ROBIN  DAYANANDAN
1041
Followers
92
Posts
841
Following

ROBIN DAYANANDAN

profession icon   Building Supplies · 5 Years map iconErnakulam, Kerala

Services Provided

BATHROOM ACCESSORIES AND KITCHEN SINK SUPPLIER ALL KERALA

about me iconAbout

BATHROOM ACCESSORIES AND KITCHEN SINK SUPPLIER ALL KERALA

workplace iconCompany

Self-Employed

address iconAddress

-

Pincode

682034

languages iconLanguages I Speak

English

ROBIN  DAYANANDAN
ROBIN DAYANANDAN

Building Supplies | Ernakulam, Kerala

കേരളത്തിൽ എവിടേയും FREE SITE DELIVERY. പുതിയ വീട് നിർമ്മിക്കുമ്പോൾ ബാത്ത് റൂം മനോഹരവും ഏറ്റവും മികവുറ്റവയും ആക്കണമെന്ന് എല്ലാവർക്കും ആഗ്രഹം ഉണ്ടാവം. പ്ലംബിംഗ് വർക്ക് തുടങ്ങുന്നതിന് മുന്നേ തന്നെ ഇതിനേ പറ്റിയും വ്യക്തമായ പ്ലാനിംഗ് ഉണ്ടങ്കിൽ മികച്ച ഒരു ബാത്ത് റൂം നിങ്ങൾക്കു മനസ്സിന് യോജിച്ച രീതിയിൽ ചെയ്ത് എടുക്കാം. അതിനായി എത്ര കോസ്റ്റ് നമ്മൾ കരുതണം എന്ന അറിയണമെന്ന് ഉണ്ടോ. തികച്ചും ഫ്രീ ആയി നിങ്ങൾക്ക് ഞങ്ങൾ എസ്റ്റിമേഷൻ ചെയ്തു തരുന്നു.ഇത് നിങ്ങളുടെ ബഡ്ജറ്റ് കാൽക്കുലേഷനു വളരെ സഹായകരമാവും. ബാത്ത്റൂം ഡിസൈനുകളിൽ ക്ലോസറ്റ് സെലക്ഷൻ പ്രധാന പങ്ക് വഹിക്കുന്നു..... ബാത്ത്റൂം ഫിറ്റിംഗ്സുകളിൽ ഒഴിച്ചുകൂടാൻ പറ്റാത്തെ ഒന്നാണല്ലോ ക്ലോസറ്റുകൾ .എത്രയൊക്കെ മനോഹരമായി ഡിസൈൻ ചെയ്താലും ബാത്ത് റൂമിൽ കയറുമ്പോൾ ശ്രദ്ധ പ്രധാനമായും പതിക്കുക വാഷ്ബേസിൻ ,ബാത്ത് ഏരിയ, ക്ലോസറ്റ് എന്നിവയിലാണ് എന്നതിൽ തർക്കമില്ല. അത് കൊണ്ട് തന്നെ ബാത്ത് റൂംകളിൽ ക്ലോസറ്റ്കൾ പ്രധാനമാകുന്നു. വാൾ മൗണ്ടിംഗ് ക്ലോസറ്റ്, ഫ്ലോർ മൗണ്ടിംഗ് ക്ലോസറ്റ് കൾ ഇന്നു ലഭ്യമാണ് .