വീടിന് വയറിങ് വർക്കുകൾ നടത്തുമ്പോൾ തീർച്ചയായും ശ്രദ്ധ നൽകേണ്ട കാര്യങ്ങൾ.

വീടിന്റെ പണികൾ പൂർണ്ണതയിൽ എത്തിക്കുന്നതിൽ വയറിങ് വർക്കുകൾക്കും അതിന്റെതായ് പ്രാധാന്യമുണ്ട്. മാത്രമല്ല കൂടുതൽ സുരക്ഷിതത്വം നൽകിക്കൊണ്ട് ചെയ്യേണ്ട വർക്കുകളിൽ ഒന്നാണ് ഇലക്ട്രിക്കൽ വയറിങ് വർക്കുകൾ.

അതല്ല എങ്കിൽ പിന്നീട് അവ വീട്ടുകാരുടെ ജീവന് തന്നെ ഭീഷണിയായി മാറിയേക്കാം.

എപ്പോഴാണ് വീടിന് വയറിങ് വർക്കുകൾ ആരംഭിക്കേണ്ടത് എന്നും,അത്തരം വർക്കുകൾ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്നും പലർക്കും കൃത്യമായ ധാരണയില്ല.

എപ്പോഴും അതെല്ലാം ഇലക്ട്രീഷ്യന്റെ ജോലിയല്ലേ എന്ന് കരുതി തള്ളിക്കളയുന്ന വരും കുറവല്ല. ഇലക്ട്രിക്കൽ വർക്കുകളിൽ വരുന്ന സുരക്ഷാ ഭീഷണികൾ മൂലം വലിയ പ്രശ്നങ്ങൾ നേരിടേണ്ടി വരും എന്ന ബോധ്യം ഉണ്ടായാൽ വയറിങ് വർക്കുകളിൽ എല്ലാവരും ശ്രദ്ധ നൽകാൻ തുടങ്ങും.

എപ്പോഴാണ് വയറിങ് ആരംഭിക്കേണ്ടത്?

ഒരു വീടുമായി ബന്ധപ്പെട്ട ഇലക്ട്രിക്കൽ വർക്കുകൾ ആരംഭിക്കുന്നത് അതിന്റെ മേൽക്കൂര വാർത്തെടുക്കുന്ന സമയം മുതലാണ്.

പഴയ രീതികളിൽ പ്രധാനമായും വീടിന്റെ ഫാനുകൾക്ക് ആവശ്യമായ പോയിന്റ് കൾ മാത്രമാണ് മേൽക്കൂര വാർക്കുന്ന സമയത്ത് നൽകിയിരുന്നത്.

എന്നാൽ കോൺക്രീറ്റ് വഴി കടത്തിവിടുന്ന രീതിയിൽ ആണ് ഇപ്പോൾ മറ്റ് പൈപ്പിങ് വർക്കുകളും ചെയ്യുന്നത്. അതു കൊണ്ട് തന്നെ സീലിങ് വഴിയാണ് വയറുകൾ നൽകുന്നത് എങ്കിൽ വയറിന്റെ നീളം കുറയ്ക്കുകയും അത് ചിലവ് കുറയ്ക്കുന്നതിന് സഹായിക്കുകയും ചെയ്യും. വയറിങ്ങിനായി പ്രധാനമായും 20 മീറ്റർ മുതൽ
50 മീറ്റർ വ്യാസം വരുന്ന പിവിസി പൈപ്പുകളാണ് ഉപയോഗപ്പെടുത്തുന്നത്. വയറിങ്ങിൽ തന്നെ വ്യത്യസ്ത രീതികൾ ഉപയോഗപ്പെടുത്തുന്നുണ്ട്.

ഇന്റർലോക്ക് കട്ടകൾ ഉപയോഗിച്ച് നിർമ്മിക്കുന്ന വീടുകളിലും, അധികം തേക്കാത്ത ചുവരുകളിലും വീടിന്റെ പുറംഭാഗം വഴിയാണ് വയറിംഗ് നൽകുന്നത്.1/2 ഇഞ്ച് വലിപ്പത്തിലുള്ള പിവിസി പൈപ്പുകൾ ഉപയോഗപ്പെടുത്തിയാൽ അവ വർക്കിനു കൂടുതൽ ഭംഗി നൽകും.

അതേസമയം സാധാരണ രീതിയിൽ വയറിങ് നടത്തുന്നതിനായി ഉപയോഗിക്കുന്ന പൈപ്പുകൾ 1.5 സ്ക്വയർ മീറ്റർ അളവിലെങ്കിലും കട്ടിയുള്ളവയായിരിക്കണം എന്ന് നിർബന്ധമുണ്ട്.

