ഇൻസ്റ്റന്റ് മരങ്ങൾ ഗാർഡനിൽ ഇടം പിടിക്കുമ്പോൾ.

ഇൻസ്റ്റന്റ് മരങ്ങൾ ഗാർഡനിൽ ഇടം പിടിക്കുമ്പോൾ.പച്ചപ്പിന്റെ പ്രാധാന്യം തിരിച്ചറിയാൻ തുടങ്ങിയതോടെ ആളുകൾ വീടിനു ചുറ്റും മരങ്ങൾ വച്ചു പിടിപ്പിക്കണമെന്ന ബോധത്തിലേക്ക് തിരിച്ചെത്തിയിരിക്കുന്നു.

മരം മുഴുവൻ വെട്ടി വീട് നിർമ്മിക്കുമ്പോൾ വീടിനകത്ത് ഉണ്ടാകുന്ന അസഹനീയമായ ചൂടും, ശുദ്ധവായു ലഭിക്കാത്തതും ആളുകൾ തിരിച്ചറിഞ്ഞ് തുടങ്ങി.

എന്നാൽ ഒരു മരം വച്ച് പിടിപ്പിച്ചാൽ അതിൽ നിന്ന് തണലും ഫലങ്ങളും ലഭിക്കാൻ കൂടുതൽ കാലം കാത്തിരിക്കേണ്ടി വരുമെന്നത് പലർക്കും മടുപ്പുളവാക്കുന്ന കാര്യമാണ്.

അത്തരം സാഹചര്യങ്ങളിലാണ് ഇൻസ്റ്റന്റ് മരങ്ങൾ എന്ന ആശയം പലരും കണ്ടെത്തുന്നത്.

നമ്മുടെ നാട്ടിൽ ഇൻസ്റ്റന്റ് മരങ്ങൾ അത്ര വലിയ പോപ്പുലർ അല്ലെങ്കിലും ദുബായ് പോലുള്ള പല വിദേശ രാജ്യങ്ങളിലും ഈയൊരു രീതിക്ക് പ്രചാരം ലഭിച്ചു തുടങ്ങിയിട്ട് കാലം കുറച്ചായി. ഇൻസ്റ്റന്റ് മരങ്ങൾ വച്ചു പിടിപ്പിക്കുന്ന രീതിയെ പറ്റി വിശദമായി മനസിലാക്കാം.

ഇൻസ്റ്റന്റ് മരങ്ങൾ ഗാർഡനിൽ ഇടം പിടിക്കുമ്പോൾഅറിയേണ്ട കാര്യങ്ങൾ.

വീടുപണി പൂർത്തിയായി കഴിയുമ്പോഴേക്കും വീടിനു ചുറ്റും പച്ചപ്പ് നിറയ്ക്കണമെന്ന് ആഗ്രഹിക്കുന്നവർക്ക് ഇൻസ്റ്റന്റ് മരങ്ങൾ വലിയ ഒരു ആശ്വാസമാണ്.

വീടിന് ചുറ്റും പക്ഷികളും, തണലും നിറക്കാൻ ഇത്തരം മരങ്ങൾക്ക് സാധിക്കും.

കാഴ്ചയിൽ ഭംഗി നൽകുന്ന തണൽ മരങ്ങൾ മാത്രമല്ല, ഫലം തരുന്ന മരങ്ങളും ഇത്തരത്തിൽ വളർത്തി എടുക്കാൻ സാധിക്കും.

ആവശ്യമുള്ള ഇടങ്ങളിൽ മരം കൊണ്ടു പോയി സ്ഥാപിച്ച് കൊടുക്കാൻ സാധിക്കെന്നതും ഈ ഒരു രീതിയുടെ പ്രത്യേയകതയാണ്.

ലാൻഡ് സ്കേപ്പിൽ തണൽ വിരിക്കാൻ ഏറ്റവും നല്ല മാർഗമാണ് ഇൻസ്റ്റന്റ് മരങ്ങൾ.