വൃത്തി ആക്കാനുള്ള ബുദ്ധിമുട്ട് കൊണ്ടും താരതമേന്യ സ്ഥലം കൂടുതൽ ഉപയോഗിക്കുന്നതു കൊണ്ടും ഫ്ലോർ മൗണ്ടിംഗ് ക്ലോസറ്റുകളോടുള്ള താല്പര്യം കുറഞ്ഞ് വരികയാണ്. വാൾ മൗണ്ടിംഗ് ക്ലോസറ്റുകളിൽ കൺസി യ്ൽഡ് ടാങ്ക്കളിലും എക്സ്റ്റേണൽ ടാങ്കുകളിലും ലഭ്യമാണ്.ഇൻറ്റേണൽ ടാങ്ക് സാധാരണ ഗതിയിൽ പുറത്തോട്ട് തള്ളി നിന്ന് സ്ഥലം നഷ്ട്ടപ്പെടുത്തുന്ന ഫ്ലഷ് ടാങ്കുകളെ ഭിത്തിക്കുള്ളിൽ ഇൻസ്റ്റാൾ ചെയ്യുന്നു. വീട് നിർമ്മിക്കുമ്പോൾ തന്നെ ഈ സാധ്യത ഉപയോഗപ്പെടുത്തണമെന്ന് മാത്രം.അതിനു അനുസരിച്ചുള്ള പ്ലംബിംഗ് നേരത്തെ തന്നെ മുൻകൂട്ടി പ്ലാൻ ചെയ്‌യേണ്ടതുണ്ട്. Wall mounting ക്ലോസറ്റ് ചെറിയ ബാത്ത് റൂമകൾക്ക് ഏറ്റവും നല്ല ചോയ്സ്സ് ആണ് കാരണം ക്ലോസറ്റ്ഉം ഫ്ളഷിങ്ങിന്റെ ആക്ട്‌അറ്റോർ പ്ലേറ്റ്ഉം മാത്രമാണ് പുറമെ കാണൂ.ബൗളിന്റെ ടിപ്പ്.കൂടാതെ ബൗൾ തറയിൽ ടച്ച് ചെയ്യാത്ത കാരണം ക്ലീനിംഗ് വളരെ എളുപ്പമാക്കുന്നു.ഇതിന്റെ ഹൈറ്റ് നമ്മുടെ ആവശ്യാനുസരണം തീരുമാനിക്കാവുന്നതാണ്. എന്നാൽ വാൾ മൗണ്ടിംഗ് ക്ലോസെറ്റുകളെ അപേക്ഷിച്ചു ഫ്ലോർ മൗണ്ട് ക്ലോസേറ്റ്കൾ ഇൻസ്റ്റലേഷൻ വളെ എളുപ്പത്തിൽ ചെയ്യാവുന്നതാണ്.കൂടാതെ ഒരുപാട് ഡിസൈനിൽ നമ്മുക്ക് കൈയ്യിൽ ഒതുങ്ങുന്ന വിലയിലും ഇപ്പോൾ ഇൻഡ്യൻ കമ്പനികൾ മാർക്കറ്റിൽ ഒരുപാട് മോഡലുകൾ ലഭ്യമാകുന്നുണ്ട്.റീപ്ലേസ്‌മെന്റ് പാർട്സുകൾ എപ്പോഴും ലഭ്യമാണ്. FREE ESTIMATE ആവശ്യമുള്ളവർ നമ്പർ കമൻ്റ് ചെയ്യു. ക്ലോസറ്റുകൾക്ക് പുറമെ അതിനോട് അനുബന്ധിച്ച് വരുന്ന എല്ലാ ഫൈറ്റിങ്ങ്സുകളും ഉൾപ്പെടുത്തി ഒരു എസ്റ്റിമേറ്റ്. സാനിറ്ററി വേയർസ്, സി പി ഫിറ്റിംഗ്സുകൾ ,ബാത്ത്റൂം അക്സസറീസ് ,കിച്ചൺ സിങ്കുകൾ എന്നിവ കേരളത്തിൽ എവിടെയും ഫ്രീ സൈറ്റ് ഡെലിവറി ലഭിക്
കേരളത്തിൽ എവിടേയും  FREE | Kolo
ROBIN  DAYANANDAN
ROBIN DAYANANDAN

