മണ്ണിലെ ആഡംബരം മഹേഷിന്റെ വീട്.

മണ്ണിലെ ആഡംബരം മഹേഷിന്റെ വീട്. പ്രകൃതിയോട് ഇണങ്ങി ഈടും ഉറപ്പും ലഭിക്കുന്ന രീതിയിൽ നിർമ്മിക്കുന്ന മൺ വീടുകൾക്ക് പ്രാധാന്യം ഏറി വരികയാണ്.

അതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ് കോടികൾ ചിലവാക്കി വീട് പണിയാനായി ആസ്തി ഉണ്ടായിട്ടും അതെല്ലാം ഒഴിവാക്കി മണ്ണു കൊണ്ട് വീട് നിർമ്മിച്ച് ജീവിക്കുന്ന ബാംഗ്ലൂർ സ്വദേശിയായ മഹേഷ് കൃഷ്ണൻ.

കോൺക്രീറ്റിന്റെ പ്രാധാന്യം വരുന്നതിന് തൊട്ടു മുൻപുള്ള കാലത്ത് നമ്മുടെ നാട്ടിലെ വീടുകളിൽ എല്ലാം മണ്ണ് കൊണ്ട് ഉള്ള പ്ലാസ്റ്ററിംഗ് രീതി തന്നെയാണ് ഉപയോഗപ്പെടുത്തിയിരുന്നത്.

ഇടക്കാലത്ത് വച്ച് ആളുകൾക്ക് അതിനോടുള്ള പ്രിയം കുറഞ്ഞു തുടങ്ങിയെങ്കിലും ഇപ്പോൾ വീണ്ടും മൺ വീടുകൾ നിർമ്മാണ മേഖലയിൽ സ്ഥാനം പിടിച്ചു തുടങ്ങിയിരിക്കുന്നു എന്ന് ഇതിൽ നിന്നും മനസിലാക്കാം.

മൺ വീട് എന്ന ആശയത്തിലേക്ക് മഹേഷിനെ നയിച്ച ഘടകങ്ങൾ എന്തെല്ലാമാണെന്ന് മനസിലാക്കാം.

മണ്ണിലെ ആഡംബരം മഹേഷിന്റെ വീട്ടു വിശേഷങ്ങൾ.

മണ്ണു കൊണ്ട് നിർമ്മിക്കുന്ന വീടുകൾക്ക് കോൺക്രീറ്റിൽ നിർമ്മിക്കുന്ന കെട്ടിടങ്ങളെക്കാൾ കൂടുതൽ കാലം ഈടും ഉറപ്പും ലഭിക്കും എന്നത് നമ്മുടെ നാട്ടിൽ പണ്ട് കാലങ്ങളിൽ നിർമ്മിച്ച വീടുകൾ കണ്ടാൽ തന്നെ മനസിലാക്കാൻ സാധിക്കും.

ആധുനിക രീതികളിലുള്ള നിർമ്മാണ രീതികളൊന്നും പിന്തുടരാതെ പൂർണമായും മണ്ണിൽ നിർമ്മിച്ച മഹേഷിന്റെ വീടിന് പ്രത്യേകതകൾ നിരവധിയാണ്.

നിർമ്മാണ സാമഗ്രികളുടെ വില വർധിച്ചതോടെ അതിന് എങ്ങിനെ പരിഹാരം കണ്ടെത്താം എന്ന് ചിന്തയോടെയാണ് മിക്ക ആളുകളും വീണ്ടും മഡ് പ്ലാസ്റ്ററിംഗ് എന്ന രീതിയിലേക്ക് തിരിച്ചെത്തുന്നത്.

അതേ സമയം ആഡംബരം തുളുമ്പുന്ന വീട് നിർമ്മിക്കാൻ ആസ്തി ഉണ്ടായിട്ടും അതിൽ നിന്നും വ്യത്യസ്തമായി മൺവീട് നിർമ്മിക്കാം എന്ന ആശയം മഹേഷ് എന്ന വ്യക്തിക്ക് തോന്നിച്ചതിനുള്ള കാരണംലളിതമായ ജീവിതം നയിക്കുക എന്ന ഉദ്ദേശമാണ്.

അതിലും വലിയ രസം എന്താണെന്ന് വെച്ചാൽ 19 വർഷത്തോളം ആഡംബരം തുളുമ്പുന്ന വൻ ഹോട്ടലുകളിൽ ഹോസ്പിറ്റാലിറ്റി വിഭാഗത്തിൽ വർക്ക് ചെയ്ത അദ്ദേഹത്തിന് ഇത്തരത്തിലുള്ള ഒരു ആശയം തോന്നണമെങ്കിൽ അതിനു പുറകിൽ പല കാരണങ്ങളും ഉണ്ടായിരിക്കും.

