വീടിന് നിറം നൽകുമ്പോൾ ശ്രദ്ധ നൽകാം ഈ കാര്യങ്ങളിൽ.

വീടിന് ആവശ്യമായ പെയിന്റ് തിരഞ്ഞെടുക്കുമ്പോൾ പലർക്കും പല രീതിയിലുള്ള സംശയങ്ങൾ ആണ് ഉള്ളത്.

ഡാർക്ക് നിറങ്ങൾ ആണോ, ലൈറ്റ് നിറങ്ങൾ ആണോ തെരഞ്ഞെടുക്കേണ്ടത് എന്നും, ഇന്റീരിയർ, എക്സ്റ്റീരിയർ എന്നിവയ്ക്ക് നിറങ്ങൾ തിരഞ്ഞെടുക്കുമ്പോൾ അവക്ക് എന്തെങ്കിലും പ്രത്യേകത ഉണ്ടോ എന്നിങ്ങനെ നീണ്ടു പോകുന്നു ലിസ്റ്റ്.

വീടിന് നിറങ്ങൾ തിരഞ്ഞെടുക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ ഇത്തരം സംശയങ്ങൾ ഇല്ലാതാക്കാം.

നിറങ്ങൾ സെലക്ട് ചെയ്യേണ്ട രീതി

 • പ്രകാശത്തിന്റെ തീവ്രത എടുത്തു കാണിക്കുന്നതിൽ നിറങ്ങളുടെ പങ്ക് ചെറുതല്ല. അതുകൊണ്ടുതന്നെ പ്രകാശം കുറവുള്ള സ്ഥലങ്ങളിൽ വൈബ്രന്റ് ആയ നിറങ്ങൾ തിരഞ്ഞെടുക്കുന്നതാണ് കൂടുതൽ നല്ലത്. അതേസമയം നല്ലരീതിയിൽ വെളിച്ചം ലഭിക്കുന്ന സ്ഥലങ്ങളിൽ ഡാർക്ക് നിറങ്ങളും പരീക്ഷിക്കാം.
 • ഇന്റീരിയറിൽ നിറങ്ങൾ തിരഞ്ഞെടുക്കുമ്പോൾ അവ ഓരോ വ്യക്തിയുടെയും മനസിന്റെ മൂഡ് നിയന്ത്രിക്കാൻ വരെ കഴിവുള്ളതാണ് എന്ന കാര്യം ഓർത്തിരിക്കുക.
 • വീടിനകത്തേക്ക് കൃത്രിമ രീതിയിലുള്ള വെളിച്ചമാണ് നൽകുന്നത് എങ്കിൽ അവ കൂടുതൽ എടുത്തു കാണിക്കുന്ന രീതിയിലുള്ള നിറങ്ങളാണ് ആവശ്യമായി വരിക.
 • വീടിനകത്തേക്ക് വരുന്ന വെളിച്ചം നമുക്ക് നിയന്ത്രിക്കാൻ സാധിക്കും.അതേ സമയം വീടിന്റെ പുറത്ത് എത്ര പ്രകാശം വേണമെന്നത് നിയന്ത്രിക്കാൻ സാധിക്കില്ല.അത്തരം സാഹചര്യങ്ങളിൽ പ്രകാശ ലഭ്യതയ്ക്ക് അനുസരിച്ചാണ് നിറങ്ങൾ തിരഞ്ഞെടുക്കേണ്ടത്.
 • വെളിച്ചക്കുറവ് ലഭിക്കുന്ന വീടിന്റെ വടക്ക് വശത്ത് ഇളം നിറങ്ങൾ നൽകുന്നതാണ് കൂടുതൽ നല്ലത്.
 • നിറത്തെ പറ്റി ഒരു കൃത്യമായ ധാരണ ലഭിക്കുന്നില്ല എങ്കിൽ സാമ്പിൾ വാങ്ങി ചുമരിൽ അടിച്ചു നോക്കിയ ശേഷം മാത്രം ഫുള്ളായി പർച്ചേസ് ചെയ്യുന്നതാണ് നല്ലത്.
