സിറ്റൗട്ട് മനോഹരമാക്കാനുള്ള ചില വഴികൾ.

സിറ്റൗട്ട് മനോഹരമാക്കാനുള്ള ചില വഴികൾ.വീട്ടിലേക്ക് വരുന്ന അതിഥികളെ ആദ്യം സ്വീകരിക്കുന്ന ഇടമാണ് സിറ്റൗട്ട് അഥവാ പൂമുഖം.

അതുകൊണ്ടു തന്നെ കൂടുതൽ വൃത്തിയായും ഭംഗിയായും സിറ്റ് ഔട്ട് വയ്ക്കുക എന്നത് വളരെയധികം പ്രാധാന്യമേറിയ കാര്യമാണ്. മിക്ക വീടുകളിലും സിറ്റൗട്ടിൽ നിറയെ ചപ്പുചവറുകളും ചെരിപ്പും കൂടി കിടക്കുന്ന അവസ്ഥയാണ് കാണുന്നത്.

ഈ ഒരു ഒറ്റ കാഴ്ച മതി വീട്ടിലേക്ക് വരുന്ന അതിഥികൾക്ക് വീട്ടുകാർക്ക് വൃത്തിയില്ല എന്ന തോന്നൽ ഉണ്ടാക്കാൻ.

അടുക്കും ചിട്ടയോടും കൂടി സിറ്റൗട്ട് നൽകുകയാണെങ്കിൽ അവ കാഴ്ച്ചയിൽ ഭംഗി മാത്രമല്ല വീട്ടുകാർക്ക് എപ്പോഴും വന്നിരിക്കാൻ തോന്നുന്ന ഒരു ഇടമായും മാറും.

സിറ്റൗട്ടിനോട് ചേർന്ന് ചാരുപടി നൽകുന്ന രീതി ഇപ്പോൾ കൂടുതലായും കണ്ടു വരുന്നുണ്ട്. പണ്ട് കാലത്തെ പൂമുഖ ങ്ങളോട് സാദൃശ്യം തോന്നിപ്പിക്കുന്നതിനു വേണ്ടിയാണ് ഇത്തരത്തിൽ ചെയ്യുന്നത്.

മാത്രമല്ല സിറ്റൗട്ടിനു വേണ്ടി പ്രത്യേക ഫർണിച്ചറുകൾ നൽകുന്നില്ല എങ്കിൽ ചാരുപടികളിൽ ചാരി ഇരിക്കുകയും ആവാം. സിറ്റൗട്ട് ഭംഗിയാക്കാനായി പരീക്ഷിക്കാവുന്ന ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്.

സിറ്റൗട്ട് മനോഹരമാക്കാനുള്ള ചില വഴികൾ മനസിലാക്കാം.

സിറ്റൗട്ട് ഒരുക്കുമ്പോൾ കൂടുതൽ വിശാലത തോന്നിപ്പിക്കണം എന്ന് ആഗ്രഹമുണ്ടെങ്കിൽ നീളത്തിൽ നൽകുന്നതാണ് കൂടുതൽ നല്ലത്.

പൂർണ്ണമായും ഓപ്പൺ ആയി നൽകുന്ന രീതിയിലും പകുതി ഭാഗം കവർ ചെയ്യുന്ന രീതിയിലും സിറ്റൗട്ട് നിർമ്മിക്കുന്നുണ്ട്.

ജോലി ആവശ്യങ്ങൾക്കും മറ്റും വീടിന്റെ ഒരുഭാഗം ഉപയോഗപ്പെടുത്തേണ്ട സാഹചര്യങ്ങളിൽ സിറ്റൗട്ടിനോട്‌ ചേർന്ന് തന്നെ ഒരു ചെറിയ ഗസ്റ്റ് റൂം ഒരുക്കാവുന്നതാണ്.

സിറ്റൗട്ടിലേക്ക് ഫർണിച്ചറുകൾ തിരഞ്ഞെടുക്കുമ്പോൾ ഒതുക്കമുള്ളതും അതേസമയം കൂടുതൽ സൗകര്യം ലഭിക്കുന്നതുമായ രീതിയിലുള്ള ഫർണിച്ചറുകൾ നോക്കി വേണം തിരഞ്ഞെടുക്കാൻ.

