നിങ്ങൾ വീട്ടിൽ നിന്നും മാറി നിൽക്കുമ്പോൾ ചെടികൾ പരിപാലിക്കാൻ ബുദ്ധിമുട്ടുന്നുണ്ടോ?

വീട്ടിൽ ഒരു നല്ല പൂന്തോട്ടം ഉണ്ടാക്കിയെടുക്കുന്ന അതിന്റെ കഷ്ടപ്പാട് അത് ഉണ്ടാക്കിയവർക്കേ മനസ്സിലാകൂ അല്ലേ? ചെടികൾ നട്ടുവളർത്തി അതിന് എല്ലാദിവസവും വെള്ളവും കോരി വളർത്തിയെടുക്കുക എന്നത് ചില്ലറ കാര്യമല്ല. പക്ഷേ ഇങ്ങനെ ഒരു പൂന്തോട്ടം വളർത്തി എടുത്തിട്ട് രണ്ട് ദിവസം വീട്ടിൽ നിന്ന് മാറി നിന്ന് കഴിഞ്ഞാൽ ഈ ചെടികളുടെ പരിപാലനം എന്ത് ചെയ്യും? പലരും ആലോചിക്കുകയും എന്നാൽ ഉത്തരം കണ്ടെത്താതെ വീട്ടിൽ നിന്നും മാറി നിൽക്കാൻ കഴിയാതിരിക്കുന്നത് അവസ്ഥയും ഉള്ളവർക്കാണ് ഈ കുറിപ്പ്.

തൊട്ടുമുമ്പുള്ള നന

യാത്ര പോകുന്നതിന്‌ തൊട്ടുമുമ്പ് ചെടികളെല്ലാം നന്നായി നനയ്ക്കുക. ചട്ടിയിൽ വളർത്തിയിട്ടുള്ള എല്ലാ ഇന്‍ഡോര്‍, ഓട്ട്ഡോര്‍ ചെടികളും തണുപ്പുള്ളതും തണൽ കിട്ടുന്നതുമായ സ്ഥലത്തേക്ക് മാറ്റിവെക്കുക. അങ്ങനെ ചെയ്യുമ്പോള്‍ സൂര്യപ്രകാശത്തിന്റെ അസാന്നിധ്യത്താല്‍ പോട്ടിലെ മണ്ണിലെ വെള്ളം പെട്ടെന്ന്‌ വരണ്ട്‌ പോകില്ല.നന്നായി നനച്ച സസ്യങ്ങള്‍ ഒരാഴ്ചത്തോളം നനക്കുന്നത് ആവശ്യമില്ലാതെ ആരോഗ്യത്തോടെ വളരും. ടെറാക്കോട്ട പോട്ടുകളിലുള്ള മണ്ണിന്റെ ഈര്‍പ്പം തിളക്കമുള്ള സെറാമിക്‌ പോട്ടുകളെക്കാളും, പ്ലാസ്റ്റിക്‌ പോട്ടുകളേക്കാളും വേഗത്തില്‍ ബാഷ്പീകരിക്കപ്പെടും.

തിരി നന

അത്യാവിശം വലിയ ഒരു പാത്രത്തില്‍ നിറയെ വെള്ളമെടുക്കുക. കോട്ടന്‍ തുണി നീളത്തിൽ കീറി വെക്കുക (തിരിയായി ഉപയോഗിക്കാന്‍). പോട്ടിലെ നനവുള്ള മണ്ണിലേക്ക്‌ തിരിയാക്കിയ കോട്ടണ്‍ തുണിയുടെ ഒരു ഭാഗം രണ്ടോ മൂന്നോ ഇഞ്ച്‌ ആഴത്തില്‍ താഴ്ത്തിവെക്കുക.മറുഭാഗം
പാത്രത്തിലെ വെള്ളത്തിൽ മുക്കി വെക്കുക. പാത്രം അല്പം ഉയർത്തി വെക്കാൻ സൂക്ഷിക്കുക. ഉയരത്തിൽ ഇരിക്കുന്ന വെള്ളം കോട്ടൺ തുണി വലിച്ചെടുക്കുകയും തുടർന്ന് അത് മണ്ണിലേക്ക്‌ എത്തുകയും ചെയ്യുന്നു. 3 ആഴ്ചയോളം വരെ മണ്ണിനെ ഇരര്‍പ്പത്തോടെ നിര്‍ത്താന്‍ ഈ രീതി
സഹായിക്കും. പക്ഷേ മൂന്നാഴ്ചത്തെ ക്കുള്ള വെള്ളം കരുതണം എന്ന് മാത്രം