പവർ പ്ലഗുകൾ തിരഞ്ഞെടുക്കുമ്പോൾ 2.5 സ്ക്വയർ മീറ്ററിന് മുകളിൽ ലോഡ് താങ്ങാൻ സാധിക്കണം. വീട്ടിൽ എസി ഉപയോഗപ്പെടുത്തുന്നുണ്ട് എങ്കിൽ 4 സ്ക്വയർ മീറ്റർ വയർ വേണം ഉപയോഗപെടുത്താൻ.

വയർ തിരഞ്ഞെടുക്കുമ്പോൾ

സ്പാന്റഡ് കോപ്പർ വയറുകൾ ISI മുദ്ര ഉണ്ടോയെന്ന് നോക്കി ഉറപ്പു വരുത്തി വേണം തിരഞ്ഞെടുക്കാൻ. സ്വിച്ച് ഏത് മോഡൽ, എത്ര വലിപ്പത്തിൽ വേണം എന്നതിനെ പറ്റി ഒരു ധാരണ ഉണ്ടായിരിക്കണം. സ്വിച്ച് ബോക്സുകൾ വാങ്ങുമ്പോഴും പ്രത്യേക ശ്രദ്ധ നൽകണം.

ലോഹത്തിൽ നിർമ്മിച്ചെടുത്ത സ്വിച്ച് ബോക്സുകൾ ആണ് മരത്തിൽ നിർമ്മിച്ചവയേ ക്കാൾ കൂടുതൽ നല്ലത്.

കാരണം മരത്തിലാണ് സ്വിച്ച് ബോക്സുകൾ നൽകിയത് എങ്കിൽ അവ പെട്ടെന്ന് ചിതലരിച്ച് നശിക്കാൻ സാധ്യതയുണ്ട്.

അതേസമയം ലോഹത്തിൽ നിർമ്മിച്ച സ്വിച്ച് ബോക്സ് കൾക്ക് മറ്റ് മെറ്റീരിയലുകളെക്കാൾ വില കൂടുതലാണെന്ന കാര്യം മറക്കരുത്.

എന്താണ് മോഡുലാർ സ്വിച്ചുകൾ?

വീടിന്റെ അകം ഭംഗിയാക്കാൻ പല വഴികളും പരീക്ഷിക്കുന്ന വരാണ് ഇന്ന് മിക്ക ആൾക്കാരും.

അതുകൊണ്ടുതന്നെ സ്വിച്ച്കൾക്കും അതേ ഭംഗി നൽകാൻ ആഗ്രഹിക്കുന്നവർക്ക് മോഡുലർ സ്വിച്ചുകൾ തിരഞ്ഞെടുക്കാം.

അതേസമയം ഐ എസ് ഐ മാർക്ക് രേഖപ്പെടുത്തിയ റീപ്ലേസ് മെന്റ് വാറണ്ടി നൽകുന്ന ബ്രാൻഡുകൾ നോക്കി വേണം തിരഞ്ഞെടുക്കാൻ.

വീട്ടിലേക്ക് പ്രവേശിക്കുന്ന ലിവിങ് ഏരിയ, ഡൈനിങ് ഏരിയ,കിച്ചൻ എന്നിവിടങ്ങളിൽ മോഡുലർ സ്വിച്ചുകളും, ബെഡ്റൂം,ബാത്റൂം ഭാഗങ്ങളിൽ സെമി മോഡുലാർ സ്വിച്ചുകളും തിരഞ്ഞെടുക്കുന്നതാണ് കൂടുതൽ നല്ലത്. ഇങ്ങനെ ചെയ്യുന്നത് വഴി ഇലക്ട്രിക്കൽ വർക്ക് ചിലവ് കുറയ്ക്കാൻ സാധിക്കും.

പ്ലഗ് പോയിന്റുകൾ നൽകുമ്പോൾ

മിക്ക വീടുകളിലും പണി പൂർത്തിയായി കഴിഞ്ഞാൽ ഉണ്ടാകുന്ന ഒരു പ്രധാന പ്രശ്നമാണ് ആവശ്യത്തിന് പ്ലഗ് പോയിന്റുകൾ ഇല്ലാത്ത അവസ്ഥ. വീട് പ്ലാൻ ചെയ്യുമ്പോൾ തന്നെ ഓരോ ഭാഗത്തും എത്ര പ്ലഗ് പോയിന്റ് കൾ വേണം എന്നത് ബിൽഡറോഡ് കൃത്യമായി പറഞ്ഞ് മനസ്സിലാക്കുക.

