hamburger
Akhil K

Akhil K

Home Owner | Ernakulam, Kerala

സുഹൃത്തുക്കളെ... കഴിഞ്ഞദിവസം മലയാള മനോരമയുടെ പാർപ്പിടം പരിപാടിക്ക് പോയിട്ടുണ്ടായിരുന്നു. അവിടെ വെച്ച് ഒരു വാട്ടർപ്രൂഫിങ് പ്രോഡക്റ്റ് പരിചയപ്പെട്ടു. അവർ പറയുന്നത് പ്ലാസ്റ്ററിങ്ങ് കഴിഞ്ഞ ചുമരുകളിൽ അവരുടെ പ്രോഡക്റ്റ് ഒരു നിശ്ചിത അളവിൽ വെള്ളത്തിൽ മിക്സ് ചെയ്തു സ്പ്രേ ചെയ്യണം. ആദ്യം നമ്മൾ സ്പ്രേ ചെയ്യുന്നത് ചുമര് വലിച്ചെടുക്കുകയും പിന്നീട് ഒരിക്കലും വെളളത്തിൻ്റെ  അംശം ഉള്ളിലോട്ട് വലിച്ചെടുക്കുകയില്ല എന്നാണ് അവർ അവകാശപ്പെടുന്നത്. ഇത് എത്രത്തോളം ഉപകാരപ്രദമാണ്? ആരെങ്കിലും ഈ ഒരു പ്രോഡക്റ്റ് ഇതിനു മുന്നേ ഉപയോഗിച്ചിട്ടുണ്ടെങ്കിൽ അവരുടെ അഭിപ്രായങ്ങൾ പറഞ്ഞാൽ വളരെയധികം ഉപകാരപ്പെടും. നന്ദി..
likes
3
comments
5

Comments


Smartcare waterproofing
Smartcare waterproofing

Water Proofing | Kottayam

zycosil plus cheythu kazhinjal athinu protection coating cheyendathu und

MGM Waterproofing  CONSTRUCTION CHEMICALS
MGM Waterproofing CONSTRUCTION CHEMICALS

Building Supplies | Kottayam

താങ്കൾ പറഞ്ഞത് Zedex Zycosil plus എന്ന Product ആണ് . Checkout designs added by MGM Waterproofing CONSTRUCTION CHEMICALS on Kolo https://koloapp.in/posts/1629286939

Total solution  for your home
Total solution for your home

Water Proofing | Ernakulam

we have excellent choices for you. plz contact us 9400876394

Sreerag E
Sreerag E

Water Proofing | Malappuram

DrfWaterproofing "Best Choice For Right Roof" നിങ്ങളുടെ മേൽക്കൂരയ്‌ക്കൂ തെറ്റായ രീതിയിൽ വാട്ടർപ്രൂഫിങ് ചെയ്തു നിങ്ങളുടെ സമയവും പണവും പാഴാക്കരുത്! ഏറ്റവും മികച്ചാരീതിയിൽ quality waterproofing chemical ഉപയോഗിച്ച് വറന്റികാർടോട്കൂടി ചെയ്തുതരുന്നു! ശരിയായ റൂഫിനുള്ള മികച്ച ചോയ്‌സ്! ഇപ്പോൾ തന്നെ വിളിക്കു!! @drfwaterproofing #allkeralaserviceavailable Sreerag.E +91 7306 066 531 +91 7902 555 592

