shajahan shan
1077
Followers
128
Posts
1
Following

shajahan shan

profession icon   Interior Designer · 5 Years map iconThrissur, Kerala
interior consulting | interior styling | interior designing | furnishing | furniture designing | home designing

No more pages to load

No more pages to load

about me iconAbout

interior consulting | interior styling | interior designing | furnishing | furniture designing | home designing

workplace iconCompany

Arcareana

address iconAddress

-

Pincode

680020

languages iconLanguages I Speak

English

shajahan shan
shajahan shan

Interior Designer | Thrissur, Kerala

ഫർണിഷിങ് _____________ ഒരു ശരാശരി മലയാളിയുടെ ഭവന സങ്കല്പത്തിൽ ഇന്നും മതിയായ പരിഗണന ലഭിക്കാത്ത ഒരു കൂട്ടരാണ് ഫർണിച്ചറുകൾ . നാട്ടുകാരെ കാണിക്കാൻ എക്സ്റ്റീരിയർ മനോഹരമാക്കാൻ പൈസ വാരി എറിയുന്നവരും കോമ്പൗണ്ട് വാൾ ഡിസൈൻ ചെയ്യാൻ ലക്ഷങ്ങൾ പൊടിച്ചവരുമാണ് വീടിനകത്ത് കയറുമ്പോൾ ഇച്ചിരി പിശുക്ക് കാണിക്കുന്നത് . ഇനി ഇൻ്റീരിയറിന് വേണ്ടി പണം ചിലവാക്കുന്നവർ ആണെങ്കിൽ ലക്ഷങ്ങളും കോടികളും മുടക്കി ഒട്ടും ഫ്ലക്സിബിൾ അല്ലാത്ത രീതിയിൽ അപ്പോൾ ഉള്ള ട്രാൻ്റിന് അനുസരിച്ച് ജീവിത കാലം മുഴുവനും നില നിൽക്കും എന്ന ധാരണയിൽ എന്തൊക്കയോ ചെയ്തു വെക്കുന്നു... ഇൻ്റീരിയർ ഡിസൈനിങ് എന്നാൽ പ്ലേവുഡിലും ലാമിനേറ്റിലും വേനിറിലും ഒക്കെ ഒതുക്കാൻ ഉളള എന്തോ സംഭവം ആയിട്ടാണ് പലരും കാണുന്നത്. ആളുകളെ കുറ്റം പറയാൻ പറ്റില്ല പരസ്യങ്ങളിൽ അവർ കണ്ട് ശീലിച്ചത് അതാണ്. വീടെന്നൽ നമുക്ക് ഒപ്പം വളരേണ്ടതും നമ്മളെ പോലെ കാലത്തിനു അനുസരിച്ചു മാറേണ്ടതുമായിട്ടുള്ള ഒരിടമായി കാണുകയാണ് എങ്കിൽ നമ്മുടെ വീട് അനുദിനം പുതുമകൾ നിറഞ്ഞതാവും അതിന് ഏറ്റവും നല്ലത് ഇൻ്റീരിയർ ഒരുക്കുമ്പോൾ ഫ്ലക്സിബിൾ ആയിട്ടുള്ള രീതിയിൽ ഒരുക്കി എടുക്കുക എന്നതാണ്. അകത്തളങ്ങളിൽ ഫർണിച്ചറുകൾക്ക് മതിയായ പ്രാധാന്യം നൽകുവാൻ ഇനിയെങ്കിലും നമ്മൾ ശ്രമിക്കേണ്ടി ഇരിക്കുന്നു. ഫർണിച്ചറുകൾ എന്ന് പറയുമ്പോൾ ശരാശരി മലയാളിയുടെ മനസിൽ കടന്ന് വരുന്ന ചിത്രം കൊത്തുപണി നടത്തിയ കട്ടിലും അലമാരയും നാല് പട്ടിക അടിച്ച് വെച്ച് ഗ്ലാസിട്ട ഡൈനിങ് ടേബിളും അതില് ഇരിക്കാൻ വേണ്ടി മാത്രം ഉണ്ടാക്കുന്ന കുറച്ച് കസേരകളും പിന്നെ കുറച്ച് ഉപയോഗിച്ചാൽ കുഴിഞ്ഞ് പോകുന്ന സോഫയുമാണ്. പിന്നെ ചിതലും , കുത്താലും പൊടി വീഴലും എന്നതിന് അപ്പുറം ഒന്നും തന്നെ ഉണ്ടാവാൻ സാധ്യതയില്ല അഥവാ ഉണ്ടെങ്കിൽ തന്നെ ഈ അടുത്ത് ആയി MDF ഷീറ്റിൽ പോളീഷ് ചെയ്തതും കംപ്രസ്ഡ് ഷീറ്റിൽ ലാമിനേറ്റ് ചെയ്തിട്ടുള്ളതും ആയിട്ടുള്ള ഫർണിച്ചറുകളും ചിത്രങ്ങളായിരിക്കും വെള്ളം തട്ടി പൂപ്പാല് പിടിച്ചതിൻ്റെയും വീർത്തതിൻ്റെയും പരിഭവങ്ങൾ വേറെയും ഉണ്ടാവും. എന്നൽ അതിന് അപ്പുറത്തേക്ക് നമ്മുടെ ചിന്തകളെ വളർത്തി എടുക്കുവാൻ നമ്മൾ ആരും തയ്യാറല്ല എന്നതാണ് സത്യം. ഫർണിച്ചറുകൾ വങ്ങിക്കുമ്പോൾ വിലക്കുറവിനും ഓഫറിനും പിന്നാലെ മാത്രം പോവുന്നത് കൊണ്ടും സ്വന്തം വീട് എങ്ങനെ ഒരുക്കി എടുക്കണം എന്ന ധാരണ ഇല്ലായ്മ കൊണ്ടും മാത്രമാണ് ഫർണിഷിങ് ഇന്നും നമ്മുക്ക് മുന്നിൽ ബാലി കയറാമലയായി നിൽക്കുന്നത്. അതിനെ മറികടക്കാൻ ഏറ്റവും നല്ല മാർഗ്ഗം നല്ല ഫർണിച്ചറുകൾ നമ്മൾ തന്നെ ഒരുക്കി എടുക്കുക എന്നതാണ് . അല്ലെങ്കിൽ നമ്മുക്ക് വേണ്ടി അറിവുള്ള ഒരാളെ കൊണ്ട് ചെയ്യിപ്പിക്കുക എന്നതാണ്. തുടരും....
ഫർണിഷിങ്
_____________

