റൂഫിംഗ് ഷിംഗിൾസ്: അനുഭവത്തിൽനിന്ന് ക്രോഡീകരിച്ച ചില സത്യങ്ങൾ

ഒരു കാലത്ത് ഓട് വിരിച്ച മേൽക്കൂരകൾ മാത്രം കണ്ടിരുന്ന നമ്മുടെ നാട്ടിൽ പിന്നീട് ഫ്ലാറ്റ് കോൺക്രീറ്റ് റൂഫുകളുടെ കാലം വന്നു. ഇന്ന് വീണ്ടും സ്ലോപ്പിംഗ് റൂഫുകൾ വ്യാപകമായി വരുമ്പോൾ പക്ഷേ പരമ്പരാഗത ഓട് ആയിരിക്കില്ല ഭൂരിഭാഗം ഇടങ്ങളിലും കാണുന്നത്. അത് റൂഫിംഗ് ഷിംഗിൾസ് ആയിരിക്കും!!

അധികകാലം ഒന്നും ആയിട്ടില്ല നമ്മുടെ നാട്ടിൽ ഇത് വ്യാപകമായി കണ്ടു തുടങ്ങിയിട്ട്. പരമ്പരാഗത ഓടുകളിൽ നിന്ന് ഏറെ ഗുണങ്ങളും സവിശേഷതകളും ഇവയ്ക്കുണ്ട്. 

കാഴ്ച്ചയിലുള്ള ഭംഗി തന്നെയാണ് അതിൽ ഏറ്റവും മുന്നിൽ നിൽക്കുന്നത്. 

എന്നാൽ നമ്മുടെ നാട്ടിൽ ഇത് ഉപയോഗിക്കപ്പെടാൻ തുടങ്ങിയിട്ട്  താരതമ്യേന കുറച്ചു കാലമേ ആയുള്ളൂ എന്നതിനാൽ തന്നെ ഏറെ സംശയങ്ങളും നാം കാണുന്നുണ്ട്. പല അബദ്ധങ്ങൾ പറ്റിയവരെയും നമുക്ക് അറിവുണ്ട്.

അങ്ങനെ നോക്കുമ്പോൾ റൂഫിംഗ് ഷിംഗിൾസ് മായി ബന്ധപ്പെട്ട ചില സുപ്രധാന കാര്യങ്ങൾ ആണ് ഈ ലേഖനത്തിൽ പറയുന്നതു.

indiamart

അതുപോലെ ഈ മേഖലയിൽ പത്ത് വർഷത്തിൽ കൂടുതൽ ആയി പ്രവർത്തി പരിചയം ഉള്ള ഒരു നിർമ്മാണ സംഘത്തിൽ നിന്ന് നേടിയെടുത്ത അനുഭവത്തിൽ നിന്നുള്ള ചില അറിവുകളും:

റൂഫിങ് ഷിംഗിൾസ്

ഓടിനെ അപേക്ഷിച്ച് ഷിംഗിൾസിന് നിരവധി സവിശേഷതകളുണ്ട്. 

ആകർഷണീയമായ രൂപഭംഗി, ഭാരക്കുറവ്, മെയിൻറനൻസ് തീരെ വേണ്ട, വളരെ എളുപ്പം വിരിക്കാം എന്നതാണ് ഇവയിൽ മുന്നിൽ നിൽക്കുന്നത്.

അതുപോലെ തന്നെ ഷിംഗിൾസ് വിരിച്ച പ്രതലത്തിൽ കൂടി ഓടുകയും ചാടുകയും പോലും ആവാം.! അത്രെയും ബലം തരുന്നു. തേങ്ങയൊ കല്ലോ വീണ് മേൽക്കൂര പൊട്ടുകയില്ല എന്ന് സാരം.

ചിലവ്

Indiamart

ഇന്ന് നാട്ടിൽ സർവ്വസാധാരണമായി ലഭ്യമാവുന്നത് ചൈന ഓടുകളാണല്ലോ. ഒരു കിടന് 50 മുതൽ 60 രൂപ വരെയാണ് സൈറ്റ് ഡെലിവറിക്ക് ഇന്നത്തെ മാർക്കറ്റ് വില. ഒരു ഓട് വിരിക്കുന്നതിന് ശരാശരി 30 രൂപയും. 

ഒരു സെറാമിക്ക് ഓട് ഒരു സ്കയർ ഫീറ്റ് കവർ ചെയ്യുമെങ്കിലും മൂലകളിലും ചരിവുകളിലും പുതിയ ഓടുകൾ തന്നെ വെട്ടി വക്കേണ്ടി വരുമെന്നതിനാൽ 1000 സ്ക്വയർ ഫീറ്റ് വിരിക്കാൻ 1200 ഓളം ഓടുകൾ വേണം. 

അതായത് ഇത്തരം ചിലവുകളും പണിയുമൊക്കെ കഴിയുമ്പോൾ ചിലവിന്റെ കാര്യത്തിൽ ഓടും ഷിംഗിൾസും തമ്മിൽ കാര്യമായ വ്യത്യാസമൊന്നും ഇല്ല എന്ന് തന്നെ പറയാം. 

ഭാരം:

1000 സെറാമിക്ക് ഓടിന് 2.5 ടൺ ഭാരം വരുമ്പോൾ ഷിംഗിൾസ് വെറും 900 കിലോയിൽ താഴെയേ വരികയുള്ളൂ. 

