സീലിംഗ് ഫാൻ ഫിറ്റ് ചെയ്യുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പിന്നീട് പണി കിട്ടും.

എല്ലാ വീടുകളിലും ഒഴിച്ച് കൂടാനാവാത്ത ഒരു ഉപകരണമായി സീലിങ് ഫാനുകൾ മാറി കഴിഞ്ഞു. വവ്യത്യസ്ത ഡിസൈനിലും, കളറിലും, രീതികളിലും പ്രവർത്തിക്കുന്ന സീലിംഗ് ഫാനുകൾ ഇന്ന് വിപണിയിൽ സുലഭമായി ലഭിക്കുന്നുണ്ട്. ഇപ്പോൾ പലരും ചിന്തിക്കുന്നത് ഫാനുകളെ പറ്റി ഇത്രയൊക്കെ പറയാനുണ്ടോ എന്നതായിരിക്കും.

എന്നാൽ ഇവിടെ നിങ്ങൾ മനസ്സിലാക്കേണ്ട കാര്യം വീട്ടിലേക്ക് ആവശ്യമായ ഫാനുകൾ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടതായ നിരവധി കാര്യങ്ങൾ ഉണ്ട്.

അവയൊന്നും ശ്രദ്ധിക്കാതെ ഏതെങ്കിലും ഒരു ഫാനാണ് വീട്ടിലേക്ക് പർച്ചേസ് ചെയ്യുന്നത് എങ്കിൽ ആവശ്യത്തിന് കാറ്റ് ലഭിക്കാത്ത അവസ്ഥ വരികയും, പെട്ടന്ന് ഡാമേജ് ആകാനും സാധ്യതയുണ്ട്.

അതുകൊണ്ടുതന്നെ വീട്ടിലേക്ക് ഒരു ഫാൻ തിരഞ്ഞെടുത്ത് ഫിറ്റ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് അറിഞ്ഞിരിക്കാം.

സീലിംഗ് ഫാൻ ഫിറ്റ് ചെയ്യുമ്പോൾ

പഴയ കാലങ്ങളിൽ വീടുകളിൽ കൂടുതലായും ഉപയോഗപ്പെടുത്തിയിരുന്നത് പെഡസ്റ്റൽ ടൈപ്പ് ഫാനുകളും, വോൾ മൗണ്ട് ടൈപ്പ് ഫാനുകളും ആയിരുന്നു.

എന്നാൽ ഇന്ന് കൂടുതലായി എല്ലാവരും തിരഞ്ഞെടുക്കാൻ ഇഷ്ടപ്പെടുന്നത് സീലിങ് ഫാനുകൾ തന്നെയാണ്. ഇവയിൽ തന്നെ വൈദ്യുത നിരക്ക് കുറക്കുന്ന രീതിയിൽ വർക്ക് ചെയ്യുന്ന ബി എൽ ഡി സി ഫാനുകളും വിപണിയിൽ സുലഭമായി ലഭിക്കുന്നുണ്ട്.

കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും സീലിംഗ് ഫാൻ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടതായ നിരവധി കാര്യങ്ങളുണ്ട്.

റൂഫിൽ നിന്നും കുറഞ്ഞത് 25 സെന്റീമീറ്റർ മുതൽ 30 സെന്റീമീറ്റർ അകലത്തിൽ ആയി വേണം ഫാൻ ഫിറ്റ് ചെയ്ത് നൽകാൻ.

അതായത് സീലിങ് ഫാനുകൾ പ്രവർത്തിക്കുന്നത് പുറത്തു നിന്നും കാറ്റ് മുകളിലോട്ട് വലിച്ചെടുത്ത് സർക്കുലേറ്റ് ചെയ്യുന്ന രീതിയിലാണ്.

കാറ്റ് ശരിയായ രീതിയിൽ സർക്കുലേറ്റ് ചെയ്യണമെങ്കിൽ ഒരു നിശ്ചിത അകലം റൂഫും ഫാനും തമ്മിൽ നിർബന്ധമായും ഉണ്ടായിരിക്കണം.

