വീട്ടിലേക്ക് ആവശ്യമായ സിങ്ക്,വാഷ് ബേസിൻ എന്നിവ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധ നൽകാം ഈ കാര്യങ്ങളില്‍.

ഏതൊരു വീട്ടിലും ഒഴിച്ചു കൂടാനാവാത്ത കാര്യങ്ങളാണ് സിങ്ക് വാഷ്ബേസിൻ എന്നിവയുടെ ഉപയോഗം . പ്രത്യേകിച്ച് പ്ലംബിംഗ് വിഭാഗത്തിൽ ഉൾപ്പെടുന്ന കാര്യങ്ങൾക്ക് വീടു നിർമാണത്തിന്റെ തുടക്കത്തിൽ തന്നെ ആവശ്യമായ ശ്രദ്ധ നൽകിയില്ല എങ്കിൽ അവ ഭാവിയിൽ ലീക്കേജ് പോലുള്ള പ്രശ്നങ്ങൾക്ക് വഴി വെക്കാറുണ്ട്.

പ്രധാനമായും വീടിന്റെ ഡൈനിങ് ഏരിയ, ബാത്ത്റൂം എന്നിവിടങ്ങളിൽ വാഷ്ബേസിൻ ഒഴിവാക്കാനാവാത്ത ഒന്നാണ്. വ്യത്യസ്ത ഡിസൈനുകളിലും രൂപത്തിലും വാഷ്ബേസിനുകൾ വിപണിയിൽ ഇപ്പോൾ ലഭിക്കുന്നുണ്ട്. എന്നാൽ അവയുടെ ഭംഗിയിൽ മാത്രമല്ല കാര്യം ക്വാളിറ്റിയുടെ കാര്യത്തിലും പ്രത്യേകം ശ്രദ്ധ നൽകണം.

മുൻപ് മിക്ക വീടുകളിലും പെഡസ്റ്റൽ ടൈപ്പ് വാഷ് ബേസിനുകൾ ആണ് ഉപയോഗിച്ചിരുന്നത് എങ്കിൽ ഇന്ന് പ്രധാനമായും കൗണ്ടർടോപ്പ്, കൗണ്ടർ ബിലോ വാഷ്ബേസിനുകൾ തിരഞ്ഞെടുക്കാനാണ് ആളുകൾ ഇഷ്ടപ്പെടുന്നത്.

മോഡുലാർ ഫ്രെയിമുകൾ പണിത് അവയ്ക്കു മുകളിൽ ഒരു ഗ്രാനൈറ്റ് സ്ലാബ് നൽകി കൗണ്ടർടോപ്പ് അല്ലെങ്കിൽ താഴെയായി വാഷ്ബേസിനുകൾ നൽകിയിരുന്ന രീതിയാണ് മുൻപ് ചെയ്തിരുന്നത്.

ഇന്ന് അതിൽ നിന്നും തീർത്തും വ്യത്യസ്തമായ രീതിയിലാണ് വാഷ്ബേസിനുകൾ സെറ്റ് ചെയ്യുന്നത്.
ഏകദേശം 1 m നീളം,60cm മീറ്റർ വീതി വലിപ്പമുള്ള ഗ്രാനൈറ്റ് സ്ലാബിൽ ആണ് വാഷ്ബേസിൻ ഉറപ്പിച്ചു നൽകുന്നത്.

ഉപയോഗിക്കുമ്പോൾ വെള്ളം പുറത്തേക്ക് തെറിക്കാത്ത രീതിയിൽ ഉള്ള കൗണ്ടർടോപ്പ് വാഷ്ബേസിനുകൾ തിരഞ്ഞെടുക്കാനാണ് മിക്ക ആളുകളും ഇഷ്ടപ്പെടുന്നത്.

വാഷ്ബേസിന്റെ നോബുകൾ ഇടത് ഭാഗത്തേക്ക് ആയി സജ്ജീകരിക്കാം. ഇത് ഉപയോഗം എളുപ്പമാക്കും.

