3- വാസ്തുവും കലയും
പരമ്പരാഗത നിർമ്മാണ രീതികളിൽ കൊളോണിയൽ, റോമൻ, പേർസ്യൻ നിർമ്മിതികൾക്ക് ഒരു കുലീനതയാർന്ന കാവ്യാത്മക ഭംഗിയുണ്ട്..
എത്ര പഴക്കമേറിയാലും പ്രൗഢതയോടെ നിൽക്കുന്ന നിർമ്മിതികൾ കണ്ടിട്ടുണ്ടാവുമല്ലോ. പ്രത്യേകിച്ചും പരമ്പരാഗത ആർക്കിടെക്ച്ചർ ശൈലിയിൽ നിർമ്മിച്ചവ..
എന്താണ് അതിന് കാരണം..?
കേരളത്തിലെ വീടുകളുടെ നിർമ്മാണത്തിൽ പലരും ഏതെങ്കിലും ഒരു ആർക്കിടെക്ച്ചുറൽ ശൈലി പൂർണ്ണമായും പിൻതുടരുന്നതായി അധികം കണ്ടിട്ടില്ല. അതുകൊണ്ട് തന്നെ ആർക്കിടെക്ച്ചറൽ ശൈലികളുടെ സങ്കലനം തീർച്ചയായും അവയുടെ കാവ്യത്മകതയെ കെടുത്തിക്കളയാറുണ്ട്..
തനതു കേരളീയ വാസ്തു കലാ ശൈലിയിലാണ് നിങ്ങൾ വീട് പണിയാൻ ഉദ്ദേശിക്കുന്നത് എങ്കിൽ അതിൽ മറ്റൊരു ആർക്കിടെക്ച്ചറൽ ശൈലിയും അതിനോട് കൂട്ടിച്ചേർക്കാതിരിക്കുക..
ഒരു കൊളോണിയൽ ശൈലിയിൽ ഉള്ള വീടാണ് നിങ്ങൾ പണിയുന്നത് എങ്കിൽ അതിന്റെ സിറ്റ് ഔട്ടിൽ ഒരു ചാരുപടി വച്ചാൽ, ഒരു കേരളീയ ശൈലിയിൽ പണിത വീടിനു അത് അഴകാണ് എങ്കിൽക്കൂടി നിങ്ങളുടെ വേറിട്ട ശൈലിയിൽ അത് ആരോചകമായിത്തീരാം..
ഓർക്കുക.. ആർക്കിടെക്ച്ചർ ഒരു കലയാണ്. ഫ്യൂഷനുകളും ട്രെൻഡുകളും കാലത്തെ അതിജീവിക്കുകയില്ല..
മിറാൻഡസ് - ഐക്ക