പെയിന്റ് പ്രൈമർ തിരഞ്ഞെടുക്കുമ്പോൾ.

പെയിന്റ് പ്രൈമർ തിരഞ്ഞെടുക്കുമ്പോൾ.പെയിന്റ് പ്രൈമറിനെ പറ്റി പലരും പറഞ്ഞു കേൾക്കാറുണ്ടെങ്കിലും അവ എപ്പോൾ അപ്ലൈ ചെയ്യണം എന്നതും എങ്ങിനെ ചെയ്യണം എന്നതും പലർക്കും ധാരണയുള്ള കാര്യമായിരിക്കില്ല.

മറ്റു പലർക്കും തോന്നുന്നു ഒരു സംശയം പെയിന്റ് അടിക്കുന്നതിന് മുൻപാണോ ശേഷമാണോ പ്രൈമർ അപ്ലൈ ചെയ്ത് നൽകേണ്ടത് എന്നതായിരിക്കും.

സാധാരണയായി പെയിന്റ് ചെയ്യാനായി കോൺട്രാക്ട് എടുക്കുന്ന ആളുകൾ തന്നെയാണ് ഇത്തരത്തിലുള്ള വർക്കുകളും ചെയ്യുന്നത്.

പെയിന്റ് ചെയ്യുന്നതിന് ആവശ്യമായ റോളറുകളെല്ലാം വിപണിയിൽ സുലഭമായതോടെ സ്വന്തം വീടിന്റെ പെയിന്റ് മറ്റാരുടെയും സഹായമില്ലാതെ ചെയ്യാൻ താല്പര്യപ്പെടുന്നവരും നിരവധിയാണ്.

അത്തരം ആളുകൾക്ക് പ്രൈമറുമായി ബന്ധപ്പെട്ട് ഉണ്ടാകാനിടയുള്ള സംശയങ്ങളും അതിനുള്ള ഉത്തരങ്ങളുമാണ് ഇവിടെ നൽകുന്നത്.

പെയിന്റ് പ്രൈമർ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.

പെയിന്റെഴ്സിനെ വച്ചാണ് വീട് പെയിന്റ് അടിക്കുന്നത് എങ്കിൽ പ്രൈമർ അടിക്കുന്നത് ഒഴിവാക്കി നേരിട്ട് പെയിന്റടിച്ച് നൽകുന്ന രീതിയാണ് കൂടുതലായും കണ്ടു വരുന്നത്.

കുറഞ്ഞ സമയം കൊണ്ട് ചിലവ് ചുരുക്കി പെയിന്റ് ചെയ്യാനാണ് അവർ ഇത്തരത്തിലുള്ള രീതികൾ തിരഞ്ഞെടുക്കുന്നത്.

സാധാരണ ചുമരിൽ പെയിന്റ് അടിക്കുന്നതിനേക്കാൾ കൂടുതൽ ബുദ്ധിമുട്ടി വേണം പ്രൈമർ കൂടി അപ്ലൈ ചെയ്ത് നൽകാൻ. അതുകൊണ്ടു തന്നെ പലരും പ്രൈമർ അടിച്ചു നൽകാൻ മെനക്കെടാറില്ല.

എന്നാൽ സ്വന്തമായി വീടിന് പെയിന്റ് ചെയ്യുന്നവരാണ് എങ്കിൽ അതിനായി ഉപയോഗപ്പെടുത്തുന്ന ബ്രഷ് അല്ലെങ്കിൽ റോളർ ഉപയോഗിച്ച് തന്നെ ഒരു കോട്ട് പ്രൈമർ കൂടി അപ്ലൈ ചെയ്ത് നൽകാവുന്നതാണ്.

സ്റ്റേബിൾ ആയ ഏത് സർഫസിലും പ്രൈമർ അടിച്ചു നൽകാൻ സാധിക്കുന്നത് കൊണ്ട് പെയിന്റ് ചെയ്യുന്നതിന് മുൻപോ ശേഷമോ അവ അപ്ലൈ ചെയ്ത് നൽകാവുന്നതാണ്.

ചെറിയ രീതിയിലുള്ള കറകളും സ്ക്രാച്ചുകളുമെല്ലാം മറക്കുന്നതിന് പ്രൈമറുകൾ വളരെയധികം ഗുണം ചെയ്യുന്നു.

വീട്ടാവശ്യങ്ങൾക്ക് തിരഞ്ഞെടുക്കുന്ന വ്യത്യസ്ത മെറ്റീരിയലുകൾക്ക് പല രീതിയിലുള്ള പ്രൈമറുകളാണ് ഉപയോഗപ്പെടുത്തേണ്ടി വരിക.

ഉദാഹരണത്തിന് ഫർണിച്ചറുകളിൽ ഉപയോഗപ്പെടുത്തുന്ന വുഡൻ പ്രൈമർ ആയിരിക്കില്ല ഗ്രില്ലുകളിൽ അപ്ലൈ ചെയ്ത് നൽകുന്നത്.

പ്രൈമർ അടിച്ചു നൽകുമ്പോൾ നേരിടേണ്ടി വരുന്ന ഒരു പ്രധാന പ്രശ്നം കൂടുതലായി ഗ്ലോസി സർഫസുകളിൽ പ്രൈമർ അപ്ലൈ ചെയ്ത് നൽകുമ്പോൾ അവ ശരിയായ രീതിയിൽ പിടിക്കില്ല എന്നതാണ്.