PONNAMBALAM Mani
PONNAMBALAM Mani

Water Proofing | Kozhikode

please contact me

More like this

.ഒരു കോൺക്രീറ്റ് mix ൻ്റെ ഗുണനിലവാരം aggregates ൻ്റെ അനുപാതവും water cement ratio, ഇവയൊക്കെ ക്രമീകരിച്ച്  എങ്ങനെ ഉറപ്പാക്കാം.?.
 കോൺക്രീറ്റ് മിക്സ് അനുപാതത്തെ കുറിച്ചും ഒരു മാനദണ്ഡവുമില്ലാതെ വ്യത്യസ്തമായ കൂട്ടക്കണക്കിനും ചട്ടിക്കണക്കിനും മണലും മെറ്റലും അളവു കണക്കാക്കുന്നതിനെ കുറിച്ചും ഒക്കെ നിരവധി സംശയങ്ങൾ   post കൾ ആയി വന്നപ്പോൾ മറുപടി കമൻറുകളിലൂടെ ചിലപ്പോഴൊക്കെ വിശദമായി പ്രതികരിച്ചിട്ടുണ്ട്. അത് ചിലർക്കൊക്കെയെങ്കിലും പ്രയോജനപ്പെട്ടിട്ടുണ്ടാകാം.?. വീണ്ടും വീണ്ടും ആരുടെയെങ്കിലും സംശയം  പോസ്റ്റായി വരുമ്പോൾ comment കളായി വരുന്ന കൊട്ട അനുപാതങ്ങൾ ,  വിവിധ അളവിലും സൈസിലും കേരളത്തിൽകിട്ടുന്ന കുട്ട/ചട്ടി എന്നിവ ഉപയോഗിച്ചു കൊണ്ടുള്ള അനുപാതങ്ങൾ ഓരോരുത്തരുടെയും വ്യത്യസ്തമായ മറുപടികളായി വരുമ്പോൾ സാധാരണക്കാരിൽ ആശയക്കുഴപ്പമുണ്ടാക്കിയിട്ടുണ്ടാകാം . 50 കിലോ വരുന്ന ഒരു ചാക്കു സിമൻ്റിനുള്ള മണൽ, മെറ്റൽ,  ഇവയുടെ കൃത്യമായ അനുപാതവും ചേർക്കേണ്ട വെള്ളത്തിൻ്റെ അളവും ഒക്കെ  Code കളിലും Authentic specifications ലും വ്യക്തമാണ് എങ്കിലും ചുരുക്കം ചില കരാറുകാർ (എല്ലാവരും അങ്ങനെയാവില്ല അങ്ങിനെയാവണമെന്നുമില്ല. )  മാനദണ്ഡങ്ങൾ  അവഗണിക്കുമ്പോൾ  സ്വന്തമായി ഒരു വീടുപണിയാൻ ആഗ്രഹിക്കുന്നവർക്ക് ഈ ഗണത്തിൽ പെട്ടവരുടെ അമിത ചൂഷണത്തിൽ നിന്നും ഒഴിവാകാൻ ഓരോ തരം കോൺക്രീറ്റ് മിക്സിനും ചേർക്കേണ്ട മണൽ, മെറ്റൽ എന്നിവയുടെ കൃത്യമായ അളവുകളും Kolo app ൽ കുടി അറിയുന്നത് ഒരു പക്ഷേ ഇപ്പോൾ വീടുപണിയുന്നവർക്കും ഇനി പണിയാനുദ്ദേശിക്കുന്നവർക്കും ഗുണകരമായേക്കാം. മുൻകാലങ്ങളിൽ നമ്മൾ വീടുകൾക്ക് ഫ്ലോർ സ്ലാബുകളും റൂഫ് സ്ലാബുകളും അതിനോടനുബന്ധിച്ചുള്ള ബീമുകളും കോളമുകളും വാർക്കുമ്പോൾ കെട്ടിട നിർമ്മാണത്തിന്  Popular concrete mix നു് അറിയപ്പെട്ടിരുന്ന അനുപാതം
1: 2: 4 (1 cement: 2 coarse sand: 4 graded stone aggregate, 20mm nominal Size ) എന്ന Nominal mix ആയിരുന്നു .ഗവണ്മെൻ്റ് മേഖലയിയിലുളള പ്രോജക്റ്റുകൾക്കുൾപ്പടെ എല്ലായിടത്തും പ്രചാരത്തിൽ ഉണ്ടായിരുന്നതും M15 എന്നുകൂടി അറിയപ്പെടുന്ന 1:2:4 തന്നെയായിരുന്നു. അന്നും കോളം കോൺക്രീറ്റിന് പരമാവധി ഇടങ്ങളിൽ 1: 1.50: 3, 1: 1: 2 എന്നീ nominal mix കൾ, പ്രത്യേകിച്ച് ബഹുനില കെട്ടിടങ്ങളുടെ നിർമ്മാണത്തിന്നു് ഉപയോഗിച്ചിരുന്നു. പിൽകാലത്ത്  ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ (മഹാരാഷ്ട്രയിലെ ലത്തൂരിലും ,ഗുജറാത്തിലെ ബുജ്ജിലും  ഭൂകമ്പങ്ങൾ ഉണ്ടാക്കിയ ജീവഹാനിയും നാശനഷ്ടങ്ങളെയും കുറിച്ച് വിശദമായി പഠിച്ചുകൊണ്ട് ഇന്ത്യാ ഗവ: സ്ഥാപനമായ "ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡാർഡ്സ്" ഇന്ത്യയിലെ കെട്ടിട നിർമ്മാണത്തിന് ഭൂകമ്പത്തെ പ്രതിരോധിക്കുവാനുതകുന്ന സ്ട്രക്ച്വറൽഡിസൈനോടൊപ്പം RCC (Reinforced cement concrete) സ്ട്രക്ച്വറൽ എലിമെൻറുകൾക്കു് മിനിമം
 M 20 grade അല്ലെങ്കിൽ അതിനു തുല്യമായ 
1: 1.50: 3 mix കൂടി ഉപയോഗിക്കുവാനും ശുപാർശ ചെയ്തിരുന്നു. M 20 grade ൽ ഉള്ള concrete design mix ലാഭകരമായും ഗുണനിലവാരം ഉറപ്പാക്കിയും ചെയ്യണമെങ്കിൽ നമ്മൾ,ഉപയോഗിക്കാനുദ്ദേശിക്കുന്ന മണലും മെറ്റലും സിമൻ്റു മുൾപ്പടെയുള്ള മെറ്റീരിയൽസ് കുറഞ്ഞത് ഒരു മാസം മുൻപ് എങ്കിലും ഒരു അംഗീകൃത ലാബിൽ എത്തിച്ചാൽ 28 days വേണ്ടി വരുന്ന വിവിധ test കൾക്കു ശേഷം  concrete mix proportion (in weight) design ചെയ്ത് detailed report സഹിതം ലഭ്യമാകും. പക്ഷേ വീടുപണിയുമ്പോൾ നമ്മളാരും തന്നെ ഇതിനു സമയം കണ്ടെത്തി മിനക്കെടാറില്ല എന്നതാണു് യാഥാർത്ഥ്യം. അപ്പോൾ നമ്മൾ പഴയ രീതിയായ Nominal mix ലേക്കു തന്നെ തീരുമാനം എടുക്കാൻ നിർബ്ബന്ധിതരാവുകയോ  എതെങ്കിലും റെഡീമിക്സ് പ്ലാൻ്റുകളിൽ നിന്നും ലഭിക്കുന്ന ready mix concrete നെയും അവർ പറയുന്ന grade നെയും വിശ്വാസത്തിലെടുത്ത്  ഉപയോഗിക്കേണ്ടതായും വരുന്നു.  നമ്മൾ തിരഞ്ഞെടുക്കുന്നത് Reputed Plant കൾ അല്ലെങ്കിൽ അവർ supply ചെയ്യുന്നത് കണ്ണടച്ച് വിശ്വസിച്ച് ഉപയോഗിക്കേണ്ടി വരുന്നു.Site ൽ വരുന്ന mix ൻ്റെ സാമ്പിൾ test ചെയ്ത് ഗുണനിലവാരം ഉറപ്പാക്കുവാൻ 7 days/28 days ഒക്കെ കാത്തിരിക്കേണ്ടി വരും.
