ഞങ്ങൾ ബേസ്മെന്റ് എടുക്കുന്നതിനു മുമ്പ് അവിടെ വലിയ രണ്ട് മരങ്ങൾ ഉണ്ടായിരുന്നു അത് മാറ്റിയശേഷം അവിടെ രണ്ടര അടി താഴ്ചയിൽ വാനം വെട്ടി കോൺക്രീറ്റ് ചെയ്തു കല്ല് കെട്ടി അതിനു പുറത്ത് ബെൽറ്റ് ചെയ്തു ഒരാഴ്ച ആയതേ ഉള്ളു ആ രണ്ട് ദിവസത്തെ മഴയിൽ ഇപ്പോൾ നോക്കിയപ്പോൾ ബേസ്മെന്റിന് വിള്ളൽ ഉണ്ട് ഇനിയെന്താണ് പരിഹാരമാർഗ്ഗം
ബാക്കി ബേസ്മെന്റിന് ഒന്നും ഒരു കുഴപ്പവുമില്ല മരം എന്ന ഭാഗത്ത് മാത്രമാണ് കുഴപ്പം ഉണ്ടായത്
സൈറ്റിന് അടുത്തായുള്ള ഒരു എൻജിനീയറെ സമീപിക്കുന്നതാണ് ഉത്തമം. സ്ഥലം സന്ദർശിക്കാതെ ഇത്തരം വിഷയങ്ങളിൽ അഭിപ്രായം പറയുന്നത് ശരിയല്ല... കാരണം ഫൗണ്ടേഷനുമായി ബന്ധപ്പെട്ട കാര്യമാണ്. അത് ശരിയായിലെങ്കിൽ ബാക്കി എല്ലാത്തിനേയും effect ചെയ്യും.
Join the Community to start finding Ideas & Professionals
dk Laterite cladding
Flooring | Malappuram
വിള്ളൽ വന്ന ഭാഗം മുഴുവനുമായിട്ട് പൊളിക്കുക തഴെ ഇളകിയ മണ്ണ് എടുത്തു മാറ്റി കോൺഗ്രീറ്റ് ചെയ്യുക പിന്നെ ഭാക്കി അവിടന്നു തുടങ്ങുക..
Dr Bennet Kuriakose
Civil Engineer | Kottayam
പൊളിച്ചു ചെയ്യുക. മരം നിന്നിടത്തു കുഴിക്കാതെ വേണമായിരുന്നു ചെയ്യാൻ. ഒരു engineer ന്റെ ഉപദേശം തേടുക
sajeev സജീവ്
Mason | Thiruvananthapuram
വിള്ളൽ വന്ന ഭാഗം പൊളിച്ച് നന്നായി വീണ്ടും ചെയ്യുക. പിന്നെ എഞ്ചിനീയർ ഉണ്ടെങ്കിൽ അദേഹവുമായി ആലോചിച്ച് ചെയ്യുന്നതാവും നല്ലത്.
Gireesh Puthalath
Architect | Wayanad