വീടിനകത്ത് ഏസിയും ഫാനും നൽകുമ്പോൾ.

വീടിനകത്ത് ഏസിയും ഫാനും നൽകുമ്പോൾ.നമ്മുടെ നാടിന്റെ കാലാവസ്ഥ കൂടുതലായും ഉഷ്ണമേഖലയുമായി ബന്ധപ്പെട്ടാ ഉള്ളത്.

അതു കൊണ്ട് തന്നെ കൂടുതൽ സമയം ചൂട് അനുഭവപ്പെടുന്ന അവസ്ഥയാണ് ഉള്ളത്.

പ്രത്യേകിച്ച് ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ അനുഭവപ്പെടുന്ന ചൂട് വീട്ടിൽ മുഴുവൻ സമയവും ഏസി, ഫാൻ എന്നിവ ഉപയോഗിക്കുന്നതിനുള്ള അവസ്ഥ സൃഷ്ടിക്കുന്നു.

എന്നാൽ ഇവ ഉപയോഗിച്ചാലും ആവശ്യത്തിന് തണുപ്പ് വീട്ടിനകത്ത് ലഭിക്കുന്നില്ല എന്നതാണ് പലരുടെയും പ്രശ്നം.

അതിനുള്ള പ്രധാന കാരണം AC,ഫാൻ എന്നിവ ഫിറ്റ് ചെയ്യുന്നതിന് തിരഞ്ഞെടുക്കുന്ന സ്ഥലം ശരിയല്ലാത്തതു കൊണ്ടാണ്.

ഏസി,ഫാൻ എന്നിവ ഫിറ്റ് ചെയ്യുന്നതിന് മുൻപായി തീർച്ചയായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങളാണ് ഇവിടെ വിശദമാക്കുന്നത്.

വീടിനകത്ത് ഏസിയും ഫാനും നൽകുമ്പോൾ.

കൃത്യമായ സ്ഥാനം നോക്കിവേണം AC,ഫാൻ എന്നിവ വീടിനകത്ത് നൽകാൻ. കൂടുതൽ സമയം ചിലവഴിക്കുന്ന ഇടങ്ങളായ ലിവിങ് ഏരിയ,ഡൈനിങ് ഏരിയ എന്നിവിടങ്ങളിൽ ഇരിപ്പിടങ്ങൾക്ക് മുകളിലായി വരുന്ന രീതിയിൽ വേണം ഫാൻ നൽകാൻ.

അങ്ങിനെ ചെയ്താൽ കൂടുതൽ കാറ്റ് ലഭിക്കുന്നതിന് സഹായിക്കും. ചെറിയ മുറികളിൽ മധ്യഭാഗത്തായി ഫാൻ ഫിറ്റ് ചെയ്ത് നൽകാവുന്നതാണ്.

ഓസിലേറ്റിങ് ടൈപ്പ് ഫാനുകൾ,പെഡസ്റ്റൽ ടൈപ്പ് എന്നിവ ഉപയോഗപ്പെടുത്തുമ്പോൾ ആവശ്യാനുസരണം അഡ്ജസ്റ്റ് ചെയ്ത് ഉപയോഗിക്കാൻ സാധിക്കും.

അതുകൊണ്ടു തന്നെ കിടക്കുന്ന ഭാഗത്തേക്ക് കാറ്റ് ലഭിക്കുന്ന രീതിയിൽ ഫാൻ സജ്ജീകരിച്ച് നൽകാം.ചെറിയ മുറികളിലേക്ക് എപ്പോഴും ഓസിലേറ്റർ ഫാൻ തിരഞ്ഞെടുക്കുന്നതാണ് നല്ലത്.

അതേസമയം വലിയ മുറികൾക്ക് സീലിങ് ഫാനുകൾ തന്നെയാണ് അനുയോജ്യം.