ചെറിയ ഒരു കോഫി ടേബിൾ 2 ചെയ്യറുകൾ എന്നിവ ഇവിടെ സജ്ജീകരിച്ചു നൽകിയാൽ അത്യാവശ്യ കാര്യങ്ങൾക്ക് വീട്ടിലേക്ക് വരുന്നവരെ വീട്ടിനകത്തേക്ക് ക്ഷണിക്കേണ്ട ആവശ്യം വരില്ല. സിറ്റൗട്ട് വാളിൽ അലങ്കാര പണികൾക്ക് ഏറ്റവും നല്ലത് മ്യൂറൽ പെയിന്റ്, ആന്റിക് സ്റ്റൈൽ ഫോട്ടോകൾ എന്നിവ നൽകുന്നതാണ്.

സിറ്റൗട്ടിന് അലങ്കാരം വേണോ ?

സിറ്റൗട്ട് അലങ്കരിക്കാൻ ആഗ്രഹിക്കുന്നവർക്ക് തിരഞ്ഞെടുക്കാവുന്ന ഏറ്റവും നല്ല ഒരു മെറ്റീരിയൽ പ്ലാന്റുകൾ തന്നെയാണ്. പച്ചപ്പ് നിറയുന്ന വരാന്തകൾ കാഴ്ചയിൽ ഭംഗിയും അതേസമയം കണ്ണിന് കുളിർമയും നൽകുന്നു. അത്യാവശ്യം വലിപ്പത്തിലുള്ള ഇൻഡോർ പ്ലാന്റുകൾ സെറ്റ് ചെയ്ത് നൽകാനും അനുയോജ്യമായ ഇടം സിറ്റൗട്ട് തന്നെയാണ്. സിറ്റൗട്ടിലേക്ക് കയറുന്ന ഭാഗത്ത് ചവിട്ടു പടികൾ നൽകുമ്പോൾ അവയുടെ രണ്ടു ഭാഗത്തും പ്രത്യേക ഷേപ്പ് നൽകുന്നത് കൂടുതൽ അട്രാക്റ്റീവ് ആക്കും. സിറ്റൗട്ടിൽ ഒരു ചാരു കസേര നൽകുകയാണെങ്കിൽ അത് ഒരു നൊസ്റ്റാൾജിയ ഉണർത്തുകയും അതേസമയം പുറത്തേക്കുള്ള കാഴ്ച്ച ആസ്വദിക്കാനും അവസരമൊരുക്കും.സിറ്റൗട്ടിൽ വലിയ അലങ്കാര ലൈറ്റുകൾ നൽകുന്നതിന് പകരമായി മിനിമൽ ഡിസൈനിൽ ഉള്ള എൽഇഡി ലൈറ്റുകൾ ഉപയോഗപ്പെടുത്താം.

വ്യത്യസ്ത നിറങ്ങൾ റിഫ്ലക്ട് ചെയ്യുന്ന ആന്റിക്ക് ലൈറ്റുകളാണ് കൂടുതൽ അനുയോജ്യം. സിറ്റൗട്ട് വാളിൽ പ്രത്യേക പാറ്റേണിലുള്ള ടൈലുകൾ, വാൾപേപ്പറുകൾ എന്നിവ പരീക്ഷിക്കുന്നതിൽ തെറ്റില്ല. ഫ്ലോറിങ്ങിനായി ടെറാക്കോട്ട ടൈലുകൾ തിരഞ്ഞെടുത്താൽ ഒരു പഴമയുടെ ലുക്ക് കൊണ്ടു വരാൻ സാധിക്കും. അതല്ലെങ്കിൽ ഓക്സൈഡ് ഫ്ലോറുകൾ നൽകുന്നതിലും തെറ്റില്ല. കൂടുതൽ മഴയുള്ള സമയത്ത് വീട്ടിനകത്തേക്ക് വെള്ളം എത്താതിരിക്കാൻ സിറ്റൗട്ടിനോട് ചേർന്ന് സൺഷേഡുകൾ നൽകുന്നത് ഗുണം ചെയ്യും. വായുസഞ്ചാരവും പ്രകാശവും ലഭിക്കുന്ന ഒരിടം എന്ന രീതിയിൽ വീടിന്റെ സിറ്റൗട്ട് ഡിസൈൻ ചെയ്യുന്നതിൽ വളരെയധികം പ്രാധാന്യം നൽകേണ്ടതുണ്ട്.

സിറ്റൗട്ട് മനോഹരമാക്കാനുള്ള ചില വഴികൾ മനസിലാക്കി അവ കൂടി പരീക്ഷിച്ചു നോക്കാവുന്നതാണ്.