കൃത്യമായി ഡിസൈനും ഡെക്കറേറ്റും ചെയ്താൽ രണ്ടു നിലകളെ യോജിപ്പിക്കുന്ന ഒരു ഭാഗം എന്നതിനേക്കാളുപരി ഒരു വീടിന്റെ പ്രധാനവും മനോഹരവുമായ അലങ്കാരം ആക്കാൻ കഴിവുള്ളവയാണ് സ്റ്റെയർകെയ്സുകൾ.
ഇരുനില വീടുകൾക്ക് ഇണങ്ങുന്ന ധാരാളം സ്റ്റെയർകെയ്സ് മോഡലുകൾ ഇപ്പോൾ ലഭ്യമാണ്. നിർമ്മിക്കാനുപയോഗിക്കുന്ന മെറ്റീരിയൽസ് കൊണ്ട് ഡിസൈനിങ് കൊണ്ടും വ്യത്യസ്തത പുലർത്തുന്ന ഇവ. കൃത്യമായി തിരഞ്ഞെടുത്താൽ നിങ്ങളുടെ വീടിന്റെ അലങ്കാരങ്ങളുടെ മറ്റൊരു ഹൈലൈറ്റ് ആകും.
ഇന്ന് പരിചയപ്പെടുത്തുന്നത് ചെറുതും ഇടത്തരം വീടുകൾക്കും ഏറ്റവും യോജിച്ച 9 സ്റ്റെയർകെയ്സ് മോഡലുകളാണ്. വളരെ മനോഹരവും,യുണീക്ക് ഡിസൈനിങ്ങിലും ഉള്ള ഈ സ്റ്റെയർകെയ്സ് മോഡലുകൾ നിങ്ങളുടെ വീടിന്റെ സൗന്ദര്യബോധത്തെ പൂർണമായി മാറ്റുമെന്ന് തീർച്ച.
1 . രണ്ടായി വിഭജിച്ച മോഡൽ
ഈ സിമ്പിൾ സ്റ്റെയർകെയ്സ് ഡിസൈനിൽ തന്നെ തുടങ്ങാം. ഒരു സ്ഥലത്ത് കൃത്യമായി പ്ലാൻ ചെയ്തു സ്ഥാപിക്കുന്ന ഇത്തരം സ്റ്റെയറുകൾ രണ്ടായി പകുത്ത് ആണ് ഡിസൈൻ ചെയ്യാറ്.
സ്റ്റെയറിനു താഴെയുള്ള ചെറിയ സ്ഥലം വെള്ളാരം കല്ലുകൾ കൊണ്ട് അലങ്കരിക്കുന്നത് ആ ചെറിയ ഇടുങ്ങിയ സ്ഥലത്തെ വലിപ്പമുള്ളതും തിളങ്ങുന്നതും ആക്കിത്തീർക്കും.
2 . സിമ്പിളായി തടിയിൽ തീർത്ത മോഡൽ
മഹാനഗരങ്ങളിലെ ഇടുങ്ങിയ ഇരുനില വീടുകൾക്ക് ഏറ്റവും അനുയോജ്യമായ മോഡലാണിത്. തൂങ്ങിയാടുന്ന തരത്തിൽ ഒരുക്കുന്ന ഇവയുടെ സിമ്പിൾ ഡിസൈൻ നിങ്ങളുടെ ലിവിങ് റൂം തിളങ്ങുന്നതും വലുതും വായുസഞ്ചാരം ഉള്ളതുമാക്കി തീർക്കും.
3. അദൃശ്യമായ റൈലിങ് ഉള്ള മോഡൽ
ആധുനിക സ്റ്റെയർകെയ്സ് സ്ഥാപിക്കാൻ ആഗ്രഹിക്കുന്ന ചെറിയ വീടുകൾക്ക് ഏറ്റവും യോജിക്കുന്ന മോഡൽ. വളരെ നേർത്തതും സുതാര്യവുമായ റൈലിങ് ആണ് ഈ സ്റ്റെയർകേസുകൾക്ക്.
ഗ്ലാസ് ഉപയോഗിച്ച് റൈലിങ്ങുകൾ നിർമ്മിച്ചാൽ റൈലിങ് ഇല്ല എന്ന് പ്രതീതിയും തിളങ്ങുന്നതും, വലുതുമായ ഒരു സ്റ്റെയർകെയ്സ് നിങ്ങൾക്ക് ഒരുക്കാം.
4. ഫ്ലോട്ടിംഗ്
ഈ സ്റ്റെയർകേസുകളുടെ പ്രധാന പ്രത്യേകത ഫ്ളോറും ആയി യാതൊരു തരം കണക്ഷനും ഇല്ല എന്നതുതന്നെ. അതുകൊണ്ടുതന്നെ വായുവിൽ ഒഴുകുന്ന ഒരു പ്രതീതിയാണ് ഇത് കാണുന്നവരിൽ സൃഷ്ടിക്കുക.
