hamburger
Anju Kadju

Anju Kadju

3D & CAD | Kollam, Kerala

നിലവിൽ പണിനടന്നുകൊണ്ട് ഇരിക്കുന്ന വീടിന്റെ ഉടമസ്ഥൻ ജിനു സർ ഞങ്ങളെ ബന്ധപ്പെടുമ്പോൾ ആദ്യം പറഞ്ഞത് മഴ എന്റെ വീടിന്റെ ആയുസ് കുറയ്ക്കാതെ ഇരിക്കാൻ എന്റെ വീടിനു മുകളിൽ ഒരു കുടപോലെ ഒരു ട്രസ് വർക്ക് ഡിസൈൻ ചെയ്തു തരണം എന്നാണ് . സർ ന്റെ ആവശ്യപ്രകാരം നിലവില്ലാതെ വീടിന്റെ പ്ലാൻ തയ്യാറാക്കി ടെറസ് ഏരിയ ഇൽ നിന്നും വാട്ടർടാങ്കിനും സോളാർ പാനെലിനിനും ആയി ഒരു ഏരിയ കണ്ടെത്തിയ ശേഷം ബാക്കി വരുന്ന 2200 sqft ഇൽ ആയാണ് ട്രസ് വർക്ക് ഡിസൈൻ ചെയ്തിരിക്കുന്നത് . ട്രസ് വർക്ക് ചെയ്യുമ്പോൾ മുകളിലത്തെ ടെറസ് പൂർണമായും ഉപയോഗിക്കുംവിധം ട്രസ് ഇന്റെ ഉയരം ക്രമീകരിച്ചിരിക്കുന്നു . രണ്ടു സാധ്യതകളാണ് സർ ആവശ്യപ്പെട്ടത് , വീടിന്റെ എലിവഷനു ഭംഗി കൂട്ടും വിധം നിലവിലത്തെ പണികൾ ഒന്നും തന്നെ പൊട്ടിക്കാതെ ഉള്ള രണ്ട് വ്യത്യസ്ത ഡിസൈൻ ചെയ്തു നല്കാൻ കഴിഞ്ഞു . ഒരു ഡിസൈനിൽ ഓപ്പൺ ടെറസ് ഇൽ നിന്നും ഒരു ബാൽക്കണി വീടിന്റെ മുൻവശത്തേയ്ക് കൊടുത്തു. അടുത്ത ഡിസൈനിൽ പൂർണമായും വ്യത്യസ്തത നൽകി ചെയ്തു , ബാൽക്കണി ഏരിയ ഓപ്പൺ ആണെങ്കിലും മഴവെള്ളത്തെ അകത്തെ ടെറസിലേയ്ക് പോകാതെ പുറത്തേക് വഴി ഒരുക്കും. +91759-1987363 #3Delevation #MAKEOVER #trussroof
likes
14
comments
0

