ഗാർഡനിങ്ങിൽ തിരഞ്ഞെടുക്കാം ബാസ്ക്കറ്റ് പ്ലാന്റ്.

ഗാർഡനിങ്ങിൽ തിരഞ്ഞെടുക്കാം ബാസ്ക്കറ്റ് പ്ലാന്റ്. വീട്ടിൽ ഒരു പൂന്തോട്ടം നിർമ്മിക്കാൻ ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടാവില്ല. എന്നാൽ ഇന്ന് ഫ്ലാറ്റ് ജീവിതം നയിക്കുന്ന പലർക്കും ഗാർഡനിങ് ചെയ്യുന്നതിന് ആവശ്യമായ സ്ഥലം ഇല്ലാത്തതാണ് ഒരു വലിയ പ്രശ്നം.

അത്തരം സാഹചര്യങ്ങളിൽ ഇൻഡോർ പ്ലാന്റുകൾ തിരഞ്ഞെടുക്കാനാണ് മിക്ക ആളുകളും ഇഷ്ടപ്പെടുന്നത്. ചെറിയ രീതിയിൽ ഗാർഡനിങ് ആരംഭിക്കുന്നവർക്ക് പോലും തിരഞ്ഞെടുക്കാവുന്ന ഒരു ചെടിയാണ് ബാസ്ക്കറ്റ് പ്ലാന്റ്.

വ്യത്യസ്ത പേരുകളിൽ അറിയപ്പെടുന്ന ഈ ഒരു പ്ലാന്റ് വളരെ കുറഞ്ഞ കാലയളവിനുള്ളിൽ തന്നെ നമ്മുടെ നാട്ടിലെ വീടുകളിൽ സ്ഥാനം പിടിച്ചു എന്നതാണ് എടുത്തു പറയേണ്ട കാര്യം. ബാസ്ക്കറ്റ് പ്ലാന്റ് തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് അറിഞ്ഞിരിക്കാം.

ഗാർഡനിങ്ങിൽ തിരഞ്ഞെടുക്കാം ബാസ്ക്കറ്റ് പ്ലാന്റ്.

ഒക്ടോപസ്,ചെയിൻ പ്ലാന്റ് എന്നീ പേരുകളിലെല്ലാം ബാസ്ക്കറ്റ് പ്ലാന്റ് അറിയപ്പെടുന്നുണ്ട്. ഇത്തരത്തിലുള്ള ഒരു പേര് വരാനുള്ള കാരണമായി കരുതുന്നത് ഇവയുടെ ഇലയിൽ നിന്നു തന്നെ വേരുകൾ പടർന്നിരിക്കുന്നുത് കാണാനായി സാധിക്കുന്നത് കൊണ്ടായിരിക്കും.

ഇലകൾ നീളത്തിൽ വളർന്ന് പന്തലിച്ച് നിൽക്കുന്നതിനാൽ ഒരു നീരാളിയുടെ രൂപത്തിനോട് ഇതിന് ഇവക്ക് വളരെയധികം സാദൃശ്യമുണ്ട്.

ചൂട് കൂടുതൽ ആവശ്യമില്ലാത്തതു കൊണ്ട് സൂര്യപ്രകാശം നേരിട്ട് തട്ടുന്ന സ്ഥലങ്ങളിൽ ഈ ഒരു ചെടി ഒരു കാരണവശാലും വയ്ക്കരുത്.

ഒരുപാട് ചൂടു തട്ടിയാൽ ഇവയുടെ ഇലയുടെ സ്വാഭാവിക ഭംഗി നഷ്ടപ്പെടും. കടും പച്ച നിറത്തിലുള്ള ഇലകൾ ആണ് ചെടിയുടെ പ്രധാന ആകർഷകത.

അതുകൊണ്ടുതന്നെ അവ നഷ്ടപ്പെട്ടാൽ ചെടിയുടെ രൂപം തന്നെ മാറുന്ന അവസ്ഥയുണ്ടാകും.

