ബാൽക്കണി ഹാൻഡ് റെയിൽ നല്കുമ്പോള്‍.

ബാൽക്കണി ഹാൻഡ് റെയിൽ നല്കുമ്പോള്‍.ഇന്ന് നമ്മുടെ നാട്ടിലെ മിക്ക വീടുകളിലും ഒരു ബാൽക്കണി സെറ്റ് ചെയ്ത് നൽകുന്ന പതിവുണ്ട്. എന്നാൽ പലപ്പോഴും മനോഹരമായി നിർമ്മിക്കുന്ന ബാൽക്കണിയുടെ ഭംഗി പൂർണമായും ആസ്വദിക്കാൻ കാണുന്നവർക്ക് സാധിക്കാറില്ല.

അതിനുള്ള പ്രധാന കാരണം ബാൽക്കണി ഹാൻഡ് റെയിൽ നൽകുമ്പോൾ ഉണ്ടാകുന്ന പാകപ്പിഴകളാണ്. ബാൽക്കണി നിർമ്മിച്ച് അവിടെ ചെറിയ രീതിയിൽ ഗാർഡൻ സെറ്റ് ചെയ്തും, ഹാങ്ങിങ് ചെയർ നൽകിയുമെല്ലാം വളരെയധികം ഭംഗിയാക്കാൻ സാധിക്കും.

അതേസമയം ബാൽക്കണി ഹാൻഡ് റെയിൽ കൂടി കൂടുതൽ ഭംഗിയാക്കിയാൽ മാത്രമാണ് അവ ശരിയായ രീതിയിൽ ശ്രദ്ധപിടിച്ചു പറ്റുകയുള്ളൂ.

ഭംഗിയുടെ കാര്യത്തിൽ മാത്രമല്ല ബാൽക്കണി ഹാൻഡ് റെയിലുകൾക്ക് ശ്രദ്ധ ആവശ്യം വരുന്നത് സുരക്ഷിതത്വത്തിന്റെ കാര്യത്തിലും അവ മുൻപന്തിയിൽ തന്നെ ആയിരിക്കണം.

വ്യത്യസ്ത മെറ്റീരിയലുകളിൽ ബാൽക്കണിക്ക് ആവശ്യമായ ഹാൻഡ് റെയിലുകൾ വിപണിയിൽ സുലഭമായി ലഭിക്കുന്നുണ്ട്. ബാൽക്കണി ഹാൻഡ് റെയിൽ നല്കുമ്പോള്‍.ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ മനസിലാക്കാം.

ബാൽക്കണി ഹാൻഡ് റെയിൽ നല്കുമ്പോള്‍.

വീട്ടിൽ നിന്നും കൂടുതൽ ഭംഗിയുള്ള ഒരു കാഴ്ച ലഭിക്കുന്ന സ്ഥലത്താണ് വീടിന്റെ ബാൽക്കണി സെറ്റ് ചെയ്ത് നൽകുന്നത്.

അതുകൊണ്ടുതന്നെ വളരെയധികം ട്രാൻസ്പരന്റ് ആയ ഗ്ലാസ് പോലുള്ള മെറ്റീരിയലുകൾ ബാൽക്കണിയിൽ ഉപയോഗപ്പെടുത്തിയാൽ ഭംഗി വർദ്ധിപ്പിക്കുന്നതിനും സഹായിക്കും.

മിക്ക വീടുകളിലും ചെയ്യുന്ന ഒരു അബദ്ധം ബാൽക്കണിയുടെ ഭാഗങ്ങളെല്ലാം പല രീതിയിലുള്ള പോട്ടുകളും മറ്റും വെച്ച് ഇടുങ്ങിയ അവസ്ഥ ഉണ്ടാക്കുന്നതാണ്.

ഇത് പുറത്തേക്കുള്ള കാഴ്ച പൂർണമായും മറക്കുന്നതിന് കാരണമാകുന്നു. മാത്രമല്ല ബാൽക്കണി വളരെ പെട്ടെന്നു തന്നെ ചീത്ത ആകുന്നതിനുള്ള സാധ്യതയും കൂടുതലാണ്.

പൂർണമായും പ്രകൃതിയുടെ ഭംഗി ആസ്വദിക്കാൻ സാധിക്കുന്ന രീതിയിൽ വേണം ഒരു ബാൽക്കണി ഏരിയ സെറ്റ് ചെയ്ത് നൽകാൻ.

അതിനനുസരിച്ച് ബാൽക്കണിയിലെ ലൈറ്റുകൾ, അറേഞ്ച്മെന്റസ് എന്നിവ കൂടി സെറ്റ് ചെയ്ത് നൽകണം.

ബാൽക്കണി ഹാൻഡ് റെയിൽ തിരഞ്ഞെടുക്കുമ്പോൾ

ബാൽക്കണിയുടെ ഹാൻഡ് റെയിൽ തിരഞ്ഞെടുക്കുമ്പോൾ സാധാരണ ഹാൻഡ് റെയിലിൽ നിന്നും വ്യത്യസ്തമായി കുറച്ചുകൂടി ഉയരത്തിൽ വേണം സജ്ജീകരിച്ച് നൽകാൻ.

