hamburger
Sunil kumar

Sunil kumar

Home Owner | Thiruvananthapuram, Kerala

എൻറെ 35 വർഷങ്ങൾക്കു മുന്നേ നികത്തിയ നിലം ആണ്.എൻറെ പ്ലോട്ടിന് ചുറ്റുമുള്ള പ്ലോട്ടുകളിൽ എല്ലാ വലിയ രണ്ടുനില വീടുകൾ ആണ് വീടുകളാണുള്ളത് . വീടിൻറെ പ്ലാൻ ഉണ്ടാക്കുന്ന എഞ്ചിനീയർ സോയിൽ ടെസ്റ്റ് നടത്തണമെന്ന് നിർബന്ധം ആയിട്ടും പറയുന്നു.അങ്ങനെ സോയിൽ ടെസ്റ്റ് നടത്തി കാശ് കളയേണ്ട ആവശ്യകത ഉണ്ടോ?.
likes
2
comments
7

Comments


Mathews George
Mathews George

Civil Engineer | Thiruvananthapuram

Dear ഫ്രണ്ട് സോയിൽ ടെസ്റ്റ് നടത്തേണ്ടതിന്റെ ആവശ്യകതയും മറ്റും നിങ്ങൾ ആ ഭൂമിയിൽ ചെയ്യാൻ ഉദ്ദേശിക്കുന്ന പ്രവർത്തിയെ ആശ്രയിച്ചാണിരിക്കുന്നത്. മുപ്പത്തിയഞ്ചു വര്ഷം മുൻപ് nikathi ഇപ്പോൾ കരഭൂമി ആയിട്ടുള്ള പുരയിടം എന്നാണ് മനസ്സിലാക്കുന്നത് . ഈ ഭൂമിയിൽ നിങ്ങൾ രണ്ടു നിലയിൽ കൂടുതൽ വരുന്ന കെട്ടിടം പണിയാനാണ് ഉദ്ദേശ്യമെങ്കിൽ തീർച്ചയായും സോയിൽ ടെസ്റ്റ് ചെയ്തിരിക്കണം . കെട്ടിടത്തിന്റെ ആകമാനം ഉള്ള ഭാരം വഹിക്കാൻ ആ ഭൂമിയിലെ മണ്ണിന് സാധിക്കുമോ എന്ന് അറിയുന്നതിന് വേണ്ടിയാണ് സോയിൽ ടെസ്റ്റ് നടത്തുക. ഇനിയും കെട്ടിടത്തിന്റെ ഫൌണ്ടേഷൻ വിവിധ രൂപത്തിൽ ചെയ്തെടുക്കാൻ സാധിക്കും പരിചയ സമ്പന്നനായ ഒരു എഞ്ചിനീയർ ക്ക് നിങ്ങളുടെ മനോധർമ്മം പോലെ പ്രവർത്തിക്കുക

Shan Tirur
Shan Tirur

Civil Engineer | Malappuram

35 വർഷം മുൻപ് നികത്തിയ ഭൂമി അങ്ങനെ soil test ന് വിധേയമാക്കണം എന്ന് നിർബന്ധം ഇല്ല. എന്നാൽ നിങ്ങൾ soiltest ചെയ്തു കഴിഞ്ഞാൽ ഏത് രൂപത്തിൽ ഉള്ള വീട് ആണ് നിങ്ങൾ എടുക്കുന്നത് എങ്കിലും ധൈര്യം ആയി എടുക്കാം. കാരണം നിങ്ങൾ ഒരു 2000sqft വീട് എടുക്കുന്നെങ്കിൽ ആ wheight താങ്ങാൻ ഉള്ള capcity ആ മണ്ണ് ന് ഉണ്ടോ എന്ന് ഉറപ്പു വരുത്തി കഴിഞ്ഞാൽ കാര്യങ്ങൾ ധൈര്യം ആയി ചെയ്യാം. അത്രെ ഉള്ളു. പരിചയസമ്പന്നൻ ആയ ഒരു engineer soil test ചെയ്യാൻ നിർബന്ധിക്കുന്നുണ്ടെങ്കിൽ അദ്ദേഹം എന്തെങ്കിലും കണ്ടിട്ടല്ലാതെ അങ്ങനെ പറയില്ല.

Sujith   mekkumkara
Sujith mekkumkara

Plumber | Thiruvananthapuram

soil test or sand piling

SREEKUMAR  R
SREEKUMAR R

Contractor | Thiruvananthapuram

yes soil test

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

ഒരു നിലയോ , അല്ലങ്കിൽ രണ്ടു നിലവരെയുള്ള 2500 - 3000 സ്ക്വയർ ഫീറ്റ് വരെയുള്ള കെട്ടിടങ്ങൾ സ്വന്തം risk ൽ ചെയ്യാം . എന്ത് തന്നെ ആയാലും നികത്തിയ സ്ഥലത്ത് വീട് വയ്ക്കുമ്പോഴോ മറ്റ് കെട്ടിടങ്ങൾ വയ്ക്കുമ്പോഴോ Soiltest നടത്തി , Geotechnical Engineer ൻ്റെ report ൻ്റെ അടിസ്ഥാനത്തിൽ Structural Engineer നെ കൊണ്ട് foundation എങ്ങനെ വേണം , എത്ര depth കൊടുക്കണം , footing ഏത് Size വേണം , എന്ത് തരം കമ്പി, എത്ര എണ്ണം ,എന്നൊക്കെ വിശദമായി തയ്യാറാക്കി മുൻപോട്ടു പോയാൽ ഭാവിയിൽ ദു:ഖിക്കേണ്ട .

Sasikumar S
Sasikumar S

Contractor | Thiruvananthapuram

വേണ്ട കാരണം പലതാണു പ്ലോട്ട് കണ്ടാൽ പറയാൻ പറ്റും

sharan kumar
sharan kumar

Civil Engineer | Thiruvananthapuram

soil test inte avashyam onnum illah 35 varshaghalkku munne nighal nikathya bhoomiyanu , footing cheyunathayirikum nallathu athinte depth pit edukumbol thanne soil conditions nokki engineerku nishchaayikavunathe ullu .


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store