ഞാൻ 4 വർഷം മുൻപ് എടുത്ത സ്ഥലത്തിന്റെ ആധാരത്തിൽ ഭൂമിയുടെ തരം"പറമ്പ് " എന്നാണ് രേഖപെടുത്തിയിരിക്കുന്നത്, പക്ഷേ ഇപ്പോൾ കരം അടച്ച രസീത്തിൽ വരുന്നത് "നിലം" എന്നാണ്. ഇത് ഭാവിയിൽ എന്തെങ്കിലും പ്രശ്നം ഉണ്ടാക്കുമോ? ഇത് എങ്ങനെ മാറ്റാൻ സാധിക്കും?
കരം അടച്ച രശീതിയിൽ നിലം എന്ന് കണ്ടാൽ അത് നേരിട്ട് വില്ലജ് ഓഫീസിൽ പോയി BTR എടുത്തു പരിശോധിക്കുക. അതുപോലെ തന്നെ നിങ്ങളുടെ അടുത്തുള്ള കൃഷി ഓഫീസിൽ അപേക്ഷ കൊടുത്തു നിങ്ങളുടെ സർവ്വേ നമ്പറിന്റെ ഡാറ്റബാങ്ക് പരിശോധിച്ച് ഉറപ്പു വരുത്തുക..
അത് വലിയ പ്രശ്നം ആണ്... നിലം എന്നാണ് കിടക്കുന്നത് എങ്കിൽ ലോൺ ഒന്നും കിട്ടില്ല... ചിലപ്പോൾ വീട് വക്കാനും പറ്റില്ല.... ഏതെങ്കിലും ആധാരം എഴുതുന്ന ഒരു വക്കീലിനെ കണ്ടു സംസാരിക്കുക എത്രയും പെട്ടന്ന്...
ആധാരത്തെ അടിസ്ഥാനമാക്കി അല്ല നിലം എന്ന് നിശ്ചയിക്കുന്നത്. BTR details നോക്കിയാണ്. data bank ൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് നോക്കുക. എന്നിട്ട് ബാക്കി നടപടികൾ കൈക്കൊള്ളുക.
ബേജാറാകേണ്ട ആവശ്യമില്ല നേരിട്ട് വില്ലേജ് ഓഫീസിൽ പോവുക അവർക്ക് തെറ്റിയ പറ്റിയതാവാം പഴയ റസീറ്റുമായി വില്ലേജ് ഓഫീസിൽ പോയി നീളം എന്നുള്ളത് പറമ്പ് എന്നാക്കി റെസിറ്റ് അവർ തരും അല്ല അവിടുത്തെ ബിസി ആറിൽ നിലം എന്നാണെങ്കിൽ മുൻപ് സ്ഥലം തന്നാള് നിങ്ങളെ പറ്റിച്ചു ഇനി ബി ടി ആറിലും നിലം ആണ് എങ്കിൽ ഇതിന് വക്കീലിനെ ഒന്നും കാണണ്ട കൃഷി വകുപ്പിൽ പോയി നോക്കുക
Join the Community to start finding Ideas & Professionals
Pradeep Kumar Prabhakaran Nair
Home Owner | Ernakulam
കരം അടച്ച രശീതിയിൽ നിലം എന്ന് കണ്ടാൽ അത് നേരിട്ട് വില്ലജ് ഓഫീസിൽ പോയി BTR എടുത്തു പരിശോധിക്കുക. അതുപോലെ തന്നെ നിങ്ങളുടെ അടുത്തുള്ള കൃഷി ഓഫീസിൽ അപേക്ഷ കൊടുത്തു നിങ്ങളുടെ സർവ്വേ നമ്പറിന്റെ ഡാറ്റബാങ്ക് പരിശോധിച്ച് ഉറപ്പു വരുത്തുക..
Smiju K T
Gardening & Landscaping | Thrissur
അത് വലിയ പ്രശ്നം ആണ്... നിലം എന്നാണ് കിടക്കുന്നത് എങ്കിൽ ലോൺ ഒന്നും കിട്ടില്ല... ചിലപ്പോൾ വീട് വക്കാനും പറ്റില്ല.... ഏതെങ്കിലും ആധാരം എഴുതുന്ന ഒരു വക്കീലിനെ കണ്ടു സംസാരിക്കുക എത്രയും പെട്ടന്ന്...
10mm Architecture
Architect | Thrissur
ആധാരത്തെ അടിസ്ഥാനമാക്കി അല്ല നിലം എന്ന് നിശ്ചയിക്കുന്നത്. BTR details നോക്കിയാണ്. data bank ൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് നോക്കുക. എന്നിട്ട് ബാക്കി നടപടികൾ കൈക്കൊള്ളുക.
Jini J
Home Owner | Kollam
തരം മാറ്റത്തിന് അപേക്ഷിക്കണം
Asharaf AS AKS
Contractor | Palakkad