വൃത്തിയുള്ള വീട് വീട്ടുകാരനും വിരുന്ന് കാരനും ഒരുപോലെ സന്തോഷം നൽകുന്നത് ആണ്. വൃത്തിയുള്ളതും അടുക്കും ചിട്ടയും ഉള്ളതുമായ വീട് മനസ്സിന് ഉന്മേഷവും സന്തോഷവും നൽകും. ദിനേന നാം ശീലം ആകേണ്ട പലപ്പോഴും നമ്മൾ ശ്രദ്ധിക്കാതെ പോകുന്ന 5 ശീലങ്ങളെ കുറിച്ചറിയാം.
1. കിടക്ക വിരിച്ചു കൊണ്ട് തുടങ്ങാം.
കഴിയുന്നതും എണീക്കുന്ന ഉടനെതന്നെ കിടക്ക വിരിക്കാൻ ശ്രദ്ധിക്കുക. ചെറിയ കുഞ്ഞുങ്ങൾ ഉള്ള വീട്ടിൽ പലപ്പോഴും അത് സാധ്യമായി എന്ന് വരില്ല. കഴിയുന്നതും നേരത്തെ ബെഡ് വൃത്തിയാക്കുക എന്നത് ശീലം ആക്കേണ്ട ഒന്നാണ്. ആ ദിവസം മുഴുവൻ മുറിയിൽ പോസിറ്റീവ് എനർജി നൽകാൻ അത് സഹായിക്കും.
2. പാത്രങ്ങൾ കഴുകുന്നത് പിന്നേക്ക് വെക്കാതിരിക്കുക.
വൃത്തിയാക്കാനുള്ള പാത്രങ്ങൾ അപ്പപ്പോൾ കഴുകി വെക്കുന്നത് നമ്മുടെ ജോലി വളരെ എളുപ്പമാക്കാൻ സഹായിക്കും. കുന്നുകൂടിയ പാത്രങ്ങൾ നമ്മളെ അലോസരപ്പെടുത്തുകയും ആ ജോലി നമ്മളിൽ മടുപ്പുളവാക്കുന്ന ഒന്നായി മാറ്റുകയും ചെയ്യും.
3. ഗ്യാസ് സ്റ്റൗ വൃത്തിയായി സൂക്ഷിക്കുക
പാചകം കഴിഞ്ഞതിനുശേഷം ഗ്യാസ് സ്റ്റൗ സോപ്പിട്ട് തന്നെ വൃത്തിയാക്കുക. ബർണർ ന്റെ എടുക്കാൻ കഴിയുന്ന ഭാഗങ്ങൾ എടുത്തു തന്നെ വൃത്തിയാക്കുക. സ്റ്റൗ വിന്റെ താഴേക്ക് എണ്ണയും മറ്റും ഒലിച്ചിറങ്ങാൻ സാധ്യതയുണ്ട്. അത് ശ്രദ്ധിച്ചു വൃത്തിയാക്കുന്നത് നന്നായിരിക്കും.
4. തുണികൾ അലക്കാൻ ഒരു റൂട്ടീൻ ഉണ്ടായിരിക്കുക.
തുണികൾ അലക്കാൻ ഒരു റൂട്ടിൻ ഉണ്ടായിരിക്കുക എന്നത് ജോലി എളുപ്പമാക്കുകയും വീടു വൃത്തിയായിരിക്കുന്നതിൽ നല്ല ഒരു പങ്ക് വഹിക്കുകയും ചെയ്യുന്ന ഒന്നാണ്. അലക്കിയ വസ്ത്രങ്ങൾ മടക്കി വെയ്ക്കുന്നതും ശ്രദ്ധിക്കപ്പെടേണ്ടതാണ് . മടക്കി വെക്കാൻ സമയമില്ലെങ്കിൽ വലിച്ചുവാരി ഇടാതെ ഒരു ബാസ്ക്കറ്റ് ലേക്ക് ഇടാൻ ശ്രമിക്കുക.
5. വൃത്തിയുള്ള വാഷ്ബേസിനും കണ്ണാടിയും.
വാഷ്ബേസിൻ നമ്മൾ വൃത്തിയാക്കാർ ഉണ്ടെങ്കിലും കണ്ണാടി പലപ്പോഴും നമ്മൾ ശ്രദ്ധിക്കാറില്ല. വാഷ്ബേസിനിൽ നിന്നും തെറിക്കുന്ന വെള്ളത്തിന്റെ പോലും അടയാളങ്ങൾ കണ്ണാടിയിൽ പലപ്പോഴും ഒരു വൃത്തികേടായി രൂപപ്പെടാറുണ്ട്. വാഷ്ബേസിൻ പോലെ തന്നെ ശ്രദ്ധിച്ചു വൃത്തിആകേണ്ട ഒന്നാണ് കണ്ണാടിയും.