കെട്ടിട നിർമ്മാണ അനുമതി – ഒരു അപേക്ഷ സമർപ്പിക്കേണ്ടത് മൂന്നുവിധത്തിൽ.

പഞ്ചായത്തുകളിൽ കെട്ടിട നിർമ്മാണ അനുമതി ക്കു വേണ്ടിയുള്ള ഒരു അപേക്ഷ സമർപ്പിക്കേണ്ടത് മൂന്നുതരത്തിൽ. രണ്ട് വ്യത്യസ്ത സോഫ്റ്റ്‌വെയറുകളിൽ ഓൺലൈൻ അപേക്ഷ നൽകുകയും പകർപ്പ് നേരിട്ട് ഓഫീസിൽ എത്തിക്കുകയും വേണം.

തമ്മിൽ ബന്ധിപ്പിച്ചിട്ടില്ലത്ത രണ്ട് സോഫ്റ്റ്‌വെയറുകളും അപേക്ഷയിലെ സങ്കീർണതകളും കാരണം കുഴയുന്ന അപേക്ഷകരെ ഉദ്യോഗസ്ഥർ മുതലെടുക്കുകയും ചെയ്യുന്നുണ്ട്.


‘സങ്കേതം’ എന്ന സോഫ്റ്റ്‌വെയറിൽ ആണ് പഞ്ചായത്തുകളിൽ കെട്ടിട നിർമ്മാണ അപേക്ഷകൾ സ്വീകരിച്ചിരുന്നത്. ഇ-ഓഫീസ് സംവിധാനം ഏർപ്പെടുത്തുന്നതിന് ഭാഗമായി ഇന്റഗ്രേറ്റഡ് ലോക്കൽ സെൽഫ് ഗവേണൻസ് മാനേജ്മെന്റ് സിസ്റ്റം നടപ്പിലാക്കിയപ്പോഴാണ്(ഐ. എൽ. ജി. എം. എസ് ) അതിലും പ്രത്യേകം അപേക്ഷ നൽകേണ്ടതായി വന്നത്.

പഞ്ചായത്തുകളിൽ ഉപയോഗത്തിലുള്ള വിവിധ സേവനങ്ങൾ ഒരു സംവിധാനത്തിലേക്ക് മാറ്റാനാണ് ഐ. എൽ. ജി. എം. എസ് നടപ്പാക്കിയത്.

ഈ സോഫ്റ്റ്‌വെയറുകൾ തമ്മിൽ ബന്ധിപ്പിക്കാനുള്ള നടപടി പൂർത്തീകരിച്ചിട്ടില്ല. ഈ പോരായ്മകൾ കാരണം അപേക്ഷകൾ നേരിട്ട് ഓഫീസിൽ എത്തിക്കേണ്ട വരുന്നു.

രണ്ട് ഓൺലൈൻ അപേക്ഷകളിലും നേരിട്ട് എത്തിക്കേണ്ട പകർപ്പിലും ഉദ്യോഗസ്ഥർ നടപടി എടുക്കെണ്ടിയും വരുന്നുണ്ട്.

അതുകൊണ്ടുതന്നെ ഇതിൽ ഏതെങ്കിലും ഒരു അപേക്ഷയിൽ ഉണ്ടാകുന്ന കാലതാമസം അപേക്ഷകരെ കൂടുതൽ വലക്കുന്നതായി തീരുന്നു.


അപേക്ഷ സ്കാൻ ചെയ്ത് ഇ- ഫയലിലേക്ക് മാറ്റിയശേഷം സൂപ്രണ്ട് വഴി സെക്രട്ടറിക്ക്‌ സമർപ്പിക്കണം അതിനുശേഷം വീണ്ടും സെക്ഷൻ ക്ലാർക്ക് വഴി എഞ്ചിനീയറിംഗ് വിഭാഗത്തിൽ എത്തണം.

ഇതേ രീതിയിൽ തന്നെ സാധാരണ ഫയലും നീങ്ങണം. എഞ്ചിനീയറിംഗ് വിഭാഗം ‘സങ്കേതത്തിലാണ് ‘ ഈ ഫയലുകൾ പരിശോധിക്കുന്നത്.

അതുകൊണ്ടുതന്നെ അപേക്ഷകളിൽ സങ്കീർണതകൾ കാരണം കെട്ടിട നിർമ്മാണ അനുമതി കൂടുതൽ വൈകുകയാണ് ചെയ്യുന്നത്.

റൂഫിംഗ് ഷിംഗിൾസ്: അനുഭവത്തിൽനിന്ന് ക്രോഡീകരിച്ച ചില സത്യങ്ങൾ