Building Supplies | Ernakulam, Kerala

ഇന്ന് പുതിയ ബാത്ത്റൂമുകൾക്ക് ലക്ഷങ്ങൾ ആണ് പലരും ചിലവാക്കുന്നത്.വീടിൻ്റെ ഇൻ്റീരിയർ ശ്രദ്ധിക്കുന്നപ്പോലെ തന്നെ ബാത്ത്റൂമുകൾക്കും പ്രാധാന്യം നൽകാൻ തുടങ്ങിയിരിക്കുന്നു. എന്നാൽ പലയിടങ്ങളിലും കണ്ട് വരുന്ന ഒരു പോരായ്മ ബാത്ത്റൂം അസസ്സറീസ്കളിലാണ്. ആയിരങ്ങൾ വിലമതിക്കുന്ന ക്ലോസറ്റുകൾ, വാഷ്ബേസിനുകൾ, ഷവറുകൾ, ടാപ്പുകൾ എല്ലാം തന്നെ വാങ്ങുന്ന നമ്മളിൽ പലരും ഒരു ശ്രദ്ധയും നൽകാത്ത ഒന്നാണ് അസസ്സറീസ് വിഭാഗം. ഇന്ന് ബാത്ത്റൂമുകൾക്ക് അടംഭരഭംഗി കൂട്ടാൻ ശ്രദ്ധചെലുത്തേണ്ടതുണ്ട്. അതിൽ പ്രത്യേകം നമ്മൾ ശ്രദ്ധികേണ്ടത് നമ്മുടെ ഒഴിച്ചു കൂടാൻ പറ്റാത്ത ചില കാര്യങ്ങൾ ആയ ടവൽ റാക്ക് അല്ലങ്കിൽ ടവൽ റാഡുകൾ. ഇതിൽ ടൗവൽ റാക്കുകൾ ഇന്ന് പല വീടുകളിലും കണ്ടു തുടങ്ങിയിരിക്കുന്നു. ടവൽ റാഡുകൾ 24 " 18 '' നീളത്തിൽ ലഭിക്കും. സോപ്പ് ഡിഷുകൾ, ബ്രഷ് ഹോൾഡറുകൾ., ടിഷ്യൂ ഹോൾഡറുകൾ, കോർണർ ഷൽഫുകൾ ഇത് ഒന്നും ഒഴിച്ചു കൂടാവുന്നതല്ല. ഡൈനിംഗ് ഏരിയിൽ ടവൽ റിംഗും, സോപ്പ് സിസ്പൻസർ ഘടിപ്പിക്കുന്നതും ഉപയോഗപ്രധമാണ്. ഇവ പല വിലയിൽ പല ബ്രാൻഡുകളിൽ ഇന്ന് ലഭ്യമാണ്. നിങ്ങൾ ക്ലോസറ്റുകളും ,വാഷ്ബേസിനുകളും ടാപ്പുകളമെല്ലാം തിരഞ്ഞടുക്കുന്ന ആതേ ശ്രദ്ധ ഇതിൽ കൂടി കൊടുത്താൽ ബാത്ത് റൂമുകൾക്ക് പുതിയ ഒരു മുഖം കൊടുക്കാൻ സാധിക്കും.202 ഗ്രേഡ്, 304 ഗ്രേഡ് Stainless steel, Fully brass മെറ്റീരിയലുകളിൽ ആണ് കൂടുതലും ലഭ്യമാകുന്നത്. ഗ്ലോസി, മാറ്റ് ഫിനിഷുകൾ ഇതിൻ്റെ പ്രത്യേകതയാണ്. ബാത്ത്റൂം ഡിസൈനിങ്ങിൻ്റെ ഭാഗമായി പലരും സ്ക്വയർ, ഓവൽ, റെക്റ്റാഗിൾ കൺസപ്റ്റ് ഫിറ്റിങ്ങ്സുകൾക്ക് കൊടുക്കാറുണ്ട്. ബാത്ത് ഫിറ്റിംഗ്സ്കൾക്ക് യോജിക്കുന്ന രീതിയിൽ ഉള്ള അസസ്സറീസും ലഭ്യമാണ് എന്നുള്ളത് ഒരു പ്രത്യേകത കൂടിയാണ്. കഴിവതും 304 ഗ്രേഡിൽ ലഭ്യമാകുന്ന ബ്രാൻഡഡ് ഉൽപന്നങ്ങൾ അല്ലങ്കിൽ ബ്രാസ് മെറ്റീരിയൽസ് വാങ്ങുകയാവും നല്ലത്. വാറൻ്റിയോടു കൂടി ലഭ്യമാണ്. വില കുറവ് വരുന്ന 202 ഗ്രേഡ് ഉപയോഗിച്ചാൽ കാല ക്രമേണ ഇതു മോശമായി പോകും. ദീർഘകാലം നല്ല ഫിനിഷ് കാത്ത് സൂക്ഷിക്കാവുന്ന നല്ല ബ്രാൻഡ് തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക. ഈ പറഞ്ഞ കാര്യങ്ങൾ നിസ്സാരമായി തോന്നുമെങ്കിലും,ബാത്ത്റൂമുകൾ ചെയ്യുമ്പോൾ അസസ്സറീസ് കൂടി ശ്രദ്ധിച്ചാൽ കൂടുതൽ മനോഹരമായ ബാത്ത്റൂം ചെയ്ത് എടുക്കാവുന്നതാണ്. ബാത്റൂം അക്സസ്സറീസ് എസ്റ്റിമേറ്റ് ആവിശ്യം ഉള്ളവർ നമ്പർ കമന്റ്‌ ചെയ്യുക. 8138811103
ഇന്ന് പുതിയ | Kolo
ROBIN  DAYANANDAN
ROBIN DAYANANDAN