ഫാൻ തിരഞ്ഞെടുക്കുമ്പോൾ അവയുടെ ലീഫിന്റെ വലിപ്പം നോക്കി വേണം തിരഞ്ഞെടുക്കാൻ. ഡൈനിങ് ഏരിയയിലേക്ക് ഫാൻ തിരഞ്ഞെടുക്കുമ്പോൾ ഓസിലേറ്റഡ് ടൈപ്പ് ഫാനുകൾ തിരഞ്ഞെടുക്കാം. ഭക്ഷണം കഴിക്കുന്ന ഭാഗത്തേക്ക് കാറ്റ് ലഭിക്കുന്ന രീതിയിൽ ഇവ അഡ്ജസ്റ്റ് ചെയ്ത് നൽകാനും സാധിക്കും. ഒരു കാരണവശാലും ഭക്ഷണ സാധനങ്ങൾ ഇരിക്കുന്ന ഭാഗത്തേക്ക്‌ കാറ്റടിക്കുന്ന രീതിയിൽ ഡൈനിങ് ഏരിയയിൽ ഫാൻ നൽകരുത്. ഡൈനിംഗ് ടേബിളിന് മുകളിലായി ഫാൻ ഫിറ്റ് ചെയ്തു നൽകുമ്പോൾ അവ കൃത്യമായി വൃത്തിയാക്കിയില്ലെങ്കിൽ അതിലെ പൊടി പടളലങ്ങളും മാറാലയുമെല്ലാം ഭക്ഷണ പദാർത്ഥങ്ങളിൽ വീഴാനുള്ള സാധ്യതയുണ്ട്. ഇതേ അവസ്ഥ തന്നെയാണ് ബെഡ്റൂമിലും ഉണ്ടാകുന്നത്. കൃത്യമായ ഇടവേളകളിൽ ഫാൻ വൃത്തിയാക്കാത്ത പക്ഷം അതിലെ പൊടികൾ കിടക്കുമ്പോൾ ബെഡിൽ വീഴാനുള്ള സാധ്യത കൂടുതലാണ്.

AC ഉപയോഗപ്പെടുത്തുമ്പോൾ.

ഫാൻ ഉപയോഗിക്കുമ്പോൾ ചെയ്യുന്ന അതേ അബദ്ധങ്ങൾ തന്നെയാണ് ഏസി ഫിറ്റ് ചെയ്തു നൽകുമ്പോഴും കൂടുതലായും കണ്ടു വരുന്നത്. ശരിയായ സ്ഥലം നോക്കി ഏസി ഫിറ്റ് ചെയ്യാത്തതും, റൂമിനകത്തെ ഹോളുകൾ കൃത്യമായി അടക്കാത്തതും ഏസിയുടെ തണുപ്പ് കുറക്കുന്നതിന് കാരണമാകുന്നു. ബെഡ്റൂമുകളിൽ AC ഫിറ്റ് ചെയ്തു നൽകുമ്പോൾ ബെഡ്,ഇരിപ്പിടം എന്നിവയോട് ചേർന്ന് വരുന്ന ഭാഗങ്ങളിൽ നൽകുകയാണെങ്കിൽ കൂടുതൽ തണുപ്പ് ലഭിക്കും.

എന്നാൽ AC വൃത്തിയാക്കുമ്പോൾ പൊടി പടലങ്ങൾ ബെഡിലേക്ക് വീഴില്ല എന്ന കാര്യം ഉറപ്പു വരുത്തുക. റൂമിനകത്ത് നൽകിയിട്ടുള്ള മറ്റ് ഇലക്ട്രിക്കൽ വർക്കുകളെ ബാധിക്കാത്ത രീതിയിൽ വേണം AC ഫിറ്റ്‌ ചെയ്ത് നൽകാൻ. റൂമിൽ കൂടുതൽ ഹൈറ്റ് ഉള്ള ഭാഗത്ത്‌ ഏസി നൽകുകയാണെങ്കിൽ റൂമിന് അകത്തേക്ക് കൂടുതൽ തണുപ്പ് ലഭിക്കും.ഏ സിയുടെ പുറം ഭാഗം ഒരു കാരണവശാലും കൂടുതൽ തണുപ്പ്, ചൂട് എന്നിവ അടിക്കുന്ന ഭാഗത്തേക്ക് വരുന്ന രീതിയിൽ ഫിറ്റ് ചെയ്ത് നൽകരുത്. നല്ല രീതിയിൽ വായു പുറത്തേക്ക് തള്ളാനുള്ള സ്ഥലം നോക്കി വേണം ഏസി ഫിറ്റ് ചെയ്യുന്ന ഭാഗം തിരഞ്ഞെടുക്കാൻ.

വീടിനകത്ത് ഏസിയും ഫാനും നൽകുമ്പോൾ ഈ കാര്യങ്ങൾ കൂടി ശ്രദ്ധിക്കാം.