ഓരോ മുറിക്കും ആവശ്യമായ ലൈറ്റ്,ഫാൻ, പവർ പ്ലഗ് എന്നിവ വയറിങ് സമയത്ത് നൽകിയില്ല എങ്കിൽ പിന്നീട് കോൺക്രീറ്റ് പൊളിച്ച് വീണ്ടും ചെയ്യേണ്ട അവസ്ഥ വരാറുണ്ട്.

ലൈറ്റുകൾ തിരഞ്ഞെടുക്കുമ്പോൾ സ്വീകരണമുറിയിൽ റൂഫിന് നടു ഭാഗത്തായി ഒരു ഷാൻലിയർ നൽകാം. അതേസമയം ഡൈനിങ് ഏരിയ യിൽ ഒരു പെൻഡന്റ് അല്ലെങ്കിൽ തൂക്ക് വിളക്ക് തിരഞ്ഞെടുത്ത് നൽകാവുന്നതാണ്.

ഭക്ഷണം കഴിക്കുന്ന ഭാഗത്ത് ഒരു ഫാൻ നൽകിയാൽ കൂടുതൽ നല്ലതായിരിക്കും. ഫ്രിഡ്ജ് ഉപയോഗിക്കുന്ന ഭാഗത്ത് നിർബന്ധമായും ഒരു പവർ പ്ലഗ് നൽകാനായി ശ്രദ്ധിക്കണം.

റൂമുകളിൽ അധികം വെളിച്ചം ഒഴിവാക്കുന്നതിനായി കോർണർ ലാമ്പുകൾ തിരഞ്ഞെടുക്കാം. കിച്ചണിൽ പവർ പോയിന്റ് നൽകുമ്പോൾ മിക്സി, ഗ്രൈൻഡർ, ഓവൻ എന്നിവ പ്രവർത്തിപ്പിക്കുന്നതിന് അനുസരിച്ചു പ്ലഗ് പോയിന്റ് നൽകാൻ ശ്രദ്ധിക്കണം.

എക്സ്റ്റീരിയർ ഭാഗത്ത് സ്പോട്ട് ലൈറ്റുകൾ, പൂന്തോട്ടങ്ങൾ ഉണ്ടെങ്കിൽ അവ കൂടുതൽ ഭംഗിയാക്കാൻ ഫിക്ച്ചറുകൾ എന്നിവ തിരഞ്ഞെടുക്കാവുന്നതാണ്. ആവശ്യമെങ്കിൽ കോമ്പൗണ്ട് വാളിൽ ലൈറ്റുകൾ നൽകി ഭംഗിയാക്കാം.

സുരക്ഷ ഉറപ്പുവരുത്താൻ ചെയ്യേണ്ട കാര്യങ്ങൾ

വീടിനകത്ത് നൽകിയിട്ടുള്ള എല്ലാ പോയിന്റ് കളും നിർബന്ധമായും എർത്ത് ചെയ്തിരിക്കണം.

ഏതെങ്കിലും രീതിയിലുള്ള ഷോർട്ട് സർക്യൂട്ട് പ്രശ്നങ്ങൾ ഉണ്ടാവുകയാണെങ്കിൽ അവയെ പ്രതിരോധിക്കാനായി ELCB നൽകണം.

വീടിന്റെ ഓരോ ഭാഗങ്ങൾക്കും പ്രത്യേകമായി വയറിങ് ചെയ്യുന്നതാണ് എപ്പോഴും കൂടുതൽ നല്ലത്.

വീടിന്റെ എല്ലാ ഭാഗത്തേക്കും ഒരു സ്വിച്ച് ഉപയോഗിച്ച് ലൈറ്റ് ഓൺ /ഓഫ്‌ ചെയ്യുന്ന രീതിയിൽ ഒക്യുപൻസി സ്വിച്ച് നൽകുന്നത് കൂടുതൽ നല്ലതാണ്. വൈദ്യുത ബിൽ കുറയ്ക്കുന്നതിനായി സാധാരണ ബൾബുകൾ മാറ്റി എൽഇഡി ബൾബുകൾ ഉപയോഗിക്കുന്നതാണ് കൂടുതൽ നല്ലത്.

ഇത്തരത്തിൽ വീടിന്റെ വയറിങ് മുതൽ ഉപയോഗ കാര്യങ്ങളിൽ വരെ ശ്രദ്ധ പുലർത്തുക യാണെങ്കിൽ വൈദ്യുതിയുമായി ബന്ധപ്പെട്ട അപകടങ്ങങ്ങിൽ നിന്ന് രക്ഷ നേടാൻ സാധിക്കും.