മെയിന്റനൻസ്

ഇനി പരമ്പരാഗത ഓട് വിരിച്ച മേൽക്കുരയിൽ ഒരു ഓട് പൊട്ടിയാൽ അത് മാറ്റി വക്കുക അത്ര എളുപ്പമല്ല. 

ഒരു ഓടിന് ചെറിയ ഒരു വിള്ളലുണ്ടായാൽ പോലും കോൺഗ്രീറ്റ് ചെയ്യുമ്പോൾ സംഭവിച്ച ലീക്ക് ഉണ്ടെങ്കിൽ അതിലൂടെ വെള്ളം താഴേക്ക് ഇറങ്ങുവാൻ സാധ്യതയുണ്ട്. 

ഷിംഗിള്സിന്റെ കാര്യത്തിൽ ഇങ്ങനെ ഇടയ്ക്കിടയ്ക്കുള്ള പൊട്ടലുകൾ ഉണ്ടാവുന്നില്ല എന്നുള്ളത് തന്നെയാണ് ആദ്യത്തെ കാര്യം. ഇനി ചെറിയ ക്ഷതം വന്നാൽ തന്നെ അതൊരു ചളുക്കമായി മാത്രം 80% സാഹചര്യത്തിലും കാണപ്പെടുക. അതിനാൽതന്നെ അതിലൂടെ ചോർച്ചയ്ക്ക് സാധ്യതയില്ല.

വാട്ടർ പ്രൂഫ്

ഷിംഗിൾസ് വിരിക്കുന്നത് കൊണ്ടുള്ള മറ്റൊരു പ്രധാന സവിശേഷത ഷിംഗിൾസ് ഒരു വാട്ടർപ്രൂഫിംഗ് മെറ്റീരിയൽ കൂടിയാണ് എന്നുള്ളതാണ്. ഓടിട്ട വീടിനെ അപേക്ഷിച്ച് ഷിംഗിൾസ് വിരിച്ച വീട് കാഴ്ചയിൽ തന്നെ രാഷ്ട്രാന്തരീയ പ്രൗഡി ഉളവാക്കുന്നുവെന്നതും പ്രത്യേകം ഓർക്കേണ്ടതുണ്ട്. 

ഏത് ബ്രാൻഡ് ??

GAF

മറ്റു എല്ലാ ഉൽപന്നങ്ങളിലെന്ന പോലെ റൂഫിംഗ് ഷിംഗിൾസിലും ബ്രാൻറുകളും ഗുണമേന്മയിലെ ഏറ്റക്കുറച്ചിലുകളുമുണ്ട്. 

1886 ൽ, അതായത് 133 വർഷങ്ങൾക്ക് മുമ്പ് GAF എന്ന കമ്പനിയാണ് ലോകത്ത് ആദ്യമായി റൂഫിംഗ് ഷിംഗ്ൾസ് നിർമ്മിച്ചത്. 

നൂറ്റാണ്ട് പിന്നിട്ടിട്ടും ഗുണമേന്മ കൊണ്ടും വിറ്റ് വരവ് കൊണ്ടും GAF തന്നെയാണ് ഇന്നും ഒന്നാം ലോകത്ത് സ്ഥാനത്തുള്ളത്. 

ഇതല്ലാതെ റഷ്യ ചൈന, കനഡ, കൊറിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ബ്രാൻറുകൾ നമ്മുടെ നാട്ടിൽ വന്നു തുടങ്ങിയിട്ട് ഇതിലും കുറവേ ആയിട്ടുള്ളൂ. ഇതിൽ പലതും ചൂടും തണുപ്പും മാറി മാറി വരുന്ന നമ്മുടെ കാലാവസ്ഥയിൽ പരാതികൾക്ക് നിമിത്തമാകുന്നുണ്ട് എന്നതാണ് സത്യം.  

അമേരിക്കയിൽ നിന്നല്ലാതെ ഇറക്കുമതി ചെയ്യപ്പെടുന്ന ബ്രാൻറുകൾ എല്ലാം തന്നെ കഴിഞ്ഞ 5 വർഷത്തിനിടയിൽ മാത്രം ഇറക്കുമതി ചെയ്യാൻ തുടങ്ങിയവയാണ്. അവയുടെയൊക്കെ ഗുണനിലവാരവും നമ്മുടെ കാലാവസ്ഥയെ അതിജീവിക്കുമൊ എന്നൊന്നും ഇനിയും തെളിയിക്കപ്പെട്ടിട്ടില്ല. 

ബ്രാന്റ് വാല്യുവിനെ കുറിച്ചോ എവിടെ നിന്ന് ഇറക്കുമതി ചെയ്യുന്നുവെന്നോ നോക്കാതെ ഏതെങ്കിലും ഷിംഗിൾസ് വാങ്ങി ഉപയോഗിക്കുകയും അതിന് തകരാറുകൾ വരുമ്പോൾ ഷിംഗിൾസിനെ മൊത്തത്തിൽ കുറ്റപ്പെടുത്തുകയും ചെയ്യുന്നുവെന്നതാണ് ബുദ്ധിമുട്ട്.

100 ഡിഗ്രി ചൂടിൽ പോലും GAFഷിംഗിൾസ് ഉരുകിപ്പോവുകയില്ലയെന്നതും ശക്തമായ കാറ്റിലും കേടുപാടുകൾ സംഭവിക്കില്ലയെന്നതും ഇതിനകം തെളിയിക്കപ്പെട്ടിട്ടുണ്ട്.