ഹാങ്ങിങ് പ്ലാന്റ് എന്ന രീതിയിലോ, ചെടിച്ചട്ടിയിലോ ഇത്തരത്തിലുള്ള പ്ലാന്റ് വച്ച് പിടിപ്പിക്കാവുന്ന താണ്.

മണ്ണിൽ നേരിട്ട് വളർത്തുന്നതിനേക്കാൾ നല്ലത് പോട്ടിൽ വെച്ച് പിടിപ്പിക്കുന്നതാണ്.

ചെടി നടേണ്ട രീതി

പ്രകാശത്തിന്റെ അളവ് മാത്രമല്ല വെള്ളത്തിന്റെ അളവും വളരെ കുറച്ചു മാത്രം നൽകിക്കൊണ്ട് വളർത്താവുന്ന ഒരു ചെടിയാണ് ബാസ്ക്കറ്റ് പ്ലാന്റ്.

രണ്ടു ദിവസത്തിലൊരിക്കൽ ചെടിയിൽ ചെറിയ രീതിയിൽ വെള്ളം ഒഴിച്ചു നൽകിയാൽ മതി. വെള്ളം പോട്ടിൽ അല്ലെങ്കിൽ മണ്ണിലേക്ക് മിക്സ് ആകുന്ന രീതിയിലാണ് സ്പ്രേ ചെയ്ത് നൽകേണ്ടത്.

വളരെ കുറച്ച് വളം മാത്രം നൽകിയാലും ചെടി തഴച്ചു വളരും.പോട്ടിൽ നിറച്ച് നൽകാനായി ഗാർഡനിങ്ങിനായി ഉപയോഗപ്പെടുത്തുന്ന സോയിൽ,ചാണകം, ചകിരി ചോർ എന്നിവയിൽ ഏതെങ്കിലുമൊന്ന് ഉപയോഗപ്പെടുത്താം.

ചെടി ഒരു നിശ്ചിത വലിപ്പം എത്തിക്കഴിഞ്ഞാൽ കൃത്യമായ ഇടവേളകളിൽ വെട്ടി നൽകുകയാണെങ്കിൽ നല്ല രീതിയിൽ വളർച്ച ലഭിക്കുന്നതാണ്.

വീടിന്റെ പുറംഭാഗത്ത് മാത്രമല്ല ഒരു ഇൻഡോർ പ്ലാന്റ് എന്ന രീതിയിലും ബാസ്ക്കറ്റ് പ്ലാന്റ് നട്ടു വളർത്താവുന്നതാണ്.

അധികം മണ്ണും വെളിച്ചവും വെള്ളവും ഒന്നും വേണ്ടാത്തത് കൊണ്ടു തന്നെ പരിപാലനം കുറച്ച് കുറഞ്ഞാലും ചെടി നല്ല രീതിയിൽ തന്നെ വളരും.

വള്ളിപ്പടർപ്പുകൾ പോലെ പടർന്ന് പന്തലിക്കുന്ന ചെടി 35 മീറ്റർ നീളം വരെ ഉയരത്തിൽ പോകുന്നതാണ്. ഇഷ്ടാനുസരണം വെട്ടിയൊതുക്കി വളർത്തുകയാണെങ്കിൽ ഇവ കാഴ്ചയിൽ ഭംഗിയും വീട്ടിനകത്തെ പച്ചപ്പും നിറയ്ക്കാനായി ഉപയോഗപ്പെടുത്താം.

ഗാർഡൻ കൂടുതൽ ഭംഗിയാക്കാൻ ആഗ്രഹിക്കുന്നവർക്ക് തീർച്ചയായും തിരഞ്ഞെടുക്കാവുന്ന ഒരു ചെടി തന്നെയാണ് ബാസ്കറ്റ് പ്ലാന്റ്. എളുപ്പത്തിൽ വളർത്താനും പരിപാലിക്കാനും ഈ ഒരു ചെടി തിരഞ്ഞെടുക്കുന്നത് വഴി സാധിക്കും.

ഗാർഡനിങ്ങിൽ തിരഞ്ഞെടുക്കാം ബാസ്ക്കറ്റ് പ്ലാന്റ് ഗാർഡനിങ്ങിലെ താരമാക്കി മാറ്റാം.