വീട്ടിനുള്ളിൽ ബോണ്‍സായ് ചെടികൾ വളർത്തിയെടുക്കാൻ അറിയേണ്ടതെല്ലാം Part-1

ചെടികളെയും വന്‍മരങ്ങളെയും പ്രത്യേകം ചട്ടികള്‍ക്കുള്ളില്‍ കുള്ളന്‍മാരായി വളര്‍ത്തുന്നതിനെയാണ് ബോണ്‍സായ് നിര്‍മാണം എന്നു പറയുന്നത്. വീട്ടിനുള്ളിൽ ഇത്തരമൊരു ബോൺസായി ചെടി വളർത്തുന്നത് കാര്‍ഷിക പ്രവര്‍ത്തനം എന്നതിനൊപ്പം കലാവാസന പ്രകടിപ്പിക്കാനുള്ള അവസരവുമാണ്.

തുടക്കം

കേരളത്തില്‍ ബോണ്‍സായ് വളര്‍ത്തല്‍ ഇതിനകം പ്രചാരം നേടിക്കഴിഞ്ഞു. മറ്റ് അലങ്കാരസസ്യങ്ങള്‍ നട്ടു വളര്‍ത്തുന്നതുപോലെ അത്ര കണ്ട് അനായാസമല്ല ബോണ്‍സായ് വളര്‍ത്തല്‍. തികച്ചും ഇത് സാങ്കേതികത്വം അടങ്ങിയിട്ടുള്ള ഒരു പരിപാലന കർമ്മം തന്നെയാണ്.

പ്രകൃത്യാലുള്ള രൂപഭംഗിയോടു കൂടി മരങ്ങളെയും കുറ്റിച്ചെടികളെയും കുള്ളന്‍ ഇനങ്ങളായി പ്രത്യേകരീതിയില്‍ ചട്ടികളില്‍ വളര്‍ത്തിയെടുക്കുന്ന രീതിയാണ് ബോണ്‍സായ്. ചട്ടികളില്‍ വളര്‍ത്തിയെടുക്കുന്ന മറ്റു ചെടികളില്‍നിന്നും അവ എല്ലാത്തരത്തിലും വ്യത്യസ്തത പുലര്‍ത്തുന്നു. ചട്ടികളില്‍ സാധാരണ വളര്‍ത്തുന്നത് അലങ്കാരസസ്യങ്ങളായ ഇലച്ചെടികളും പൂച്ചെടികളുമാണല്ലോ. എന്നാല്‍ ബോണ്‍സായ് അതിന്‍റെ ആകര്‍ഷണീയമായ മിനിയേച്ചര്‍ രൂപഭംഗി വര്‍ഷങ്ങളോളം കാത്തു സൂക്ഷിക്കുന്നു.
ജാപ്പനീസ് ഭാഷയില്‍നിന്നും ഉരുത്തിരിഞ്ഞിട്ടുള്ളതാണ് ബോണ്‍സായ് എന്ന പദം.


ബോൺസായി ചെടി വളർത്തുന്ന വ്യത്യസ്തമായ രീതികൾ

നേര്‍ തായ്ത്തടി രീതി

തായ്ത്തടി നേരേ മുകളിലേക്കു വളത്തിക്കൊണ്ട് വരുകയും. വൃക്ഷത്തിന്‍റെ തനതായ ആകൃതി നിലനിര്‍ത്തിക്കൊണ്ട് ശിഖരങ്ങള്‍ ഇരുവശങ്ങളിലേക്കും വളർത്തുന്നു. ചെടിയുടെ മുകള്‍ഭാഗം അര്‍ദ്ധവൃത്താകൃതിയിലോ ത്രികോണാകൃതിയിലോ കാണുന്നു.

വളഞ്ഞ തായ്ത്തടി രീതി

തായ്ത്തടിയില്‍ വളവു കാണും. ശിഖരങ്ങളുടെ വളവ് തായ്ത്തടിയുടെ വളവിനനുസൃതമായിരിക്കും. മുകളിലേക്ക് എത്തുന്തോറും തായ്ത്തടിയുടെ വളവു കുറഞ്ഞു വരുന്നു.

