വയറിങ്ങിന്റെ ഹൃദയമായ ഡിസ്ട്രിബ്യൂഷൻ ബോർഡ് സ്ഥാപിക്കുമ്പോൾ ഇവ ശ്രദ്ധിക്കാം

ഒരു വീടിന്റെ വൈദ്യുതി സംവിധാനം ഹൃദയഭാഗം എന്നൊക്കെ വിശേഷിപ്പിക്കാവുന്ന സ്ഥാനമാണ് ഡിസ്ട്രിബ്യൂഷൻ ബോർഡ് അഥവാ DB എന്നു ചുരുക്കി വിളിക്കുന്ന ഭാഗത്തിന്. വീടിന്റെ എന്നല്ല ഏതൊരു വൈദ്യുത ശൃംഖലയെയും നിയന്ത്രിക്കുന്നത് അതിൽ ഘടിപ്പിച്ചിട്ടുള്ള ഡിസ്ട്രിബ്യൂഷൻ ബോർഡ് ആണ്.

ഡിസ്ട്രിബ്യൂഷൻ ബോർഡ് ഇൻസ്റ്റാൾ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ മനസ്സിലാക്കാം

 • DB വാങ്ങുമ്പോൾ കൂടെ ലഭിക്കേണ്ട ന്യൂട്രൽ ലിങ്ക്, എർത്ത് ലിങ്ക്, ബസ് ബാർ, വയർ, ലോക്ക്, SCREWS എന്നിവ ലഭിച്ചിട്ടുണ്ടോ എന്നു ഉറപ്പ് വരുത്തുക.
 • DB ബോക്സ് ഫിക്സ് ചെയ്യുന്നതിന് മുന്പായി മുകളിൽ പറഞ്ഞ ഭാഗങ്ങളും ഡോർ ഉൾപ്പടെ അഴിച്ചെടുത്ത് സൂക്ഷിച്ചു വയ്ക്കുക. ഡോർ നഷ്ട്ടപ്പെടുകയോ നാശം സംഭവികുകയോ ചെയ്താൽ വീണ്ടും വാങ്ങാൻ ലഭ്യമല്ലാതത്തിനാൽ ശ്രദ്ധ ആവശ്യമാണ്.
 • ഫിക്സ് ചെയ്യുന്നതിന് മുന്പായി DB ബോക്സ് നന്നായി പൊതിയുക. പ്ലാസറ്ററിങ് സമയത്ത് സിമന്റും മറ്റും ഉള്ളില് പോകുന്നതും പിന്നീട് അത് വഴി പെയിന്റ് തന്നെ പോകുന്നതും ഒഴിവാക്കാൻ പൊതിയുന്നത് നല്ലതാണ്.
 • ചില DBകൾക്ക് ഡോർ പ്ലാസ്റ്ററിങ് ലെവലിൽ നിന്നും പുറത്തേക്ക് തള്ളി നിലക്കുന്ന രീതിയാണ്. അത്തരം DB കൾ വയ്ക്കുമ്പോൾ plastering levels (BULL MARKS) നിർബൻദ്ധമായും പരിശോധിച്ച ശേഷം DB ബോക്സ് വേണ്ടത്ര പുറത്തേക്ക് തള്ളി വയ്ക്കുക.
 • DBയുടെ ഉളളവ് (DEPTH) MCB കൃത്യമായും ഡോറിൽ ഗ്യാപ്പ് ഇല്ലാതെ ഫിക്സ് ചെയ്യാനുള്ള ആലവിലാണ്. DB BOX ഭിത്തിയിൽ കൂടുതൽ ആഴത്തിൽ പിടിപ്പിച്ചാൽ MCB ശെരിയായ രീതിയിൽ ഘടിപ്പിക്കാൻ കഴിയില്ല. അതിനാൽ DBയുടെ ചുറ്റും PLASTERING LEVEL (BULL MARKS) പതിപ്പിച്ച ശേഷം ലെവൽ ഉറപ്പുവരുത്തി മാത്രം ബോക്സ് ഉറപ്പിക്കുക.
