രണ്ട് നിറങ്ങൾ മാത്രം നൽകി വീട് പണിയാം.

രണ്ട് നിറങ്ങൾ മാത്രം നൽകി വീട് പണിയാം.സ്വന്തം വീട് മറ്റുള്ള വീടുകളിൽ നിന്നും വ്യത്യസ്തമായി ഇരിക്കണം എന്ന് ചിന്തിക്കുന്നവരാണ് നമ്മളിൽ പലരും.

അതിനായി ഏതെല്ലാം ഭാഗങ്ങളിൽ മാറ്റങ്ങൾ വരുത്താം എന്ന് ചിന്തിക്കുന്നവർക്ക് ഏറ്റവും ലളിതമായ മാർഗം തിരഞ്ഞെടുക്കുന്ന ട്രെയിനുകളിൽ വ്യത്യസ്തത പുലർത്തുക എന്നത് തന്നെയാണ്.

നിറങ്ങളിൽ വ്യത്യസ്ത പുലർത്തുക എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ആരും ഉപയോഗിക്കാത്ത ഭംഗിയില്ലാത്ത നിറങ്ങൾ വീടിനു വേണ്ടി തിരഞ്ഞെടുക്കുക എന്നതല്ല.

മറിച്ച് വളരെയധികം മിനിമൽ ആയ ഒരു ഡിസൈനിങ് വീട് നിർമ്മിച്ച് അനുയോജ്യമായ രണ്ട് നിറങ്ങൾ കൃത്യമായ ഫ്ലാറ്റുകളിൽ നൽകുക എന്നതാണ്.

പണ്ട് കാലങ്ങളിൽ നിന്നും വ്യത്യസ്തമായി മോഡേൺ രീതിയിൽ വീട് നിർമ്മിക്കുന്ന പലരും സിനിമ ലൈവ് ഡിസൈനുകൾ ഫോളോ ചെയ്യാൻ ആണ് ഇഷ്ടപ്പെടുന്നത്.

പലരും കേട്ട് പഴകിയ ഒരു വാക്കാണ് മിനിമൽ ഡിസൈനുകൾ, എന്നാൽ അത്തരത്തിലുള്ള ഒരു വാക്കുകൊണ്ട് യഥാർത്ഥത്തിൽ എന്താണ് ഉദ്ദേശിക്കുന്നത് എന്ന് പലർക്കും ഇപ്പോഴും വ്യക്തമല്ല.

മിനിമൽ ഡിസൈൻ ഫോളോ ചെയ്തു കൊണ്ട് രണ്ട് നിറങ്ങൾ നൽകി വീട് എങ്ങനെ ഭംഗിയാക്കാം എന്ന് മനസ്സിലാക്കാം.

രണ്ട് നിറങള്‍ക്ക് മാത്രം പ്രാധാന്യം നൽകി വീട് നിർമിച്ചാലോ?

ഏതൊരു വീടിന്റെയും ഭംഗിയെ വിളിച്ചോതുന്നതിൽ പെയിന്റ്കൾക്കുള്ള പ്രാധാന്യം ചെറുതല്ല.

പ്രത്യേകിച്ച് വീടിന്റെ എക്സ്റ്റീരിയറിൽ ഉപയോഗപ്പെടുത്തുന്ന പെയിന്റ് ആ വീടിന്റെ ആകർഷണീയത വർദ്ധിപ്പിക്കുമെന്ന കാര്യത്തിൽ യാതൊരുവിധ സംശയവും വേണ്ട.

ഓരോരുത്തർക്കും തങ്ങളുടെ ഇഷ്ടാനുസരണം എക്സ്റ്റീരിയർ പെയിന്റ് നിറങ്ങൾ എന്നിവ തിരഞ്ഞെടുക്കാമെങ്കിലും അത് ജീവിക്കുന്ന കാലഘട്ടത്തിന് കൂടി അനുയോജ്യമാണോ എന്ന് ചിന്തിക്കുന്നതിൽ പ്രസക്തിയുണ്ട്.

പല വീടുകളും വളരെയധികം പണം ചിലവഴിച്ച് ആഡംബര രീതിയിൽ നിർമ്മിക്കുകയും തുടർന്ന് ആ ഡിസൈനിനോട് യാതൊരുവിധ നീതിയും പുലർത്താതെ പെയിന്റ് തിരഞ്ഞെടുക്കുകയും ചെയ്യുന്നത് പല വീടുകളിലും കാണാറുള്ള കാഴ്ചയാണ്.