ഒന്ന് അല്ലെങ്കിൽ ഒന്നര അടി വലിപ്പമെങ്കിലും നൽകി വേണം ഹാൻഡ് റെയിൽ തിരഞ്ഞെടുക്കാൻ.

110 സെന്റി മീറ്റർ എന്ന അളവിൽ ഹാൻഡ് റെയിൽ കൊടുക്കുകയാണെങ്കിൽ പിന്നീട് യാതൊരുവിധ പേടിയുടെയും ആവശ്യമില്ല.

അങ്ങിനെ ചെയ്യുന്നത് വഴി അവ ഒരുകാരണവശാലും മറിഞ്ഞുവീഴും എന്ന പേടിയും വേണ്ട.

മഴ, വെയിൽ എന്നിവ കൂടുതലായി അടിക്കുന്ന ഒരു ഭാഗമാണ് ബാൽക്കണി. അതുകൊണ്ടുതന്നെ അവയ്ക്ക് അനുയോജ്യമായ രീതിയിൽ വേണം ബാൽക്കണി ഹാൻഡ് റെയിൽ സെറ്റ് ചെയ്തു നൽകാൻ. ഇവയിൽ ഏറ്റവും തിരഞ്ഞെടുക്കാൻ ഉചിതമായ മെറ്റീരിയൽ SS സ്റ്റെയിൻലെസ് സ്റ്റീൽ തന്നെയാണ്. അവ ഉപയോഗപ്പെടുത്തുമ്പോൾ തുരുമ്പ് പോലുള്ള പ്രശ്നങ്ങൾ നേരിടേണ്ടി വരുന്നില്ല.SS പോളിഷ് മെറ്റീരിയൽ ചൂസ് ചെയ്യാതെ ബ്രഷ് ഫിനിഷ് തിരഞ്ഞെടുക്കുകയാണെങ്കിൽ കൂടുതൽ ഭംഗി ലഭിക്കും.

ഗ്ലാസ് തിരഞ്ഞെടുക്കുമ്പോൾ

ബാൽക്കണിയുടെ ഹാൻഡ് റെയിൽ ചെയ്തതിൽ ഗ്ലാസ് വർക്കാണ് ചെയ്യുന്നത് എങ്കിൽ ടഫാൻ ഗ്ലാസ് തന്നെ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം. അങ്ങിനെ ചെയ്യുന്നത് വഴി അപകടങ്ങളിൽ നിന്നും സുരക്ഷ നൽകും. കുട്ടികളുള്ള വീടുകളിൽ ബാൽക്കണി റെയിലിൽ ഗ്ലാസ് നൽകുമ്പോൾ പല രീതിയിലുള്ള അപകടങ്ങളും സംഭവിക്കാനുള്ള സാധ്യത മുൻകൂട്ടി കാണണം. ഗ്ലാസുകൾ ഉപയോഗിക്കുമ്പോൾ ബാൽക്കണിക്ക് അതിന്റെ പൂർണ ഭംഗി ലഭിക്കുമെന്നു മാത്രമല്ല പുറത്തേക്കുള്ള കാഴ്ചകൾ കൂടുതൽ ഭംഗിയിൽ ആസ്വദിക്കാനും സാധിക്കും. ബാൽക്കണി ഹാൻഡ് റെയിൽ നല്കുമ്പോള്‍.

ഗ്ലാസിന്റെ മുകൾഭാഗത്ത് ഒരു സിംഗിൾ സ്റ്റീൽ റെയിൽ താഴെ ഭാഗത്ത് പാച്ച് എന്നിങ്ങനെ നൽകാവുന്നതാണ്. റെഡിമെയ്ഡ് രീതിയിൽ ഫിറ്റ് ചെയ്ത് നൽകാവുന്ന ബാൽക്കണി ഗ്ലാസ് റെയിലുകൾ ഇന്ന് സുലഭമായി വിപണിയിൽ ലഭിക്കുന്നുണ്ട്. അതേ സമയം ഗ്ലാസുകൾ ഉപയോഗപ്പെടുത്തുമ്പോൾ ശ്രദ്ധിക്കേണ്ട ഒരു കാര്യം അവയുടെ കോർണർ ശരീരത്തിൽ തട്ടാത്ത രീതിയിൽ വേണം ഫിറ്റ് ചെയ്തു നൽകാൻ. അതല്ല എങ്കിൽ വലിയ രീതിയിലുള്ള മുറിവുകൾ ഉണ്ടാവാനുള്ള സാധ്യതയുണ്ട്. കൂടാതെ ഫ്ലോറിങ്ങിന് ആർട്ടിഫിഷ്യൽ ഗ്രാസുകൾ തിരഞ്ഞെടുക്കുന്നതാണ് എപ്പോഴും നല്ലത്. ഒരുകാരണവശാലും നാച്ചുറൽ ഗ്രാസ് തിരഞ്ഞെടുക്കാതെ ഇരിക്കാൻ ശ്രദ്ധിക്കുക.

ഇത്രയും കാര്യങ്ങൾ ശ്രദ്ധിച്ചുകൊണ്ട് ബാൽക്കണി ഹാൻഡ് റെയിൽ നല്കുമ്പോൾ വളരെ ഭംഗിയായി തന്നെ ചെയ്തെടുക്കാൻ സാധിക്കും.