എന്താണ് വാട്ടർ കട്ടിങ്? സൺ ഷെയ്ഡിന് ഇവ ഇടുന്നതുകൊണ്ട് എന്തെങ്കിലും ഗുണമുണ്ടോ?

മഴ ഒരുപാട് കിട്ടുന്ന ഒരു നാടാണ് നമ്മുടേത്. മഴയുടെ ക്രമങ്ങൾ തെറ്റിയെങ്കിലും ഇന്നും അതേ  തോതിലുള്ള മഴ നമ്മുടെ നാട്ടിൽ പതിക്കുന്നു എന്നതാണ് സത്യം. ഇങ്ങനെ നോക്കുമ്പോൾ ഈർപ്പം കാരണം നമ്മുടെ വീടിൻറെ സ്ട്രക്ചറിനു വരാവുന്ന കേടുപാടുകൾ പ്രതിരോധിക്കേണ്ടത് ആവശ്യമാണ്. ഇത് കാലാകാലമായി നാം ചെയ്യുന്നുമുണ്ട്. 

എന്നാൽ നാം വീടുകൾക്ക് കൊടുക്കുന്ന സൺഷേഡ്, അതുപോലെ ഫ്‌ളാറ്റ് റൂഫ് തുടങ്ങി വെള്ളം കെട്ടി നിൽക്കുന്ന എല്ലാ നിര്മാണങ്ങിലും നനവ് കാരണം ബലം കുറയുകയും ഉണ്ടാകുന്നതും നാം കാണാറുണ്ട്. ഇതിനെ ശക്തമായി പ്രതികരിക്കേണ്ടതുണ്ട്.

ഇതിനായുള്ള ഒരു മാർഗം ആണ് ഇന്ന് പരിചയപ്പെടുത്തുന്നത്. സണ്ഷെയഡുകൾക്കും മറ്റും കൊടുക്കുന്ന വാട്ടർ കട്ടുകൾ. ഇവയെ പറ്റി കൂടുതൽ വായിക്കാം:

വാട്ടർ കട്ട് അഥവാ ഡ്രിപ്പ് ഇൻ

ഒരു വാട്ടർ കട്ട് അല്ലെങ്കിൽ ട്രിപ്പ് ഇൻ (drip in) എന്നു പറഞ്ഞാൽ, ഒരു സൺഷെയ്‌ഡോ സ്ലാബിനോ കീഴിൽ കൊടുക്കുന്ന ചെറിയ ചാലുകൾ അല്ലെങ്കിൽ ഗ്രൂവുകളാണ്. 

അങ്ങനെ വെള്ളത്തിൻറെ ഒഴുക്ക് തടസ്സപ്പെടുത്തുകയും തുള്ളിതുള്ളിയായി ഭൂമിയിലേക്ക് വീഴാൻ സഹായിക്കുകയും ചെയ്യുകയാണ് ഇവയുടെ ഉപയോഗം.

സൺഷേഡുകൾ, പുറത്തേക്ക്  പ്രൊജക്ട് ചെയ്ത് നിൽക്കുന്ന ഷേഡുകൾ എന്നിവയ്ക്ക് വാട്ടർ കട്ടിങ് കൊടുക്കേണ്ടത് വളരെ അത്യാവശ്യമാണ്. 

സൺ ഷെഡിന് അറ്റത്ത്, സൈഡിൽ ആണ് വാട്ടർ കട്ടിങ് ചെയ്ത് എടുക്കേണ്ടത്. 

പൈപ്പ്  ഉപയോഗിച്ചോ അല്ലെങ്കിൽ  മുഴക്കോൽ ഉപയോഗിച്ചോ  വാട്ടർ കട്ടിങ് ചെയ്തെടുക്കണം . 

എന്നാൽ പ്ലാസ്റ്റിക് സ്ട്രിപ്പോ അലൂമിനിയം സ്ട്രിപ്പോ ഉപയോഗിച്ചു റിവറ്റുകൾ (rivet) ഉണ്ടാക്കിയും നാം വാട്ടർ കട്ടുകൾ സൃഷ്ടിക്കാറുണ്ട്.

ഇവ 20 to 25mm മാത്രം ഘനം ഉള്ളവയായിരിക്കും. 

ശ്രദ്ധിക്കേണ്ട കാര്യം

എന്നാൽ വാട്ടർ കട്ടുകൾ ഉണ്ടാക്കുമ്പോൾ ശ്രദ്ധിക്കേണ്ട ഒരു കാര്യം എന്തെന്നാൽ അവ കോൺക്രീറ്റിന് സ്ളാബ്ബിന് ഒരു രീതിയിലുള്ള ബലക്ഷയം ഉണ്ടാകാൻ പാടില്ല. അതിനാൽ തന്നെ ഒരു വാട്ടർ കട്ട് എന്നാൽ പരമാവധി 75mm വീതിയും 25 mm മീറ്റർ ആഴവും മാത്രമേ പാടുള്ളൂ. 75x25mm.

ആവശ്യകത

അല്ലെങ്കിൽ മഴപെയ്യുമ്പോൾ വെള്ളം    സ്ലാബിലുടെ ഭിത്തിയിലേക്ക് ഒലിച്ചു ഇറങ്ങുകയും   ഭിത്തി ക്കും മറ്റും കേടുപാടുകൾ ഉണ്ടാക്കുകയും ചെയ്യുന്നു. അതുകൊണ്ട് വാട്ടർ കട്ടിംഗ് ഇടേണ്ടത് അത്യന്താപേക്ഷിതമാണ്.