ഭിത്തിയുടെ പുറത്തെ തേപ്പിൽ ചെറുതും വലുതുമായ ക്രാക്കുകൾ ഉണ്ടാവുകയും. മഴക്കാലത്തു ഈ ക്രാക്കുകളിലൂടെ വെള്ളം ഭിത്തിക്കു അകത്തു കട്ടയിൽ സംഭരിക്കുകയും ചെയ്യും. പിന്നീട് ഈ വെള്ളം കട്ടയെ കുതിർക്കുന്നു തുടർന്ന് പ്ലാസ്റ്ററിൽ നിന്നും പെയിന്റിനെ അല്പാല്പം ആയി ഇളക്കും. കുമിള പോലെയാകും ഈ പ്രശ്നം ആദ്യം കാണപ്പെടാറ്. ക്രാക്കുകളുടെ അരികിലും ഇതുപോലെ കുമിളകൾ കാണാൻ കഴിയും. എന്നാൽ വെയിലടിക്കുന്ന സ്ഥലങ്ങളിൽ ഈ കുമിളകൾ കുറവായിരിക്കും.കാലക്രമേണ ക്രാക്കിൻ്റെ എഡ്ജ് കറുത്തും കാണപ്പെടും.

മാറ്റാൻ ഉള്ള വഴികൾ

സ്റ്റെപ് 1

  • വേനൽ കാലത്ത് ഭിത്തി നന്നായി ഉണങ്ങി കഴിഞ്ഞു പുറം ഭിത്തിയിലെ ക്രാക്ക് ബ്ലേഡ് കൊണ്ട് വലുതാക്കി ക്ലീൻ ചെയ്തു ക്രാക്ക് ഫില്ലർ നിറച്ച്, ഉണങ്ങി കഴിഞ്ഞു ഉരച്ചു, അല്പം external പുട്ടി ഇട്ടു, വീണ്ടും ഉരചച്ച് primer അടിക്കുക.
  • രണ്ട് coat paint ചെയ്യുക. അകം ഭിത്തി നന്നായി ഉരച്ചു ക്ലീൻ ചെയ്തു പുട്ടി ഇട്ടു, വീണ്ടും ഉരച്ചു, primer അടിച്ചു, രണ്ട് coat paint ചെയ്യുക.Problem സോൾവാകും.

ബാത്ത്റൂമിൽ നിന്നും നനവ് പിടിക്കുന്നത്:

സ്റ്റെപ് 2

  • ബാത്റൂമിനോട് ചേർന്നുള്ള ഭിത്തികളിൽ അല്ലെങ്കിൽ കബോർഡിൽ ഒക്കെ നനവ് പ്രത്യക്ഷപ്പെടാം. ഒന്നുകിൽ ടൈൽ ഇളക്കി മാറ്റി, വാട്ടർപ്രൂഫ് ചെയ്തു പുതിയ ടൈൽ എപോക്‌സി ഇട്ട് ചെയ്യ്താൽ ഇത് മാറിക്കിട്ടും.
  • അല്ലെങ്കിൽ പഴയ ടൈൽ ഇളക്കി മാറ്റാതെ ജോയിൻ്റ് കീറി epoxy ഇടാം. പുറം ഭിത്തി സ്റ്റെപ് 1 ൽ പറഞ്ഞത് പോലെ ഉണങ്ങിയതിന് ശേഷം repaint ചെയ്യണം.

ബാത്റൂമിൽ ഉപയോഗിച്ചിരിക്കുന്ന ടൈൽ ഒട്ടും ക്വാളിറ്റി ഇല്ലാത്ത ബ്രാൻഡഡ് അല്ലാത്ത സെറാമിക് വിഭാഗത്തിൽ പെട്ടതാണെങ്കിൽ സ്റ്റെപ് 2 ൽ പറഞ്ഞ ഐഡിയ കൊണ്ട് പ്രയോജനം ലഭിക്കില്ല. കാരണം ടൈൽ വെള്ളം ആഗിരണം ചെയ്യുന്ന ടൈപ്പ് ആയതുകൊണ്ട്. ഈ ടൈപ്പ് ടൈൽ ആണെങ്കിൽ ടൈൽ പൂർണ്ണമായും ഇളക്കി മാറ്റി വിട്രിഫൈഡ് ടൈലോ മറ്റു ടൈപ്പിൽ ഉള്ളതോ ഉപയോഗിക്കുക. എന്നാൽ ഗ്ലേസ്‌ഡ്‌ ആയിട്ടുള്ള സെറാമിക് ടൈലിൽ വെള്ളത്തിന്റെ ആഗിരണം തീരെ ഇല്ലെന്നു തന്നെ പറയാം. Glazing നഷ്ടപ്പെടുന്ന രീതിയിൽ ഉരച്ചു കഴുകാതിരിക്കുക.

ബെൽറ്റ് ഇല്ലാത്ത ഫൗണ്ടേഷനിൽ നിന്നും നനവ് മുകളിലേക്ക് capillary action ആയി വരുന്നത്. ഫൗണ്ടേഷൻ കരിംപാറ ആണെങ്കിൽ ഇങ്ങനെയൊരു പ്രശ്നം സാധാരണ വരില്ല. പക്ഷേ വെട്ടുകല്ല്, വെള്ള കളറിൽ കാണപ്പെടുന്ന പാറ ഇതിലൊക്കെ വെള്ളം പിടിക്കും. ആ വെള്ളം അല്പാല്പം ആയി മുകളിലേക്ക് വന്നു ഭിത്തിയെ നനക്കും. ഇതിന് ഒരു നല്ല പരിഹാരം ഇല്ല എന്നുള്ളതാണ് സത്യം. കൂടുതൽ നനവ് വരുന്നടം 2 വർഷം കൂടുമ്പോൾ വേനൽ കാലത്ത് Paint റിപ്പയർ ചെയ്യാം. ഫൗണ്ടേഷന് ചുറ്റും waterproof ചെയ്യുന്നത്, ബിടുമിൻ ഷീറ്റ് ഒട്ടിക്കുന്നത് ഒക്കെ കണ്ടിട്ടുണ്ട്. പക്ഷേ ഇതൊക്കെ column footing, beam വർകിന് നല്ലതാണ്. സാധാരണ കെട്ടിന് അത്ര ഗുണം ചെയ്തു കണ്ടിട്ടില്ല. കാരണം അടിവശം exposed ആയതു കൊണ്ട്. പുതിയ വീട് വെക്കുമ്പോൾ ബെൽറ്റ് കൊടുക്കുക. ബെൽറ്റ് വാർക്കുമ്പോൾ വാട്ടർ പ്രൂഫ് കോമ്പൗണ്ട് ആഡ് ചെയ്യുന്നത് നന്നായിരിക്കും.

content courtesy : jayan koodal

continue…