ഇലക്ട്രിക്കൽ സാധനങ്ങൾ വാങ്ങുമ്പോൾ: ബ്രാൻഡുകളെ പറ്റി ഒരു സമ്പൂർണ്ണ ഗൈഡ്

 

വീടിൻറെ ഇലക്ട്രിഫിക്കേഷനുമായി ബന്ധപ്പെട്ട് വാങ്ങേണ്ട സാധനങ്ങൾ അനവധിയാണ്. വയറു തുടങ്ങി DB മുതൽ മുതൽ ഒടുവിൽ ലൈറ്റും ഫാനും വരെ എത്തിനിൽക്കുന്നു ആവ. ഇവയ്ക്ക് ഇന്ന് മാർക്കറ്റിൽ വിവിധതരം ബ്രാൻഡുകളും ലഭ്യമാണ്.

ഇവ തമ്മിലുള്ള ഒരു താരതമ്യ പഠനം ആണ് ഈ ലേഖനം കൊണ്ട് ഉദ്ദേശിക്കുന്നത്.

ബ്രാൻഡുകൾ:

ആദ്യമായി പൈപ്പുകൾ എടുക്കുകയാണെന്ക്കിൽ

BALCO, HAVELLS, TOMS എന്നീ മൂന്ന് ബ്രാൻഡുകളുടെ പൈപ്പുകളും വളരെ മികച്ച ക്വാളിറ്റി ഉളവാക്കുന്നവ ആണ്. അതിൽ നമ്മൾ വാങ്ങുമ്പോൾ ISI മുദ്ര ഉള്ള പൈപ്പുകൾ വാങ്ങുവാൻ പ്രേതേകം ശ്രദ്ധിക്കണം.

ഇനി മെറ്റൽ ബോക്സ്‌ നെ പറ്റി പറയുകയാണെന്ക്കിൽ പോളികാബ് ഇപ്പോൾ വിപണിയിൽ കിട്ടാവുന്നതിൽ വളരെ മികച്ച നിലവാരം പുലർത്തുന്നു. 

Heavy ഡ്യൂട്ടി എന്നതിലുപരി നല്ല thickness ഗുണനിലവാരവും ഉണ്ട്. കടലോര പ്രദേശങ്ങളിൽ ഉപ്പിന്റെ സാനിദ്യം ഉള്ള ഇടങ്ങളിൽ സപ്ലൈ ചെയ്തിട്ട് പോലും നിലവാരത്തിൽ യാതൊരു കോട്ടവും തട്ടാറില്ല.

അതുപോലെ Aicon, Schneider DISBO എന്നിവയും മികച്ച ബോക്സ് തന്നെയാണ്.

ഇനി DB യുടെ കാര്യം പറയുകയാണെന്ക്കിൽ L&T വളരെ മികച്ചത് എന്ന് തന്നെ പറയാം. മറ്റു രണ്ടു ബ്രാണ്ടുകളിൽ നിന്നും ഇതിനെ വേറിട്ടു നിർത്തുന്നത് ഇതിലേ വിലകുറവും inbuilt ലോക്കും ആണ്. Door ലോക്ക് വളരെ മികച്ച രീതിയിൽ തന്നെയാണ് ഇതിൽ നിർമിക്ക പെട്ടിരിക്കുന്നത്. സെലക്ടർ സ്വിച്ചസ് വളരെ മികച്ച ഗുണനിലവാരം ഉള്ളവയാണ്. RAL 7035 powder coated പെയിന്റ് ആയതിനാൽ നിറം മങ്ങും എന്നുള്ള ഭയവും വേണ്ട.

Schneider, Havells, എന്നിവ വിലയിൽ അൽപ്പം കൂടുതൽ ആണെന്ക്കിലും ഗുണം നോക്കുകയാണെന്ക്കിൽ L&T ക്കു തന്നെയാണ് നമുക്ക് മുൻഗണന കൊടുക്കാൻ സാധിക്കുക.

ഇനി lights പറ്റി ആണെന്ക്കിൽ മാർക്കറ്റിൽ ക്വാളിറ്റി durability കോമ്പറ്റിഷൻ നടക്കുന്നതിനാൽ നമുക്ക് ഫിലിപ്സ്, luker എന്നിവ സെലക്ട്‌ ചെയ്യാവുന്നതാണ്. ഒപ്പം ബഡ്ജറ്റ് oriented ആയിട്ടുള്ള dewton, ace എന്നിവയും നല്ല ഓപ്ഷൻസ് ആണ്.

സ്വിച്ചുകളെ പറ്റി പറയുകയാണെങ്കിൽ, ലെഗ്രാൻഡ്, schneider എന്നീ ബ്രാണ്ടുകൾക്ക് മുൻ‌തൂക്കം നൽകാം. കൂടെ norysys നല്ലൊരു ഓപ്ഷൻ ആണ്. ബഡ്ജറ്റ് നോക്കുന്നവർക്ക് elleys പോലുള്ളവയും നോക്കാവുന്നതാണ്. 

2018,2019 കാലയളവിൽ പ്രൊഡക്ഷൻ ചെയ്ത ചില മോഡൽസ് ഇവയിൽ കംപ്ലയിന്റ് രജിസ്റ്റർ ചെയ്യുന്നതിനാൽ കൺസൾട്ട് ചെയ്തു വാങ്ങണം എന്ന് അഭ്യർത്ഥിക്കുന്നു.

Wire എടുക്കുകയാണെന്ക്കിൽ ഏറ്റവും മികച്ചത് എന്ന് നമുക്ക് അവകാശ പെടാവുന്ന ഒന്നാണ് RR കേബിൾസ്.  അതിൽ വരുന്ന Twisted എന്ന മോഡൽ വളരെ മികച്ച ഗുണം ഉള്ളവയാണ്. 

പൊതുവെ എല്ലാം കമ്പനികളും ഇപ്പോൾ വിലയിൽ ഏകദേശം അടുത്താണ് ഉള്ളത്. ഫ് അങ്ങനെ നോക്കുകയാണെന്ക്കിൽ RR കേബിൾസ് വാങ്ങുന്നത് ആയിരിക്കും മികച്ച തീരുമാനം. Class 2, class 5 ക്ലാസ്സിഫിക്കേഷൻ നോക്കി തന്നേ വാങ്ങാവുന്നതാണ്. 

RR twisted class 5 കാറ്റഗറി ഉള്ള കേബിൾസ് ആണ്. എനർജി consumption പൊതുവെയ് കുറവാണു ഈ കേബിൾസ് ഉള്ളത്.

ഫാൻസ്‌ ൻറെ കാര്യത്തിൽ ക്വാളിറ്റി പോലെ തന്നേ ഒപ്പം നോക്കേണ്ട ഒന്നാണ് സർവീസ്. അത് മികച്ച രീതിയിൽ crompton, havells എന്നിവ നൽകുന്നു. watts കുറഞ്ഞ BLDC ഫാൻസ്‌ കറന്റ്‌ ചാർജ് കുറക്കുന്നതിനും നമ്മെ സഹായിക്കുന്നു. വിലയിൽ അൽപ്പം മുന്നിലാണ് ഈ പറഞ്ഞ BLDC ഫാൻസ്‌. ഒപ്പം തന്നേ ഇപ്പോൾ ഇറങ്ങുന്ന v-guard ഫാൻസ്‌ വളരെ മികച്ച ഗുണനിലവാരം പുലർത്തുന്നു

Credit – Fb group