വീടിന്റെ വയറിങ്ങും ഒളിഞ്ഞിരിക്കുന്ന അപകടങ്ങളും.

വീടിന്റെ വയറിങ്ങും ഒളിഞ്ഞിരിക്കുന്ന അപകടങ്ങളും.ഒരു വീടിനെ സംബന്ധിച്ച് ഏറ്റവും കൂടുതൽ സുരക്ഷ നൽകേണ്ട കാര്യമാണ് ഇലക്ട്രിഫിക്കേഷൻ വർക്കുകൾ.

തിരഞ്ഞെടുക്കുന്ന മെറ്റീരിയലുകൾ ക്വാളിറ്റിയിൽ ഉള്ളതല്ല എങ്കിൽ അത് വലിയ അപകടങ്ങളിലേക്ക് വഴിവെക്കുന്നു.

തിരഞ്ഞെടുക്കുന്ന ഇലക്ട്രിക്കൽ മെറ്റീരിയൽ മാത്രമല്ല ചെയ്യുന്ന വർക്കും ശരിയായ രീതിയിൽ ആകണം. അലങ്കാരത്തിനു വേണ്ടി ചെയ്യുന്ന പല ഇലക്ട്രിക്കൽ വർക്കുകളും അപകടങ്ങളിലേക്ക് വഴി വെക്കാൻ അധികസമയം വേണ്ട.

പലരും ചെയ്യുന്ന ഒരു വലിയ മണ്ടത്തരമാണ് വീട് നിർമ്മാണത്തിന് ആവശ്യമായ മറ്റ് മെറ്റീരിയലുകളെല്ലാം നല്ല ക്വാളിറ്റിയിൽ ഉള്ളതുതന്നെ തിരഞ്ഞെടുക്കുകയും അതേസമയം ഇലക്ട്രിക്കൽ വർക്കിന് ആവശ്യമായ വയറുകൾ, സ്വിച്ച് ബോർഡ് എന്നിവ ലോ ക്വാളിറ്റിയിൽ ഉള്ളവ കുറഞ്ഞവിലയ്ക്ക് തിരഞ്ഞെടുക്കുന്നതും.

എന്നാൽ ഇവയിൽ ഒളിഞ്ഞു കിടക്കുന്ന അപകടം മനസ്സിലാക്കാതെയാണ് ഇത്തരത്തിലുള്ള മണ്ടത്തരങ്ങൾ ചെയ്യുന്നത്. വയറിങ്, വൈദ്യുതോപകരണങ്ങൾ എന്നിവ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് മനസ്സിലാക്കാം.

വീടിന്റെ വയറിങ്ങും ഒളിഞ്ഞിരിക്കുന്ന അപകടങ്ങളും.

മിക്ക വീടുകളിലും ഷോർട്ട് സർക്യൂട്ട് മൂലം ഉണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കുന്നതിൽ വളരെ വലിയ പങ്കു വഹിക്കുന്നത് ഇ എൽ സി ബി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന എർത്ത് ലീക്കേജ് സർക്യൂട്ട് ബ്രേക്കറുളുകളാണ്.

എന്നാൽ പഴയ വീടുകളിൽ ഉള്ളത് ഇത്തരത്തിലുള്ള സർക്യൂട്ട് ബ്രേക്കറുകൾ ആയിരിക്കില്ല. മാത്രമല്ല വയറിങ് രീതിയും വ്യത്യാസമുണ്ടാകും.

പഴയ വയറിങ് രീതികളെ മാറ്റി ELCB യിലേക്ക് നൽകേണ്ടത് വളരെയധികം പ്രാധാന്യമുള്ള കാര്യമാണ്.

പല വീടുകളിലും ശ്രദ്ധ നൽകാതെ സംഭവിക്കുന്ന അപകടങ്ങളിൽ ഒന്ന് സ്വിച്ച് ബോർഡുകളോട് ചേർന്ന് പെട്ടന്ന് കത്തുന്ന സാധനങ്ങൾ വയ്ക്കുന്നതാണ്.

ഇത് പലപ്പോഴും വലിയ പൊട്ടിത്തെറികളിലേക്ക് എത്തിക്കും.

