ഭൂമി വാങ്ങാൻ ബാങ്ക് ലോൺ ലഭിക്കുമോ?

നിരവധി ആളുകൾ തിരക്കാറുള്ള ഒരു ചോദ്യം ആണ് ഭൂമി വാങ്ങാൻ ബാങ്ക് ലോൺ കിട്ടുമോ എന്ന്.

വീടുവയ്ക്കാനും കാർ വാങ്ങാനും ലോൺ ലഭിക്കും എന്ന് എല്ലാവർക്കും അറിയാം എങ്കിലും വീട് വെക്കാനുള്ള ഭൂമി വാങ്ങാൻ ബാങ്ക് ലോൺ ലഭിക്കുമോ എന്നത് പലരിലും സംശയമായി തുടരുന്ന ഒരു ചോദ്യം തന്നെയാണ്.

പലരുടെയും ധാരണ അങ്ങനെ ഒരു ലോൺ ഇല്ല എന്നാണ്. എന്നാൽ ഈ ധാരണ തെറ്റാണ്.

SBI, HDFC, ICICI, Federal Bank തുടങ്ങിയ ബാങ്കുകൾ Land Loans അല്ലെങ്കിൽ Plot Loans കൊടുക്കുന്നുണ്ട്.. Market Value ന്റെ 80% വരെ ആണ് ലോൺ കിട്ടുക..

പഞ്ചായത്ത്‌ ഏരിയ ഇൽ അത് 50-75%, കോർപറേഷന് പരിധിയിൽ 60-80% റേഞ്ച് ഇല് ആണ് ലോൺ കിട്ടുക.. മാർക്കറ്റ് വാല്യൂ നിശ്ചയിക്കുന്നത് Bank ന്റെ ലീഗൽ ടീം ആണ്..

വാങ്ങാൻ ഉദ്ദേശിക്കുന്ന property യുടെ documents എല്ലാം പരിശോധിച്ചതിനു ശേഷം അവർ per cent value നിശ്ചയിക്കും..


ഒറ്റയ്ക്ക് ലോൺ എടുക്കാൻ ഉള്ള എലിജിബിലിറ്റി ഇല്ലെങ്കിൽ co-applicant നെ കൂടെ വെക്കാവുന്നതാണ്..

LIC Housing Finance Land+Construction Loans, അതായതു സ്ഥലം വാങ്ങി വീടു വെക്കാൻ ഉള്ള ലോൺ offer ചെയ്യുന്നുണ്ട്.

അതിൽ Land Value ന്റെ 80% പിന്നീട് വീടു പണി തുടങ്ങുമ്പോൾ ഗഡുക്കൾ ആയി ബാക്കി ഉള്ള ലോൺ amount ഉം കിട്ടുന്നതാണ്..

നിശ്ചിത സമയത്തിനുള്ളിൽ വീടു പണി തീർക്കണം എന്ന് മാത്രം.

ICICI Bank ൽ നിന്ന് ഭൂമി വാങ്ങാൻ ബാങ്ക് ലോൺ എടുക്കുമ്പോൾ Land Value ന്റെ 75% ലോൺ ആയി ലഭിക്കും.

കഴിഞ്ഞ വർഷം Interest 8.95% ആയിരുന്നു, ഇപ്പോൾ അതു കുറഞ്ഞു 7.9% ആയി.

HDFC Bank ൽ നിന്ന് 7.1% പലിശയിൽ ഭൂമി വാങ്ങാൻ ലോൺ ലഭിക്കും

ഒരു ബാങ്കിൽ നിന്ന് ലോൺ എടുത്തതിനുശേഷം ആകർഷകമായ നിരക്ക് മറ്റൊരു ബാങ്കിൽ ഉണ്ടെങ്കിൽ ഒരു വർഷത്തെ EMI അടച്ചു കഴിഞ്ഞാൽ നിർദ്ദിഷ്ട ബാങ്കിലേക്ക് ലോൺ ട്രാൻസ്ഫർ ചെയ്യാനുള്ള അവസരം ഉണ്ട്.