മെറ്റൽ ഫ്രെയ്മില്‍ ഗാർഡനൊരുക്കാം.

മെറ്റൽ ഫ്രെയ്മില്‍ ഗാർഡനൊരുക്കാം.വീട്ടിൽ ഒരു ഗാർഡൻ സെറ്റ് ചെയ്യുക എന്നത് മിക്ക ആളുകളും ഇഷ്ടപ്പെടുന്ന കാര്യമാണ്.

വിശാലമായ സ്ഥലത്ത് വീട് വയ്ക്കുമ്പോൾ ഗാർഡനിങ് അത്ര വലിയ പ്രശ്നമായി തോന്നില്ല എങ്കിലും ഫ്ലാറ്റുകളിൽ ഗാർഡൻ സെറ്റ് ചെയ്യുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല.

പ്രത്യേകിച്ച് ചെറിയ ബാൽക്കണികൾ മാത്രമുള്ള ഫ്ലാറ്റുകളിൽ ഗാർഡൻ സെറ്റ് ചെയ്യുന്നതിനായി തന്നെ ഒരു വലിയ സ്പേസ് ഒഴിച്ചിടാൻ പലപ്പോഴും സാധിക്കാറില്ല.

ഇത്തരം പ്രശ്നങ്ങളെയെല്ലാം മറി കടക്കാനായി വെർട്ടിക്കൽ ഗാർഡൻ എന്ന ആശയം ഇപ്പോൾ കൂടുതലായി ഉപയോഗപ്പെടുത്തുന്നുണ്ട് എങ്കിലും അവ പരിചരിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല.

എന്നാൽ വളരെ കുറഞ്ഞ സ്ഥലത്ത് ഭംഗിയായി ഗാർഡൻ സെറ്റ് ചെയ്യാനായി ഉപയോഗപ്പെടുത്താവുന്ന ഒരു രീതിയാണ് മെറ്റൽ ആർട്ട് ഉപയോഗപ്പെടുത്തി ഫ്രെയിമുകളിൽ പോട്ട് ഫിക്സ് ചെയ്ത് നൽകുന്ന രീതി.

അലങ്കാരമായും അതേസമയം സ്ഥലം ലാഭിക്കാനും സാധിക്കുന്ന മെറ്റൽ ആർട്ട് ഉപയോഗപ്പെടുത്തിയുള്ള ഗാർഡനിങ്ങിനെ പറ്റി കൂടുതൽ മനസ്സിലാക്കാം.

മെറ്റൽ ഫ്രെയ്മില്‍ ഗാർഡനൊരുക്കാം,അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ.

വെർട്ടിക്കൽ ഗാർഡൻ സെറ്റ് ചെയ്യുമ്പോൾ നേരിടേണ്ടി വരുന്ന ഒരു പ്രധാന പ്രശ്നം എല്ലാ ചെടികൾക്കും ഒരേ രീതിയിൽ പരിപാലനം നൽകാൻ സാധിക്കില്ല എന്നതാണ്.

ചില ഭാഗങ്ങളിലേക്ക് ചൂട് കൂടുതൽ തട്ടുന്നത് കാരണം ആ ഭാഗത്തെ ചെടികൾ പെട്ടെന്ന് കേടായി പോകുന്നതിനും കാരണമായേക്കാം.

ഇത്തരത്തിൽ സെറ്റ് ചെയ്യുന്ന ചെടികളിൽ ഒരെണ്ണം കേടായാൽ പോലും അത് മറ്റ് ചെടികൾ സെറ്റ് ചെയ്ത രീതിയെ മൊത്തമായി ബാധിക്കും എന്നതാണ് ഏറ്റവും വലിയ പ്രശ്നം.

എന്നാൽ പോട്ടുകൾ കുത്തി നിറച്ച് നൽകുന്ന രീതിയിൽ നിന്നും വ്യത്യസ്തമായി ചട്ടികൾ തമ്മിൽ കൃത്യമായ അകലം പാലിച്ചു കൊണ്ട് വ്യത്യസ്ത ആകൃതികളിൽ പോട്ടുകൾ സെറ്റ് ചെയ്യാനായി മെറ്റൽ ആർട്ട് ഉപയോഗിച്ച് നിർമ്മിക്കുന്ന ഫ്രെയിമുകൾ ഉപയോഗപ്പെടുത്താൻ സാധിക്കും.

വൃത്താകൃതിയിലും ചതുരാകൃതിയിലും ആവശ്യാനുസരണം ഇവ കസ്റ്റമൈസ് ചെയ്ത് വാങ്ങാനും സാധിക്കും.