M 20 ക്കു തുല്യമായ grade ൽ കുറയാത്ത 1: 1.50: 3(1cemnt: 1.50 coarse sand 3 graded stone aggregate 20mm nominal Size) കൃത്യമായ അനുപാതത്തിൽ എങ്ങനെ നിജപ്പെടുത്താം ??.
ഒരു ചാക്ക് സിമൻ്റിൻ്റെ ഭാരം
 50 kg യും അതിൻ്റെ Density 1440 kg/Cubic metre ആകുമ്പോൾ അതിൻ്റെ വ്യാപ്തം 50.00/1440= 0.03472 cubic metre ആകുന്നു .ഇതിനു തുല്യമായ ക്യുബിക്ക് അടിയിലേക്ക് കൺവെർട്ടു ചെയ്യുമ്പോൾ 0.03472x 35.315= 1.226 എന്നത് റൗണ്ടുചെയ്ത് 1.25 ക്യുബിക്ക് അടിയായി കണക്കാക്കാം.  നമ്മൾ സാധാരണയായി  മെഷീനിൽ ചെയ്യുന്ന mix ഒരു ചാക്കു സിമൻ്റിൻ്റെ വ്യാപ്തമായ (Volume) 1.25 cft നു ചേർക്കേണ്ട മണലും മെറ്റലും എങ്ങനെ കണക്കാക്കാം എന്നു നോക്കാം.1: 1.50: 3(1cement: 1.50 coarse sand,: 3 graded Stone aggregate 20mm nominal size) എന്ന അനുപാതം അനുസരിച്ച് ഒരു ചാക്കു സിമൻ്റിന് 1.50 Part മണൽ എടുക്കുമ്പോൾ 1.25 x 1.50 = (1.875 cft) എന്നാണു് കിട്ടുക പക്ഷേ മണൽ അനുപാതം എടുക്കുമ്പോൾ മണൽ വെള്ളത്തിൽ പൂർണമായി മുങ്ങുമ്പോൾ അളവിൽ ഉണ്ടാകുന്ന വ്യാപ്ത വ്യത്യാസം ( Bulkage % )കൂടി കണക്കാക്കിയാവണം .  മണലിലടങ്ങിയ ഈർപ്പവ്യത്യാസം അനുസരിച്ച് ഇതിൽ 20% മുതൽ 35% വരെ ഒക്കെ ഏറ്റക്കുറച്ചിൽ ഉണ്ടാകാം. ആർക്കും Site ൽ തന്നെ ചെയ്യാവുന്ന ഒരു സിമ്പിൾ ടെസ്റ്റിലൂടെ ഈ അളവു കൂടി ചേർത്താലേ കോൺക്രീറ്റിൽ മണലിൻ്റെ കൃത്യമായ അനുപാതം (1.50 Part) ഉറപ്പിക്കാനാകൂ. (Bulkage Test, silt content test Demo Youtube ൽ ലഭ്യമാണ്.) IS Code അനുസരിച്ച് Field Test ൻ്റെ വിവരണവും ആവശ്യക്കാർക്ക് വേണ്ടി പിറകേ attach ചെയ്യാം. അനുപാതത്തിൽ Metal ൻ്റെ Part, 3 ആകുമ്പോൾ 1.25x 3 = 3.75 cft എന്നതിൽ ഒരു മാറ്റവും വരില്ല .  ഇത് കോൺക്രീറ്റു നടക്കുമ്പോൾ എങ്ങനെ  നിയന്ത്രിക്കാമെന്നു കൂടി വിശദമാക്കാം. 25 Cm x35 cm X 40 Cm inside അളവിൽ 1.25 cft ക്കു തുല്യമായ ഒരു അളവു പെട്ടി (Measuring box) scrap പ്ലൈവുഡിലോ, പാഴ്പലക ഉപയോഗിച്ചോ നിർമ്മിക്കുക. Bottom side ൽ പലക ഇല്ല എങ്കിലും പ്രശ്നമാകില്ല. മണലും മെറ്റലും നിരപ്പുള്ള സ്ഥലത്തുവെച്ച് അളന്നു കൃത്യമാക്കി സൈറ്റിൽ എത്തിയ മണൽ കൂടി  test ചെയ്ത് കിട്ടുന Bulkage % കൂടി കൂട്ടിയ ശേഷം volume  അളവു (ക്യുബിക് അടിയിൽ) fix ചെയ്യുക. ഇതേ അളവിനു തുല്യമായ  മണലും മെറ്റലും ലോഡ് ചെയ്യാൻ സൈറ്റിൽ ഉപയോഗിക്കുന്ന കുട്ടയുടെ അളവിനനുസരിച്ചുള്ള എണ്ണം നിജപ്പെടുത്താവുന്നതാണു്.
