ലൈഫ് മിഷന്‍ ലിസ്റ്റും അപ്പീൽ നൽകലും.

ലൈഫ് മിഷന്‍ ലിസ്റ്റും അപ്പീൽ നൽകലും.സാധാരണക്കാരായ ജനങ്ങൾക്ക് വീടെന്ന സ്വപ്നം പൂർത്തീകരിക്കാനായി സംസ്ഥാന സർക്കാർ ആവിഷ്കരിച്ച പദ്ധതിയാണ് ലൈഫ് മിഷൻ.

2020 വർഷത്തെ ലൈഫ് മിഷൻ പദ്ധതിയിൽ അപേക്ഷകൾ സമർപ്പിച്ചവരിൽ നിന്നും അർഹരായവരെ തിരഞ്ഞെടുത്തും അനർഹരായ ആളുകളെ ഒഴിവാക്കിയുമുള്ള കരട് രേഖ പുറത്തിറക്കിയിട്ടുണ്ട്.

അപേക്ഷകൾ സമർപ്പിച്ചവർ പദ്ധതിയിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് അറിയുന്നതിനായി ലൈഫ് മിഷൻ പദ്ധതിയുടെ ഔദ്യോഗിക വെബ്സൈറ്റ്, വാർഡ് തലത്തിൽ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർ,നഗരസഭ പരിധിയിൽ പ്രവർത്തിക്കുന്ന ഓഫീസ് എന്നിവിടങ്ങളിൽ ബന്ധപ്പെടാവുന്നതാണ്.

മാത്രമല്ല ലിസ്റ്റിൽ നിന്നും ഒഴിവാക്കപ്പെട്ട അർഹരായ ആളുകൾക്ക് പദ്ധതിയിലേക്ക് ഉൾപ്പെടുന്നതിനു വേണ്ടി അപ്പീൽ സമർപ്പിക്കാനും സാധിക്കുന്നതാണ്.

അതിനായി ഓൺലൈൻ വഴിയോ അതാത് നഗരസഭയിലെ ഉദ്യോഗസ്ഥർ വഴിയോ അപേക്ഷകൾ നൽകാവുന്നതാണ്.

എന്നാൽ പദ്ധതിയിലേക്ക് പുതിയതായി അപേക്ഷകൾ സമർപ്പിക്കാൻ സാധിക്കുന്നതല്ല.

അപ്പീലിനുള്ള അപേക്ഷ സമർപ്പിക്കുന്നതിനു മുൻപായി അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെപ്പറ്റി വിശദമായി മനസ്സിലാക്കാം.

ലൈഫ് മിഷന്‍ ലിസ്റ്റും അപ്പീൽ നൽകലും

  1. മുൻപ് അപേക്ഷകൾ സമർപ്പിച്ച അർഹരായ ലിസ്റ്റിൽ ഉൾപ്പെടാത്ത വ്യക്തികൾക്ക് മാത്രമാണ് പുതിയതായി അപ്പീലിന് അപേക്ഷകൾ സമർപ്പിക്കാൻ സാധിക്കുക. പുതിയതായി പദ്ധതിയിലേക്ക് അപേക്ഷകൾ സമർപ്പിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ ഒരു അവസരം ഉപയോഗപ്പെടുത്താൻ സാധിക്കില്ല.
  2. നിലവിൽ പ്രസിദ്ധീകരിച്ചിട്ടുള്ള ഗുണഭോക്ത്ര പട്ടികയിൽ നൽകിയിട്ടുള്ള മുൻഗണനാക്രമത്തിൽ ഏതെങ്കിലും രീതിയിൽ പരാതികൾ ഉള്ളവർക്ക് അപ്പീൽ സമർപ്പിക്കാവുന്നതാണ്.
  3. അനർഹരായ വ്യക്തികൾ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ട് എന്ന് തോന്നുകയാണെങ്കിൽ ആർക്കുവേണമെങ്കിലും അപ്പീൽ സമർപ്പിക്കാവുന്നതാണ്.

ലൈഫ് മിഷൻ പദ്ധതിയിൽ ലിസ്റ്റിൽ ഉൾപ്പെടുന്നതിനു വേണ്ടി നിർദ്ദേശിച്ച മാനദണ്ഡങ്ങൾ അറിയാത്തവർക്ക് വേണ്ടി ഒരിക്കൽ കൂടി അവ വിശദമാക്കുന്നു. 5 സെന്റിൽ അല്ലെങ്കിൽ 25 സെന്റ് താഴെ മാത്രം ഭൂമിയുള്ള പഞ്ചായത്ത് അല്ലെങ്കിൽ നഗരസഭ പരിധിയിൽ ഉൾപ്പെടുന്ന മൂന്നു ലക്ഷത്തിൽ താഴെ വാർഷിക വരുമാനമുള്ള കുടുംബങ്ങൾക്ക് ഈയൊരു പദ്ധതിയിലേക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്. 2021 ഫെബ്രുവരി മാസത്തെ റേഷൻ കാർഡിനെ അടിസ്ഥാനമാക്കിയാണ് വിവരങ്ങൾ പരിശോധിക്കുന്നത്. ശരിയായ രീതിയിൽ വാസയോഗ്യമല്ലാത്ത വീട് ഇല്ലാത്തവർക്കും സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലി ചെയ്യാത്തവർ,പെൻഷൻ കൈ പറ്റാത്തവർ, എന്നിവർക്കെല്ലാം അപേക്ഷകൾ സമർപ്പിക്കാൻ സാധിക്കും. മറ്റ് ഉപജീവനമാർഗങ്ങൾ ഇല്ലാത്തവരും വീട്ടിൽ നാലുചക്ര വാഹനങ്ങൾ ഇല്ലാത്തവരുമായ അർഹരായ വ്യക്തികൾക്ക് അപേക്ഷകൾ സമർപ്പിക്കാനുള്ള അവകാശം ഉണ്ടായിരുന്നു. ഇത്തരം മാനദണ്ഡങ്ങൾ പാലിച്ച് അപേക്ഷകൾ സമർപ്പിച്ച ആളുകൾ ലൈഫ് മിഷൻ പദ്ധതിയുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടില്ല എങ്കിൽ അത് തെളിയിക്കുന്ന രേഖകൾ സഹിതം ഒന്നാം അപ്പീൽ സമർപ്പിക്കാൻ സാധിക്കും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കാണ് മുൻഗണന നൽകിയിട്ടുള്ളത് ഉള്ളത് എങ്കിൽ വാർഡ് തലത്തിൽ പ്രത്യേക കോളങ്ങൾ മുൻഗണനാക്രമത്തിൽ ലഭ്യമാണ്.