Building Supplies | Ernakulam, Kerala

സാനിറ്ററി ഐറ്റംസ് വിൽക്കുന്ന കടയിൽ നിൽക്കുമ്പോൾ ആണ്‌ ഒരു കോണ്ട്രാക്റ്ററും സെയിൽസ്മാനുമായുള്ള സംസാരം ശ്രദ്ധിച്ചത്. ‘ക്ലയന്റിന്‌ ഇവിടെ ഇഷ്ടപ്പെട്ട ക്ലോസറ്റുകൾ എല്ലാം S ട്രാപ്പ് ആണ്‌. പക്ഷേ അത് വയ്ക്കുന്നതിനോട് യോജിപ്പില്ല. നിങ്ങളെന്താണ്‌ P ട്രാപ്പ് മോഡലുകൾ കൂടുതൽ വയ്ക്കാത്തത്? ‘ വാൾ മൗണ്ടിംഗ് ഒഴികെ P ട്രാപ്പ് മോഡലുകൾ കുറവാണ്‌ കിട്ടുന്നത്. ഈ സംസാരം കേട്ട് നിന്നപ്പോൾ ആകെ കൺഫ്യൂഷൻ ആയി. എന്തായാലും കക്ഷിയോട് തന്നെ ചോദിച്ചു. എന്താണ്‌ ഈ S ട്രാപ്പിന്റെ പ്രശ്നം? ‘വാട്ടർ സീൽ ചിലപ്പോഴൊക്കെ S ട്രാപ്പിൽ മിസ് ആകും. അതുകൊണ്ട് മണം വരാൻ സാദ്ധ്യതയുണ്ട്. അതുകൊണ്ട് ഞാൻ പൊതുവേ ഇത് റക്കമൻഡ് ചെയ്യാറില്ല. പല രാജ്യങ്ങളിലും നിയമം മൂലം തന്നെ ഇത് പ്ലംബിംഗിനായി ഉപയൊഗിക്കുന്നത് നിരോധിച്ചിട്ടൂണ്ട്.’ എന്നെ സംബന്ധിച്ചിടത്തോളം ഇതൊരു പുതിയ അറിവ് ആയിരുന്നു. വിദേശ രാജ്യങ്ങളിൽ നിരോധിക്കപ്പെട്ടു എങ്കിൽ അതിനൊരു ശക്തമായ കാരണം ഉണ്ടാകുമല്ലോ. നമ്മുടെ സിലബസ്സിൽ ഇല്ലാത്ത വിഷയം ആണെങ്കിലും നിത്യ ജീവിതവുമായി ഇത്രയധികം ബന്ധമുള്ള സുപ്രധാന വിഷയം ആയതിനാൽ കൂടുതൽ കാര്യങ്ങൾ അറിയാമെന്ന് വച്ചു. പ്ലംബിംഗിൽ ട്രാപ്പുകൾ ഉപയോഗിക്കുന്നത് വേസ്റ്റ് ലൈനിൽ നിന്നും (സീവർ ലൈൻ) ഗ്യാസ് മുറിയ്കകത്തേയ്ക്ക് പ്രവേശിക്കുന്നത് തടയുന്നതിനായാണ്‌. U ആകൃതിയിൽ വളച്ച് വച്ചിരിക്കുന്ന ഭാഗത്ത് വെള്ളം നിലനിൽക്കുന്നതിനാൽ അതൊരു ഗ്യാസ് സീൽ ആയി പ്രവർത്തിക്കുകയും വാതകങ്ങൾ സിങ്കിലൂടെയും കമോഡിലൂടെയുമൊക്കെ കെട്ടിടത്തിനകത്തേയ്ക്ക് കയറുന്നതും തടയാനാകുന്നു. അതുപോലെത്തന്നെ സീവർ ലൈനിലൂടെ വരുന്ന ക്ഷുദ്ര ജീവികളെ പ്രതിരോധിക്കാനും ഇതുവഴി കഴിയുന്നു. S ട്രാപ്പ് , P ട്രാപ്പ് , Q ട്രാപ്പ്, ബോട്ടിൽ ട്രാപ്പ്, ഫ്ലോർ ട്രാപ്… തുടങ്ങി വിവിധ തരം ട്രാപ്പുകൾ പ്ലംബിംഗ് സിസ്റ്റത്തിലുണ്ട്. S, P തുടങ്ങിയവയൊക്കെ ട്രാപ്പിന്റെ ആകൃതിയ സൂചിപ്പിക്കുന്നു. ഇവയുടെയൊക്കെ ലക്ഷ്യം ഒന്നു തന്നെ ആണെങ്കിലും പ്രായോഗിക തലത്തിൽ സാഹചര്യങ്ങൾക്ക് അനുസരിച്ച് പല തരം ട്രാപ്പുകൾ ഉപയോഗിക്കപ്പെടുന്നു. S ട്രാപ്പ് ആണ്‌ പതിനെട്ടാം നൂറ്റാണ്ട് മുതൽ ഉപയോഗിച്ച് വരുന്ന