 1: 2:4 എന്ന Nominal mix ആണ് കരാർ എങ്കിലും ഇതേ രീതിയിൽ തന്നെ ഒരു Packet cement നുള്ള മിക്സിൻ്റെ മണലും മെറ്റലും 1.25 ക്യുബിക്കടിയിലുള്ള അളവു പെട്ടി ഉപയോഗിച്ച് ഇതേ രീതിയിൽ തന്നെ നിജപ്പെടുത്താവുന്നതാണു്. Mix ൻ്റെ ഗുണനിലവാരം ഉറപ്പാക്കാൻ അനുപാതത്തിൽ കൃത്യത ഉറപ്പാക്കുന്നതിനൊപ്പം graded size metal( 20mm and down graded size, Eg: 20mm 45% വരെയും,10 mm  55% വരെയും,4.75 mm 10% വരെയും) ,മണലിലെ Silt content ( ചെളിമയം)8% ത്തിൽ കൂടുതൽ ഇല്ല എന്നും ഉറപ്പാക്കുക .Bulkage test നുപയോഗിക്കുന്ന transparent measuring jar തന്നെ ഉപയോഗിച്ച്  Site ൽ വച്ചുതന്നെ ചെയ്യാവുന്ന ഒരു Simple test ലൂടെ ഇതും ഉറപ്പാകാൻ കഴിയും.( എല്ലാ field test demo കളും you tube ൽ ലഭ്യമാണ്.).
.ഒരു കോൺക്രീറ്റ് mix ൻ്റെ ഗുണനിലവാരം aggregates ൻ്റെ അനുപാതവും water cement ratio, ഇവയൊക്കെ ക്രമീകരിച്ച് എങ്ങനെ ഉറപ്പാക്കാം.?. കോൺക്രീറ്റ് മിക്സ് അനുപാതത്തെ കുറിച്ചും ഒരു മാനദണ്ഡവുമില്ലാതെ വ്യത്യസ്തമായ കൂട്ടക്കണക്കിനും ചട്ടിക്കണക്കിനും മണലും മെറ്റലും അളവു കണക്കാക്കുന്നതിനെ കുറിച്ചും ഒക്കെ നിരവധി സംശയങ്ങൾ post കൾ ആയി വന്നപ്പോൾ മറുപടി കമൻറുകളിലൂടെ ചിലപ്പോഴൊക്കെ വിശദമായി പ്രതികരിച്ചിട്ടുണ്ട്. അത് ചിലർക്കൊക്കെയെങ്കിലും പ്രയോജനപ്പെട്ടിട്ടുണ്ടാകാം.?. വീണ്ടും വീണ്ടും ആരുടെയെങ്കിലും സംശയം പോസ്റ്റായി വരുമ്പോൾ comment കളായി വരുന്ന കൊട്ട അനുപാതങ്ങൾ , വിവിധ അളവിലും സൈസിലും കേരളത്തിൽകിട്ടുന്ന കുട്ട/ചട്ടി എന്നിവ ഉപയോഗിച്ചു കൊണ്ടുള്ള അനുപാതങ്ങൾ ഓരോരുത്തരുടെയും വ്യത്യസ്തമായ മറുപടികളായി വരുമ്പോൾ സാധാരണക്കാരിൽ ആശയക്കുഴപ്പമുണ്ടാക്കിയിട്ടുണ്ടാകാം . 