14
Followers
Followers
6
Posts
Posts
15
Following
Following
Sajith Varma
Services Provided
biogas plant, rainwater hearvesting, biotoilet...etc
No more pages to load
No more pages to load
About
biogas plant, rainwater hearvesting, biotoilet...etc
Company
Royal Associates
Address
-
Pincode
686522
Languages I Speak
Malayalam
Sajith Varma
Waste Management | Kottayam, Kerala
എൻ്റെ മാലിന്യം എൻ്റെ ഉത്തരവാദിത്വം
○നമ്മൾ മാലിന്യങ്ങൾ എന്തു ചെയ്യുന്നു? പ്രകൃതി വിഭവമായ ഈ മാലിന്യങ്ങൾ നഷ്ടപ്പെടുത്തേണ്ടവയാണോ? നമ്മുടെ വീടുകളിലും സ്ഥാപനങ്ങളിലും ഫാമുകളിലും ഉണ്ടാകുന്ന ജൈവമാലിന്യങ്ങൾ ബയോഗ്യാസും ജൈവവളവും ആക്കി മാറ്റുക. സാമൂഹിക പ്രതിബദ്ധതയോടെ ഇരുപത്തിരണ്ട് വർഷങ്ങളായി പ്രവർത്തിക്കുന്ന റോയൽ അസോസിയേറ്റ്സ് നിങ്ങളെ സഹായിക്കും. മാലിന്യം ഇന്ന് എല്ലാവരും അഭിമുഖീകരിക്കുന്ന ഒരു വലിയ സാമൂഹിക പ്രശ്നമാണ്. നമ്മുടെ വീടുകളിൽ ഉണ്ടാകുന്ന കഞ്ഞിവെള്ളം, കാടിവെള്ളം, മീൻ-ഇറച്ചി കഴുകുന്ന വെള്ളം, പച്ചക്കറി- നോൺവെജ് അവശിഷ്ടങ്ങൾ, ഭക്ഷണ അവശിഷ്ടങ്ങൾ തുറസ്സായ സ്ഥലത്ത് അല്ലെങ്കിൽ ഒരു കുഴിയിൽ നിക്ഷേപിക്കുന്നത് കൊതുക്, പുഴുക്കൾ, മറ്റു ക്ഷുദ്ര ജീവികൾ പെരുകുന്നതിനും പരിസര മലിനീകരണത്തിനും കാരണമാകുന്നു. സ്ഥലസൗകര്യം ഇല്ലായ്മയാണ് എല്ലാവരും പറയുന്ന പ്രധാന കാരണം. എന്നാൽ റോയൽ അസോസിയേറ്റ്സ്, പൊൻകുന്നം, ഫൈബറിൽ നിർമ്മിക്കുന്ന ബയോഗ്യാസ് പ്ലാൻറുകൾ ചുരുങ്ങിയ സ്ഥലസൗകര്യത്തിൽ(1 m dia) ഇത്തരം മാലിന്യങ്ങൾ ഇല്ലാതാക്കുന്നതിനും പരിസരം ശുചിയായി സൂക്ഷിക്കുന്നതിനും നിങ്ങളെ സഹായിക്കുന്നു. ഇത്തരം ജൈവമാലിന്യങ്ങൾ മേൽത്തരം ജൈവ സ്ലറി ആയി അടുക്കളത്തോട്ടത്തിൽ ഉപയോഗിക്കാനും 50 ശതമാനത്തോളം LPGയുടെ ഉപയോഗം കുറയ്ക്കാനും സാധിക്കുന്നു. അഞ്ചു വർഷത്തെ നിർമ്മാണ ഗ്യാരണ്ടിയോടുകൂടി ANERT രൂപകല്പനചെയ്ത ബയോഗ്യാസ് പ്ലാൻറുകൾ ഗവൺമെന്റ് അംഗീകൃത ഏജൻസിയായ റോയൽ അസോസിയേറ്റ്സ് ചുരുങ്ങിയ ചിലവിൽ ഉത്തരവാദിത്വത്തോടെ വീടുകളിലും സ്ഥാപനങ്ങളിലും സ്ഥാപിച്ചു തരുന്നു. നമ്മുടെ പല രോഗങ്ങൾക്കും കാരണം മാലിന്യം ശരിയായ രീതിയിൽ സംസ്കരിക്കാത്തതാണ് എന്ന് ഓർമിപ്പിക്കുന്നു. ഫാമുകളിലെ മാലിന്യങ്ങൾ, അടുക്കള മാലിന്യങ്ങൾ, മറ്റു ജൈവമാലിന്യങ്ങൾ എന്നിവ സംസ്ക്കരിക്കുന്നതിന് ബയോഗ്യാസ് പ്ലാൻറുകളാണ് ഏറ്റവും ഉത്തമം.കേരളത്തിൽ എല്ലായിടത്തും എല്ലാ അളവുകളിലുമുള്ള ബയോഗ്യാസ് പ്ലാൻറുകളുടെ വിതരണവും സർവീസും ഉണ്ടായിരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: സജിത് വർമ്മ, റോയൽ അസോസിയേറ്റ്സ്, പനമറ്റം, പൊൻകുന്നം 9074639792, 9447367680 (MD)