വാഷ്ബേസിനോട് ചേർന്ന് ഒരു യൂട്ടിലിറ്റി സ്റ്റാൻഡ്, നാപ്കിൻ ഹോൾഡ് ചെയ്യുന്നതിന് ആവശ്യമായ ഹോൾഡർ എന്നിവ നൽകുന്നത് കൂടുതൽ ഉപകാരപ്രദമാണ്. ഇതിനായി ഒരു പ്രത്യേക കബോർഡും ആവശ്യമെങ്കിൽ സെറ്റ് ചെയ്ത് നൽകാം.

ബാത്റൂമിന് അകത്ത് വാഷ്ബേസിൻ നൽകുമ്പോൾ ഡോർ തുറന്ന് കയറുന്ന ഭാഗത്തായി നൽകുന്നതാണ് സൗകര്യപ്രദം.മിക്ക വീടുകളിലും ഏറ്റവും കൂടുതൽ പ്രാവശ്യം ഉപയോഗിക്കുന്ന ഒരു ഏരിയയാണ് വാഷ് ബേസിൻ സെറ്റ് ചെയ്യുന്ന ഇടം.

സ്ഥലത്തിന്റെ അളവ് അനുസരിച്ച് വലിപ്പം കൂടുതലുള്ളതോ ,ചെറുതോ ആയ വാഷ് ബേസിനുകൾ തിരഞ്ഞെടുക്കാവുന്നതാണ്.

സിങ്കുകൾ തിരഞ്ഞെടുക്കുമ്പോൾ

പ്രധാനമായും വീടിന്റെ അടുക്കള,വർക്ക് ഏരിയ ഭാഗങ്ങളിലാണ് സിങ്ക് സെറ്റ് ചെയ്യുന്നത്. സ്റ്റെയിൻലെസ് സ്റ്റീൽ, സെറാമിക് ടൈപ്പ് സിങ്കുകൾ വിപണിയിൽ ഇപ്പോൾ ലഭ്യമാണ്.

സിംഗിൾ ബൗൾ,കമ്പാർട്മെന്റ് ആയി ഉപയോഗിക്കാവുന്ന ഡബിൾ ബൗൾ, വിതൗട് പ്ലാറ്റഫോം മോഡലുകൾ സിങ്കിൽ തിരഞ്ഞെടുക്കാം.

സ്ക്വയർ ,ഓവൽ, സർക്കിൾ ആകൃതിയിൽ 16 ഇഞ്ച് വരെ വലിപ്പത്തിലുള്ള സിങ്കുകൾ ആവശ്യാനുസരണം തിരഞ്ഞെടിക്കാം.അടുക്കളയിൽ ത്രികോണ മാതൃകക്ക് ഒരു പ്രത്യേക സ്ഥാനമുണ്ട്. അതുകൊണ്ട് സിങ്കിന് ഉള്ള സ്ഥാനം തിരഞ്ഞെടുക്കുമ്പോൾ പ്രത്യേക ശ്രദ്ധ നൽകണം.

വാഷ്ബേസിൻ സെറ്റ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • ഡൈനിങ് ഹാളിൽ അധികം സ്ഥലം ഉപയോഗിക്കാത്ത രീതിയിൽ ഒരു കോർണറിൽ ആയി വാഷ്ബേസിൻ സെറ്റ് ചെയ്ത് നൽകാവുന്നതാണ്.
  • വാഷ് ബേസിൻ മോഡൽ തിരഞ്ഞെടുക്കുമ്പോൾ കൗണ്ടർടോപ്പ്, കൗണ്ടർ ബിലോ, പെഡസ്റ്റൽ എന്നിങ്ങനെ ഏത് മോഡൽ വേണമെങ്കിലും ആവശ്യാനുസരണം തിരഞ്ഞെടുക്കാം.
  • അടുക്കളയിൽ സിങ്ക് സ്ഥാപിക്കുമ്പോൾ അത് ഫ്രിഡ്ജ്, അടുപ്പ് എന്നിവ സജ്ജീകരിച്ചിരിക്കുന്ന ഭാഗത്തു നിന്നും നിശ്ചിത അകലം പാലിച്ചിട്ടുണ്ട് എന്ന് ഉറപ്പു വരുത്തുക.
  • സിങ്കിന്റെ അടിഭാഗം ലീക്കേജ് ഇല്ലാത്ത രീതിയിൽ പ്ലാസ്റ്ററിങ് ചെയ്യാനായി ശ്രദ്ധിക്കുക.