മുൻഗണനാ ലിസ്റ്റിൽ ഉൾപ്പെടാൻ യോഗ്യതയുള്ള 9 മാനദണ്ഡങ്ങൾ

  1. അപേക്ഷ സമർപ്പിക്കുന്ന ആളുടെ കുടുംബത്തിൽ മാനസിക വെല്ലുവിളി നേരിടുന്ന അംഗങ്ങൾ ഉണ്ട് എങ്കിൽ മുൻഗണന ലഭിക്കുന്നതാണ്. എന്നാൽ സർക്കാർ മെഡിക്കൽ ഓഫീസറിൽ നിന്നും അതിന് ആവശ്യമായ സാക്ഷ്യപത്രം കൈപ്പറ്റേണ്ടതാണ്.
  2. CDS പ്രസിഡന്റിൽ നിന്നും സാക്ഷ്യപത്രം ലഭിച്ച അഗതി,ആശ്രയ ലിസ്റ്റിൽ ഉൾപ്പെട്ടവർ.
  3. മെഡിക്കൽ ബോർഡിൽ നിന്നും സാക്ഷ്യപത്രം ലഭിച്ച 40 ശതമാനത്തിനു മുകളിൽ അംഗവൈകല്യമുള്ള കുടുംബത്തിൽ ഉൾപ്പെട്ടവർ.
  4. സർക്കാർ മെഡിക്കൽ ഓഫീസറിൽ നിന്നും സാക്ഷ്യപത്രം ലഭിച്ച ഭിന്നലിംഗക്കാർ അല്ലെങ്കിൽ ട്രാൻസ്ജെൻഡർ കുടുംബത്തിൽ ഉൾപ്പെട്ടവർ.
  5. ഹൃദ്രോഗം, ക്യാൻസർ പക്ഷാഘാതം പോലുള്ള ഗുരുതരമായ രോഗം അനുഭവിക്കുന്നവർ കുടുംബത്തിൽ ഉണ്ടെങ്കിൽ സർക്കാർ മെഡിക്കൽ ഓഫീസറിൽ നിന്നും സാക്ഷ്യപത്രം വാങ്ങി അപേക്ഷ സമർപ്പിക്കാം.
  6. അവിവാഹിതയായ കുടുംബനാഥയായ അമ്മയാണ് എന്ന് തെളിയിക്കുന്നതിന് വില്ലേജ് ഓഫീസിൽ നിന്നും സാക്ഷ്യപത്രം കൈപ്പറ്റിയവർ.
  7. ഏതെങ്കിലും ഒരു രോഗം മൂലമോ അപകടം മൂലമോ മറ്റു തൊഴിലുകൾ ചെയ്യാൻ സാധിക്കാത്ത കുടുംബത്തിലെ കുടുംബനാഥനാണ് എങ്കിൽ അത് തെളിയിക്കുന്നതിന് ആവശ്യമായ സാക്ഷ്യപത്രം സർക്കാർ മെഡിക്കൽ ഓഫീസറിൽ നിന്നും കൈപ്പറ്റണം.
  8. കുടുംബനാഥ വിധവയായ സ്ത്രീയോ , അല്ലെങ്കിൽ കുടുംബത്തിൽ മറ്റ് സ്ഥിരവരുമാനം ഉള്ള ആളുകൾ ഇല്ലെങ്കിലും അത് തെളിയിക്കുന്നതിന് ആവശ്യമായ രേഖകൾ സഹിതം അപേക്ഷ സമർപ്പിച്ചവർ.

9.എച്ച്ഐവി ബാധിച്ച കുടുംബത്തിൽ നിന്നും അപ്ലൈ ചെയ്ത അപേക്ഷ സാക്ഷ്യപത്രം നൽകിയില്ലെങ്കിലും മുൻഗണന ലിസ്റ്റിൽ ഉൾപ്പെടും.

മുകളിൽ നൽകിയിട്ടുള്ള 9 മാനദണ്ഡങ്ങളിൽ ഉൾപ്പെട്ട ആളുകൾ ലൈഫ്മിഷൻ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടില്ല എങ്കിൽ തീർച്ചയായും അപ്പീൽ നൽകാവുന്നതാണ്. ഇവയിൽ തന്നെ ഒരേ മുൻഗണനാ ലിസ്റ്റിൽ ഉൾപ്പെടുന്നവർ പ്രായത്തിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും ലിസ്റ്റിൽ ഉളപ്പെടുക.

ലൈഫ്മിഷൻ അപ്പീൽ സമർപ്പിക്കുന്നതിന് മുൻപായി തീർച്ചയായും ഈ കാര്യങ്ങൾ അറിഞ്ഞിരിക്കുക.