hamburger
santhosh kumar

santhosh kumar

Home Owner | Thrissur, Kerala

വീടിന് ഉള്ള തടി(കട്ടില, ഡോർ ), ആൻഞ്ഞിലി, തേക്ക്, പ്ലാവ്.. എന്നിവ മുറിച്ച് (തൊലി കളയാതെ )ഒരു മാസമായി പറമ്പിൽ ഇട്ടിരിക്കുന്നു. മഴയായത് കൊണ്ട് ഉണങ്ങുമോ.?.. തടി.. മില്ലിൽ കൊണ്ട് പോയി എല്ലാം അറപ്പിച്ചു കട്ടിള തടികൾ മാത്രം ചീകി..ഒരാഴ്ച കഴിഞ്ഞു കട്ടിള പണിയാമോ..മറ്റുള്ള തടികൾ (ഡോർ, ഫ്രെയിം )എന്നിവ ചീകാതെ ഗ്യാപ് ഇട്ട് അടുക്കി വച്ചാൽ മതിയോ?
likes
5
comments
7

Comments


Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

തടി എന്ത് ചുറ്റുവണ്ണം ഉള്ളതാണ് ,എത്ര വർഷം വിളവ് ( കാതൽ ) ഉള്ളതാണ്, എന്നതെല്ലാം വിഷയമാണ് . വിളഞ്ഞ തടിയാണെങ്കിൽ മഴ നനഞ്ഞത് പ്രശ്നമല്ല . ആദ്യം ഉരുപ്പടികളായി സൈസിന് അറുത്ത് വെള്ളം വലിയാൻ മുറിയ്ക്കുള്ളിൽ കാറ്റ് കയറി ഇറങ്ങുന്ന വിധം അടുക്കി വെയ്ക്കുക , ഇടയ്ക്ക് ഇടയ്ക്ക് ഇളക്കി തിരിച്ചും മറിച്ചും , മുകളിലെ അടിയിലും , അടിയിലുള്ളവ മുകളിലും വരത്തക്കവണ്ണം അടുക്കി വയ്ക്കുക . കഴുതും 3 ആഴ്ച എങ്കിലും കഴിഞ്ഞാൽ ചീകി ( plane ) വയ്ക്കുക , നല്ല വിളഞ്ഞ തടിയാണെങ്കിൽ ഒരാഴ്ച കഴിഞ്ഞ് പണിയാം .മറ്റുള്ള തടികൾ അറുത്ത് size ആക്കിയവ കാറ്റ് കയറി ഇറങ്ങുന്ന രീതിയിൽ അടുക്കി വയ്ക്കുക , തിരിച്ചും മറിച്ചും ഇടയ്ക്കിടക്ക് അടുക്കി വയ്ക്കണം പണി തുടങ്ങുന്നതിന് മുമ്പ് ചീകിയാൽ മതി.

sabu joesph
joseph
sabu joesph joseph

Interior Designer | Idukki

അടുക്കി വെച്ചതിനുശേഷം ടെർമർ വാങ്ങി സ്പ്രേ ചെയ്തു വണ്ടു കുത്താതിരിക്കും

sabu joesph
joseph
sabu joesph joseph

Interior Designer | Idukki

മില്ലിക്കൊടുത്ത അറുത്ത് ഒരു പിടികൾ അടിക്കിവെക്കുക

Mani Kr
Mani Kr

Building Supplies | Alappuzha

ആഞ്ഞിലി നാടൻ കൊള്ളുകയില്ല കിഴക്കൻ നല്ലതാണ്

Hariharan op
Hariharan op

Contractor | Thrissur

abode builders Thrissur contact 6282286803

മണികണ്ഠൻ ആശാരി
മണികണ്ഠൻ ആശാരി

Carpenter | Thiruvananthapuram

തോട് കളഞ്ഞ് ഉരുപ്പടി ആക്കി വയ്ക്കു ക ഉണങ്ങി കൊള്ളു o

rajendrakumar vs
rajendrakumar vs

Carpenter | Thrissur

നിങ്ങൾ പറഞ്ഞത് ശരിയാണ് പക്ഷെ കുറച്ച് നാള് ഏകദേശം 3 ആഴ്ച്ചയെങ്കിലും ഒന്നു ഉണങ്ങാൻ സമയം കൊടുത്തീട് പണിയെടുക


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store