സർക്കാരിന്റെ അടുത്ത പണി: ആധാരങ്ങളിൽ കെട്ടിടങ്ങൾക്ക് ഇനി ശരിയായ വില ഉറപ്പാക്കും

നിയമം: മുദ്രപത്ര നിയമപ്രകാരം ആധാരങ്ങൾ രജിസ്റ്റർ ചെയ്യുമ്പോൾ കെട്ടിടങ്ങളുടെ വില പൊതുമരാമത്ത് വകുപ്പിൻറെ നിരക്കനുസരിച്ച് ചേർക്കണം.

ഭൂമിയിടപാടിൽ വസ്തുവിന്റെ വില കുറച്ച് കാണിക്കുന്നത് നിർത്താൻ കൊണ്ടുവന്ന നിയമം പോലെ ഇപ്പോൾ കെട്ടിടങ്ങൾക്കും നിയമം വന്നിരിക്കുന്നത് നിങ്ങൾ അറിഞ്ഞിരുന്നല്ലോ. ഇതിന്റെ ഫലപ്രാപ്തി കിട്ടിയ വർഷമാണ് റവന്യൂ വകുപ്പിന് കഴിഞ്ഞ സാമ്പത്തിക വർഷം. 

അംഗീകൃത എൻജിനീയർമാർ കെട്ടിടം പരിശോധിച്ച് നിശ്ചിത മാതൃകയിൽ മൂല്യ നിശ്ചയ സർട്ടിഫിക്കറ്റ് നൽകിയാലേ ഇനി മുതൽ റെജിസ്ട്രേഷൻ നടത്താനാവു.

ഭൂമിയിടപാട് ആധാരങ്ങളിൽ കെട്ടിടങ്ങളുടെ യഥാർത്ഥ വില നിർബന്ധമാക്കിക്കൊണ്ടുള്ള നിയമം വന്നിട്ട് കുറെ ആയെങ്കിലും കർശനമായി നടപ്പാക്കിയിരുന്നില്ല. കൃത്യമായ വില രേഖപ്പെടുത്തി രജിസ്റ്റർ ചെയ്യണമെന്ന് നേരത്തെ നിർദ്ദേശം ഉണ്ടായിരുന്നെങ്കിലും യഥാർത്ഥ വില ഒരിക്കലും ചേർത്തിരുന്നില്ല. 

എന്നാൽ കഴിഞ്ഞ വർഷം മുതൽ ഇത് കർശനമാക്കുകയായിരുന്നു. ഇത് കർശനമാക്കിയതോടെ കഴിഞ്ഞ സാമ്പത്തിക വർഷം രജിസ്ട്രേഷൻ വകുപ്പിന് നേട്ടമായി. റെക്കോർഡ് വരുമാനവും കിട്ടി.

ക്രമക്കേട് കാണിക്കുന്ന അംഗീകൃത എൻജിനീയർമാരുടെ അംഗീകാരവും നിർത്തലാക്കും എന്നും ഉത്തരവ് വന്നു.

വർഷങ്ങൾക്കുമുമ്പേ പൊതുമരാമത്ത് വകുപ്പ് മൂല്യനിർണയ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിരുന്നെങ്കിലും പലയിടത്തും ഇത് പാലിച്ചിരുന്നില്ല. ചതുരശ്രമീറ്ററിന് 50 രൂപ വരെയാണ് ചില സ്‌ഥലങ്ങളിൽ  ആധാരത്തിൽ ചേർത്തിരുന്നത്. 

ഇത് പിടിക്കപ്പെട്ടതോടെ രജിസ്ട്രേഷൻ വകുപ്പ് കർശന നിർദ്ദേശം നൽകിയത്. 

കാലപ്പഴക്കം കൂടി പരിഗണിച്ചാണ് കെട്ടിടങ്ങളുടെ വില നിശ്ചയിക്കുന്നത്. ഇതാണ് അപാകതകൾ വരാൻ ഒരു കാരണം. കാലപ്പഴക്കം കണക്കാക്കുമ്പോൾ സമീപ കാലത്ത് മാത്രം നമ്പർ കിട്ടിയ വീടിന് നമ്പർ കിട്ടിയ ദിവസം മുതൽ മാത്രമായിരിക്കും. 

ക്രമക്കേട് കാട്ടിയാൽ പിടിക്കപ്പെടും എന്ന് വന്നതോടെ രജിസ്ട്രേഷൻ വകുപ്പ് അംഗീകരിച്ച എൻജിനീയർമാർ മൂല്യനിർണയ സർട്ടിഫിക്കറ്റ് നൽകാൻ വിസമ്മതിക്കുന്നതുമായി കാണുന്നുണ്ട്. 

3000 എഞ്ചിനീയർമാരെ നിശ്ചയിച്ചതിൽ ഇപ്പോൾ വെറും 800 പേര് മാത്രമേ സർട്ടിഫിക്കറ്റ് നൽകാൻ സന്നദ്ധത കാണിക്കുന്നുള്ളൂ എന്നാണ് റിപ്പോർട്ട്.

ആദ്യം ഫ്ളാറ്റുകൾക്കും അപ്പാർട്ട്മെൻറ് കൾക്കും ബാധകമാക്കിയ നിയമം ക്രമേണ ഓല മേഞ്ഞത് ഒഴികെ എല്ലാ കെട്ടിടങ്ങൾക്കും നിർബന്ധമാക്കുകയായിരുന്നു. ഇതോടെ കെട്ടിടങ്ങൾക്കും 8 ശതമാനം സ്റ്റാമ്പ് ഡ്യൂട്ടിയും രണ്ടു ശതമാനം രജിസ്ട്രേഷൻ ഫീസ് നൽകണം എന്നായി.