50 കിലോ വരുന്ന ഒരു ചാക്കു സിമൻ്റിനുള്ള മണൽ, മെറ്റൽ, ഇവയുടെ കൃത്യമായ അനുപാതവും ചേർക്കേണ്ട വെള്ളത്തിൻ്റെ അളവും ഒക്കെ Code കളിലും Authentic specifications ലും വ്യക്തമാണ് എങ്കിലും ചുരുക്കം ചില കരാറുകാർ (എല്ലാവരും അങ്ങനെയാവില്ല അങ്ങിനെയാവണമെന്നുമില്ല. ) മാനദണ്ഡങ്ങൾ അവഗണിക്കുമ്പോൾ സ്വന്തമായി ഒരു വീടുപണിയാൻ ആഗ്രഹിക്കുന്നവർക്ക് ഈ ഗണത്തിൽ പെട്ടവരുടെ അമിത ചൂഷണത്തിൽ നിന്നും ഒഴിവാകാൻ ഓരോ തരം കോൺക്രീറ്റ് മിക്സിനും ചേർക്കേണ്ട മണൽ, മെറ്റൽ എന്നിവയുടെ കൃത്യമായ അളവുകളും Kolo app ൽ കുടി അറിയുന്നത് ഒരു പക്ഷേ ഇപ്പോൾ വീടുപണിയുന്നവർക്കും ഇനി പണിയാനുദ്ദേശിക്കുന്നവർക്കും ഗുണകരമായേക്കാം. മുൻകാലങ്ങളിൽ നമ്മൾ വീടുകൾക്ക് ഫ്ലോർ സ്ലാബുകളും റൂഫ് സ്ലാബുകളും അതിനോടനുബന്ധിച്ചുള്ള ബീമുകളും കോളമുകളും വാർക്കുമ്പോൾ കെട്ടിട നിർമ്മാണത്തിന് Popular concrete mix നു് അറിയപ്പെട്ടിരുന്ന അനുപാതം 1: 2: 4 (1 cement: 2 coarse sand: 4 graded stone aggregate, 20mm nominal Size ) എന്ന Nominal mix ആയിരുന്നു .ഗവണ്മെൻ്റ് മേഖലയിയിലുളള പ്രോജക്റ്റുകൾക്കുൾപ്പടെ എല്ലായിടത്തും പ്രചാരത്തിൽ ഉണ്ടായിരുന്നതും M15 എന്നുകൂടി അറിയപ്പെടുന്ന 1:2:4 തന്നെയായിരുന്നു. അന്നും കോളം കോൺക്രീറ്റിന് പരമാവധി ഇടങ്ങളിൽ 1: 1.50: 3, 1: 1: 2 എന്നീ nominal mix കൾ, പ്രത്യേകിച്ച് ബഹുനില കെട്ടിടങ്ങളുടെ നിർമ്മാണത്തിന്നു് ഉപയോഗിച്ചിരുന്നു. പിൽകാലത്ത് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ (മഹാരാഷ്ട്രയിലെ ലത്തൂരിലും ,ഗുജറാത്തിലെ ബുജ്ജിലും ഭൂകമ്പങ്ങൾ ഉണ്ടാക്കിയ ജീവഹാനിയും നാശനഷ്ടങ്ങളെയും കുറിച്ച് വിശദമായി പഠിച്ചുകൊണ്ട് ഇന്ത്യാ ഗവ: സ്ഥാപനമായ "ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡാർഡ്സ്" ഇന്ത്യയിലെ കെട്ടിട നിർമ്മാണത്തിന് ഭൂകമ്പത്തെ പ്രതിരോധിക്കുവാനുതകുന്ന സ്ട്രക്ച്വറൽഡിസൈനോടൊപ്പം RCC (Reinforced cement concrete) സ്ട്രക്ച്വറൽ എലിമെൻറുകൾക്കു് മിനിമം M 20 grade അല്ലെങ്കിൽ അതിനു തുല്യമായ 1: 1.50: 3 mix കൂടി ഉപയോഗിക്കുവാനും ശുപാർശ ചെയ്തിരുന്നു. M 20 grade ൽ ഉള്ള concrete design mix ലാഭകരമായും ഗുണനിലവാരം ഉറപ്പാക്കിയും ചെയ്യണമെങ്കിൽ നമ്മൾ,ഉപയോഗിക്കാനുദ്ദേശിക്കുന്ന മണലും