മാത്രമല്ല പഴയ രീതിയിൽ വയറിങ് ചെയ്ത കണക്ഷനുകളിലേക്ക് പുതിയ രീതിയിലുള്ള വയറുകൾ കണക്ട് ചെയ്തു പിടിപ്പിക്കുന്നതും അപകടം വരുത്തി വയ്ക്കുന്ന സാഹചര്യമാണ്.

ഷോര്‍ട്ട് സര്‍ക്യൂട്ട് വില്ലനാകുമ്പോള്‍

പഴയതും പുതിയതുമായ വീടുകളിൽ ഷോട്ട് സർക്യൂട്ട് ഉണ്ടാകുന്നതിനുള്ള മറ്റൊരു പ്രധാന കാരണം കൂടുതലായി വൈദ്യുതി ഉപയോഗപ്പെടുത്തുന്ന രണ്ട് ഉപകരണങ്ങൾ ഒരേ സമയം പ്രവർത്തിക്കുന്നതാണ്.

അതായത് രണ്ട് ബാത്റൂം മുകളിലും ഒരേസമയം ഹീറ്ററുകൾ പ്രവർത്തിപ്പിക്കുക, ഹീറ്റർ ഓവൻ എന്നിവ ഒരേസമയം പ്രവർത്തിപ്പിക്കുക എന്നിവയെല്ലാം ഷോർട്ട് സർക്യൂട്ട് ഉണ്ടാകുന്നതിന് കാരണമാകാറുണ്ട്.

അടുക്കളയിൽ ഓരോ ഇലക്ട്രിക് ഉപകരണങ്ങൾ ഉപയോഗപ്പെടുത്തും പോഴും പ്രത്യേക ശ്രദ്ധ നൽകാനായി ശ്രദ്ധിക്കണം.

മിക്സി പോലുള്ള ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുമ്പോൾ മോട്ടോർ വർക്ക് ചെയ്യുന്നത് പൂർണമായും നിർത്തിയ ശേഷം മാത്രം ജാർ തിരിച്ചെടുക്കാൻ ശ്രദ്ധിക്കുക.

ജാറുകളുടെ അടപ്പ് ടൈറ്റ് ആയ രീതിയിൽ വേണം നൽകാൻ. അടുക്കളയിൽ ഗ്യാസ് കണക്ഷൻ പൈപ്പ് ലൈൻ രീതിയിൽ ഉപയോഗപ്പെടുത്തുക യാണെങ്കിൽ വലിയ രീതിയിലുള്ള അപകടങ്ങളിൽ നിന്നും രക്ഷ നേടാനായി സാധിക്കും.

സിലിണ്ടർ നേരിട്ട് പൊട്ടിത്തെറിച്ച് ഉണ്ടാകുന്ന അപകടങ്ങൾ ഒരു പരിധി വരെ ഒഴിവാക്കാൻ പൈപ്പ് ലൈൻ കണക്ഷനുകൾ ഉപയോഗിക്കാവുന്നതാണ്.

അടുക്കളക്ക് കൂടുതൽ അലങ്കാരം വേണ്ട

ഇന്ന് പല വീടുകളിലും അടുക്കളകൾ അലങ്കാരത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു എന്നതാണ് വസ്തുത. ഇവ പല രീതിയിലുള്ള അപകടങ്ങൾ ക്ഷണിച്ചു വരുത്തുന്നതിനു കാരണമാകാറുണ്ട്.

ഫോൾസ് സീലിങ് സ്പോട്ട് ലൈറ്റുകൾ എന്നിവ ശരിയായ രീതിയിൽ ചെയ്യാത്തത് ഷോർട്ട് സർക്യൂട്ട് അപകടങ്ങൾക്ക് വഴിവെക്കുന്നു.

വയറിങ്ങിൽ ഉണ്ടാകുന്ന ചെറിയ ഷോർട്ട് സർക്യൂട്ടുകൾ അടുക്കള മുഴുവൻ കത്തി ചാമ്പലാക്കുന്നതിനു വരെ കാരണമായേക്കാം.

തുടക്കത്തിൽ അടുക്കളയിൽ നിന്നും തുടങ്ങി മറ്റു മുറികളിലേക്ക് കൂടി തീ വ്യാപിക്കുന്നതോടെ അപകടം എത്തുന്ന വഴി അറിയില്ല എന്നതാണ് സത്യം.

