hamburger
Anupama R

Anupama R

Home Owner | Ernakulam, Kerala

False ceiling വെച്ചിട്ട് കുറച്ച് നാൾ കഴിഞ്ഞ് അതിൻ്റെ edges il um മുകളിലും spider webs, dust ഒക്കെ കേറി issue വരാൻ chance ഉണ്ട് എന്ന് കേട്ടു, cleaning പാട് ആണെന്നും. ഇത് എങ്ങനെ ഒഴിവാക്കാം? false ceiling നിർബന്ധം ആണോ ഇന്നത്തെ കാലത്ത്?
likes
5
comments
11

Comments


Jamsheer K K
Jamsheer K K

Architect | Kozhikode

strips, cove lights ozhivaakiyulla modela use cheythal theeravunna prashnameyullu

PJ Construction
PJ Construction

Building Supplies | Ernakulam

room putty work cheythu centre potion mathram full coverd aayittulla desing ceiling cheythu wooden coulor allenkil mattethenkilum colour (your selection) kodukkuka. (ceiling workil open area padilla). balance potion nalla matching colour koodi koduthal celing nalla bhangiyum eppozhum clean aakan sugamamayirikkum

Fazil sthaayi
Fazil sthaayi

3D & CAD | Kozhikode

ജിപ്‌സും സെയ്‌ലിംഗ് ചെയ്യുന്നതിന് ഇന്റീരിയർ ചെയ്യുക എന്ന് പറയുന്ന ആള്കാരുള്ള ഈ നാട്ടിൽ ജിപ്‌സും സെയ്‌ലിംഗിന് അത്ര തന്നെ പ്രാധാന്യം ഉണ്ട് . വീടിന്റെ അകത്തളം മാറ്റിമറിക്കാൻ ഉള്ള കഴിവും ജിപ്‌സും സെയ്‌ലിംഗിന് ഉണ്ട് . സെയ്‌ലിംഗ് എന്നല്ല ഏതു ഭാഗം ആയാലും ശ്രദ്ധിച്ചില്ലെങ്കിൽ പെട്ടെന്ൻ പൊടി പിടിക്കുന്ന കാലാവസ്ഥ ആണല്ലോ നമ്മുടേത് . സ്ട്രിപ്പ് ലൈറ്റ് ഒഴിവാക്കി പ്രൊഫൈൽ ലൈറ്റ് ഉപയോഗിച്ചാൽ ഒരു വിധം മാറാല തടഞ്ഞു നിർത്താം . അത്രയേ ഉള്ളു

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

കൂടുതൽ decorative ആക്കാൻ വേണ്ടിയാണ് false ceiling ചെയ്യുന്നത് . കോൺക്രീറ്റ് സ്ലാബ് വർക്ക് നല്ലവണ്ണം ചെയ്ത് തട്ട് നല്ലവണ്ണം തേച്ച് പെയിൻ്റ് അടിച്ചതാണെങ്കിൽ false ceiling work ചെയ്യണമെന്നില്ല . എന്നാൽ tile roofing / Trusswork & roofing with tile OR sheet ആണെങ്കിൽ false ceiling ചെയ്താൽ wiring, / a/c ഒക്കെ കൊടുക്കുന്നതിന് വേണ്ടിയുള്ള പണികൾ കവർ ചെയ്യുവാനും ഒരു decorative ceiling നമുക്ക് ലഭിയ്ക്കും , അപ്പോൾ Light fixtures മാത്രമെ പുറത്ത് കാണുകയുള്ളു. നമുക്ക് budget അനുസരിച്ച് വർക്ക് എങ്ങനെയും ചെയ്യാം , അല്ലാതെ false ceiling സാധാരണ വാർത്ത വീടിന് അത്യാവശ്യമില്ല ( Interior workers ക്ഷമിയ്ക്കുക )