മെറ്റലും സിമൻ്റു മുൾപ്പടെയുള്ള മെറ്റീരിയൽസ് കുറഞ്ഞത് ഒരു മാസം മുൻപ് എങ്കിലും ഒരു അംഗീകൃത ലാബിൽ എത്തിച്ചാൽ 28 days വേണ്ടി വരുന്ന വിവിധ test കൾക്കു ശേഷം concrete mix proportion (in weight) design ചെയ്ത് detailed report സഹിതം ലഭ്യമാകും. പക്ഷേ വീടുപണിയുമ്പോൾ നമ്മളാരും തന്നെ ഇതിനു സമയം കണ്ടെത്തി മിനക്കെടാറില്ല എന്നതാണു് യാഥാർത്ഥ്യം. അപ്പോൾ നമ്മൾ പഴയ രീതിയായ Nominal mix ലേക്കു തന്നെ തീരുമാനം എടുക്കാൻ നിർബ്ബന്ധിതരാവുകയോ എതെങ്കിലും റെഡീമിക്സ് പ്ലാൻ്റുകളിൽ നിന്നും ലഭിക്കുന്ന ready mix concrete നെയും അവർ പറയുന്ന grade നെയും വിശ്വാസത്തിലെടുത്ത് ഉപയോഗിക്കേണ്ടതായും വരുന്നു. നമ്മൾ തിരഞ്ഞെടുക്കുന്നത് Reputed Plant കൾ അല്ലെങ്കിൽ അവർ supply ചെയ്യുന്നത് കണ്ണടച്ച് വിശ്വസിച്ച് ഉപയോഗിക്കേണ്ടി വരുന്നു.Site ൽ വരുന്ന mix ൻ്റെ സാമ്പിൾ test ചെയ്ത് ഗുണനിലവാരം ഉറപ്പാക്കുവാൻ 7 days/28 days ഒക്കെ കാത്തിരിക്കേണ്ടി വരും. M 20 ക്കു തുല്യമായ grade ൽ കുറയാത്ത 1: 1.50: 3(1cemnt: 1.50 coarse sand 3 graded stone aggregate 20mm nominal Size) കൃത്യമായ അനുപാതത്തിൽ എങ്ങനെ നിജപ്പെടുത്താം ??. ഒരു ചാക്ക് സിമൻ്റിൻ്റെ ഭാരം 50 kg യും അതിൻ്റെ Density 1440 kg/Cubic metre ആകുമ്പോൾ അതിൻ്റെ വ്യാപ്തം 50.00/1440= 0.03472 cubic metre ആകുന്നു .ഇതിനു തുല്യമായ ക്യുബിക്ക് അടിയിലേക്ക് കൺവെർട്ടു ചെയ്യുമ്പോൾ 0.03472x 35.315= 1.226 എന്നത് റൗണ്ടുചെയ്ത് 1.25 ക്യുബിക്ക് അടിയായി കണക്കാക്കാം. നമ്മൾ സാധാരണയായി മെഷീനിൽ ചെയ്യുന്ന mix ഒരു ചാക്കു സിമൻ്റിൻ്റെ വ്യാപ്തമായ (Volume) 1.25 cft നു ചേർക്കേണ്ട മണലും മെറ്റലും എങ്ങനെ കണക്കാക്കാം എന്നു നോക്കാം.1: 1.50: 3(1cement: 1.50 coarse sand,: 3 graded Stone aggregate 20mm nominal size) എന്ന അനുപാതം അനുസരിച്ച് ഒരു ചാക്കു സിമൻ്റിന് 1.50 Part മണൽ എടുക്കുമ്പോൾ 1.25 x 1.50 = (1.875 cft) എന്നാണു് കിട്ടുക പക്ഷേ മണൽ അനുപാതം എടുക്കുമ്പോൾ മണൽ വെള്ളത്തിൽ പൂർണമായി മുങ്ങുമ്പോൾ അളവിൽ ഉണ്ടാകുന്ന വ്യാപ്ത വ്യത്യാസം ( Bulkage % )കൂടി കണക്കാക്കിയാവണം . മണലിലടങ്ങിയ ഈർപ്പവ്യത്യാസം അനുസരിച്ച് ഇതിൽ 20% മുതൽ 35% വരെ ഒക്കെ ഏറ്റക്കുറച്ചിൽ ഉണ്ടാകാം. ആർക്കും Site ൽ തന്നെ ചെയ്യാവുന്ന ഒരു സിമ്പിൾ ടെസ്റ്റിലൂടെ ഈ അളവു കൂടി ചേർത്താലേ കോൺക്രീറ്റിൽ മണലിൻ്റെ കൃത്യമായ അനുപാതം (1.50 Part) ഉറപ്പിക്കാനാകൂ. (Bulkage Test, silt content test Demo Youtube ൽ ലഭ്യമാണ്.) IS Code അനുസരിച്ച് Field Test ൻ്റെ വിവരണവും ആവശ്യക്കാർക്ക് വേണ്ടി പിറകേ attach ചെയ്യാം. അനുപാതത്തിൽ Metal ൻ്റെ Part, 3 ആകുമ്പോൾ 1.25x 3 = 3.75 cft എന്നതിൽ ഒരു മാറ്റവും വരില്ല . ഇത് കോൺക്രീറ്റു നടക്കുമ്പോൾ എങ്ങനെ നിയന്ത്രിക്കാമെന്നു കൂടി വിശദമാക്കാം. 25 Cm x35 cm X 40 Cm inside അളവിൽ 1.25 cft ക്കു തുല്യമായ ഒരു അളവു പെട്ടി (Measuring box) scrap പ്ലൈവുഡിലോ, പാഴ്പലക ഉപയോഗിച്ചോ നിർമ്മിക്കുക. Bottom side ൽ പലക ഇല്ല എങ്കിലും പ്രശ്നമാകില്ല. മണലും മെറ്റലും നിരപ്പുള്ള സ്ഥലത്തുവെച്ച് അളന്നു കൃത്യമാക്കി സൈറ്റിൽ എത്തിയ മണൽ കൂടി test ചെയ്ത് കിട്ടുന Bulkage % കൂടി കൂട്ടിയ ശേഷം volume അളവു (ക്യുബിക് അടിയിൽ) fix ചെയ്യുക. ഇതേ അളവിനു തുല്യമായ മണലും മെറ്റലും ലോഡ് ചെയ്യാൻ സൈറ്റിൽ ഉപയോഗിക്കുന്ന കുട്ടയുടെ അളവിനനുസരിച്ചുള്ള എണ്ണം നിജപ്പെടുത്താവുന്നതാണു്. 1: 2:4 എന്ന Nominal mix ആണ് കരാർ എങ്കിലും ഇതേ രീതിയിൽ തന്നെ ഒരു Packet cement നുള്ള മിക്സിൻ്റെ മണലും മെറ്റലും 1.25 ക്യുബിക്കടിയിലുള്ള അളവു പെട്ടി ഉപയോഗിച്ച് ഇതേ രീതിയിൽ തന്നെ നിജപ്പെടുത്താവുന്നതാണു്. Mix ൻ്റെ ഗുണനിലവാരം ഉറപ്പാക്കാൻ അനുപാതത്തിൽ കൃത്യത ഉറപ്പാക്കുന്നതിനൊപ്പം graded size metal( 20mm and down graded size, Eg: 20mm 45% വരെയും,10 mm 55% വരെയും,4.75 mm 10% വരെയും) ,മണലിലെ Silt content ( ചെളിമയം)8% ത്തിൽ കൂടുതൽ ഇല്ല എന്നും ഉറപ്പാക്കുക .Bulkage test നുപയോഗിക്കുന്ന transparent measuring jar തന്നെ ഉപയോഗിച്ച് Site ൽ വച്ചുതന്നെ ചെയ്യാവുന്ന ഒരു Simple test ലൂടെ ഇതും ഉറപ്പാകാൻ കഴിയും.( എല്ലാ field test demo കളും you tube ൽ ലഭ്യമാണ്.).

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store