ഒരു | Kolo
shajahan shan
shajahan shan

Interior Designer | Thrissur, Kerala

I'm on Instagram as @teakly.in. Install the app to follow my photos and videos. https://www.instagram.com/invites/contact/?i=11hrr0y7u1gn8&utm_content=n9nythc
shajahan shan
shajahan shan

Interior Designer | Thrissur, Kerala

മരം കണ്ടാൽ അയ്യോ ചിതലും കുത്തലും എന്ന് പറഞ്ഞ് ഓടി ഒളിക്കുന്ന ആധുനിക മലയാളികളോട് നൂറ്റാണ്ടുകളുടെ പഴക്കമുള്ള ക്ഷേത്രങ്ങളുടെയും, പള്ളികളുടെയും , കൊട്ടാരങ്ങളുടെയും , ഇല്ലങ്ങളുടെയും , തറവാട് വീടുകളുടെയും വാതിലുകൾക്കും ജനലുകൾക്കും ഫർണിച്ചറുകൾക്കും പറയാനുള്ളത് അറിവില്ലെങ്കിൽ ചെറ്റവർത്തമാനം പറയാൻ നിൽക്കരുത് എന്നാവും. നമ്മുടെ നിർമാണ മേഖലകളിൽ സ്റ്റീലും കോൺക്രീറ്റും PVC യും UPVC യും WPC യും ഒക്കെ ഇടം പിടിച്ച് തുടങ്ങുന്നതിനും നൂറ്റാണ്ടുകൾക്ക് മുൻപ് തന്നെ മനുഷ്യർ മരം ഉപയോഗിച്ച് വാതിലുകളും ജനാലകളും നിർമ്മിച്ചിരുന്നു അവയിൽ പലതും ഇന്നും ഒരു കുഴപ്പവും ഇല്ലാതെ നിലനിൽക്കുന്നുമുണ്ട്. ഇന്ന് നമ്മുക്ക് മരം ഉപയോഗിച്ച് വാതിലുകളും ജനാലകളും നിർമിക്കാൻ പേടിയാണ് ആ പേടി നമ്മള് നമ്മുടെ അറിവില്ലായ്മ കൊണ്ട് സ്വയം വരുത്തി വച്ചതാണ് പ്രകൃതിയോട് അകന്നു തുടങ്ങിയപ്പോൾ മരങ്ങളെ കുറിച്ചും ഋതുക്കളെ കുറിച്ചും അറിവില്ലാത്ത ആളുകൾ ആയി നമ്മൾ സ്വയം മാറിയതാണ് . ഇന്ന് വീട് പണിയുന്ന പലർക്കും പുറത്ത് ഇറങ്ങി നിന്നാൽ കാണുന്ന പത്തു മരങ്ങളുടെ പേര് അറിയണം എങ്കിൽ ഗൂഗിൾ ലെൻസ് വെച്ച് നോക്കണം എന്ന അവസ്ഥയിലോട്ട് മാറിയിട്ടുണ്ട് . ഈ അറിവില്ലായ്മയിൽ നിന്നാണ് നമ്മുടെ വീടുകളിലെ വാതിലുകൾക്കും ജനാലകൾക്കും ഫർണിച്ചറുകൾക്കും ചിതലും കുത്തലും പൂപ്പലും ബാധിച്ചു തുടങ്ങുന്നത്. വീട്ടിലെ അടുക്കള ചെയ്യൻ എറ്റവും നല്ല മെറ്റീരിയൽ തേക്ക് തടി ആണെന്നു പറയുമ്പോൾ കണ്ണ് തള്ളുന്നവരാണ് നമ്മളിൽ പലരും അതെ നമ്മൾ ക്വാളിറ്റി കുറഞ്ഞ വുഡുകൾ ഉപയോഗിച്ചു ഉണ്ടാക്കുന്ന പ്ലൈവുഡിലും ഇരുപത് വർഷം നേരേ ചൊവ്വേ താണ്ടിയിട്ടില്ലാത്ത മൾട്ടി വുഡ് ,WPC , തുടങ്ങീ പുതിയ മെറ്റീരിലുകളിൽ ഒരു സംശയവും കൂടാതെ നൂറ്ശതമാനവും വിശ്വസിക്കുന്നതും. മരം എന്നാല് ചിതലും കുത്താലും പിടിക്കാൻ വേണ്ടി മാത്രമുള്ള ഒരു വസ്തുവാണ് എന്ന് ചിന്തിക്കുന്ന ഇടത്ത് നിന്നും എന്തുകൊണ്ട് മരത്തിന് ഈ പ്രശ്നങ്ങൾ വരുന്നു എന്ന് ചിന്തിച്ചാൽ തീരുന്നതെ ഒള്ളൂ മരത്തിനോട് ഉള്ള പേടി... എങ്ങനെ ഉള്ള മരങ്ങളാണ് നിർമാണ മേഖലയിൽ ഉപയോഗിക്കേണ്ടത് ഏത് പ്രായത്തിലാണ് ഓരോ മരവും മുറിക്കേണ്ടത് ഏതെല്ലാം രീതിയിൽ ആണ് അവയെല്ലാം ഉപയോഗിക്കേണ്ടത് എന്നെല്ലാം പണ്ടുള്ളവർക്ക് അറിയാമായിരുന്നു അത് കൊണ്ടാണ് അവരു പണിതതെല്ലാം കാലത്തെയും ചിതലിനെയും കുത്തലിനെയും കാലവസ്ഥയെയും അതിജീവിച്ച് ഇന്നും നമുക്ക് മുന്നിൽ നിലനിൽക്കുന്നത്. ലോകത്ത് പല ഇനത്തിലുള്ള മരങ്ങങ്ങളുണ്ട് അതിൽ ഒരു പ്രായം കഴിഞ്ഞാൽ ചിതൽ ബോറോൺ ഫംഗസ് എന്നിവയിൽ നിന്നും സ്വയം സംരക്ഷിക്കപ്പെടുന്ന ചില മരങ്ങൾ ഉണ്ട് അവ തിരിച്ചറിഞ്ഞു അതിൻ്റെ പ്രായവും വണ്ണവും മുറിക്കേണ്ട സമയവും എല്ലാം മനസ്സിലാക്കി ഉപയോഗിച്ചാൽ തടിയിൽ ഒരു കേടും വരാതെ നൂറ്റാണ്ടുകളോളം നിലനിൽക്കും. പ്ലാവ് , ദേവദാരു , മഹാഗണി , തേക്ക് , ഈട്ടി , ഒക്കെ ഈ പറയുന്ന സ്വഭാവ സവിശേഷതകൾ ഉള്ള മരങ്ങളാണ്. ഇവയിൽ പലതിനും പല സ്വഭാവങ്ങൾ ആണെങ്കിലും അതിൻ്റെ സ്വഭാവം അനുസരിച്ച് ഉപയോഗിച്ചാൽ ഒരു പ്രശ്നവും ഇല്ലാതെ കാലങ്ങളോളം നിലനിൽക്കും. തേക്കും പ്ലാവും എക്സ്റ്റീരിയർ എലമെൻ്റ്സ് ആയി ഉപയോഗിക്കുമ്പോൾ വെളളം തട്ടാത്ത ഇടങ്ങളിൽ വാതിൽ കട്ടിളകൾക്ക് മഹാഗണി ഉപയോഗിക്കാം മഹാഗണി ഈട്ടിയും ദേവദാരുവും ഇൻ്റീരിയർ ഫർണിച്ചറുകൾ നിർമ്മിക്കാനാണ് എറ്റവും ഉത്തമം അങ്ങനെ ഓരോ മരത്തിൻ്റെയും സ്വഭാവം അനുസരിച്ച് അനുയോജ്യമായ ഇടങ്ങളിൽ ഉപയോഗിക്കുക എന്നതും പ്രധാനമാണ്. മരം തിരഞ്ഞെടുക്കുമ്പോൾ അറിയേണ്ട കുറച്ച് കാര്യങ്ങൾ പറയാം. മിനിമം തേക്ക്, ഈട്ടി , മഹാഗണി ദേവദാരു മുതലായ മരങ്ങൾ തിരഞ്ഞെടുക്കുമ്പോൾ മിനിമം അറുപത് വർഷം എങ്കിലും പ്രായം ആയ മരം എടുക്കണം എങ്കിൽ മാത്രമെ Allelochemicals പ്രോപ്പർട്ടി ഉള്ള ഓയിൽ കണ്ടൻ്റ് തടികളിൽ ഉണ്ടാവുക ഒള്ളു... ചിതലിൽ നിന്നും ബോരോൺ കീടത്തിൽ നിന്നും തടിയെ സംരക്ഷിക്കുന്നത് ഈ ഒരു സവിശഷതയാണ്. ഉണങ്ങിയ ശേഷം മാത്രം തടികൾ ഈർന്നെടുക്കുകയും പണിയുകയും ചെയ്യുക എന്നതും ശ്രദ്ധിക്കേണ്ട കാര്യമാണ്... മൂപ്പ് എത്താത്ത മരങ്ങൾ ആണെങ്കിൽ പെസ്റ്റ് ട്രീറ്റ്മെൻ്റ് നടത്തുക- പച്ചമരുന്നുകൾ ഇട്ട് കാച്ചിയ എണ്ണ ഉപയോഗിച്ച് ചെയ്യുന്ന പരമ്പരാഗത രീതിയും കെമിക്കൽസ് ഉപയോഗിച്ച് ട്രീറ്റ് ചെയ്യുന്ന ആധുനിക രീതിയോ ഉപയോഗപ്പെടുത്താം... ഓരോ മരവും മുറിക്കുന്നതിന് ഓരോ സമയമുണ്ട് ആ സമയത്ത് മുറിച്ചെടുക്കുക എന്നതും വാതിൽ കട്ടിളകളും ജനൽ കട്ടിളകളും മരത്തിൻ്റെ കാതലുകൾ ഉപയോഗിച്ചു തന്നെ നിർമിക്കുക എന്നതും മരം ഉപയോഗിക്കുമ്പോൾ അറിഞ്ഞിരിക്കേണ്ടതാണ് . നമ്മുക്ക് അറിവ് ഇല്ലാതെ ഇരിക്കുകുമ്പോൾ നമ്മുടെ അറിവില്ലായ്മ പണത്തിന് വേണ്ടി ചിലർ മുതലെടുക്കുന്നത് കാരണമാണ് നിങ്ങൾ പറ്റിക്കപ്പെടുന്നതും നിങ്ങളുടെ ഫർണിച്ചറുകളും മറ്റും ചിതലരിക്കുന്നതും. മുകളിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ കുറച്ച് മാസങ്ങൾ ആയി മരവുമായി ബന്ധപ്പെട്ടുള്ള ഒരു ബിസിനസ് തുടങ്ങാൻ വേണ്ടി വർഷങ്ങൾ ആയി ഈ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾകളിൽ നിന്നും കിട്ടിയ അറിവുകൾ ആണ്. ഗ്രൂപ്പിൽ ഉള്ള ആർക്കെങ്കിലും വീടു പണിക്ക് ആവശ്യമായ മരങ്ങൾ വേണമെങ്കിൽ ബന്ധപ്പെടാം.
മരം കണ്ടാൽ അയ്യോ | Kolo
shajahan shan
shajahan shan