Tinu J
Tinu J

Civil Engineer | Ernakulam

നമ്മുടെ കാലാവസ്ഥയിൽ പൊടിയും മാറാലയും മുറികളിൽ വരുന്നത് സർവ്വസാധാരണമാണ്. ഫോൾസ് സീലിങ് ചെയ്താലും ചെയ്തില്ലേലും ഇതിന് യാതൊരു കുറവും ഉണ്ടാകില്ല . പ്രോപ്പർ ആയിട്ട് ക്ലീൻ ചെയ്യുക എന്നുള്ളത് മാത്രമാണ് ഇതിന് ഒരേയൊരു പോംവഴി. ഫോൾസ് സീലിങ് ചെയ്യണമെന്ന് യാതൊരു നിർബന്ധവുമില്ല മുറിക്ക് ഭംഗി കൂട്ടുവാൻ വേണ്ടി മാത്രമാണ് കോൺക്രീറ്റ് സ്ലാബുകൾ ചെയ്ത മുറികൾക്ക് ഫോൾസ് സീലിങ് നൽകുന്നത് . *എന്നാൽ ട്രസ്സ് വർക്ക് ചെയ്ത മുറികളാണ് എങ്കിൽ ഫോൾസ് സീലിങ് ചെയ്തില്ലേൽ ആ മുറിക്ക് ചൂട് വളരെ കൂടുതൽ ആയിരിക്കും.*

Mahesh mohanan
Mahesh mohanan

Interior Designer | Ernakulam

വീടിന്റെ അകം ഭംഗിയാക്കണമെങ്കിൽ സിലിങ് വർക്ക്‌ ഒഴിവാക്കാൻ പറ്റില്ല. വീട് വൃത്തിയാക്കുന്ന കൂട്ടത്തിൽ led strip വരുന്ന ഭാഗം വാക്വം ക്ലീനർ ഉപയോഗിച്ച് ക്ലീൻ ചെയ്താൽ മതി. പിന്നെ സീലിംഗ് ചെയ്യാത്ത വീടുകളിലും ചിലന്തി കൂടുകൂട്ടാറുണ്ട്. പിന്നെ ഇപ്പൊ led strip ഒഴിവാക്കി സീലിംഗ് വർക്ക്‌ ചെയ്ത് led പ്രൊഫൈൽ ഇടുന്നതാണ് ട്രെൻഡിംഗ്

Exture homes
Exture homes

Interior Designer | Kollam

സ്ട്രിപ്പ് ഡിസൈൻ വരുന്ന ഭാഗത്താണ് ഈ പ്രശ്നം പൊതുവെ കണ്ട് വരുന്നത് ഡിസൈൻ ചെയ്യുമ്പോൾ സ്ട്രിപ്പ് തട്ട് ഒഴിവാക്കിയാൽ പ്രശ്‌നം പരിഹരിക്കാൻ കഴിയും

Asif mm
Asif mm

Architect | Ernakulam

hpl artificial wooden laminated panel better aanu but cost kooduthulamanu

hpl artificial wooden laminated panel better aanu but cost kooduthulamanu
Benny PS
Benny PS

Contractor | Alappuzha

കെട്ടിടങ്ങളുടെ ഉൾവശം മനോഹരം ആക്കുന്നതിനുംചൂട് കുറയ്ക്കുന്നതിനും മുറികൾ ഏസി ആകുമ്പോൾ വൈദ്യുതി ലോസ് കുറയ്ക്കുന്നതിനും false ceiling ഉപകാരപ്പെടും . please contact.9xxxxxxxxxx0

കെട്ടിടങ്ങളുടെ ഉൾവശം മനോഹരം ആക്കുന്നതിനുംചൂട് കുറയ്ക്കുന്നതിനും മുറികൾ ഏസി ആകുമ്പോൾ വൈദ്യുതി ലോസ് കുറയ്ക്കുന്നതിനും false ceiling ഉപകാരപ്പെടും .
please contact.9xxxxxxxxxx0
Shan Tirur
Shan Tirur

Civil Engineer | Malappuram

ceiling ചെയ്താലും ഇല്ലെങ്കിലും നമ്മുടെ നാട്ടിൽ clean ചെയ്തില്ലെങ്കിൽ മാറാല പിടിക്കും. ceiling ചെയ്തു എന്നുവെച്ചു കൂടുതൽ ആവില്ല. എന്നാൽ ceiling ന് റൂം ന്റെ ലുക്ക്‌ തന്നെ മാറ്റാൻ ഉള്ള കഴിവ് ഉണ്ട്. അത്കൊണ്ട് തന്നെ സിലിങ് ചെയ്യാം. വൃത്തിയാക്കി കൊണ്ട് നടന്നാൽ മതി


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store