ഡ്രിപ്പ് ഇറിഗേഷന്‍ വീട്ടില്‍ ഒരുക്കാം

വീട്ടില്‍ തന്നെ വളരെ എളുപ്പത്തില്‍ ഡ്രിപ്പ് ഇറിഗേഷന്‍ സംവിധാനം ഒരുക്കാവുന്നതാണ്‌. അതിനായി ഒരു പ്ലാസ്റ്റിക്‌ ബോട്ടിലെടുത്ത്‌ അതില്‍ നിരവധി സുഷിരങ്ങൾ ഉണ്ടാക്കുക. ബോട്ടിലിന്റെ മുകള്‍ ഭാഗത്തിന്‌ അടുത്തായാണ്‌ തുളകള്‍ ഇടേണ്ടത്. നിങ്ങള്‍ യാത്രയ്ക്ക്‌ പോകുന്നതിന്‌ മുമ്പ്‌ ബോട്ടില്‍ വെള്ളം നിറയ്ക്കുക. ഇത്‌ തലകീഴായി മണ്ണിലേക്ക്‌ വെച്ചുകൊടുക്കുക. മണ്ണ്‌ വരണ്ടുപോകാതെ ബോട്ടിലിലെ വെള്ളം പതിയെ ലീക്കായി മണ്ണിനെ ഈര്‍പ്പമുള്ളതാക്കി നിര്‍ത്തും. സുഷിരങ്ങൾ ഉണ്ടാകുമ്പോൾ മണ്ണ് നനയാൻ പാകത്തിന് മാത്രം ഉണ്ടാക്കുക അല്ലാത്തപക്ഷം ചെടിയുടെ വേരുകൾ കേടാകുന്നത്തിന് ഇത് കാരണമാകും. ഒരാഴ്ചയോളം വരെ ചെടികള്‍ സംരക്ഷിക്കാന്‍ ഈ സംവിധാനം സഹായിക്കും.

പ്ലാസ്റ്റിക്‌ കവര്‍ കൊണ്ടൊരു ഗ്രീന്‍ഹാസ്‌

ചെറിയൊരു ഗ്രീന്‍ഹാസ്‌ ഒരുക്കിയും ചെടികളെ സംരക്ഷിച്ച്‌ നിര്‍ത്താം. തടികഷ്ണങ്ങള്‍ പോട്ടിന് ചുറ്റും കുത്തിനിര്‍ത്തുക. ഇതിന്‌ മുകളില്‍ ചെറിയ ഒരു പ്ലാസ്റ്റിക്‌ കവര്‍ കൊണ്ട്‌ മൂടുക.
ചെടികളെ പ്ലാസ്റ്റിക്‌ ഷീറ്റ്‌ തൊടുന്നില്ലെന്ന്‌ ഉറപ്പുവരുത്തുക. കൃത്യമായി ഒരുക്കിയാൽ ഒരു ടെന്റ്‌ പോലെയായിക്കും ഇത്‌. തുടര്‍ന്ന്‌ ഷീറ്റ്‌ പൂര്‍ണമായി അടച്ചുവെക്കുക. മിനി ഗ്രീന്‍ ഹസ്‌ വെള്ളം ബാഷ്പീകരിക്കപ്പെടുന്നത് തടയുകയും. മണ്ണിൽ ബാഷ്പം നിലനിർത്താൻ സഹായിക്കുകയും ചെയ്യും. അധികം വരുന്ന ജലം വീണ്ടും മണ്ണിലേക്ക്‌ ഒഴുകുന്നത് വഴി വെള്ളം റീസൈക്കിള്‍ ചെയ്യുകയാണ്‌ ഈ സംവിധാനം വഴി.

പുതയിട്ട്‌ ജലാംശം നിലനിര്‍ത്താം

ഇന്‍ഡോര്‍ ചെടികളില്‍ ബാഷ്പം നിലനിർത്താൻ നനച്ച പീറ്റ്മോസ്‌ ലെയര്‍ ചെയ്യാം. രണ്ടാഴ്ച വരെ നനയ്ക്കാതെ തന്നെ മണ്ണിലെ ഈര്‍പ്പം നിര്‍ത്താന്‍ ഇത്‌ സഹായിക്കും.