ആദ്യ കാല ട്രാപ്പുകൾ. പക്ഷേ പിന്നീട് ഇത്തരം ട്രാപ്പുകളിൽ ഗുരുതരമായ ചില പ്രശ്നങ്ങൾ കണ്ടെത്തിയതിനെത്തുടർന്ന് ഇവയ്ക് പകരമായി P ട്രാപ്പ് പോലെയുള്ള സംവിധാനങ്ങൾ കൂടുതൽ വ്യാപകമായി. എന്തിനാണോ ട്രാപ്പുകൾ ഉപയോഗിക്കുന്നത് അതിന്റെ ഉദ്ദേശത്തെ തന്നെ ഇല്ലാതാക്കുന്ന ഒരു പ്രശ്നം S ട്രാപ്പുകൾക്ക് ഉണ്ട് . അതായത് മർദ്ദ വ്യത്യാസം കൊണ്ടുള്ള “സൈഫൺ എഫക്റ്റ്” ഇത്തരം ട്രാപ്പുകളിൽ കൂടുതൽ ആയതിനാൽ ട്രാപ്പിലുള്ള വെള്ളം കൂടുതൽ അളവിൽ വേസ്റ്റ് ലൈനിലേക്ക് വലിച്ചെടുക്കപ്പെട്ട് വാട്ടർ സീൽ പലപ്പോഴും നഷ്ടമാകുന്നു. അങ്ങനെ വാതകങ്ങൾ കെട്ടിടത്തിനകത്തേയ്ക്ക് പ്രവേശിക്കാൻ സാഹചര്യമൊരുങ്ങുന്നു. ഇതുകൊണ്ട് തന്നെ അമേരിക്ക ഉൾപ്പെടെയുള്ള പല രാജ്യങ്ങളിലും പ്ലംബിംഗിനായി S ട്രാപ്പുകൾ ഉപയോഗിക്കുന്നത് നിയമവിരുദ്ധം ആണ്‌. കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും നമ്മുടെ നാട്ടിൽ ഇപ്പോഴും ഇത്തരം യാതൊരു നിയന്ത്രണങ്ങളും ഇല്ലാത്തത് എന്തുകൊണ്ടായിരിക്കാം? ഈ മേഖലയിൽ പ്രവർത്തിക്കുന്ന സുഹൃത്തുക്കളോട് ഇക്കാര്യം സംസാരിച്ചപ്പൊൾ പറഞ്ഞത് പൊതുവേ ഈ പറയുന്ന പ്രശ്നങ്ങൾ ശ്രദ്ധയിൽ പെട്ടിട്ടില്ല എന്നാണ്‌. പിന്നെ എയർ വെന്റുകൾ ഇടുന്നതു കാരണം സൈഫൺ ഡ്രൈ എന്ന പ്രശ്നം ഉണ്ടാകാറില്ലത്രേ. നമ്മുടെ നാട്ടിൽ S ട്രാപ്പുകൾ ഉള്ള ടൊയ്‌‌ലറ്റ് സിസ്റ്റം കമ്പനികൾ കൂടുതലായി പുറത്തിറക്കാൻ കാരണം പ്രായോഗികതയിൽ ഊന്നിയ അവയുടെ ഡിമാന്റ് തന്നെ ആയിരിക്കാം. അതായത് ഗ്രൗണ്ട് ഫ്ലോറിൽ ഉള്ള ടോയ്‌‌ലറ്റുകളിൽ വേസ്റ്റ് പൈപ്പ് ലൈൻ തറയ്ക് അടിയിലൂടെ തന്നെ സ്ഥാപിക്കാം എന്നതിനാൽ കൂടുതൽ സൗകര്യം S ട്രാപ്പുകൾ ആണ്‌ എന്നതു തന്നെ. വാഷ് ബേസിനിലും കമോഡിലുമൊക്കെ വളരെ അധികം വെള്ളം ഒരുമിച്ച് ഫ്ലഷ് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ ആണ്‌ S ട്രാപ്പുകളിൽ സൈഫൺ ഡ്രൈ എഫക്റ്റ് വഴി വാട്ടർ സീൽ നഷ്ടമാകുന്നത് എന്നതിനാൽ ഉപയോഗ ശേഷം എപ്പോഴും പതുക്കെ അല്പം വെള്ളം കൂടി ഒഴിച്ച് വാട്ടർ സീൽ നഷ്ടമാകുന്ന പ്രശ്നം ഒഴിവാക്കാൻ കഴിയും. ഈ മേഖലയിൽ പ്രവർത്തിക്കുന്ന വിദഗ്ദന്മാരുടെ അഭിപ്രായം അറിയാൻ ആഗ്രഹമുണ്ട്. Credit: സുജ
സാനിറ്ററി ഐറ്റംസ്  | Kolo
ROBIN  DAYANANDAN
ROBIN DAYANANDAN

