നിങ്ങളുടെ വീടും ഒരു പൂങ്കാവനമാക്കാം.

നിങ്ങളുടെ വീടും ഒരു പൂങ്കാവനമാക്കാം.സ്വന്തം വീട് പൂക്കളും, കിളികളും,പൂമ്പാറ്റകളും പാറി നടക്കുന്ന ഒരു പൂങ്കാവനമാക്കാൻ ഇഷ്ടപ്പെടാത്തവരായി ആരുണ്ട്.വീട്ടിനകത്തേക്ക് തണലും, തണുപ്പും എത്തിക്കാനും പൂന്തോട്ടങ്ങൾ വഴിയൊരുക്കുന്നു.

വീട്ടിലൊരു പൂന്തോട്ടം ഒരുക്കുക എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് വിലപിടിപ്പുള്ള ചെടികൾ നഴ്സറികളിൽ പോയി വാങ്ങുക എന്നതല്ല. മറിച്ച് നമുക്കു ചുറ്റുമുള്ള പൂക്കൾ ഉപയോഗിച്ച് തന്നെ വീട്ടിൽ ഒരു പൂന്തോട്ടം തയ്യാറാക്കാൻ സാധിക്കും.

മാനസിക സമ്മർദ്ദം കൂടുന്ന സമയങ്ങളിൽ വീടിനു മുന്നിലെ പൂന്തോട്ടം നമുക്ക് വലിയ രീതിയിൽ ആശ്വാസം പകരുകയും ചെയ്യും.

എന്നാൽ ഫ്ലാറ്റുകളിൽ താമസിക്കുന്നവർക്കാണ് കൂടുതലായി പൂന്തോട്ടം ഒരുക്കാനുള്ള സ്ഥലപരിമിതി പ്രശ്നങ്ങൾ നേരിടേണ്ടി വരുന്നത്.

കുറച്ച് സ്ഥലത്ത് എങ്ങിനെ ഒരു പൂന്തോട്ടം ഒരുക്കാം എന്ന് ആഗ്രഹിക്കുന്നവർക്ക് വേർട്ടിക്കൽ ഗാർഡനുകളെ ആശ്രയിക്കുക മാത്രമാണ് ഏക മാർഗ്ഗം.

വീട് ഒരു പൂങ്കാവനമാക്കാനായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് അറിഞ്ഞിരിക്കാം.

നിങ്ങളുടെ വീടും ഒരു പൂങ്കാവനമക്കാം.

വീട്ടിൽ ഒരു പൂന്തോട്ടമൊരുക്കുമ്പോൾ അവ ശരിയായ രീതിയിൽ പരിപാലിക്കാനും സാധിക്കണം. കൃത്യമായി വെള്ളവും വളവും നൽകിയാൽ മാത്രമാണ് ശരിയായ രീതിയിൽ അവ കാഴ്ചയിൽ ഭംഗി നൽകുകയുള്ളൂ.

മാത്രമല്ല പൂന്തോട്ടം ഒരുക്കുക എന്നത് കലാപരമായ ഒരു കഴിവായും കാണാവുന്നതാണ്. വ്യത്യസ്ത നിറങ്ങളിലുള്ള പൂക്കൾ വ്യത്യസ്ത രീതിയിൽ അറേഞ്ച് ചെയ്ത് നൽകുന്നതിന് ഒരു പ്രത്യേക കഴിവ് തന്നെ വേണം.

പലരും പൂന്തോട്ട നിർമ്മാണം പണച്ചിലവ് ഉള്ള ഒരു കാര്യമായാണ് കണക്കാക്കുന്നത്.

കൃത്യമായ പ്ലാനിങ്ങോടു കൂടി പൂന്തോട്ടമൊ രുക്കുമ്പോൾ അവിടെ പണച്ചിലവിന് വലിയ പ്രസക്തി ഇല്ല എന്നതാണ് സത്യം.

വീടിനു ചുറ്റും കാണുന്ന ചെത്തിയും ചെമ്പരത്തിയും ഉപയോഗപ്പെടുത്തി ഒരു ചെറിയ പൂന്തോട്ടം തയ്യാറാക്കുകയും പിന്നീട് അത് വലുതാക്കാൻ ആഗ്രഹിക്കുമ്പോൾ നഴ്സറികളിൽ പോയി പണം ചിലവഴിച്ച് ചെടികൾ തിരഞ്ഞെടുക്കുന്നതുമാണ് ഉചിതമായ രീതി.

