നിറങ്ങൾ ചാലിച്ച് വീട് ഒരുക്കുമ്പോൾ.

നിറങ്ങൾ ചാലിച്ച് വീട് ഒരുക്കുമ്പോൾ.ഒരു വീടിനെ അതിന്റെ പൂർണ്ണതയിൽ എത്തിക്കുന്നതിൽ നിറങ്ങൾക്കുള്ള പ്രാധാന്യം അത്ര ചെറുതല്ല.

വീടിനായി ശരിയായ രീതിയിൽ നിറങ്ങൾ തിരഞ്ഞെടുക്കുക എന്നതിലാണ് കാര്യം. ഓരോ നിറത്തിനും അതിന്റെതായ പ്രാധാന്യമുണ്ട് എന്ന കാര്യമാണ് ഇവിടെ ആദ്യം മനസ്സിലാക്കേണ്ടത്.

വീടിന്റെ എക്സ്റ്റീരിയറിൽ ഉപയോഗപ്പെടുത്തുന്ന നിറങ്ങൾ ഇന്റീരിയറിന് ചിലപ്പോൾ യോജിക്കണം എന്നില്ല.

വീട് നിർമ്മിച്ച രീതിയെ അടിസ്ഥാനപ്പെടുത്തി വേണം നിറങ്ങൾ തിരഞ്ഞെടുക്കാൻ. ഇന്ന് വ്യത്യസ്ത ശൈലികളിൽ നമ്മുടെ നാട്ടിൽ വീടുകൾ നിർമിക്കുന്നുണ്ട്.

കണ്ടമ്പററി,കൊളോണിയൽ എന്നിങ്ങിനെ നിർമ്മാണ ശൈലിയിലുള്ള മാറ്റം പെയിന്റിന്റെ കാര്യത്തിലും നൽകുമ്പോഴാണ് പൂർണ്ണ വിജയം കൈവരിക്കാൻ സാധിക്കുന്നത്.

വ്യത്യസ്ത നിറങ്ങൾ ചാലിച്ച് വീട് മനോഹരമാക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം.

നിറങ്ങൾ ചാലിച്ച് വീട് ഒരുക്കുമ്പോൾ .

നിങ്ങളുടെ വീട് കൊളോണിയൽ ശൈലിയിൽ നിർമ്മിച്ചതാണ് എങ്കിൽ തിരഞ്ഞെടുക്കാൻ ഏറ്റവും അനുയോജ്യമായ നിറങ്ങൾ വൈറ്റ്,ഒലീവ് ഗ്രീൻ എന്നിവയാണ്.

കാരണം കൊളോണിയൽ ശൈലിയിൽ നിർമ്മിക്കുന്ന മിക്ക വീടുകളിലും ക്ലാഡിങ് വർക്കുകൾക്ക് പ്രാധാന്യം നൽകാറുണ്ട്.

ക്ലാഡിങ് വർക്കിനോടൊപ്പം പെട്ടെന്ന് യോജിച്ചു പോകുന്ന നിറങ്ങളാണ് ഇവ രണ്ടും.

അതേസമയം കണ്ടംപററി സ്റ്റൈലിൽ ആണ് വീട് നിർമ്മിച്ചിട്ടുള്ളത് എങ്കിൽ പ്രാധാന്യം നൽകേണ്ട നിറം മഞ്ഞയാണ്.

അതോടൊപ്പം ചേർന്നു പോകുന്ന മറ്റ് നിറങ്ങളാണ് ബ്ലാക്ക്, വൈറ്റ്, ആഷ് നിറങ്ങൾ. ഏതൊരു സാധാരണ വീടിനും ബോൾഡ് ലുക്ക് കൈവരിക്കാൻ തിരഞ്ഞെടുക്കാവുന്ന നിറം ആഷ് തന്നെയാണ്.

ട്രെൻഡിങ് ആയ നിറങ്ങൾ അന്വേഷിക്കുന്നവർക്ക്.