Building Supplies | Ernakulam, Kerala

ചെറിയ ബാത്ത്റൂമുകൾക്കും എല്ലാ സൗകര്യങ്ങളും ഒരുക്കാം. വീട് നിർമ്മാണ ഘട്ടത്തിൽ ഒരു പ്രധാന ഘടകമാണല്ലോ ബാത്ത്റൂമുകൾക്ക് ഉള്ളത്.അതിൽ എറ്റവും ശ്രദ്ധിക്കേണ്ടത് സ്ഥല ലഭ്യതയാണ്. എന്നാൽ ചിട്ടയായ രീതിയിൽ എല്ലാ ആവശ്യങ്ങളും ഉൾക്കൊള്ളിക്കുകയും വേണം. ഇത് പ്ലാനിംഗ് സ്റ്റേജിൽ തന്നെ നമ്മൾ മുൻകൂട്ടി നിശ്ചയികേണ്ടതുമാണ്. വ്യക്തമായ പ്ലാനിങ്ങ് ഉണ്ടങ്കിൽ സ്ഥലവും പൈസയും ലാഭിക്കാൻ സാധിക്കും. ക്ലോസറ്റുകൾ വാൾ മൗഡിംഗ് ആരിക്കും ഉചിതം. ടാങ്ക് ഭിത്തിക്കുള്ളിൽ പോകുന്നതിനാൽ കൂടുതൽ സ്ഥല ലഭ്യത തന്നെ പ്രധാനം. വൃത്തി ആക്കുവാനും ബുദ്ധിമുട്ട് വരില്ല. ചെറിയ കോർണർ വാഷ്ബേസിൻ കൊടുത്താൽ അങ്ങനേയും സ്ഥലം ലാഭിക്കാം. വെറ്റ് ഏരിയ ഡ്രൈ ഏരിയ തിരിക്കുന്നത് നല്ലതാണ്. ഷവർ ഏരിയ ഗ്ലാസ് പാർട്ടീഷനുകൾ ഇപ്പോൾ മാർക്കറ്റിൽ പല അളുവുകളിൽ ലഭ്യമാണ്.അതുപോലെ വാൾമിക്സറുകൾ ഇന്ന് പലരും ഒഴിവാക്കി ഡൈവേഴ്ട്ടേസ് ഉപയോഗിച്ചു തുടങ്ങി.അതിൽ ഹൈ ഫ്ലോ ഡൈവേഴ്ട്ടേസ് ഇന്നു എല്ലാ പ്രമുഖ ബ്രാൻഡിലും ലഭ്യമാണ്. സാനിറ്ററി വേയർസ്, സി പി ഫിറ്റിംഗ്സുകൾ ,ബാത്ത്റൂം അക്സസറീസ് ,കിച്ചൺ സിങ്കുകൾ എന്നിവ കേരളത്തിൽ എവിടെയും സൈറ്റ് ഡെലിവറി ലഭിക്കുന്നതാണ്.
ചെറിയ | Kolo
ROBIN  DAYANANDAN
ROBIN DAYANANDAN

