വീട്ടിനകത്ത് ജാഗ്രത പുലർത്തേണ്ട കാര്യങ്ങൾ.

വീട്ടിനകത്ത് ജാഗ്രത പുലർത്തേണ്ട കാര്യങ്ങൾ.വീടിനകം വളരെയധികം സുരക്ഷിതമാക്കാൻ ആദ്യമായി ചെയ്യേണ്ട കാര്യം ഇലക്ട്രിക്കൽ വർക്കുകളിൽ ശ്രദ്ധ പുലർത്തുക എന്നതാണ്.

വീടുകളിൽ സംഭവിക്കുന്ന മിക്ക അപകടങ്ങൾക്കും കാരണമാകുന്നത് ഷോർട്ട് സർക്യൂട്ട് പോലുള്ള കാര്യങ്ങളാണ്.

മറ്റൊരു അപകട സാധ്യതയുള്ള മേഖല അടുക്കളകളിൽ ഉള്ള പാചക വാതക ഗ്യാസ് സിലിണ്ടറുകളുടെ അശ്രദ്ധയോടെയുള്ള ഉപയോഗമാണ്.

ഗ്യാസ് സിലിണ്ടർ ഓൺ ആയി കിടക്കുന്നത് അറിയാതെ കത്തിക്കാൻ ശ്രമിക്കുമ്പോഴാണ് ആളിപ്പടർന്നു ഉള്ള അപകടങ്ങൾ ഉണ്ടാകുന്നത്.

വീടിനകം സുരക്ഷിതമാക്കാനായി ശ്രദ്ധിക്കേണ്ട ചില പ്രധാന കാര്യങ്ങൾ എന്തെല്ലാമാണെന്ന് അറിഞ്ഞിരിക്കാം.

വീട്ടിനകത്ത് ജാഗ്രത പുലർത്തേണ്ട കാര്യങ്ങൾ ഇവയെല്ലാമാണ്.

വീടു നിർമാണത്തിനായി തിരഞ്ഞെടുക്കുന്ന വയറിങ് മെറ്റീരിയിൽ, പൈപ്പ്, സ്വിച്ചുകൾ എന്നിവ നല്ല ക്വാളിറ്റിയിൽ ഉള്ളതു തന്നെ തിരഞ്ഞെടുക്കാനായി ശ്രദ്ധിക്കണം.

വീട് പണി കോൺട്രാക്ട് ആണ് നൽകുന്നത് എങ്കിൽ ഇതുമായി ബന്ധപ്പെട്ട് എഗ്രിമെന്റ് എഴുതുന്ന സമയത്ത് ഏത് ബ്രാൻഡിലുള്ള വയറിംഗ് മെറ്റീരിയൽ ആണ് ഉപയോഗപ്പെടുത്തുന്നത് എന്ന് ചോദിച്ച് അറിയുകയും അതിൽ നിങ്ങൾക്ക് തൃപ്തി കുറവ് തോന്നുകയാണെങ്കിൽ കുറച്ച് പണം അധികം നൽകേണ്ടി വന്നാലും മാറ്റം വരുത്താൻ ആവശ്യപ്പെടുകയും ചെയ്യണം.

സ്വിച് ബോർഡുകൾ സ്ഥാപിക്കുമ്പോഴും അപകടം പരമാവധി ഒഴിവാക്കുന്നതിനായി അവ ഉപയോഗിക്കാത്ത സമയത്ത് ക്ലോസ് ചെയ്ത് വെക്കാനുള്ള ക്യാപ്പുകൾ നൽകേണ്ടതുണ്ട്.

ഫ്ലോറി നോട് ചേർന്നു നിൽക്കുന്ന രീതിയിൽ സ്വിച്ച് ബോർഡ് നൽകുന്നത് പരമാവധി ഒഴിവാക്കണം.

കുട്ടികളുള്ള വീടുകളിൽ ഇത്തരം സ്വിച്ച് ബോർഡുകൾ വളരെ വലിയ അപകടമാണ് വരുത്തിവയ്ക്കുന്നത്.

വെള്ളം തട്ടുന്ന ഭാഗങ്ങളിലും സ്വിച്ച് ബോർഡുകൾ നൽകുന്നത് മാക്സിമം ഒഴിവാക്കുകയോ കവർ ചെയ്തു നൽകുന്ന രീതിയിൽ നൽകുകയോ ആവാം.

അടുക്കളയിൽ പ്ലഗ് പോയിന്റ് നൽകുമ്പോൾ ചൂട് കൂടുതലായി തട്ടുന്ന ഭാഗങ്ങളിൽ നൽകാതിരിക്കാൻ ശ്രദ്ധിക്കാവുന്നതാണ്.

വയറിങ്ങിൽ വേണം പ്രത്യേക ശ്രദ്ധ

വീടിന്റെ എർത്തിങ് സംവിധാനത്തിൽ വളരെയധികം ശ്രദ്ധ നല്കേണ്ടതുണ്ട്.

