പോളികാർബണേറ്റ് ഷീറ്റ് റൂഫിങ്ങിന്റെ ഗുണങ്ങളും ദോഷങ്ങളും

പോളികാർബണേറ്റ് ഷീറ്റുകൾ വളരെ ശക്തവും പ്രതിരോധശേഷിയുള്ളതുമായ തെർമോപ്ലാസ്റ്റിക് കൊണ്ടു നിർമ്മിച്ച ഒരു റൂഫിംഗ് മെറ്റീരിയൽ ആണ്. തീവ്രമായ ചൂടിനെയും, തണുപ്പിനെയും പ്രതിരോധിക്കാൻ ഈ ഷീറ്റുകൾക്ക് കഴിയാറുണ്ട്.  ഈ പ്രത്യേകത കൊണ്ട് തന്നെ ഏറ്റവും മികച്ച ഒരു റൂഫിംഗ് മെറ്റീരിയലായി പോളികാർബണേറ്റ് ഷീറ്റുകൾ മാറിയിട്ടുണ്ട് .

 ഒരു വീടിന്റെ മേൽക്കൂര മുഴുവനും പോളികാർബണേറ്റ് റൂഫിംഗ് ചെയ്യുന്നത് മികച്ച ഒരു ഓപ്ഷനായിരിക്കില്ല, എന്നാൽ ഡെക്കുകൾ, ഗാരേജുകൾ, നടുമുറ്റം, ഷെഡുകൾ, കൺസർവേറ്ററികൾ തുടങ്ങിയ വീടിനോട് ചേർന്ന ഘടകങ്ങൾക്ക് ഈ റൂഫിങ് വളരെ അനുയോജ്യമാണ്. 

പോളികാർബണേറ്റ് റൂഫിങ് പലപ്പോഴും ഉപയോഗിച്ച് കാണാറുള്ളത് പൂൾ കവറുകൾക്കോ അല്ലെങ്കിൽ വ്യാവസായിക വെയർഹൗസുകളുടെ മേൽക്കൂരകൾക്കോ ആകും . ഫ്ലോട്ട് ഗ്ലാസിന്റെ 250 മടങ്ങും അക്രിലിക്കിന്റെ 30 മടങ്ങും ഇംപാക്ട് ശക്തിയുള്ള പോളികാർബണേറ്റ് ഷീറ്റുകൾ തകർക്കാനാകുകയില്ല എന്നത് തർക്കമുള്ള വിഷയമല്ല. പോളികാർബണേറ്റ് പാനലുകൾ വൈവിധ്യമാർന്ന ഔട്ട്ഡോർ ഉപയോഗങ്ങൾക്കും മികച്ച ഒരു ഓപ്ഷൻ തന്നെ

പോളികാർബണേറ്റ് മേൽക്കൂരയിലെ തരങ്ങൾ

എല്ലാത്തരം ആവശ്യങ്ങൾക്കും അനുയോജ്യം ആകുന്ന പോളികാർബണേറ്റ് ഷീറ്റുകൾ ഇപ്പോൾ വിപണിയിൽ ലഭ്യമാണ്. അതിൽ തന്നെ പ്രധാന ഇനങ്ങളെ പരിചയപ്പെടാം
 സുതാര്യമായ പോളികാർബണേറ്റ് ഷീറ്റുകൾ ,
 വെളുത്ത പോളികാർബണേറ്റ് ഷീറ്റ്  നിറമുള്ള പോളികാർബണേറ്റ് ഷീറ്റ് എന്നിവയാണ് പ്രധാന തരങ്ങൾ.
എല്ലാ പോളികാർബണേറ്റ് ഉൽപ്പന്നങ്ങളും ഉയർന്ന ആഘാത പ്രതിരോധവും കാലാവസ്ഥാ പ്രതിരോധവും കാണാൻ വളരെ മോടിയുള്ളവയാണ്. 

പോളികാർബണേറ്റ് മേൽക്കൂരയുടെ പ്രയോജനങ്ങൾ

 • പോളികാർബണേറ്റ് ഷീറ്റുകൾക്ക് വളരെ വലിയ ആഘാതത്തെ പോലും നേരിടാൻ കഴിയും, അതുകൊണ്ടുതന്നെ പോലീസ് ഷീൽഡുകൾ, ബുള്ളറ്റ് പ്രതിരോധശേഷിയുള്ള സംവിധാനങ്ങൾ പോലുള്ളവയിൽ പോളികാർബണേറ്റിന്റെ ഇനങ്ങൾ  ഉപയോഗിക്കാറുണ്ട് . 
 • ഈ ഷീറ്റുകൾ വളരെ ഭാരം കുറഞ്ഞവയാണ്, അതിനാൽ എവിടെയും കൊണ്ടുപോകാനും ഇൻസ്റ്റാൾ ചെയ്യാനും എളുപ്പമാക്കുന്നു. 
 • പോളികാർബണേറ്റിന്റെ അൾട്രാവയലറ്റ് രശ്മികളെ തടയാനുള്ള കഴിവ് ഉള്ളതിനാൽ, സൺറൂം റൂഫ് നിർമ്മിക്കുന്നതിനുള്ള മികച്ച മെറ്റീരിയലാണിത്. 
 • പോളികാർബണേറ്റിന്റെ ഈ ഗുണങ്ങൾ ഇതിനെ ഒരു ഹരിതഗൃഹ നിർമ്മാണത്തിന് അനുയോജ്യമായ വസ്തുവായി മാറുന്നു. 
 • പോളികാർബണേറ്റ് പാനലുകൾ ചൂട്, തണുപ്പ്, സൂര്യപ്രകാശം, മഞ്ഞ്, മഴ, ആഘാതം എന്നിവയെ പ്രതിരോധിക്കും. 
 • ഈ പാനലുകൾ വർഷങ്ങളോളം നിറം മങ്ങാതെയും, മാറാതെയും നിലനിൽക്കാൻ പ്രാപ്തമാക്കുന്നു.

പോളികാർബണേറ്റ് മേൽക്കൂരയുടെ പോരായ്മകൾ

പോളികാർബണേറ്റ് ഷീറ്റുകളുടെ ഒരു പോരായ്മ, അവ പോറലുകൾ പ്രതിരോധിക്കുന്നില്ല എന്നതാണ്, അധിക ജാഗ്രതയും പരിചരണവും എടുത്തില്ലെങ്കിൽ ഉപരിതലത്തിൽ പോറൽ വീഴാൻ സാധ്യതയുണ്ട്.

പോളികാർബണേറ്റ് മേൽക്കൂരയുടെ ചില ഗുണങ്ങൾ കൂടി.

 • ഉയർന്ന നിലവാരമുള്ളത്
 • ഏതാണ്ട് അൺബ്രേക്കബിൾ
 • ബുള്ളറ്റ് പോലും പ്രതിരോധിക്കുന്നു
 • ഭാരം കുറവ്
 • അൾട്രാവയലറ്റ് രശ്മികളിൽ നിന്നും പ്രതിരോധം
 • ഹരിതഗൃഹങ്ങൾക്ക് അനുയോജ്യമാണ്
 • തീവ്രമായ താപനിലയെ പ്രതിരോധിക്കും
 • നിറം മാറുന്നതിനെതിരെ സംരക്ഷിക്കുന്നു
 • താങ്ങാവുന്ന വില