Interior Designer | Thrissur, Kerala

ഇൻ്റീരിയർ 3d ചെയ്യാൻ താൽപ്പര്യമുണ്ടെങ്കിൽ വിളിക്കാം
ഇൻ്റീരിയർ  3d ചെയ്യാൻ | Kolo
shajahan shan
shajahan shan

Interior Designer | Thrissur, Kerala

ഇൻ്റീരിയറിനെ കുറിച്ച് ആർക്കെങ്കിലും സംശയങ്ങൾ ഉണ്ടെങ്കിൽ ചോദിക്കാം...
shajahan shan
shajahan shan

Interior Designer | Thrissur, Kerala

ഈ ലോകത്ത് എല്ലാ മനുഷ്യരും ഏറ്റവും കംഫോർട്ടബിളായി ഇരിക്കുന്നത് അവരവരുടെ ബെഡ്‌റൂമിലാണ്. അപ്പോൾ പിന്നെ ബെഡ്‌റൂം നല്ല പോലെ ഡിസൈൻ ചെയ്ത് എടുക്കുക എന്നത് നമ്മൾ എല്ലാവരെയും സംബന്ധിച്ച് വലിയ ഒരു കാര്യം തന്നെയാണ്. അത് കൊണ്ട് ബെഡ്‌റൂം ഇന്റീരിയറിനെ കുറിച്ച് എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ ചോദിക്കാൻ മടിക്കേണ്ട...
ഈ ലോകത്ത് എല്ലാ | Kolo
shajahan shan
shajahan shan

Interior Designer | Thrissur, Kerala

മൺ വീടുകൾ നിർമ്മിക്കാൻ അറിയുന്ന ആരേലും ഉണ്ടോ..?
shajahan shan
shajahan shan

Interior Designer | Thrissur, Kerala

നിലമ്പൂർ തേക്കിൽ ഫർണിച്ചറുകൾ ചെയ്തെടുക്കാൻ താത്പര്യം ഉളളവർ ഉണ്ടോ..?