വർഷത്തിൽ ഒരു തവണയെങ്കിലും വീടിന്റെ എർത്തിങ് സംവിധാനം ശരിയായ രീതിയിൽ തന്നെയാണോ പ്രവർത്തിക്കുന്നത് എന്ന കാര്യം ഒരു അംഗീകൃത വയർമാൻ അല്ലെങ്കിൽ ഇലക്ട്രീഷ്യനെ വിളിച്ച് ഉറപ്പു വരുത്താവുന്നതാണ്.

ചെറിയ രീതിയിൽ ഉള്ള എർത്തിങ് പ്രശ്നങ്ങൾ പോലും വീടിന്റെ ഓരോ മുക്കിലും മൂലയിലും അപകടങ്ങൾ വരുത്തി വയ്ക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. കൂടുതൽ പവർ ആവശ്യമായി വരുന്ന ഉപകരണങ്ങളായ അയൺ ബോക്സ്, ഫ്രിഡ്ജ്, ഹീറ്റർ ഓവൺ എന്നിവയ്ക്കു വേണ്ടി ത്രീ പിൻ പ്ലഗുകൾ തന്നെ നോക്കി തിരഞ്ഞെടുക്കണം.

ലോഹ കവചം നൽകിയിട്ടുള്ള ഉപകരണങ്ങൾ വളരെയധികം ശ്രദ്ധയോടു കൂടി കൈകാര്യം ചെയ്യേണ്ടതുണ്ട്. ഇത്തരം ഉപകരണങ്ങൾക്ക് വേണ്ടി ത്രീ പിൻ പ്ലഗ് ആണ് ഉപയോഗിക്കുന്നത് എങ്കിൽ കറന്റ്‌ ലീക്ക് ആയാലും അത് മൂന്നാമത്തെ പിൻ വഴി എർത്തിങ്ങ് ലേക്ക് എത്തുകയും പിന്നീട് എം സി ബി ട്രിപ്പ് ആയി മറ്റ് ഉപകരണങ്ങൾക്ക് കൂടി സുരക്ഷാ ഉറപ്പു വരുത്തുകയും ചെയ്യും.

ഏതെങ്കിലും കാരണവശാൽ വൈദ്യുതാഘാതം ഉണ്ടാകുമ്പോൾ സംഭവിക്കുന്നത് ഹൃദയം പ്രവർത്തിക്കുന്നത് പെട്ടന്ന് നിൽക്കുന്ന അവസ്ഥയാണ്.

ഇത് ഏകദേശം 30 മില്ലി ആംപിയറിന് മുകളിൽ കറണ്ട് ശരീരത്തിലൂടെ പോകുമ്പോഴാണ് വലിയ രീതിയിലുള്ള അപകടങ്ങൾ ഉണ്ടാക്കുന്നത്. അതുകൊണ്ടുതന്നെ വീട്ടിൽ മെയിൻ സ്വിച്ച് നൽകുന്നതിനോട് ഒപ്പംതന്നെ ELCB അല്ലെങ്കിൽ RCCB നൽകണ്ടതാണ്.ഇത് അപകടങ്ങൾ ഒഴിവാക്കുന്നതിന് സഹായിക്കും.

കൃത്യമായ ഇടവേളകളിൽ വീടുകളിൽ സ്ഥാപിച്ചിട്ടുള്ള ELCB/RCCB ഇവയുടെ ബട്ടൺ ഓഫ് ചെയ്തും ഓൺ ചെയ്തു ടെസ്റ്റ് ചെയ്തു നോക്കുകയും അവ ശരിയായ രീതിയിൽ പ്രവർത്തിക്കുന്നുണ്ടോ എന്ന് കാര്യം ഉറപ്പു വരുത്തുകയും ചെയ്യുന്നത് വലിയ രീതിയിലുള്ള അപകടങ്ങൾ ഒഴിവാക്കുന്നതിന് സഹായിക്കും.

വീടിനകത്ത് ആഡംബരത്തിനായി ഉപയോഗപ്പെടുത്തുന്ന പ്ലാസ്റ്റിക് ഉപയോഗിച്ചുള്ള വസ്തുക്കൾ പരമാവധി ഒഴിവാക്കുന്നതാണ് നല്ലത്. കാരണം ഷോർട്ട് സർക്യൂട്ട് പോലുള്ള കാര്യങ്ങൾ സംഭവിച്ചാൽ പ്ലാസ്റ്റിക് പെട്ടെന്ന് കത്തി പിടിക്കാനും ഉരുകി പുക ഉയരാനുള്ള സാധ്യതയും കൂടുതലാണ്.

വീട്ടിനകത്തു പുക നിറഞ്ഞ് ഉണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കുന്നതിനായി ഒരു സ്‌മോക്ക് അലാം നൽകുന്നത് വളരെയധികം ഉപകാരപ്പെടും.

വീട്ടിനകത്ത് ജാഗ്രത പുലർത്തേണ്ട കാര്യങ്ങളിൽ ഇവയും ഉൾപ്പെടുന്നു.