സ്ലാബ് ടൈൽ
🏡🏡🏡🏡🏡🏡
🏗ഏറ്റവും സൗകര്യപ്രദമായ ഫ്ലോറിങ്
ഉൽപന്നമാണ് ടൈൽ എന്നതിൽ തർക്കമൊന്നും ഉണ്ടാകാൻ വഴിയില്ല. ഡിസൈനുകളിലും ഫിനിഷിലും മാത്രമല്ല വലുപ്പത്തിന്റെ കാര്യത്തിലും ടൈലിൽ പുതുമകൾ ഉണ്ടാകുന്നുണ്ട്. ഒരു മീറ്റർ നീളവും വീതിയുമുള്ള ടൈലുകൾ മുതൽ വലുപ്പമുള്ള ടൈലുകൾ ആണ് ഇപ്പോഴത്തെ ട്രെൻഡ്.
🏗എന്തിനാണ് വലിയ ടൈൽ ഇടുന്നത് എന്നതിന് വൃത്തിയാക്കൽ എളുപ്പമാക്കാൻ എന്നതാണ് പ്രധാന ഉത്തരം.ജോയ്ന്റുകൾ കുറഞ്ഞു കാണുമ്പോഴുള്ള ഭംഗിയാണ് മറ്റൊരു പ്രധാന കാര്യം. കൂടുതൽ
ഏരിയയുള്ള മാളുകളും കൺവെൻഷൻ സെന്ററുകളും പോലെയുള്ളിടത്തേക്കാണ് സ്ലാബുകൾ കൂടുതൽ ഉപയോഗിക്കുന്നത് എങ്കിലും വീടുകളിലും ഇത്തരം ടൈലുകൾ പ്രയോജന പെടുത്താം.
🏗1000×1000എംഎം,800×1600എംഎം,1200×2400എംഎം,1700×2400എംഎം എന്നീ വലിപ്പത്തിൽ ഉള്ള ടൈൽലുകൾ മിക്ക ബ്രാൻഡുകളും വിപണിയിൽ എത്തിക്കുന്നുണ്ട്. 1000×3000എംഎം വലുപ്പമുള്ള ടൈൽ വരെ വിപണിയിലുണ്ട്.
സ്ലാബ് വലിപ്പത്തിലുള്ള ടൈൽ എല്ലാം താരതമ്യേന കനം കൂടുത്തലുള്ളവയാകും. വലുപ്പം കൂടുമ്പോൾ പൊട്ടാനുള്ള സാധ്യത കൂടുതലാണല്ലോ. അതിനെ നേരിടാനാണ് കൂടുതൽ കനം.
mob-9778041292
whatsapp-https://wa.me/917012283835
0
0
Join the Community to start finding Ideas & Professionals