വീട് നിർമാണത്തിന്റെ ഓരോ ഘട്ടത്തിലും കൃത്യമായ ശ്രദ്ധ നൽകണം. അല്ലാത്ത പക്ഷം ഭാവിയിൽ അത് വലിയ രീതിയിലുള്ള പ്രശ്നങ്ങളിലേക്ക് നയിക്കാറുണ്ട്.
ഇത്തരത്തിൽ പല വീടുകളിലും സംഭവിക്കുന്ന ഒന്നാണ് വീട് നിർമ്മിച്ച വളരെ കുറഞ്ഞ കാലയാലവിനുള്ളിൽ തന്നെ വീടിന്റെ സീലിംഗ് പൊളിഞ്ഞു വീഴുന്നത്.
വീടിന്റെ കോൺക്രീറ്റിംഗ് സമയത്ത് ഉണ്ടാകുന്ന ചെറിയ പ്രശ്നങ്ങൾ ആണ് പിന്നീട് ഇത്തരത്തിലുള്ള വലിയ പ്രശ്നങ്ങളിലേക്ക് വഴിവെക്കുന്നത്. കോൺക്രീറ്റിന് നൽകിയിട്ടുള്ള കമ്പി ദ്രവിച്ച് വീർത്തു വരുന്ന അവസ്ഥയാണ് സീലിംഗ് വീഴുന്നതിനുള്ള പ്രധാന കാരണം.
കോൺക്രീറ്റ് സീലിംഗ് നൽകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണ്?
സാധാരണ ഒരു സീലിംഗിൽ തട്ടുമ്പോൾ ഉണ്ടാകുന്ന ശബ്ദമല്ല ദ്രവിച്ചു വീഴാറായ സീലിംഗിൽ തട്ടുമ്പോൾ ഉണ്ടാവുക.
അതായത് സീലിങ്ങിൽ ഒന്നോ രണ്ടോ തവണ കനമുള്ള ഏതെങ്കിലും ഒരു വസ്തു വെച്ച് തട്ടി നോക്കുമ്പോൾ തന്നെ അത് പൊളിഞ്ഞു വരുന്ന അവസ്ഥ കാണാറുണ്ട്.
ഇത്തരം സാഹചര്യങ്ങളിൽ സീലിംഗ് ദ്രവിച്ചു തുടങ്ങി എന്ന് മനസ്സിലാക്കാം. കോൺക്രീറ്റ് സീലിംഗ് പൊളിഞ്ഞു വീഴാൻ തുടങ്ങിയാൽ പിന്നീട് അതിൽ റീ വർക്ക് ചെയ്തിട്ടും കാര്യമില്ല.
സീലിംഗിൽ നൽകിയിട്ടുള്ള കമ്പി തുരുമ്പ് പിടിക്കുമ്പോഴാണ് പല പാളികളായി അടർന്നു വീഴുന്നത്. തുരുമ്പ് പിടിച്ച കമ്പിയിൽ പ്ലാസ്റ്ററിംഗ് ഒരു കാരണവശാലും നിൽക്കില്ല.
അതല്ല പ്ലാസ്റ്ററിംഗ് നല്ലപോലെ തേച്ച് പിടിപ്പിച്ചാലും അതിനുള്ളിലെ കമ്പിക്ക് യാതൊരുവിധ മാറ്റവും വരുന്നില്ല. അതുകൊണ്ടുതന്നെ കമ്പി ദ്രവിക്കുന്നതിൽ വലിയ മാറ്റങ്ങളൊന്നും വരുന്നില്ല.
കോൺക്രീറ്റ് ചെയ്യുന്ന സമയത്ത് ആവശ്യത്തിന് കവർ ബ്ലോക്കുകൾ നൽകാത്തതാണ് സീലിംഗ് പെട്ടെന്ന് ദ്രവി ക്കുന്നതിനുള്ള ഒരു പ്രധാന കാരണം.
അതായത് സ്ലാബിന്റെ മെയിൻ ഭാഗത്താണ് കമ്പി നൽകേണ്ടത്. നാലു മുതൽ അഞ്ച് ഇഞ്ച് വരെ കനമുള്ള സ്ലാബ് ആണ് ഉപയോഗിക്കുന്നത് എങ്കിൽ 12 mm കനത്തിൽ ഉള്ള കമ്പികളാണ് ഉപയോഗപ്പെടുത്തുക.