More like this

SEBCO
SEBCO Infrastructures Pvt Ltd
Contractor
SEBCO INFRASTRUCTURES ന്റെ സോഷ്യൽ മീഡിയ പ്ലാറ്റ് ഫോം കണ്ടു വിലയിരുത്തി എറണാകുളം ജില്ലയിലെ തൃപ്പുണിത്തുറയിൽ നിന്നും ഞങ്ങളെ കോൺടാക്ട് ചെയ്ത വ്യക്തി ആണ് ശ്രീ. റെനു സർ. വീടു പണിയുടെ പ്ലാനിങ്, ഡിസൈനിങ് സെക്ഷനിലൂടെ കടന്ന് പോകുന്ന സമയം തന്നെ ഞങ്ങളിൽ ഒരാളായി മാറിയ വ്യക്തിത്വം. പ്ലാൻ & ഡിസൈൻ SEBCO യ്ക്ക് പൂർണമായും വിട്ടു തരികയും, നമ്മുടെ ആദ്യത്തെ യൂണിക് ഡിസൈനിൽ തന്നെ സംതൃപ്തൻ ആവുകയും ചെയ്തു. പ്ലോട്ട് ഏരിയ കുറവായതിനാൽ വേസ്റ്റേജ് ഏരിയ ഇല്ലാതെ ഡിസൈൻ ചെയ്യാൻ കഴിഞ്ഞു എന്നത് എടുത്തു പറയേണ്ട പ്രത്യേകത ആണ്. 1422 sq.ft ൽ 3 ബെഡ്‌റൂം വിത്ത്‌ അറ്റാച്ഡ് ബാത്‌റൂo, സിറ്റ് ഔട്ട്‌, ലിവിങ് cum ഡൈനിങ് റൂം, കിച്ചൻ, അപ്പർ ലിവിങ്, ബാൽക്കണി, തിയേറ്റർ റൂം, കാർ പോർച് എന്നിവ ഉൾപെടുത്തിയിരിക്കുന്നു. ബാൽക്കണിയെ ആകർഷകമാക്കുവാൻ പ്രൊഫൈൽ ലൈറ്റ് നൽകിയിരിക്കുന്നു. കല്ലിടീൽ കർമത്തോടെ ഞങ്ങൾ ഈ പ്രൊജക്റ്റ്‌ തുടങ്ങിയിരിക്കുന്നു. പ്രൊജക്റ്റ്‌ ന്റെ കൂടുതൽ വിശേഷങ്ങൾ നമ്മുടെ സോഷ്യൽ മീഡിയ വഴി അപ്‌ലോഡ് ചെയ്യുന്നതാണ്. ദൈവാനുഗ്രഹത്തോടെ മുന്നോട്ട് ഉള്ള യാത്രകളിൽ ഏവരുടെയും പ്രാർഥനയും സഹകരണവും പ്രതീക്ഷിച്ചു കൊണ്ട്.... # # #
Anju
Anju Kadju
3D & CAD
ട്രെഡിഷണൽ ശൈലിയിൽ 2400 sqft ൽ 4 ബെഡ്‌റൂമുകളോട് കൂടിയ വീടിനു വേണ്ടി ഞങ്ങൾ തയ്യാറാക്കിയ ഡിസൈൻ. 😍. നീളൻ വരാന്തയ്ക്ക് ഭംഗിയേക്കാൻ മുഖപ്പു നൽകിയതും ബെഞ്ച് മോഡൽ ഇരിപ്പിടം ഒരുക്കിയതും പതിവ് രീതിയിൽ നിന്നും വ്യത്യസ്തത കൊണ്ട് വന്നു. താഴത്തെ നിലയിൽ 3 ബെഡ്‌റൂമുകളും അതിന്റെ ടോയ്ലറ്റ് കളും നൽകി. അവയെ ബന്ധിപ്പിക്കാൻ ഒരു കോർട്ട്യർഡ് - -അതിന്റെ ഭാഗമായൊരു പൂജ, ലിവിങ്,ഡിനിംഗ്, കിച്ചൻ,വർക്ക്‌ ഏരിയ, സ്റ്റോർ റൂം, കോണിപ്പടി എന്നിവ നൽകിയപ്പോൾ മുകൾ നിലയിൽ ഒരു ബെഡ്‌റൂം, സ്റ്റഡി ഏരിയ, ഹാൾ എന്നിവ ഒരുക്കി. ഈ വീടിന്റെ പ്ലാൻ കാണുവാൻ എല്ലാവർക്കും ആഗ്രഹം ഉണ്ടാകുമെന്ന് അറിയാം. ഈ പ്ലാൻ തയ്യാറാക്കി നൽകിയ ആളുടെ നിർദേശപ്രകാരം ഞങ്ങൾക്കു അതിവിടെ നൽകാൻ കഴിയില്ല ദയവായി ക്ഷമിക്കു.....നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ അറിയിക്കുമല്ലോ #TraditionalHouse #KeralaStyleHouse #keralaarchitectures #best_architect

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store