ഇൻസ്റ്റന്റ് മരങ്ങൾ തിരഞ്ഞെടുക്കേണ്ട രീതി.

ഇൻസ്റ്റന്റ് മരങ്ങൾ തുടക്കത്തിൽ ചൈനയിൽ നിന്നാണ് ഇറക്കുമതി ചെയ്തിരുന്നത്.അവിടെ ചെടികൾ നട്ട് വളർത്തിയ ശേഷം ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന രീതിയാണ് ഉണ്ടായിരുന്നത്.

എന്നാൽ ഇപ്പോൾ ഇത്തരം ടെക്നോളജി ഇന്ത്യയിൽ തന്നെ ചെയ്തെടുക്കാൻ തുടങ്ങി. ബോൺസായ് രൂപത്തിലും, വലിയ മരങ്ങളായും ഇവ വീട്ടിൽ വച്ചു പിടിപ്പിക്കാം.

10 അടി വരെ വലിപ്പമുള്ള ചെടികൾക്കാണ് കൂടുതൽ ഡിമാൻഡ് ഉള്ളത്.

ഇന്ത്യയിൽ തന്നെ വളർത്തിയെടുക്കുന്ന ചെടികൾ 3500 രൂപ മുതൽ 4000 രൂപക്ക് ലഭിക്കുമ്പോൾ പുറം രാജ്യങ്ങളിൽ നിന്നും വരുന്ന ചെടികൾക്ക് ഒന്നര ലക്ഷം രൂപ മുതൽ ആണ് വില ആരംഭിക്കുന്നത്.

ഫ്ലാറ്റിൽ സ്ഥല പരിമിതി പ്രശനമുള്ളവർക്ക് ബോഗൻ വില്ല, ബോൻസായി ചെടികൾ തിരഞ്ഞെടുക്കുമ്പോൾ, കോർട്ടിയാർഡ്,ഗാർഡൻ പോലുള്ള ഭാഗങ്ങളിൽ വലിയ ഇൻസ്റ്റന്റ് ചെടികൾ തിരഞ്ഞെടുത്ത് പച്ചപ്പ് നിറക്കാം.

ഇന്റീരിയറിലും എക്സ്റ്റീരിയലും ഒരേ രീതിയിൽ ഉപയോഗപ്പെടുത്താവുന്ന ഇൻസ്റ്റന്റ് മരങ്ങൾ വളർത്തിയെടുക്കാനും വളരെ എളുപ്പമാണ്. ഒരു തവണ കൊണ്ടു വന്ന് നട്ടു കഴിഞ്ഞാൽ വേര് പിടിക്കുമോയെന്ന പേടിയൊന്നും വെണ്ട .

കാരണം അവ വേരോട് കൂടിയാണ് കൊണ്ടു വന്ന് വെക്കുന്നത്. സാധാരണ മരങ്ങളിൽ നിന്നും വലിയ വ്യത്യാസങ്ങൾ ഒന്നും തന്നെ ഇവ കാഴ്ചയിൽ തോന്നിപ്പിക്കില്ല. വേരോട് ചേർന്ന ഭാഗം മാത്രം കവർ ചെയ്യുന്ന രീതിയിലാണ് വാങ്ങാൻ സാധിക്കുക.

തുടർന്ന് ആവശ്യമുള്ള സ്ഥലത്ത് വലിയ കുഴിയെടുത്ത് ചെടി നട്ട് കൊടുക്കണം. മണ്ണുമായി സെറ്റായി കഴിഞ്ഞാൽ ഒരു സാധാരണ മരം വളരുന്ന അതേ രീതിയിൽ ഇൻസ്റ്റന്റ് മരങ്ങളും വളർന്നു തുടങ്ങുകയും കായ്ഫലങ്ങൾ നൽകുകയും ചെയ്യുന്നു.

ഇൻസ്റ്റന്റ് മരങ്ങൾ ഗാർഡനിൽ ഇടം പിടിക്കുമ്പോൾ ഇത്തരം കാര്യങ്ങൾ കൂടി അറിഞ്ഞിരിക്കാം.