 • DB ഉറപ്പിക്കുന്നത് എളുപ്പത്തിൽ ഉപയോഗിക്കാൻ കഴിയുന്ന ഉയരത്തിൽ എന്നാൽ ചെറിയ കുട്ടികൾക്ക് എളുപ്പം എത്താത്ത ഉയരത്തിൽ ആവാൻ ശ്രദ്ധിക്കുക. DB യുടെ മുകള് ഭാഗം 2.0 M ഉയരത്തിന് മുകളിൽ ആവാതിരിക്കുന്നതാണ് ഉചിതം. DB പിടിപ്പിക്കുന്ന ഭാഗത്തേക്ക് അത്യാവശ്യ സമയത്ത് എളുപ്പം ചെല്ലാൻ കഴിയുക എന്നതും പ്രധാനമാണ്.
 • DB പിടിപ്പിക്കേണ്ട സ്ഥലം ലോഡ് സെൻറർ ആണ്. അത് എവിടെയാണ് എന്നതു കണ്ടെത്തുന്നതും നന്നായിരിക്കും. മീറ്റർ ബോക്സില് നിന്നും ദൂരെയല്ലാത്ത വിധം വേണം DB വയക്കേണ്ടത് എന്നു ഇൻസ്പെക്ടറേറ്റ് നിഷ്കർഷിക്കുന്നുണ്ട്.
 • DB DRESSING എന്നതു അല്പ്പം കലാവാസന കൂടി വേണ്ടതാണ്. DB ഡ്രെസ്സിംഗ് ചെയ്തത് രീതിയും നിലവാരവും എങ്ങിനെ എന്നു വിലയിരുത്തി ഒരു ELECTRICIAN-ന്റെ ജോലിയെ വിലയിരുത്തുന്ന രീതി വരെ ഉണ്ട്.
 • വയറിങ് ചെയ്യുമ്പോൾ DB-യിൽ ആവശ്യത്തിന് നീളത്തിൽ വയർ ഉണ്ട് എന്നു ഉറപ്പിക്കുക. വയർ മുറിക്കുമ്പോൾ മെയിന്റനൻസ് ആവശ്യത്തിനുള്ള ലൂപ്പ് ഉണ്ട് എന്നു ഉറപ്പ് വരുത്തുക.
 • ഡബ് ഡ്രെസ്സിംഗ് ചെയ്യുമ്പോൾ കൃത്യമായ ഫെറൂൾ, ലഗ്, ടൈ, സ്ലീവ് എന്നിവ ഉപയോഗിക്കുക. ഇൻസുലേഷൻ ടേപ്പ് ആവശ്യത്തിന് മാത്രം ഉപയോഗിക്കുക.
 • സ്പേയർ MCB സ്പേസ് എല്ലാം DUMMY ഉപയോഗിച്ച് അടയ്ക്കുക. അതുവഴി പ്രാണികളും മറ്റും ഉള്ളിൽ കടന്നു കൂടാൻ അനുവദിക്കാതിരിക്കുക.
 • DB, DOORഎന്നിവയൊക്കെ ശരിയായി എർത്ത് ചെയ്തിട്ടുണ്ട് എന്നു ഉറപ്പ് വരുത്തുക. ഡോർ എർത്തിങ് ഒഴിവാക്കുന്ന പ്രവണത കാണാറുണ്ട്. അത് ഒഴിവാക്കാൻ പാടില്ലാത്തതാണ്.
 • എല്ലാ MCB കൾക്ക് മുകളിലും ഫീഡർ നമ്പർ കൃത്യമായി എഴുതി വയ്ക്കുക. അതേ ഫീഡർ നമ്പർ ഉപയോഗിച്ച് നിർമ്മിച്ച SCHEMATIC DRAWING അല്ലെങ്കിൽ DB SCHEDULE DBയുടെ ഉള്ളിൽ പതിപ്പിക്കുക. മെയിന്റനൻസ് സമയത്ത് ഇത് സഹായകമാവും.
 • വയറിങ് ചെയ്യുന്ന സമയത്ത് തന്നെ കളർകോഡ് എഴുതിവയ്ക്കുക. കൃത്യമായ ഒരു കളർ കോഡ് ഉപയോഗിച്ച് വയർ ചെയ്ത ശേഷം ടെർമിനേഷൻ ചെയ്ത DB കാഴ്ചയിലെ ഭംഗിക്കപ്പുറം ജോലിയുടെ നിലവാരവും ഉയർത്തുന്നു.
 • DB ഡ്രെസ്സിംഗ് കഴിഞ്ഞ ശേഷവും മെഗ്ഗർ ടെസ്റ്റ് നടത്തി വയറുകള്ക്ക് ഒന്നും പ്രശ്നമില്ല എന്നുറപ്പു വരുത്തുക.