റ്റു വേ സ്വിച്ച് – ശ്രദ്ധിക്കേണ്ട കാര്യങ്ങൾ,

റ്റു വേ സ്വിച്ച്

ചിത്രത്തിൽ കാണുന്നത് പോലെ മൂന്ന് വിധത്തിൽ റ്റു വേ സ്വിച്ച് വയറിങ് ചെയ്താലും പ്രവത്തനത്തിൽ വലിയ മാറ്റം കാണില്ല.

ഒന്നാമത്തേത്, രണ്ട് റ്റുവേ സ്വിച്ചിന്റേയും ഒരു അറ്റത്ത് ഫേസും മറ്റേ അറ്റത്ത് നൂട്ടറും രണ്ട് സ്വിച്ചിന്റെ നടുവിലെ പൊഴിന്റിൽ ബൾബിന്റെ രണ്ട് അറ്റവും കണക്റ്റ് ചെയുന്നു ഇത് മൂലം വയറ് ലാഭിക്കാം .

പക്ഷേ ഇത് അപകടം വിളിച്ച് വരുത്തും .കാരണം ബൾബ് ഓഫ് ചെയ്താലും ബൾബിന്റെ പോഴിന്റിൽ കരണ്ട് ഉണ്ടാകും [ബൾബിലേക്ക് രണ്ട് ഫേസ് ആണങ്കിൽ ബൾബ് ഓഫ് ആയിരിക്കും] ,ഫേൻ മുതലായവ കേട് വരാൻ സാധ്യത കൂടുന്നു.

വയറിങ് റിപ്പേർ ചെയുബോൾ ഷോക്ക് അടിക്കാൻ സാധ്യത കൂടുന്നു.ഒരു കാരണവാശാലും ഇത്തരത്തിൽ വയറിങ് ചെയ്യാൻ അനുവധിക്കരുത്.

രണ്ടാമത്തേത്, ബൾബിന്റെ ഒരു അറ്റം ന്യൂട്ടറും മറ്റേ അറ്റം ഒരു സ്വിച്ചിന്റെ നടുവിലെ പോഴിന്റിലും മറ്റെ സ്വിച്ചിന്റെ നടുവിലെ പോഴന്റ് ഫേസിലും , സ്വിച്ചികളുടെ ഇരുതലകളും തമ്മിൾ തമ്മിൾ കണക്റ്റ് ചെയുന്നു .

ഇത് മൂലം സാധനങ്ങൾ കേടുപാടുകൾ വരില്ല.പക്ഷെ എല്ലാസ്വിച്ചുകളും ഓഫ് നിലയിലായിരിക്കുബോൾ റ്റുവെ കണക്ഷൻ ഓണായിരിക്കും.ഇതു .വയറിങ് റിപ്പേർ ചെയുബോൾ ഷോക്ക് അടിക്കാൻ സാധ്യത കൂടുന്നു.

മൂന്നാമത്, രണ്ടാമത്തേതില്‍ ചെറിയ മാറ്റ വരുത്തിയാൽ മതി. അതായത് ഒരു സ്വിച്ചിന്റെ ഇരു അറ്റത്തെയും പോഴിന്റ് മറ്റെ സ്വിച്ചിന്റെ വിപരീത അറ്റത്ത് കണക്റ്റ് ചെയുക . ഇതാന്ന് ശരിയായ വശം .

സ്വിച്ചുകൾ എല്ലാം ഓഫ് നിലയിൽ ആയിരിക്കുബോൾ ഒരു പോയിന്റിലും കരണ്ട് വരുവാൻ പാടില്ല. നമ്മൾ വയറിങ്ങ് കരാർ കൊടുക്കുമ്പോള്‍ ഇത് ശ്രദ്ധിക്കണം, കാരണം ചിത്രം ഒന്നിൽ കണ്ടത് പോലെ വയറിങ്ങ് ചെയുന്നത് ഇപ്പോൾ സാധാരണയാന്ന്. ഇത്കൂടുതൽ നഷ്ട്ങ്ങൾക്ക് കാരണമാകും.

വയറിങ് ചെയുബോൾ [ത്രീ ഫേസ് ഒഴികെ.] ശ്രദ്ദിക്കേണ്ട കാര്യങ്ങൾ.

ന്യൂട്ടറ് വയർ കറുപ്പ് കളർ ഉപയോഗിക്കുക.[നീല കളറും ഉപയോഗിക്കാം]
ഫേസ് വയർ [മെയിൻ വയർ] ചുവപ്പ് കളർ എർത്ത് വയർ പച്ച കളർ സ്വച്ചിൽ നിന്നും പോഴിന്റിലേക്ക് പോവുന്ന ഫേസ് വയറ് മഞ്ഞകളർ ഉപയോഗിക്കുക

വീട് വൃത്തിയാക്കുമ്പോൾ രാസ വസ്തുക്കൾ മൂലം വരാവുന്ന ആരോഗ്യ പ്രശ്നങ്ങൾ തടയാം