Building Supplies | Ernakulam, Kerala

ബാത്ത്റൂം നിർമ്മാണ ഘട്ടത്തിൽ തന്നെ നമ്മൾ ശ്രദ്ധിക്കേണ്ട ഒരു പ്രധാന കാര്യമാണ് ഗ്രേറ്റിംഗ്സ് അഥവാ ഡ്രയിനർ.പൊതുവെ ഇതു ആരും തന്നെ ശ്രദ്ധിക്കുന്നില്ല എന്നുള്ളതാണ് വാസ്തവം.ഫ്ലോറിംഗ് സമയം സാധാരണ ഗ്രേറ്റിംഗ്സ് വാങ്ങി അത് ഫിക്സ് ചെയ്യുകയാണ് പതിവ്.പൊതുവെ 4 ",5" അളവിൽ ഉള്ള ഗ്രേറ്റിംഗ്സ് ഉപയോഗിക്കാറാണ് പതിവ്. എന്നാൽ ഷവറിംഗ് സമയം വീഴുന്ന വെള്ളത്തിന്റെ അളവ് കൂടുന്നതിനു അനുസരിച്ച് വെള്ളം ഉഴുകി മാറാൻ സമയം എടുക്കുന്നു.. നിരധരം ഉപയോഗിക്കുന്ന ബാത്ത്റൂമുകൾക്ക് ഇത് വൃത്തിയിലും ക്ലീനിംഗിനും വളരെ ബുദ്ധിമുട്ട് ഉണ്ടാവാറുണ്ട്. എന്നാൽ ഇന്ന് 4", 5" ഗ്രേറ്റിംഗ്സിൽ നിന്ന് 18 '', 24",36" അളവുകളിലുള്ള ചാനൽ ഗ്രേറ്റിംഗ്സുകൾ ഇന്ന് ലഭ്യമാണ്.സ്റ്റയിൻ ലസ്സ് സ്റ്റീൽ മെറ്റീരിയൽ 304 ഗ്രേഡിൽ വളരെ നല്ല ഡിസൈനുകളിൽ ലഭിക്കും.ഇത് താരതമേന്യ ബാത്ത്റൂമുകൾ വളരെ ഡ്രൈ ആയി സൂക്ഷിക്കാനും.. വെള്ളം പെട്ടന്ന് തന്നെ ഡ്രൈയിൻ ഔട്ട് ആയി പോകാനും സഹായിക്കുന്നു. നീളത്തിൽ ഉള്ള ഗ്രില്ലുകൾ നമ്മുക്ക് അനായാസം ക്ലീൻ ചെയ്യാനും സാധിക്കും. അതുകൊണ്ട് ഫ്ലോറ്റിംഗ് മുന്നേ ഡ്യെയിനേജ് പൈപ്പ് കൊടുക്കുമ്പോൾ ഇതിനു കണക്കാക്കി ലൈൻ ചെയ്യേണ്ടതാണ്. നോർമൽ സ്റ്റാൻഡേർഡ് സൈസ് ബാത്ത്റൂമുകൾക്ക് 18 " സൈസ് കൊടുക്കാവുന്നതാണ്. വലിപ്പം കൂടിയ ബാത്ത് റൂമുകൾക്ക് 24 " മുതൽ 36'' വരെ സൈസ്സ് ഗ്രേറ്റിംഗ്സ് കൊടുക്കാവുന്നതാണ്.അധികം ശ്രദ്ധിക്കാതെ പോകുന്ന ഈ കാര്യം ബാത്ത്റൂം പ്ലാനിംഗിൽ വളരെ നല്ല ഒരു പങ്ക് വഹിക്കുന്നുണ്ട്.
ബാത്ത്റൂം നിർമ്മാണ | Kolo