വളരെ മനോഹരവും ഒറിജിനലുമായ ഇൻഡസ്ട്രിയൽ സ്റ്റൈലിലുള്ള ഈ സ്റ്റെയർകെയ്സ് ഡിസൈൻ ചെറിയ വീടുകൾക്ക് മികച്ച ഒരു തിരഞ്ഞെടുപ്പ് തന്നെ.
5. മൂലയിൽ ഒരുക്കുന്ന തരം സ്റ്റെയർ
പരിമിതമായ സ്ഥലത്ത് മറഞ്ഞിരിക്കുന്ന പോലെ ഒരുക്കാൻ കഴിയുന്ന വളരെ ചെറിയ സ്റ്റെയർകേസ് മോഡൽ ആണ് ഇവ. ലളിതവും മനോഹരവുമായ ഈ രൂപകല്പന ചെറിയ വീടുകളുടെ അലങ്കാര കേന്ദ്രമാകാൻ കഴിവുള്ളവയാണ്.
സ്റ്റെയറിനു താഴെയായി ഒരു ടേബിളും വിളക്കും സ്ഥാപിക്കുന്നത് നിങ്ങളുടെ ലിവിങ് റൂമിനെ ഒരു കലാസൃഷ്ടിയുടെ ഒതുക്കം സമ്മാനിക്കും.
6. ജനറലിനോട് ചേർന്ന പടിക്കെട്ട്
ജനലിനോട് ചേർന്ന് സ്റ്റെയർകേസ് നിർമിക്കുന്നത് കാഴ്ചയ്ക്കും ഉപയോഗത്തിനും വളരെ ഗുണം ചെയ്യും. ഈ ചിത്രത്തിൽ തന്നെ ആ വലിയ ജനാലയുടെ അടുത്തുള്ള മോഡേൺ സ്റ്റൈലിൽ ഉള്ള സ്റ്റെയർകേസ് എത്ര മനോഹരമാണെന്ന് നോക്കൂ.
7. ചുറ്റുഗോവണി
ചുറ്റുഗോവണികൾ ഒരു ക്ലാസിക് തന്നെയാണ്. എത്രകാലം കഴിഞ്ഞാലും പുതുമ നഷ്ടപ്പെടാത്ത ചുറ്റിക്കയറുന്ന തരം സ്റ്റെയർകെയ്സുകൾ ചെറിയ ഇരുനില വീടുകൾക്ക് ഏറ്റവും ചേർന്നു നിൽക്കുന്നു. ഇത്തരം സ്റ്റെയർകേയ്‌സുകളുടെ വ്യത്യസ്തങ്ങളും, നിങ്ങളുടെ വീട്ടിന് ഇണങ്ങുന്നതുമായ അനേകം മോഡലുകൾ കണ്ടെത്താൻ കഴിയും.
8. സപ്പോർട്ട് ഇല്ലാത്ത തരം
വീട്ടിൽ കുട്ടികളോ, നടക്കുന്നതിനും മറ്റും ബുദ്ധിമുട്ടുള്ള മുതിർന്നവരോ ഇല്ലെങ്കിൽ ഇത്തരം സ്റ്റെയർകേയ്സ് കണ്ണടച്ച് തിരഞ്ഞെടുക്കാം. തറയുമായി യാതൊരു സപ്പോർട്ടും, റെയ്‌ലിങ്ങും ഇല്ലാത്ത ഈ ഡിസൈൻ വളരെ ഇലഗെന്റും അത്യധികം സിമ്പിളും ആണ്.
9 .താഴ്ന്ന പടികളുള്ള തരം
ചെറിയ വീടുകൾക്ക് മോഡേൺ രീതിയിലുള്ള സ്റ്റെയർ ഡിസൈൻ ചെയ്യുമ്പോൾ രണ്ടു നിലകളെ ബന്ധിപ്പിക്കുന്നത് ആവണം സ്റ്റെയർ എന്ന നിർബന്ധം ഒഴിവാക്കുന്നതാണ് നല്ലത്. കുറച്ചു ഉയരത്തിലുള്ള റൂമിലെക്കോ, ബേസ്‌മെന്റ്ലേക്കോ കയറാൻ ഇത്തരത്തിലുള്ള സ്റ്റെയർ ഉപയോഗിക്കാം. താഴ്ന്നു കിടക്കുന്നതും ഫ്ലാറ്റെർ ഡിസൈനിൽ ഉള്ളതുമായ ഈ സ്റ്റെയർകെയ്സുകൾ വ്യത്യസ്തവും, മനോഹരവുമായ ഒരു അനുഭവം തന്നെയാകും.