പല വീടുകളിലും വയറിങ് ഫോൾസ് സീലിങ്ങിനകത്ത് നൽകുന്നത് ശരിയായ രീതിയിൽ ആയിരിക്കില്ല.കിച്ചണു കളിൽ അലങ്കാരം ആവശ്യമുണ്ടോ എന്നത് 2 തവണയെങ്കിലും ചിന്തിക്കേണ്ടി ഇരിക്കുന്നു.

പുക മൂലം ഉണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കുന്നതിന് വേണ്ടി ഒരു സ്‌മോക്ക് സെൻസർ നൽകുന്നത് കൂടുതൽ നല്ലതായിരിക്കും.

ഇവക്ക് വെറും 500 രൂപയിൽ താഴെ മാത്രമേ വില വരുന്നുള്ളു.മാത്രമല്ല ഒരു ഫയർ എക്സ്സ്‌റ്റിൻക്യുഷർ നൽകാൻ 1500 രൂപ ചിലവിട്ടാൽ മതി.

വൈദ്യുതിയുടെ സഹായമില്ലാതെ പ്രവർത്തിക്കുന്ന ഒരു ലൈറ്റ് എങ്കിലും വീട്ടിൽ ഉണ്ടായിരിക്കുന്നത് കൂടുതൽ ഉപകാരപ്പെടും.

വീട്ടിൽ AC ഉപയോഗിക്കുന്നുണ്ടെങ്കിൽ അവർ കൃത്യമായ ഇടവേളകളിൽ സർവീസ് ചെയ്യിപ്പിക്കാൻ ശ്രദ്ധിക്കുക.

വീടിന്റെ വയറിങ്ങും ഒളിഞ്ഞിരിക്കുന്ന അപകടങ്ങളും കൂടുതല്‍ കരുതല്‍ നല്കണം

തീ പിടിക്കാൻ സാധ്യതയുള്ള വസ്തുക്കൾ ഒരു കാരണവശാലും വയറിങ്ങിൽ ഉപയോഗിക്കരുത്.ഫാൾസ് സീലിംഗ് വർക്കുകൾ പരമാവധി വീട്ടിൽ നിന്നും ഒഴിവാക്കുന്നതാണ് നല്ലത്. പ്ലാസ്റ്റിക് പോലുള്ള മെറ്റീരിയൽ ഉപയോഗിച്ച് നിർമിക്കുന്ന അലങ്കാരങ്ങൾ, ഫ്ലവർവെയ്സുകൾ എന്നിവയും വയറിങ് ചെയ്ത ഭാഗങ്ങളിലൂടെ നൽകാതിരിക്കുന്നതാണ് അനുയോജ്യം. പ്ലാസ്റ്റിക്കിൽ ചെറിയ രീതിയിൽ തീ കത്തി പിടിച്ചാൽ പോലും മറ്റു ഭാഗങ്ങളിലേക്ക് പടരാനുള്ള സാധ്യത കൂടുതലാണ്.

അടുക്കളയുടെ വാതിൽ പെട്ടെന്ന് തുറക്കാവുന്ന രീതിയിൽ വേണം നൽകാൻ.എന്നാൽ മാത്രമാണ് അപകടങ്ങൾ സംഭവിച്ചാലും പെട്ടെന്ന് പുറത്തേക്ക് ഇറങ്ങാനായി സാധിക്കുകയുള്ളൂ. വയറിങ്ങിനായി തിരഞ്ഞെടുക്കുന്ന മെറ്റീരിയലുകൾ നിർദ്ദിഷ്ട മേഖലയിൽനിന്നും അംഗീകാരം ലഭിച്ചതാണോ എന്ന കാര്യം ഉറപ്പു വരുത്തുക. ഇലക്ട്രിക്കൽ വർക്കുകൾക്ക് വേണ്ടി തിരഞ്ഞെടുക്കുന്ന മെറ്റീരിയലുകളിൽ യാതൊരു കാരണവശാലും കോംപ്രമൈസ് ചെയ്യാൻ പാടുള്ളതല്ല.

വീടിന്റെ വയറിങ്ങും ഒളിഞ്ഞിരിക്കുന്ന അപകടങ്ങളും അറിഞ്ഞിരുന്നാൽ അത്തരം സാഹചര്യങ്ങളിൽ നിന്നും ഒരു പരിധിവരെ രക്ഷ നേടാൻ സാധിക്കും.