ഒരു വീടിന്റെ ഭംഗി മുഴുവനായും നശിപ്പിക്കുന്നതിൽ പലപ്പോഴും തിരഞ്ഞെടുക്കുന്ന പെയിന്റ്, നിറങ്ങൾ എന്നിവക്ക് പങ്കുണ്ട് എന്നതാണ് ഇവിടെ മനസ്സിലാക്കേണ്ട കാര്യം.

വൈറ്റ് എല്ലാ നിറങ്ങളുമായും യോജിച്ചു പോകുന്ന ഒരു നിറമാണ്.

അതുകൊണ്ടുതന്നെ വൈറ്റിനോടൊപ്പം ഏതെങ്കിലുമൊരു ലൈറ്റ് ഷേഡ് തിരഞ്ഞെടുത്ത് വീടിന്റെ എക്സ്റ്റീരിയർ പെയിന്റ് ചെയ്യുകയാണെങ്കിൽ അവ കാഴ്ചയിൽ നൽകുന്നത് ഒരു പ്രത്യേക ലുക്ക് തന്നെയായിരിക്കും.

വീടിന്റെ പുറംഭാഗത്ത് തിരഞ്ഞെടുക്കുന്ന പെയിന്റ് മാത്രമല്ല വീട്ടിനകത്തേക്ക് തിരഞ്ഞെടുക്കുന്ന മറ്റ് ആക്സസറീസ്, ഫ്ലോറിങ് മെറ്റീരിയൽ, ഫർണിച്ചർ എന്നിവയിലും ഈ 2 നിറങ്ങൾ തന്നെ ഫോളോ ചെയ്യാവുന്നതാണ്.

നിറങ്ങൾ തിരഞ്ഞെടുക്കുമ്പോൾ

ഏതെങ്കിലും രണ്ട് നിറങ്ങൾ തിരഞ്ഞെടുത്ത് വീട് ഭംഗിയാക്കുക എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത് പരസ്പരം യോജിച്ചു പോകുന്ന രണ്ടു നിറങ്ങൾ തിരഞ്ഞെടുക്കുക എന്നത് തന്നെയാണ്. വീടിന്റെ ഗേറ്റ്, ചുറ്റുമതിൽ എന്നിവയിൽ പോലും ഈ രണ്ടു നിറങ്ങൾ തന്നെ നൽകി പരീക്ഷിച്ചു നോക്കാവുന്നതാണ്. ആവശ്യമെങ്കിൽ തിരഞ്ഞെടുക്കുന്ന നിറത്തിന് ഡാർക്ക്,ലൈറ്റ് നിറങ്ങൾ മാറ്റി പരീക്ഷിക്കുന്നതിൽ തെറ്റില്ല. അതിനുള്ള കാരണം ഗേറ്റിന് വേണ്ടി നിറങ്ങൾ തിരഞ്ഞെടുക്കുമ്പോൾ ചുമരുകൾക്ക് ലഭിക്കുന്ന അതേ നിറം തന്നെ ലഭിക്കണമെന്നില്ല എന്നതാണ്.

വീട് ട്രസ് വർക്ക് ചെയ്ത് റൂഫിംഗ് നൽകുന്നുണ്ടെങ്കിൽ റൂഫിങ്ങിനു വേണ്ടി തിരഞ്ഞെടുക്കുന്ന ടൈലുകൾക്ക് പോലും മറ്റ് നിറങ്ങളോട് ഏകദേശ സാമ്യം ഉണ്ട് എന്ന കാര്യം ഉറപ്പിക്കുക. ഒരു ഉദാഹരണം പറയുകയാണെങ്കിൽ വളരെയധികം മിനിമലൈ സ് ചെയ്തു കൊണ്ട് കൂടുതൽ ഭംഗിയായി തിരഞ്ഞെടുക്കാവുന്ന രണ്ട് നിറങ്ങളാണ് വൈറ്റ്, ഗ്രേ എന്നിവ. വീടിന്റെ പുറം ഭിത്തികളിൽ പുറത്തേക്ക് പ്രൊജക്റ്റ് ചെയ്തു നിൽക്കുന്ന ഭാഗങ്ങളിൽ ഗ്രേ, ബാക്കി വരുന്ന ഭാഗങ്ങളിൽ വൈറ്റ് എന്നിങ്ങനെ നൽകി ഒന്ന് സങ്കൽപ്പിച്ചു നോക്കുമ്പോൾ തന്നെ വീടിന്റെ ഭംഗി നമുക്ക് കാണാൻ സാധിക്കും. ഇത്തരത്തിൽ ഏത് രണ്ടു നിറങ്ങൾ വേണമെങ്കിലും നിങ്ങൾക്ക് ആവശ്യാനുസരണം തിരഞ്ഞെടുക്കാം. അതേസമയം ഡാർക്ക് നിറങ്ങൾ തിരഞ്ഞെടുക്കാതെ ഇരിക്കുന്നതാണ് കൂടുതൽ നല്ലത്.