അതേസമയം റഫ് ആയിട്ടുള്ള പ്രതലങ്ങളിൽ ഇവ ഉപയോഗപ്പെടുത്തുമ്പോൾ ടെക്സ്ചർ വർക്കുകൾക്ക് കൂടുതൽ ഭംഗി ലഭിക്കും.

പ്രൈമർ അടിക്കുന്നത് കൊണ്ടുള്ള പ്രധാന ഗുണങ്ങൾ.

കാഴ്ചയിൽ ഭംഗി തരികയും അതേസമയം കൂടുതൽ കാലം പെയിന്റ് ഈട് നിൽക്കാനും പ്രൈമറുകൾ വളരെയധികം ഗുണം ചെയ്യുന്നു. ഏത് നിറത്തിലുള്ള പ്രതലത്തിൽ വേണമെങ്കിലും ഇവ ഉപയോഗപ്പെടുത്താൻ സാധിക്കും.

ചുമരുകളിലും മറ്റും പിടിച്ചിരിക്കുന്ന ചെറിയ രീതിയിലുള്ള കറകളെല്ലാം കാണാത്ത രീതിയിൽ കവർ ചെയ്യാൻ പ്രൈമറുകൾ ഉപയോഗപ്പെടുത്താവുന്നതാണ്.

പുതിയതായി പെയിന്റ് ചെയ്ത സർഫസുകളിൽ അവ ഉണങ്ങിയ ഉടനെ പ്രൈമറുകൾ അടിച്ചു നൽകുന്നത് കൂടുതൽ ഫിനിഷിംഗ് ലഭിക്കുന്നതിന് സഹായിക്കുന്നു.

പ്രൈമർ അടിക്കുന്നതിനായി തിരഞ്ഞെടുക്കുന്ന പ്രതലം കൂടുതൽ ഗ്ലോസി ടൈപ്പ് ആണെങ്കിൽ അവ സാൻഡ് പേപ്പർ ഉപയോഗിച്ച് നല്ലപോലെ ഉരച്ച് വൃത്തിയാക്കിയ ശേഷം പ്രൈമറടിച്ച് നൽകിയില്ലെങ്കിൽ പെയിന്റിന്റെ ഫിനിഷ് കൃത്യമായി ലഭിക്കണമെന്നില്ല.

ഭിത്തിയിലെ പെയിന്റ് ഡാർക്ക് നിറത്തിൽ നിന്നും ലൈറ്റ് നിറത്തിലേക്ക് മാറ്റുകയാണെങ്കിൽ രണ്ട് കോട്ട് വൈറ്റ് പ്രൈമർ അടിച്ചതിനു ശേഷം മാത്രം ലൈറ്റ് നിറത്തിലുള്ള പെയിന്റ് ഉപയോഗപ്പെടുത്താനായി ശ്രദ്ധിക്കുക.

അതേസമയം ഒരു ഷെയ്ഡിന്റെ തന്നെ മറ്റൊരു നിറത്തിലേക്കാണ് പെയിന്റ് മാറ്റി നൽകുന്നത് എങ്കിൽ പ്രൈമറുകൾ ഉപയോഗിച്ചില്ല എങ്കിലും കുഴപ്പമില്ല. സെൽഫ് പ്രൈമിങ് പെയിന്റുകൾ ഇപ്പോൾ വിപണിയിൽ ലഭ്യമാണ്.

അവ ഉപയോഗപ്പെടുത്തി കഴിഞ്ഞാൽ പിന്നെ പെയിന്റ് അടിച്ചു കഴിഞ്ഞ് വീണ്ടും പ്രൈമർ നൽകേണ്ട ആവശ്യം വരുന്നില്ല.

പ്രൈമർ അല്ലെങ്കിൽ പെയിന്റിന്റെ അളവ് കണക്കാക്കുന്ന രീതി.

ആവശ്യമുള്ള റൂമിന്റെ ഷേയ്പ്പ് അതായത് റെക്ടാങ്കിൾ,സ്ക്വയർ അല്ലെങ്കിൽ’ L’ഷേപ്പ് ആണെങ്കിൽ അത് കൃത്യമായി അളന്നെടുക്കുക. ഇവിടെ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം റൂമിന്റെ ജനാലകൾ, ഡോറുകൾ എന്നിവ ഒഴിവാക്കിയുള്ള ബാക്കി സ്ഥലത്തിന്റെ അളവാണ് എടുക്കേണ്ടത്.

തുടർന്ന് ഓരോ വാളിന്റെയും വീതി, നീളം എന്നിവ സ്ക്വയർ ഫീറ്റ് കണക്കിൽ എടുക്കണം.ബെഡ്റൂമിലെ ഓരോ ചുമരുകളുടെയും അളവുകൾ കൃത്യമായി കണക്കാക്കിയ ശേഷം അവ തമ്മിൽ ആഡ് ചെയ്യുമ്പോൾ എത്ര പെയിന്റ് അല്ലെങ്കിൽ പ്രൈമർ ഒരു ബെഡ്റൂമിലേക്ക് ആവശ്യമായി വരുമെന്ന് കണ്ടെത്താനായി സാധിക്കും.

പെയിന്റ് പ്രൈമർ തിരഞ്ഞെടുക്കുമ്പോൾ ഇത്തരം കാര്യങ്ങൾ കൂടി ശ്രദ്ധിക്കാവുന്നതാണ്.