കേരളത്തിൽ റെക്കോർഡ് ചൂട്!! നിർമ്മാണ രീതിയിൽ ശ്രദ്ധിച്ചാൽ ദുഃഖിക്കേണ്ട: വിദഗ്ധ സമിതി റിപ്പോർട്ട്

കഴിഞ്ഞ ഒന്നേകാൽ നൂറ്റാണ്ടിൽ ഏറ്റവും ചൂടേറിയ ദിവസമായിരുന്നു കേരളത്തിന് കഴിഞ്ഞദിവസം. ഒരു രീതിയിലും ഉയർന്ന താപമോ അതിന്റെ ആഘാതങ്ങളോ നേരിടേണ്ടി വന്നിട്ടില്ലാത്ത, മാരിടൈം കാലാവസ്ഥ വർഷം ഉടനീളം കിട്ടിയിരുന്ന കേരളത്തിൽ എന്താണ് സംഭവിച്ചത്? 

കാലാവസ്ഥാ വ്യതിയാന പഠന ഇൻസ്റ്റിറ്റ്യൂട്ട് കഴിഞ്ഞ ദിവസം പുറത്തിറക്കിയ റിപ്പോർട്ടാണ് ഇപ്പോൾ വീണ്ടും ഈ ചർച്ചകൾക്ക് വഴി വെച്ചിരിക്കുന്നത്. 

New Indian Express

അതുപോലെ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോക്ടർ കഴിഞ്ഞ ദിവസം നടത്തിയ ചില നിരീക്ഷണങ്ങളും ഇവിടെ സുപ്രധാനമാണ്.

ഈ സാഹചര്യത്തിൽ കേരളത്തിലെ നിർമ്മാണപ്രവർത്തനങ്ങളിലും ഭൂമിയുടെ വിനിയോഗത്തിലും ഗൗരവതരമായ കരുതൽ വേണമെന്നാണ് വിദഗ്ധർ പറയുന്നത്.

സംസ്ഥാനത്തെ ആറു ജില്ലകളിൽ അടുത്തുണ്ടായ വർദ്ധിച്ച ചൂട് ശക്തമായ മുന്നറിയിപ്പാണ് നൽകുന്നത്.

Manorama

വികസനപദ്ധതികൾ നടപ്പാക്കുമ്പോൾ അതോടൊപ്പം അന്തരീക്ഷത്തിലെ ചൂട് കുറയ്ക്കാനുള്ള വഴികളും ഉറപ്പാക്കേണ്ടതുണ്ട് എന്ന്  ചൂണ്ടിക്കാണിക്കപ്പെടുന്നു. അധികമായി ഹരിത ഗൃഹ വാതകങ്ങൾ (greenhouse gases) അന്തരീക്ഷത്തിൽ എത്തുന്നതും, ശാസ്ത്രീയമായമല്ലാത്ത ഭൂവിനിയോഗവും, പരിസ്ഥിതിക്ക് ചേരാത്ത നിർമാണപ്രവർത്തനങ്ങളുമാണ് സംസ്‌ഥാനത്ത് ചൂട് വർധിക്കാനുള്ള കാരണങ്ങൾ എന്ന് കാലാവസ്ഥ വ്യതിയാന പഠന ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോക്ടർ ശിവാനന്ദ പൈ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു.

കൃഷിക്കും നിർമ്മാണ പ്രവർത്തനങ്ങൾക്കുമായി കാടുകൾ വെട്ടി മാറ്റുന്നതും, വനം വെട്ടി തെളിക്കുന്നതും ചൂടു കൂടാൻ കാരണമാകുന്നു. കോൺക്രീറ്റ് കെട്ടിടങ്ങളുടെ ആധിക്യവും, വെള്ളം മണ്ണിൽ ഇറങ്ങാനാവാത്ത വിധത്തിലുള്ള ലാൻഡ് സ്കേപ്പിംഗ് പ്രവർത്തനങ്ങളും, പുതിയകാല റോഡുകളുടെ നിർമ്മാണ ശൈലിയും, എയർകണ്ടീഷന്റെ ഉയർന്ന ഉപയോഗവും, സിഎഫ്എൽ ബൾബുകളുടെ ആധിക്യവും എല്ലാം അന്തരീക്ഷത്തിൽ ചൂട് വർധിപ്പിക്കുന്ന ഘടകങ്ങളാണ്.

റോഡ് നിർമ്മിക്കുമ്പോൾ ഇരുവശങ്ങളിലും മരങ്ങൾ വെച്ചുപിടിപ്പിക്കുക എന്നത് നിർബന്ധമായും ചെയ്യണം. ചൂടിനെ പ്രതിരോധിക്കാനുള്ള ഫലപ്രദമായ മാർഗങ്ങളിൽ ഒന്നതാണെന്നും ഡോക്ടർ പറഞ്ഞു. 

Manorama

ചൂടുകൂടിയ നാളുകളാണ് ഇനിയും കേരളത്തെ കാത്തിരിക്കുന്നത്. എന്നാൽ ഇത് എത്ര മാത്രം വർദ്ധിക്കും എന്നത് ഭൂവിനിയോഗത്തിലും നിർമ്മാണ മേഖലയിലും നാം നടത്തിപ്പോരുന്ന രീതി ആശ്രയിച്ചിരിക്കും എന്നും പറയുന്നു.

122 വർഷത്തിൽ കാലാവസ്ഥയിലുണ്ടായ മാറ്റം, വിവിധ മേഖലയിൽ ഉണ്ടാക്കിയ ആഘാതതങ്ങൾ, ഇനി വരുംനാളുകളിൽ കാലാവസ്ഥ വ്യതിയാനം കേരളത്തില് ഉയർത്തുന്ന വെല്ലുവിളി എന്നിവ വിശദമായി പഠിക്കുന്ന കേരളത്തിന്റെ ഇൻസ്റ്റിറ്റ്യൂട്ട് ആണ് കാലാവസ്ഥ വ്യതിയാന പഠന ഇൻസ്റ്റിറ്റ്യൂട്ട്.