ചെടികൾ തിരഞ്ഞെടുക്കുമ്പോൾ

കൂടുതൽ വില കൊടുത്ത് ചെടികൾ വാങ്ങുന്നതിൽ അല്ല കാര്യം.കാഴ്ചയിൽ ഭംഗി തരുന്ന എല്ലാകാലത്തും പച്ചപ്പും പൂക്കളും നില നിർത്തുന്ന ചെടികൾ നോക്കി വേണം തിരഞ്ഞെടുക്കാൻ.

ഉദ്യാന പരിപാലനത്തിൽ തുടക്കക്കാരായ ആളുകൾ വില കൂടിയ ചെടികൾ വാങ്ങാതെ ഇരിക്കുന്നതാണ് നല്ലത്.

പണ്ടു കാലത്തെ പൂന്തോട്ടം എന്ന സങ്കൽപ്പത്തെ തീർത്തും മാറ്റി മറിച്ചു കൊണ്ട് പുൽത്തകിടിയും, വാട്ടർ ഫൗണ്ടനും, അലങ്കാര മത്സ്യങ്ങളും നിറഞ്ഞ ഒരിടമായി പൂന്തോട്ടങ്ങൾ മാറി തുടങ്ങിയിരിക്കുന്നു

. പണ്ടു കാലത്ത് വീടുകളിൽ നന്ത്യാർവട്ടവും, ചെമ്പകവും പൂത്തുലഞ്ഞ മണമായിരുന്നു ആളുകൾ ഇഷ്ടപ്പെട്ടിരുന്നത് എങ്കിൽ ഇന്ന് ഗന്ധമില്ലാത്ത പൂക്കളോടാണ് പലർക്കും പ്രിയം.

ഇഷ്ടമുള്ള ചെടികൾ നോക്കി തിരഞ്ഞെടുക്കുമ്പോൾ അവ വീടിന്റെ മുറ്റത്തിന് മണ്ണിന് അനുയോജ്യമാണോ എന്ന കാര്യം കൂടി ചിന്തിക്കേണ്ടിയിരിക്കുന്നു.

അല്ലെങ്കിൽ അവ കൊണ്ടു വന്നു നട്ടു പിടിപ്പിച്ചാലും പെട്ടെന്ന് മുരടിച്ചു പോകുന്ന അവസ്ഥ വരും.

ചെടികൾ പരിപാലിക്കേണ്ട രീതി

നല്ല രീതിയിൽ സമയവും അധ്വാനവും ചിലവഴിക്കാൻ താൽപര്യമുള്ളവർക്ക് മാത്രം തിരഞ്ഞെടുക്കാവുന്ന കാര്യമാണ് ഉദ്യാന പരിപാലനം. ചെടികൾക്ക് അനുയോജ്യമായ രീതിയിലുള്ള മണ്ണ് തിരഞ്ഞെടുക്കാനും പ്രകാശം കൂടുതൽ ആവശ്യമുള്ള ചെടികൾക്ക് അത് നോക്കി പോട്ട് സെറ്റ് ചെയ്യാനും, കുറവ് പ്രകാശം മാത്രം ഉള്ള ചെടികൾ ആ രീതിയിൽ സെറ്റ് ചെയ്തു നൽകാനുംസാധിക്കണം.

വെള്ളത്തിന്റെ കാര്യത്തിലും വേണം ശ്രദ്ധ. ചില ചെടികൾ ഈർപ്പത്തിൽ നിന്ന് വളരുന്നവയായിരിക്കും അതുകൊണ്ടുതന്നെ അവയിൽ കൂടുതലായി വെള്ളമൊഴിച്ചു നൽകിയാൽ അളിഞ്ഞു പോകാനുള്ള സാധ്യത കൂടുതലാണ്. അതേസമയം വെള്ളം കൂടുതൽ ആവശ്യമുള്ള ചെടികൾക്ക് ആവശ്യത്തിന് വെള്ളമൊഴിച്ചു നൽകിയില്ല എങ്കിൽ അവ വാടി പോകാനും സാധ്യതയുണ്ട്.

നിങ്ങളുടെ വീടും ഒരു പൂങ്കാവനമാക്കാം എന്നാൽ അതിനായി ഇത്തരം കാര്യങ്ങൾ തീർച്ചയായും ശ്രദ്ധിക്കണം.