്ന തുക പൂർണമായും നൽകി കഴിയുന്നതോട് കൂടി ഈ പദ്ധതിയും അവസാനിക്കും.
▪️ ഈ മേഖലയിൽ സജീവമായി നിൽക്കുന്ന സംഘടനകളുടെയോ കച്ചവടക്കാരുടെയോ ഔദ്യോഗികമായ സാക്ഷ്യപത്രത്തോടെ വേണം അപേക്ഷ സമർപ്പിക്കേണ്ടത്.
▪️ ഒരു അപേക്ഷകന് പരമാവധി 20000 രൂപ ആയിരിക്കും ഈ പദ്ധതി പ്രകാരം ലഭിക്കുന്ന ആനുകൂല്യം. അപേക്ഷകന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ പരിഗണിച്ചു ആയിരിക്കും എത്ര തുക അനുവദിക്കണം എന്ന് തീരുമാനിക്കുന്നത്.
▪️ ഇൻഷുറൻസോ മറ്റ് ചികിത്സ ആനൂകൂല്യങ്ങളോ ഇല്ലാത്തവർക്ക് വേണ്ടി ആയിരിക്കും ഈ പദ്ധതി.
▪️ ഈ പദ്ധതി പ്രകാരം ആനുകൂല്യം നൽകുന്നതും എത്ര നൽകണം എന്നുള്ളതും LOQZ LLP യുടെ മാനേജ്‌മെന്റ് തീരുമാന പ്രകാരം മാത്രം ആയിരിക്കും.
0
0
Join the Community to start finding Ideas & Professionals