വീടിന് ആവശ്യമായ ആക്സസറീസ് തിരഞ്ഞെടുക്കുമ്പോൾ.

ഉപയോഗപ്പെടുത്തുന്ന രണ്ട് നിറങ്ങളിൽ ഏതെങ്കിലും ഒന്നിന് കൂടുതൽ പ്രിറഫറൻസ് സെറ്റ് ചെയ്ത് നൽകാവുന്നതാണ്. ആ ഒരു നിറത്തിൽ തന്നെ വീടിന്റെ ഡോറുകൾ, വിൻഡോ എന്നിവ നൽകുകയാണെങ്കിൽ കൂടുതൽ അട്ട്രാക്ടീവ് ലുക്ക് ലഭിക്കും.അതേ സമയം ഡാർക്ക്‌ ആയി ഉപയോഗിക്കാൻ തിരഞ്ഞെടുക്കുന്ന നിറം ഫർണിച്ചറുകൾ, സോഫ, കബോർഡുകൾ എന്നിവയ്ക്ക് വേണ്ടി ഉപയോഗപ്പെടുത്താവുന്നതാണ്. അടുക്കളയുടെ ഇന്റീരിയൽ ഡിസൈൻ ചെയ്യുമ്പോൾ വാർഡ്രോബുകൾ രണ്ട് നിറങ്ങൾ ഇട വിട്ട് വരുന്ന രീതിയിൽ വേണം നൽകാൻ. അടുക്കളയിൽ നൽകിയിട്ടുള്ള സ്ലാബ്, ഫ്രിഡ്ജ്, ഓവൻ എന്നിവയോട് യോജിച്ച നിറങ്ങളാണ് തിരഞ്ഞെടുത്തിട്ടുള്ളത് എങ്കിൽ വീടിന്റെ ലുക്ക് തന്നെ മോഡേൺ ആയി മാറും എന്ന കാര്യത്തിൽ യാതൊരുവിധ സംശയവും വേണ്ട.

കർട്ടനുകൾ, ഡൈനിംഗ് ടേബിൾ എന്നിവ തിരഞ്ഞെടുത്ത് 2 നിറങ്ങളോട് നീതി പുലർത്തുന്ന രീതിയിൽ തന്നെ വേണം നല്കൻ. അതല്ല എങ്കിൽ അത്രയും ചെയ്ത കാര്യങ്ങൾക്ക് കൂടി പ്രാധാന്യം ഇല്ലാതാകാൻ ആ ഒരൊറ്റ കാര്യം മതിയാകും. ചുമരുകളിൽ ടെക്സ്ചർ വർക്കുകൾ, വാൾപേപ്പറുകൾ എന്നിവ നൽകുന്നുണ്ടെങ്കിൽ തിരഞ്ഞെടുക്കുന്ന രണ്ട് നിറങ്ങളിൽ കൂടുതൽ ഡാർക്കായി തിരഞ്ഞെടുക്കുന്ന നിറം ഏതാണോ ആ നിറം തന്നെ ഉപയോഗപ്പെടുത്തി ചെയ്യുന്നതാണ് കൂടുതൽ അനുയോജ്യം. നിങ്ങളുടെ വീടിനെ മറ്റൊരു വീട്ടിൽ നിന്നും വ്യത്യസ്തമാക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ഒരു ഓപ്ഷൻ ആണ് 2 കളർ കോൺസെപ്റ്റ്.

രണ്ട് നിറങ്ങൾ മാത്രം നൽകി വീട് പണിയാം , പരീക്ഷിച്ചു നോക്കാവുന്ന കാര്യങ്ങളാണ് മുകളിൽ വിശദീകരിച്ചത്.