ചില വീടുകളില്‍ ചെന്നാല്‍ അവിടത്തെ അതിമനോഹരമായ ഇന്റീരിയര്‍ ഡിസൈനുകള്‍ നമ്മെ കൊതിപ്പിക്കാറുണ്ട്. വീട് മനോഹരമാക്കുന്നതില്‍ എക്സ്റ്റീരിയറിനേക്കാള്‍ ഇന്റീരിയര്‍ ഡിസൈനിങിലാണ് മുന്നില്‍ നില്‍ക്കുന്നത്. ഇന്റീരിയര്‍ ഡിസൈനിങില്‍ എന്നും പുത്തന്‍ ട്രെന്‍ഡിന് പുറകെയാണ് ആളുകള്‍.
മനോഹരമായ ലിവിങ്ങ്, കിച്ചൺ, ബെഡ്റൂമുകൾ എന്നിവ വളരെ ആകര്‍ഷകമായ രീതിയില്‍ വിന്യസി രൂപപ്പെടുത്തിയെടുക്കുന്ന ഇത്തരം വീടുകളും ഫ്ലാറ്റുകളും ഇന്ന് കേരളത്തില്‍ സര്‍വ്വസാധാരണമായി കൊണ്ടിരിക്കുകയാണ്. ഇത്തരം ഇന്റീരിയര്‍ ഡിസൈനുകള്‍ വളരെയധികം ചിലവ് കൂടിയതും സാധാരണക്കാരന് അപ്രാപ്യവും ആണെന്നാണ് പലരുടെയും ചിന്താഗതി.
എന്നാല്‍ ഇന്നത്തെ കാലത്ത് ഏതുതരം ആളുകള്‍ക്കും ഏതുതരം ബജറ്റിലും ഒതുങ്ങിയ തരത്തില്‍ അതിമനോഹരമായി ഇന്റീരിയര്‍ ഡിസൈന്‍ ചെയ്യാന്‍ ചെയ്യാന്‍ കഴിയും എന്നതാണ് സത്യം. ഇന്റീരിയര്‍ ഡിസൈനിങ്ങിന് ഉപയോഗിക്കുന്ന വിവിധ വില നിലവാരത്തിലുള്ള നിരവധി വസ്തുക്കള്‍ ഇന്ന് ലഭ്യമാണ്. ഉദാഹരണത്തിന് നിങ്ങള്‍ക്ക് മരത്തിന്റെ ഡിസൈനിലുള്ള ഇന്റീരിയര്‍ ഡിസൈന്‍ ആണ് വേണ്ടതെങ്കില്‍ ചിലവേറിയ മരം ഉപയോഗിക്കുന്നതിനു പകരം ചിലവ് കുറഞ്ഞ, മരത്തിന്റെ ഡിസൈനിലുള്ള വെനീര