ചരിഞ്ഞ തായ്ത്തടി രീതി

തായ്ത്തടി ഒരു ഭാഗത്തേക്ക് മാത്രം വളരുന്ന രീതിയാണിത്. ഇടത്തോട്ടോ വലത്തോട്ടോ 450 വരെ ചരിവോടെ ചെടി വളരുന്നു.

ഇരട്ട തായ്ത്തടി രീതി

തായ്ത്തടി രണ്ടു ശാഖകളായി പിരിഞ്ഞു കാണുന്നു. ശാഖകള്‍ പിരിയുന്ന ഭാഗത്ത് ‘ഢ’ ആകൃതി ഉണ്ടായിരിക്കും.

ബഹുതായ്ത്തടി രീതി

രണ്ടിലധികം ശാഖകളുള്ള രീതിയെയാണ് ബഹുതായ്ത്തടി രീതിയെന്നു വിളിക്കുന്നത്.

അനുയോജ്യമായ ചെടികള്‍

ബോണ്‍സായിക്ക് അനുയോജ്യമായ ചെടികള്‍ക്ക് ഇനി പറയുന്ന ഗുണങ്ങള്‍ ഉണ്ടായിരിക്കണം.

  • ചെടിയുടെ തണ്ടു കടുപ്പമുള്ളതായിരിക്കണം. ആഴം കുറഞ്ഞ പാത്രങ്ങളില്‍ ദീര്‍ഘകാലം വളരുന്നതിന് ഇതു സഹായിക്കും.
  • സാധാരണ കാണാറുള്ള മരങ്ങളുടെ തടിപോലെ ആകര്‍ഷണീയവും പ്രകൃത്യാ സൗന്ദര്യമുള്ളവയുമായിരിക്കണം.
  • ചെടി വളര്‍ത്താനുപയോഗിക്കുന്ന പാത്രത്തിന്‍റെ ആകൃതിയും വളര്‍ത്തുന്ന ചെടിയുടെ ആകൃതിയും തമ്മില്‍ ചേര്‍ച്ചയുണ്ടായിരിക്കണം.

പൊക്കക്കുറവ്, കട്ടിയുള്ള തായ്ത്തടി, തടിച്ച അടിഭാഗം ഇവയെല്ലാം കൂടി ചേരുമ്പോള്‍ നല്ല ബോണ്‍സായ് ആയി.

യോജിച്ച ചെടികള്‍

ആല്‍മരം, പേരാല്‍, വേപ്പ്, മുള, കാഞ്ഞിരം, പനവര്‍ഗ്ഗങ്ങള്‍, കശുമാവ്, പുളി, പ്ലാവ്, മാവ്, സപ്പോട്ട, ചാമ്പ, നാരകം, നെല്ലി, മാതളം, പേര എന്നിവയാണ്.

വളര്‍ത്തുന്ന രീതി

അനുയോജ്യമായ ചെടികള്‍ ചെറുതും പരന്നതുമായ ചട്ടികളില്‍ നടുകയാണ് ആദ്യഘട്ടം. വീട്ടുപറമ്പില്‍ വളരുന്ന ചെടികള്‍ സൂക്ഷിച്ച് വേരുകളോടെ പിഴുതെടുത്ത്‌ നട്ടാൽ മതി. ആദ്യം സാധാരണ ചട്ടിക്കകത്തു നട്ട് ഒന്നോ രണ്ടോ വര്‍ഷം വളര്‍ത്തണം. അതിനുശേഷം അധികം താഴ്ചയില്ലാത്ത ചട്ടിയില്‍ മാറ്റി നടണം. 
പാഴ്ച്ചെടി മണ്ണില്‍നിന്നും ഇളക്കിയെടുത്ത ശേഷം അതിലുള്ള വേരുകളും ശിഖരങ്ങളും കോതണം. തുടര്‍ന്ന് വേണം ചട്ടിയില്‍ നടാൻ.

continue…

Part – 2….