താനൊരു വീട് നിർമ്മിക്കാൻ പോകുന്നു എന്ന് സുഹൃത്തുക്കളോടും മറ്റും പറയുമ്പോൾ അവർ മനസിൽ കാണുന്ന വീടെന്ന സങ്കല്പത്തെ പാടെ മാറ്റിbമറിച്ചു കൊണ്ടാണ് മൺവീട് എന്ന ആശയം മഹേഷ് എല്ലാവർക്കും മുന്നിൽ അവതരിപ്പിച്ചത്.

കോർപ്പറേറ്റ് ജീവിതത്തോട് മടുപ്പ് തുടങ്ങിയപ്പോൾ അത്തരത്തിലുള്ള ജീവിതം പൂർണ്ണമായും ഒഴിവാക്കി പരമ്പരാഗത രീതികളെ പറ്റിയും കൃഷി രീതികളെ പറ്റിയും അദ്ദേഹം ഒരു വലിയ പഠനം നടത്തി.

തുടർന്നാണ് മണ്ണ് ഉപയോഗപ്പെടുത്തിയുള്ള വീട് നിർമ്മാണം എന്ന ആശയത്തിലേക്ക് എത്തിച്ചേർന്നത്.

വീടിന്റെ പ്രത്യേകതകൾ

അത്യാധുനിക സൗകര്യങ്ങൾക്ക് യാതൊരു പ്രാധാന്യവും നൽകാതെ നിർമിച്ച വീട് ആയതുകൊണ്ട് തന്നെ പ്രകൃതിയോട് ഇണങ്ങി ജീവിക്കുക എന്ന ആശയം പൂർണ്ണമായും ഇവിടെ നടപ്പിലാക്കാൻ സാധിക്കും.

ചെളി, കളിമണ്ണ്, കല്ല് എന്നിവയാണ് വീട് നിർമ്മാണത്തിനായി ഉപയോഗിച്ച മെറ്റീരിയലുകൾ. മഹേഷ് തനിച്ച് നിർമ്മിച്ച ഈ മൺവീട് സ്ഥിതി ചെയ്യുന്നത് ബംഗ്ലൂരു നഗരത്തിൽ നിന്നും പുറത്തായി ചാമരാജ നഗർ എന്ന സ്ഥലത്താണ്.

പൂർണ്ണമായും മണ്ണിൽ നിർമ്മിച്ച വീടിന്റെ പണി പൂർത്തിയാക്കാൻ 125 ദിവസം സമയമെടുത്തു എന്നാണ് അദ്ദേഹം പറയുന്നത്.

എന്നാൽ അതിനായി ചിലവായ തുക കേട്ടാൽ തീർച്ചയായും നിങ്ങൾ അത്ഭുതപ്പെട്ടേക്കാം. വെറും 18500 രൂപ മാത്രം ചിലവഴിച്ചു കൊണ്ടാണ് അദ്ദേഹം ഈ മൺ വീട് നിർമ്മിച്ചത്.

വീടിന്റെ ഇന്റീരിയർ വർക്കുകൾ

വീടിന്റെ ഭിത്തി പ്ലാസ്റ്റർ ചെയ്യുന്നതിന് വേണ്ടി ചാണകമാണ് ഉപയോഗപ്പെടുത്തിയിട്ടുള്ളത്. വീടിന്റെ റൂഫിംഗ് ചെയ്യുന്നതിനായി ഓലയാണ് തിരഞ്ഞെടുത്തത്.അതേസമയം ഫ്ളോറിങ് മെറ്റീരിയലിന് വേണ്ടി പഴയ ടൈലുകൾ നൽകി.

മേൽക്കൂര നിർമിച്ച് നൽകുന്നതിന് ആവശ്യമായ മുള,ഓല, അവ നിർത്തുന്നതിന് ആവശ്യമായ ആണി എന്നിങ്ങനെ ചെറിയ ചിലവുകൾ മാത്രമാണ് പുറത്തു നിന്നും വന്നിട്ടുള്ളത്.

വീട് നിർമ്മാണത്തിന് ആവശ്യമായ മിക്ക മെറ്റീരിയലുകളും അതേ പ്രദേശത്തു നിന്ന് തന്നെ അദ്ദേഹം കണ്ടെത്തുകയാണ് ചെയ്തത്.

ആഡംബരത്തിന്റെ പര്യായമായി കൊട്ടാര സദൃശ്യമായ വീടുകൾ നമ്മുടെ നാട്ടിൽ ഉയർന്ന് വരുമ്പോൾ അതിൽ നിന്നെല്ലാം തീർത്തും വ്യത്യസ്തമായി ആഡംബരം പാടെ ഒഴിവാക്കി

പ്രകൃതിസൗഹാർദ്ദമായ വീട് ആഗ്രഹിക്കുന്നവർക്ക് മഹേഷിന്റെ ഭവനം മാതൃകയാക്കാം എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.

മണ്ണിലെ ആഡംബരം മഹേഷിന്റെ വീട് അറിഞ്ഞിരിക്കാം പ്രത്യേകതകൾ കൂടി.