എന്നാൽ മുൻകാലങ്ങളിൽ വീടുപണിയുമ്പോൾ മെറ്റൽ ഇട്ടു നൽകുകയോ കമ്പി ഉയർത്തി വെക്കുകയോ ആണ് ചെയ്യുക. ഇപ്പോൾ റെഡിമെയ്ഡ് ആയി പല വലിപ്പത്തിലുള്ള കവർ ബ്ലോക്കുകൾ ലഭിക്കുന്നുണ്ട്.
സാധാരണ കവർ ബ്ലോക്ക് നൽകാതെ കോൺക്രീറ്റ് ഇടുന്ന സ്ഥലങ്ങളിലാണ് ചോർച്ച, സീലിംഗ് പൊളിയുന്ന അവസ്ഥ പോലുള്ള പ്രശ്നങ്ങൾ കൂടുതലായും കാണുന്നത്.
കമ്പി കൊറോഷൻ സംഭവിച്ച് ആവശ്യത്തിന് വായുവുമായി പ്രവർത്തനം ഇല്ലാതെ നശിക്കുമ്പോൾ ആണ് അത് സീലിങ്ങിനെ ബാധിക്കുന്നത്.
ഇത് പിന്നീട് കോൺക്രീറ്റു മായുള്ള ബന്ധം പൂർണമായും ഇല്ലാതാക്കുന്നതിനും കോൺക്രീറ്റ് അടർന്നു വീഴുന്നതിനും കാരണമാകുന്നു.
ഇത്തരം അവസ്ഥകളിൽ കെട്ടിടം മുഴുവനായും പൊളിച്ചു മാറ്റി പുതിയത് പണിയുക എന്നത് മാത്രമാണ് മാർഗം. അതല്ലാതെ ഏതെങ്കിലും റീ വർക്ക് മെത്തേഡുകളും ഇവിടെ ഉപയോഗപ്പെടുത്തിയതു കൊണ്ട് യാതൊരുവിധ പ്രയോജനവും ലഭിക്കുന്നില്ല.
കവർ ബ്ലോക്കിൽ 12mm സ്ലാബ് ആണ് നൽകുന്നത്. ബിം 25 mm, ഫൂട്ടിങ് 50 mm എന്നിങ്ങനെയാണ് സ്റ്റാൻഡേർഡ് കവറിങ് ആയി കണക്കാക്കുന്നത്.
ആവശ്യമായ കവറിങ് കൊടുത്ത് സീലിങ് ചെയ്താൽ പിന്നീട് യാതൊരുവിധ പ്രശ്നങ്ങളും നേരിടേണ്ടി വരുന്നില്ല.
കോൺക്രീറ്റില്‍ ചെയ്യുമ്പോൾ സ്ലാബ് വളക്കുന്ന രീതിയിൽ നല്ല ശ്രദ്ധ നൽകണം. അല്ലെങ്കിൽ പിന്നീട് സ്ലാബ് ഉയർന്ന നിൽക്കാനും അവ പെട്ടെന്ന് കേടുപാട് സംഭവിക്കുന്നതിനും കാരണമാകും.
കോൺക്രീറ്റ് സീലിംഗ്ൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
കോൺക്രീറ്റ് ചെയ്യുമ്പോൾ കവറിംഗ് കറക്റ്റ് ആണോ എന്ന് പരിശോധിക്കുക. കമ്പിയുടെ ക്റാങ്കിങ് ശരിയായ രീതിയിൽ സെറ്റ് ചെയ്യുക. കവർ ബ്ലോക്കിൽ പണി സമയത്ത് കൂടുതൽ ഭാരം വന്ന് ഡാമേജ് ആയിട്ടില്ല എന്ന് ഉറപ്പു വരുത്തുക.
ആവശ്യത്തിനുള്ള കവർ ബ്ലോക്കുകൾ എല്ലാ ഭാഗത്തും നൽകിയിട്ടുണ്ട് എന്ന് ഉറപ്പ് വരുത്തുക. ശരിയായ രീതിയിൽ കോൺക്രീറ്റ് ചെയ്യുകയാണെങ്കിൽ 30 മുതൽ 40 വർഷം വരെ യാതൊരുവിധ കേടും കൂടാതെ അവ നിലനിൽക്കും.
അതല്ല എങ്കിൽ പിന്നീട് സീലിംഗ് അടർന്നു വീഴുന്ന പ്രശ്നങ്ങൾ നേരിടേണ്ടിവരും. അതുകൊണ്ടുതന്നെ വീട് നിർമാണത്തിൽ ഉപയോഗിക്കുന്ന കമ്പി മെറ്റീരിയൽ എന്നിവയെല്ലാം നല്ലതാണ് എന്ന് ഉറപ്പു വരുത്തണം.