വാൾപേപ്പർ ഉപയോഗവും ശ്രദ്ധ നൽകേണ്ട കാര്യങ്ങളും.

വാൾപേപ്പർ ഉപയോഗവും ശ്രദ്ധ നൽകേണ്ട കാര്യങ്ങളും.വീടിന്റെ ഇന്റീരിയർ വാളുകൾക്ക് മിഴിവേകാൻ ഇന്ന് കൂടുതൽ പേരും തിരഞ്ഞെടുക്കുന്നത് വാൾപേപ്പറുകളാണ്.

ചുമരുകൾക്ക് ഭംഗി നൽകുക മാത്രമല്ല ഒരു മോഡേൺ ടച്ച് വീടിനു സമ്മാനിക്കാനും വാൾപേപ്പറുകൾ ഉപയോഗിക്കുന്നത് വഴി സാധിക്കുമെന്നത് എടുത്തു പറയേണ്ട കാര്യമാണ്.

കാഴ്ചയിൽ ഭംഗി നൽകുമെങ്കിലും വാൾപേപ്പറുകൾ നൽകുമ്പോൾ ശ്രദ്ധിക്കേണ്ടതായ നിരവധി കാര്യങ്ങളുണ്ട്.

വെള്ളം, ചൂട് എന്നിവയുടെ സാന്നിദ്ധ്യം കൂടുതലായി തട്ടുന്ന ഭാഗങ്ങളിൽ വാൾപേപ്പറുകൾ നൽകുമ്പോൾ അവ ശരിയായ രീതിയിൽ അല്ല നൽകിയിട്ടുള്ളത് എങ്കിൽ പെട്ടെന്ന് അടർന്നു വരാനുള്ള സാധ്യതയുണ്ട്.

വാൾപേപ്പറുകൾ ഒട്ടിക്കുന്നതിനു മുൻപോയി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് അറിഞ്ഞിരിക്കാം.

വാൾപേപ്പർ ഉപയോഗവും ശ്രദ്ധ നൽകേണ്ട കാര്യങ്ങളും

വ്യത്യസ്ത നിറത്തിലും പാറ്റേണുകളിലും ഉള്ള വാൾപേപ്പറുകൾ പല ക്വാളിറ്റികളിൽ ഉള്ളത് ഇന്ന് വിപണിയിൽ സുലഭമായി ലഭിക്കുന്നുണ്ട്.

പ്രധാനമായും കൊറിയ, ചൈന എന്നിവിടങ്ങളിൽ നിന്നും ഇംപോർട്ട് ചെയ്യുന്ന വാൾപേപ്പറുകൾക്ക് വൻ ഡിമാൻഡാണ് നമ്മുടെ നാട്ടിൽ ഉള്ളത്.

ലിവിങ് ഏരിയ,ബെഡ്റൂം, കിച്ചൺ എന്നിവിടങ്ങളിലേക്ക് അനുയോജ്യമായ രീതിയിൽ പ്രത്യേകം നിർമിക്കുന്ന വാൾപേപ്പറുകൾ ആവശ്യാനുസരണം തിരഞ്ഞെടുക്കാം.

വീട്ടുകാർക്ക് സ്വന്തമായി ഒട്ടിച്ചു നൽകാവുന്ന രീതിയിലും എക്സ്പർട്ടു കളുടെ സഹായത്തോടു കൂടി ഒട്ടിച്ചു നൽകാവുന്ന വാൾപേപ്പറുകളും ഇപ്പോൾ ലഭ്യമാണ്.

വ്യത്യസ്ത തീമുകൾക്ക് അനുസൃതമായാണ് വാൾപേപ്പർ നൽകാൻ ആഗ്രഹിക്കുന്നത് എങ്കിൽ ആദ്യം ആവശ്യമുള്ള ഭാഗത്തിന്റെ അളവ് കൃത്യമായി എടുക്കണം.

കൂടുതൽ പ്രകാശം ലഭിക്കുന്ന രീതിയിലും ശാന്തമായ അന്തരീക്ഷം സൃഷ്ടിക്കാനും ആഗ്രഹിക്കുന്നവർക്ക് ഇളം നിറങ്ങളിൽ ചെറിയ പാറ്റേണുകളിൽ ഉള്ള വാൾപേപ്പറുകൾ തിരഞ്ഞെടുക്കാം.

കുട്ടികളുടെ ബെഡ്റൂ മുകളിലേക്ക് വാൾപേപ്പർ തിരഞ്ഞെടുക്കുമ്പോൾ അവരുടെ ഇഷ്ടപ്രകാരം കാർട്ടൂൺ ക്യാരക്ടറുകൾ തിരഞ്ഞെടുക്കാവുന്നതാണ്.