ഭിത്തികളിൽ മെറ്റൽ ആർട്ട് അലങ്കാരങ്ങൾക്ക് വളരെയധികം പ്രചാരം ലഭിച്ചു തുടങ്ങിയ ഈയൊരു കാലഘട്ടത്തിൽ ഗാർഡനിങ്ങിൽ കൂടി അവ പരീക്ഷിച്ച് നോക്കാവുന്നതാണ് .

ബാൽക്കണി പോലുള്ള സ്ഥലങ്ങളിൽ ഫ്ളോറിൽ ചട്ടികൾ നിരത്തി വയ്ക്കാൻ സ്ഥലം ഇല്ലാത്തവർക്ക് ഭിത്തിയിൽ സ്റ്റീൽ ഫ്രെയിമുകൾ ഘടിപ്പിച്ച ശേഷം പോട്ടുകൾ ഫിറ്റ് ചെയ്ത് നൽകാവുന്നതാണ്.

നല്ല രീതിയിൽ പരിപാലനം നടത്തിയാൽ ഒരു ചുമർചിത്രം നൽകുന്ന അതേ ഭംഗി ഇത്തരം പോട്ടുകളും നൽകുന്നതാണ്.

നിർമ്മാണ രീതി

വ്യത്യസ്ത മെറ്റൽ ഐറ്റംസ് ഉപയോഗപ്പെടുത്തിയാണ് പോട്ടുകൾ ഫിക്സ് ചെയ്യുന്നതിനുള്ള ഫ്രെയിമുകൾ നിർമ്മിച്ചടുക്കുന്നത്. ഇരുമ്പ് കമ്പി പ്രത്യേക തകിടുകൾ, സ്റ്റീൽ എന്നിവ ഉപയോഗപ്പെടുത്തി പല ആകൃതികളിൽ നിർമ്മിക്കുന്ന ഫ്രെയിമുകളിൽ രണ്ടോ മൂന്നോ ചട്ടികൾ വയ്ക്കുന്ന രീതിയാണ് കണ്ടു വരുന്നത്.

ചട്ടികളുടെ എണ്ണം കുറവായതു കൊണ്ട് തന്നെ ചെടികൾ കൃത്യമായി ശ്രദ്ധിക്കാനും പരിപാലിക്കാനും സാധിക്കും.

ഓരോരുത്തർക്കും തങ്ങളുടെ ആവശ്യാനുസരണം ഫ്രയ്മിന്റെ ആകൃതി എങ്ങിനെ വേണമെന്ന് പ്ലാൻ ചെയ്ത് മെറ്റൽ ആർട്ട് ചെയ്യുന്ന ഒരു വിദഗ്ധന്റെ സഹായത്തോടു കൂടി ഫ്രെയിമുകൾ നിർമിച്ച് വാങ്ങാവുന്നതാണ്.

പോട്ട് ഫ്രെയിമിൽ ഫിറ്റ് ചെയ്ത് നൽകുമ്പോൾ കൂടുതൽ ഭാരം ഉണ്ടാവാൻ സാധ്യതയുള്ളതു കൊണ്ടുതന്നെ ഫ്രെയിം ശക്തമായി ഭിത്തിയിൽ ഘടിപ്പിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.

ഫ്രെയിമിൽ ചട്ടികൾ നിരത്തി നൽകുന്ന രീതിയും, അകത്ത് മാത്രം നൽകുന്ന രീതിയും ഉപയോഗപ്പെടുത്തുന്നുണ്ട്.ഫ്രെയിമിന് ഇഷ്ടമുള്ള നിറങ്ങൾ പെയിന്റ് ചെയ്ത് നൽകി യോജിച്ചു നിൽക്കുന്ന മറ്റ് നിറങ്ങളിൽ പോട്ടുകൾ തിരഞ്ഞെടുക്കാം.

വൈറ്റ് നിറത്തിലുള്ള വാളുകളിൽ ബ്ലാക്ക് ഫ്രെയിമുകൾ നൽകി അവയിൽ മണ്ണിന്റെ ചട്ടികളാണ് ഉപയോഗപ്പെടുത്തുന്നത് എങ്കിൽ ചുമരിൽ അലങ്കാരത്തിനായി മറ്റൊന്നും ഉപയോഗപ്പെടുത്തേണ്ടി വരുന്നില്ല.

ഇലകൾ മാത്രമുള്ള ചെടികളോ പൂക്കളും ഇലകളും ഉള്ള ചെടികളോ മെറ്റൽ ഫ്രെയിമിന്റെ ഭംഗി ചോരാത്ത രീതിയിൽ പോട്ടുകളിലാക്കി നൽകി ചുമരിന്റെ ഭംഗി വർദ്ധിപ്പിക്കാം.

മെറ്റൽ ഫ്രെയ്മില്‍ ഗാർഡനൊരുക്കാം, ഇത്തരം കാര്യങ്ങൾ കൂടി ശ്രദ്ധിക്കേണ്ടതുണ്ട്.