During storm at night: lightning over suburb, seen through a window covered with raindropps, Fröndenberg, North Rhine Westfalia, Germany


പ്രധാനമായും രണ്ടു രീതിയിലാണ് ഇടിമിന്നൽ നമ്മുടെ വീടിനും വീട്ടുപകരണങ്ങൾക്കും നാശനഷ്ടം ഉണ്ടാക്കുന്നത്.


ഡയറക്ട് ലൈറ്റനിംഗ്


നമ്മുടെ വീടിനു മുകളിൽ തന്നെ ഇടിമിന്നൽ പതിക്കുകയും അതുവഴി വീടിനും, വീട്ടുപകരണങ്ങളും കനത്ത നാശനഷ്ടം സംഭവിക്കുകയും ചെയ്യുന്നു.


ഇൻഡയറക്റ്റ് ലൈറ്റനിംഗ്


നമ്മുടെ വീടിന്റെ പരിസരത്തോ, കുറച്ചു മാറിയോ ഇടിമിന്നൽ ഉണ്ടാവുകയും അതിൽനിന്നുണ്ടാകുന്ന ഹൈവോൾട്ടേജ് വൈദ്യുതകമ്പികൾ വഴിയോ, കേബിളുകൾ വഴിയോ വീട്ടിനുള്ളിലേക്ക് പ്രവഹിക്കുകയും വീട് ഉപകരണങ്ങൾക്ക് നാശനഷ്ടം ഉണ്ടാക്കുകയും ചെയ്യുന്നു.
ഡയറക്ട് ലൈറ്റിങ് മൂലം നമ്മുടെ വീട്ടിൽ ഉണ്ടാകുന്ന നാശനഷ്ടങ്ങൾ കുറയ്ക്കാൻ വേണ്ടി ഉപയോഗിക്കുന്നതാണ് വൈദ്യുതി രക്ഷാചാലകങ്ങൾ. ലൈറ്റനിംഗ് അറസ്റ്റർ വീടിന്റെ മുകളിൽ സ്ഥാപിച്ച് ഭൂമിയിലേക്ക് എർത്ത്‌ ചെയ്താണ് ഈ സംവിധാനം നിർമ്മിക്കുന്നത്. ഇൻഡയറക്ട് ലൈറ്റനിംഗ് മൂലം ഉണ്ടാകുന്ന നാശനഷ്ടങ്ങളെ കുറയ്ക്കാൻ ഇലക്ട്രിക് ലൈനിൽ സർജ് പ്രൊജക്ടർ കണക്ട് ചെയ്താൽ മതിയാകും.


മിന്നൽ രക്ഷാചാലകത്തിന്റെ ഘടകങ്ങൾ


സ്പൈക്ക്


മിന്നൽ രക്ഷാചാലകത്തിന്റെ പ്രധാനഭാഗമാണ് സ്പൈക്ക്. മുള്ളുപോലെ നീഡിൽ കണക്ട് ചെയ്ത ഈ ഉരുണ്ട ഗോളത്തിലാണ് മിന്നൽ പതിക്കുന്നത്. സ്പൈക്കിൽ തന്നെ ലൈറ്റ്, മീഡിയം, ഹെവി എന്നീ മൂന്ന് മോഡലുകൾ ഉണ്ട്.


കോപ്പർ റാഡ്


ശുദ്ധമായ കോപ്പർ ആണ് ഇതിനായി ഉപയോഗിക്കുന്നത്. 25mm വീതിയും 30mm കനവുമുള്ള കോപ്പർ റാഡുകളാണ് പൊതുവേ ഉപയോഗിക്കുന്നത്.ശുദ്ധമായ കോപ്പർ ആയതുകൊണ്ട് വളരെ അധികം ഫ്ലെക്സിബിൾ ആണ് ഇത്.