വ്യത്യസ്ത ഡിസൈനുകളും പാറ്റേണുകളും

വാൾ പേപ്പറുകളിൽ എല്ലാ കാലത്തും ട്രെൻഡിങ് ആയിട്ടുള്ള മോഡലുകൾ ഫ്ലോറൽ, ജോമെട്രിക് , മെറ്റാലിക്, ഡമാസ്ക് പ്രിന്റ് വാൾപേപ്പറുകൾ ആണ്. വീടിനകത്ത് അത്യാഢംബരം നിറയ്ക്കാതെ ഒരു ഫോർമൽ ലുക്ക് ആണ് നൽകാൻ ആഗ്രഹിക്കുന്നത് എങ്കിൽ ഡാമാസ്ക് രീതിയിലുള്ളവ തിരഞ്ഞെടുക്കുന്നതാണ് ഉചിതം.

അതേസമയം പഴമ നിലനിർത്താൻ ആഗ്രഹിക്കുന്നവർക്ക് ഗ്രാസ് ക്ലോത്ത് രീതിയിലുള്ള മെറ്റീരിയൽ തിരഞ്ഞെടുക്കാം.പഴമയും പുതുമയും കോർത്തിണക്കുന്ന രീതിയിലോ മോഡേൺ രീതിയിലോ ഇന്റീരിയർ വാൾ ഡിസൈൻ ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് അബ്സ്ട്രാക്ട് പാറ്റേൺ രീതിയിൽ ഉള്ള മെറ്റീരിയൽ നോക്കി വേണം തിരഞ്ഞെടുക്കാൻ.

വാൾപേപ്പർ പതിക്കാനുള്ള ഇടം തിരഞ്ഞെടുക്കുമ്പോൾ

ലിവിങ് ഏരിയയിൽ വാൾപേപ്പറുകൾ നൽകുമ്പോൾ പ്രധാന ഡോറിൽ നിന്നും വീട്ടിലേക്ക് പ്രവേശിക്കുന്ന ഭാഗത്തിന് ഓപ്പോസിറ്റ് വാളിൽ ഹൈലൈറ്റ് ചെയ്യുന്ന രീതിയിൽ നൽകാവുന്നതാണ്. അതേസമയം ബെഡ്റൂമുകളിൽ വാൾപേപ്പറുകൾ നൽകുമ്പോൾ ഏറ്റവും വലിയ ചുമര് നോക്കി വേണം നൽകാൻ. ചുമരുകളിൽ മാത്രമല്ല സീലിങ്ങുകളിലും വാൾപേപ്പർ നൽകി കൂടുതൽ ഭംഗിയാക്കാൻ സാധിക്കും.

എന്നാൽ വീട് ഇടയ്ക്കിടയ്ക്ക് പെയിന്റ് ചെയ്യാൻ ഉദ്ദേശിക്കുന്നവരാണ് എങ്കിൽ വാൾപേപ്പറുകൾ ഉപയോഗപ്പെടുത്താതെ ഇരിക്കുന്നതാണ് കൂടുതൽ നല്ലത്. ഒരിക്കൽ ഒട്ടിച്ചു കഴിഞ്ഞാൽ അവ പൂർണ്ണമായും ഇളകി വരുന്ന രീതിയിൽ റിമൂവ് ചെയ്യാൻ പലപ്പോഴും ബുദ്ധിമുട്ട് നേരിടേണ്ടി വരാറുണ്ട്. സൂര്യപ്രകാശം നേരിട്ട് പതിക്കുന്ന ഭാഗങ്ങളിൽ വാൾപേപ്പർ നൽകിയാൽ അവ പെട്ടെന്ന് മങ്ങി പോകുന്നതിന് കാരണമാകും. വെള്ളം കൂടുതലായി ഉപയോഗപ്പെടുത്തുന്ന അടുക്കള,ടോയ്‌ലറ്റ് എന്നിവിടങ്ങളിലും വാൾപേപ്പറുകൾ നൽകാതെ ഇരിക്കുന്നതാണ് നല്ലത്. കൂടുതൽ ചൂടും തണുപ്പും ലഭിക്കുന്ന സ്ഥലങ്ങളിൽ വാൾപേപ്പറുകൾ നൽകിയാൽ അവ ശരിയായ രീതിയിൽ ഒട്ടി നിൽക്കാത്ത പക്ഷം പെട്ടെന്ന് അടർന്നു വരാനുള്ള സാധ്യതയുണ്ട്.

വാൾപേപ്പർ ഉപയോഗവും ശ്രദ്ധ നൽകേണ്ട കാര്യങ്ങളും അറിഞ്ഞതിനു ശേഷം അവ ഉപയോഗിക്കണോ വേണ്ടയോ എന്ന കാര്യം തീരുമാനിക്കാം.