വീടിന്റെ ഇന്റീരിയറിൽ വളരെയധികം ട്രെൻഡിംഗ് ആയ നിറമാണ് പർപ്പിൾ. വാളുകൾ ഹൈലൈറ്റ് ചെയ്യുന്നതിൽ പർപ്പിൾ നിറത്തിനോട് കിട പിടിച്ചു നിൽക്കുന്ന മറ്റൊരു നിറമില്ല എന്നതാണ് വസ്തുത. പർപ്പിൾ നിറം ഉപയോഗപ്പെടുത്താവുന്ന മറ്റൊരു ഏരിയയാണ് വീടിന്റെ പർഗോളകൾ. വീടിന്റെ ഇന്റീരിയറിന് ഏറ്റവും അനുയോജ്യമായ നിറം വൈറ്റ് തന്നെയാണ് എന്ന കാര്യത്തിൽ യാതൊരുവിധ സംശയവുമില്ല.

ആവശ്യമെങ്കിൽ ഒരു വാൾ മാത്രം ഹൈലൈറ്റ് ചെയ്ത് കടും നിറങ്ങൾ തിരഞ്ഞെടുക്കാം. വീടിനോട് ചേർന്ന് ഒരു പുൽത്തകിടി നൽകുന്നുണ്ടെങ്കിൽ അതിനോടു ചേർന്നു നിൽക്കുന്ന നിറം നോക്കി വേണം എക്സ്റ്റീരിയർ പെയിന്റ് തിരഞ്ഞെടുക്കാൻ . വീടിന്റെ ഭിത്തികൾ ഹൈലൈറ്റ് ചെയ്യാനായി വാൾ പേപ്പറിന് പകരമായി സ്റ്റെൻസിൽ ഉപയോഗപ്പെടുത്താം. ഗസ്റ്റ് റൂമികൾക്ക് വേണ്ടി തിരഞ്ഞെടുക്കാവുന്ന ഏറ്റവും അനുയോജ്യമായ നിറം മഞ്ഞയാണ്.

മോഡേൺ നിറങ്ങൾ തിരഞ്ഞെടുക്കാൻ ഇഷ്ടപ്പെടുന്നവർക്ക്.

മോഡേൺ രീതിയിൽ ലൈറ്റ് നിറങ്ങളോടും,വൈബ്രന്റ് നിറങ്ങളോടും ആളുകൾക്ക് ഒരേ രീതിയിൽ പ്രിയമുണ്ട് എന്നതാണ് വസ്തുത. വൈബ്രന്റ് ആയ നിറങ്ങളിൽ പച്ച,ഓറഞ്ച്, മഞ്ഞ, മെറൂൺ പോലുള്ള നിറങ്ങൾ കൂടുതലായി തിരഞ്ഞെടുക്കുമ്പോൾ ലൈറ്റ് നിറങ്ങളിൽ ആഷ്, ബീജ്,വൈറ്റ് നിറങ്ങൾ തന്നെ തിരഞ്ഞെടുക്കാനാണ് കൂടുതൽ പേരും ഇഷ്ടപ്പെടുന്നത്. ലിവിങ് റൂമിന് കൂടുതൽ ഔപചാരികത വേണമെന്ന് ആഗ്രഹിക്കുന്നവർക്ക് മഞ്ഞ നിറം തിരഞ്ഞെടുക്കാം. വീടിനകത്ത് ഒരു ശാന്തമായ അന്തരീക്ഷം നില നിൽക്കണമെങ്കിൽ മഞ്ഞയും കോട്ട ഗ്രീനും ചേർന്ന കോമ്പിനേഷൻ പരീക്ഷിക്കാം.

കിടപ്പ് മുറികൾക്ക് കൂടുതൽ പ്രസന്നമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനും മഞ്ഞ ആഷ് കോമ്പിനേഷൻ പരീക്ഷിക്കാവുന്നതാണ്.പെയിന്റിങ്ങിലെ ഏറ്റവും പുതിയ ട്രെൻഡ് ഫർണിച്ചറുകൾ, കബോർഡുകൾ, പെയിന്റ് എന്നിവയ്ക്കെല്ലാം ഒരേ നിറങ്ങൾ തിരഞ്ഞെടുക്കുന്നതാണ്. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും കണ്ണിന് കുളിർമ നൽകാനും വീടിനകത്ത് പച്ചപ്പ് നിലനിർത്താനും പച്ചനിറത്തിനുള്ള പ്രാധാന്യം ചെറുതല്ല.

നിറങ്ങൾ ചാലിച്ച് വീട് ഒരുക്കുമ്പോൾ അറിഞ്ഞിരിക്കാം അവ ഉപയോഗിക്കുന്നതു
കൊണ്ടുള്ള ഗുണങ്ങൾ കൂടി.