 • പെയിന്റിംഗ്ൽ ചിലവ് ചുരുക്കാനും അതേസമയം കൂടുതൽ ഭംഗി ലഭിക്കുന്നതിനും പരീക്ഷിക്കാവുന്ന ഒരു കാര്യം ചുമരിന്റെ ഒരുഭാഗത്ത് ഡാർക്ക് നിറവും അതിന് ഓപ്പോസിറ്റ് ആയി വരുന്ന ഭാഗത്ത് വെള്ള പോലുള്ള ലൈറ്റ് നിറങ്ങളും നൽകുന്ന രീതിയാണ്.
 • പെയിന്റ് ചെയ്യുന്നതിന് മുൻപായി ആദ്യംവൈറ്റ് സിമന്റ്, അല്ലെങ്കിൽ പ്രൈമർ,പുട്ടി എന്നിവയിൽ ഏതെങ്കിലും ഒന്ന് അടിച്ചു നൽകുക. തുടർന്ന് സാൻഡ് പേപ്പർ ഉപയോഗിച്ച് നല്ലപോലെ ഉരച്ച് വൃത്തിയാക്കിയ ശേഷം ഒരു കോട്ട് പ്രൈമർ കൂടി അടിച്ചു നൽകുക.തുടർന്ന് എമൽഷൻ തിരഞ്ഞെടുത്ത് അപ്ലൈ ചെയ്യുന്നതാണ് എപ്പോഴും നല്ലത്.
 • പ്രൈമർ,വൈറ്റ് സിമന്റ് എന്നിവയിൽ ഏതെങ്കിലും ഒന്ന് അടിച്ചതിനു ശേഷം പെയിന്റ് ചെയ്യുമ്പോൾ അവ കൂടുതൽ മിനുസമുള്ളതും, ഭംഗിയുള്ളതും ആയി തോന്നിപ്പിക്കും.
 • പുട്ടി നൽകുമ്പോൾ വിലങ്ങനെയും, കുറുകെയും രണ്ട് കോട്ട് എങ്കിലും നൽകുക.
 • പ്ലാസ്റ്ററിങ്‌ വർക്കുകൾക്ക് ക്വാളിറ്റി ഇല്ല എന്ന് തോന്നുകയാണെങ്കിൽ മൂന്നാമത് ഒരു കോട്ട് കൂടി അടിച്ചു നൽകാവുന്നതാണ്.
 • പുട്ടി വർക്കുകൾ ചെയ്യുന്നതിനോടൊപ്പം തന്നെ വാട്ടർപ്രൂഫിങ് വർക്കുകൾ കൂടി ചെയ്യാവുന്നതാണ്. റൂഫിന്റെ അകത്തും പുറത്തുമായി 2 അടി എങ്കിലും ഉയരത്തിലായി വേണം വാട്ടർപ്രൂഫിങ് ചെയ്യാൻ.
 • ഗ്രിൽ വർക്കുകൾ ചെയ്തിട്ടുണ്ട് എങ്കിൽ പ്രൈമർ അടിച്ചു നൽകണം. അതല്ല എങ്കിൽ ഗ്രില്ലിന് പെട്ടന്ന് തുരുമ്പ് പിടിക്കാനുള്ള സാധ്യത കൂടുതലാണ്.
 • സാൻഡ് പേപ്പർ ഉപയോഗിച്ച് ഗ്രിൽ നല്ലപോലെ ഉരച്ച് വൃത്തിയാക്കിയ ശേഷം വേണം പ്രൈമർ അടിച്ചു നൽകാൻ.
 • പഴക്കം ചെന്ന ഫർണീച്ചറുകളിൽ വുഡ് പോളിഷ് ചെയ്യുമ്പോൾ കൂടുതൽ പഴക്കം തോന്നുകയാണെങ്കിൽ ഒരു ഉളി ഉപയോഗിച്ച് ചെത്തി മിനുസം ആക്കിയതിനു ശേഷം വേണം നൽകാൻ.
 • ആദ്യത്തെ കോട്ട് സീലർ അടിച്ചു കുഴികൾ ഉണ്ടെങ്കിൽ അവ പുട്ടി ഇട്ട് അടച്ചശേഷം വേണം വുഡ് പോളിഷ് ചെയ്യാൻ. കൂടുതൽ ഭംഗി ലഭിക്കുന്നതിനായി സ്പ്രേ ചെയ്യുന്ന രീതിയിൽ പെയിന്റ് അടിച്ച് നൽകാവുന്നതാണ്.