എർത്ത് പ്ലേറ്റ്


മിന്നൽ രക്ഷാചാലകത്തിന്റെ എയർത്തിങ്ങിനായി ഉപയോഗിക്കുന്ന എർത്ത് പ്ലേറ്റ്കളും ശുദ്ധമായ കോപ്പർ കൊണ്ട് നിർമ്മിച്ചവ തന്നെ. 2 അടി നീളവും, 2 വീതിയും, 3mm ഗേജുമുള്ള കോപ്പർ ഷീറ്റുകളാണ് ഇതിനായി ഉപയോഗിക്കുന്നത്.


ചിരട്ടക്കരി


എർത്തു പ്ലേറ്റ് കുഴിച്ചിടുമ്പോൾ ചിരട്ട കരി, മണൽ തുടങ്ങിയവ മിക്സ് ചെയ്ത് പ്ലേറ്റിനൊപ്പം നിക്ഷേപിക്കുന്നു. പണ്ട് കാലങ്ങളിൽ ഇതിനൊപ്പം ഉപ്പ് കൂട്ടി ഉപയോഗിക്കുമായിരുന്നു ഇപ്പോൾ അങ്ങനെ ഉപയോഗിച്ച് കാണുന്നില്ല. ചിരട്ടക്കരിക്ക് പകരം എർത്ത് കോമ്പൗണ്ടും ഉപയോഗിക്കാം.
മൂന്നു മീറ്റർ താഴ്ചയും, ഒരു മീറ്റർ വീതിയും ഒരു മീറ്റർ നീളവും ഉള്ള കുഴിയിലാണ് എർത്ത് പ്ലേറ്റ് സ്ഥാപിക്കുന്നത്. താഴ്ച കുറഞ്ഞു പോകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.

  • സ്പൈക്ക് കോപ്പർ റാഡുമായി ഉറപ്പിക്കാൻ കോപ്പർ റിബേറ്റ്കൾ ഉപയോഗിക്കുക.
  • കോപ്പർ റാഡുകൾ PVC പൈപ്പ് ഉപയോഗിച്ച് ഇൻസുലേറ്റ് ചെയ്യേണ്ടതുണ്ട്. പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യം കോപ്പർ റാഡ് വീട്ടിലെ ലോഹ ഭാഗങ്ങളിൽ സ്പർശിക്കുന്നുണ്ടോ എന്ന് ശ്രദ്ധിക്കുകയും അത് ഒഴിവാക്കുകയും ചെയ്യുക.
  • PVC പൈപ്പിന് മുകളിൽ GI പൈപ്പ് ഉറപ്പിച്ചു വേണം സ്പൈക്ക് മുകളിൽ ഉറപ്പിച്ചുനിർത്താൻ.

  • കോപ്പർ പ്ലേറ്റും , കോപ്പർ റാഡും ബന്ധിപ്പിക്കുന്നതിനും കോപ്പർ റിബൈറ്റ് തന്നെ ഉപയോഗിക്കുക.
  • കുഴിക്കുള്ളിൽ കോപ്പർ പ്ലേറ്റ് വെർട്ടിക്കലായി വേണം സ്ഥാപിക്കാൻ. മണൽ, ചിരട്ടക്കരി തുടങ്ങിയവ ഉപയോഗിച്ച് കോപ്പർ പ്ലേറ്റ് കവറും ചെയ്യുക.
  • വേനൽക്കാലങ്ങളിൽ കുഴിക്കുള്ളിൽ ഈർപ്പം ഉണ്ടാകാനായി ഒരു ചെറിയ പൈപ്പ് കൂടി കുഴിയിൽ സ്ഥാപിക്കുക.
  • രക്ഷാചാലകം സ്ഥാപിച്ച് പരിചയസമ്പന്നരായ പണിക്കാരെ കൊണ്ടുമാത്രമേ മിന്നൽ രക്ഷാചാലകം സ്ഥാപിക്കാവൂ.
  • ഉപയോഗിക്കുന്ന മെറ്റീരിയലുകളുടെ ഗുണവും, പ്രവർത്തനരീതിയും ചോദിച്ചു മനസ്സിലാക്കി വേണം ഏജൻസിയെ തിരഞ്ഞെടുക്കാൻ.
  • വേനൽക്കാലത്ത് പ്ലേറ്റ് നനച്ചു കൊടുക്കാൻ മറക്കാതിരിക്കുക