റൂഫിൽ നിന്ന് കൃത്യമായ അകലം ഫാനിലേക്ക് നൽകിയിട്ടില്ല എങ്കിൽ ഫാനിനു കൃത്യമായ ഡെപ്ത് ലഭിക്കുകയില്ല.

സീലിംഗ് ഫാനിന്റെ വലിപ്പം

90 സെന്റീമീറ്റർ വലിപ്പമുള്ള സീലിംഗ് ഫാൻ ഫിറ്റ്‌ ചെയ്യുമ്പോൾ 150 സെന്റി മീറ്ററെങ്കിലും വലിപ്പത്തിൽ കട്ട്‌ നൽകണം.അതല്ല എങ്കിൽ വായു നല്ല രീതിയിൽ സർക്കുലേറ്റ് ചെയ്യില്ല.അതു പോലെ മിക്ക ആളുകൾക്കും ചെറുപ്പം തൊട്ട് ഇസ്‌നോഫീലിയ പോലുള്ള അസുഖങ്ങൾ ഉണ്ടാക്കുന്നതിലും സീലിംഗ് ഫാനുകൾക്കുള്ള പങ്ക് ചെറുതല്ല.

മുകളിൽ ഉള്ള ഷെൽഫുകളിൽ കാലങ്ങളായി കുമിഞ്ഞു കൂടിയ പൊടി ഫാൻ വലിച്ചെടുക്കുകയും പിന്നീട് അസുഖങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു.പുതിയതായി വീട് നിർമ്മിക്കുന്നവർ വീടുകളിൽ ബർത്തുകൾ ഒഴിവാക്കുന്നതാണ് നല്ലത്.

ഫാൻ തിരഞ്ഞെടുക്കുമ്പോൾ

വ്യത്യസ്ത ബ്രാന്റുകളുടെ ഫാനുകൾ ഇന്ന് സുലഭമായി വിപണിയിൽ ലഭിക്കിന്നുണ്ട്.അതേ സമയം മൂന്നിൽ ഒന്ന് കറന്റ് മാത്രം ഉപയോഗപെടുത്തുന്ന BLDC ഫാനുകൾ തിരഞ്ഞെടുക്കുന്നതാണ് കൂടുതൽ നല്ലത്.കാരണം ചൂടുള്ള കാലാവസ്ഥയിൽ നമ്മുടെ നാടുകളിൽ രാത്രി മുഴുവനും ഫാൻ ഓൺ ചെയ്ത് ഇടാറുണ്ട്.അതു കൊണ്ട് തന്നെ BLDC ഫാനുകൾ തിരഞ്ഞെടുക്കുന്നതാണ് ഇന്നത്തെ കാലത്ത് ഉചിതം.എന്നാൽ ഇവ തിരഞ്ഞെടുക്കുമ്പോൾ അത്യാവശ്യം നല്ല രീതിയിൽ പ്രവർത്തിക്കുന്ന മോട്ടോർ നോക്കി വേണം തിരഞ്ഞെടുക്കാൻ.ഏകദേശം 2200 രൂപക്ക് മുകളിൽ ആണ് BLDC ക്ക് വില വരുന്നത് എങ്കിലും കറന്റ് ബില്ലിൽ നിന്നും അവ ലാഭിക്കാം. കൂടാതെ വൈഫൈ ഉപയോഗ പെടുത്തി റിമോട്ടുകൾ വഴി പ്രവർത്തിപ്പിക്കാനും ഇത്തരം ഫാനുകൾ കൊണ്ട് സാധിക്കും.

ഒരു വീടിനെ സംബന്ധിച്ച് ഏറ്റവും കൂടുതൽ ഉപയോഗപെടുത്തുന്ന ഒരു ഉപകരണമാണ് ഫാനുകൾ എന്ന കാര്യം മറക്കാതിരിക്കുക.